ഞാൻ  വിശ്വസിക്കുന്നത് എന്റെ  ചിറകുകളിൽ  ആണ് !!!!


ഒരു  പക്ഷി പറന്നുവന്ന്  വളരെ  ദുർബലമായ  ഒരു  മരച്ചില്ലയിൽ  വിശ്രമിക്കുവാൻ  തുടങ്ങുകയായിരുന്നു....
അപ്പോൾ  ഒരു  ശബ്ദം കേട്ടു...
ആ  മരം  അതിനോട്  സംസാരിച്ചു...

എന്ത്  ധൈര്യത്തിലാണ്  നീ  ഈ  ദുർബലമായ ഉണങ്ങിയ ചില്ലയിൽ  വന്നിരിക്കാനൊരുങ്ങുന്നത് ???
ബലിഷ്ഠമായ  ഉണങ്ങാത്ത  ഏതെങ്കിലും  കൊമ്പിൽ  വന്നിരുന്നു  വിശ്രമിച്ചു  കൊള്ളൂ.... !!!
നിന്നെ  ഞാൻ  വഹിച്ചുകൊള്ളാം .

എന്നാൽ  ആ  ഉണങ്ങിയ  ചില്ലയെകുറിച്ച്  എന്നിക്കൊരുറപ്പും  തരാൻ  കഴിയില്ല...

പക്ഷി പറഞ്ഞു ....

നിന്റെ  ആതിഥ്യത്തിന്  നന്ദി...;
എന്നാൽ  ഉണങ്ങിയ  ചില്ലയിൽ  ഇരിക്കുന്നതിന്  എനിക്ക്  പേടിയില്ല !!!
എന്തുകൊണ്ടെന്നാൽ  ഞാൻ  വിശ്വസിക്കുന്നത് എന്റെ  ചിറകുകളിലാണ് !
ചില്ല  ഒടിഞ്ഞുവീണാലും  എനിക്കൊന്നും  സംഭവിക്കുകയില്ല !!!
ഞാൻ  പറന്നുപോകും !!!

ആത്മവിശ്വാസം  നിറഞ്ഞുനിന്ന  വാക്കുകൾകേട്ട്  വൃക്ഷം  പുഞ്ചിരിച്ചു !!!!

നമ്മളിൽ  എത്രപേർക്ക്  ഇതുപോലെ  പറയാൻ  കഴിയും ?

നമുക്ക്  അഭയംതരുന്ന  വ്യക്തികൾ ,
സ്ഥാപനങ്ങൾ ,
പ്രസ്ഥാനങ്ങൾ ,
ഗുരു ,
ഈശ്വരൻ , 
സമൂഹം  മുതലായ ആയിരക്കണക്കിന്  ഘടകങ്ങളിൽ  ഏതെങ്കിലുമൊന്നിൽ  വിശ്വാസമർപ്പിച്ചുകൊണ്ടാണ്  മിക്കവാറും  ആളുകൾ  സമാധാനമായി  ജീവിക്കുന്നത് .
കിട്ടിയജോലി  പോയാൽ ,
പരീക്ഷയിൽ തോറ്റാൽ ,
ഭർത്താവ് ഉപേക്ഷിച്ചാൽ ,
സ്നേഹമുള്ളവർ തള്ളിപറഞ്ഞാൽ ,
രോഗം വന്നാൽ  നാമൊക്കെ  എന്തുചെയ്യും ?

ആ  പക്ഷിയുടെ  വിശ്വാസത്തിന്റെ  ഒരു  അംശമെങ്കിലും  നമ്മിൽ  ഉണ്ടായിരുന്നുവെങ്കിൽ  നമുക്ക്  എപ്പോഴും  എവിടേയും  ആത്മവിശ്വാസത്തോടെ തലയുയർത്തിതന്നെ  നടക്കാമായിരുന്നു....

ഞാൻ  വിശ്വസിക്കുന്നത് എന്റെ  ചിറകുകളിൽ  ആണ് !
ഈ  ചില്ലയുടെ  ബലത്തിലല്ല  !

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...