Posts

Showing posts from August, 2019

ഇന്ത്യൻ റെയിൽവേയിലെ വങ്കന്മാർ

കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ വെറുതെ ഇരുന്നപ്പോൾ ഒന്ന് എറണാകുളം വരെ പോയലോ എന്നൊരു ചിന്ത. പിന്നെ ഒന്നും നോക്കിയില്ല ഇന്ത്യൻ റയിൽവേയുടെ 'Rail Connect' ഡൌൺലോഡ് ചെയ്തു. തിങ്കളാഴ്ചത്തേക്ക് ജന ശദാബ്ദിയിൽ ഒരു ടിക്കറ്റും അങ്ങ് ബുക്ക് ചെയ്തു. തിങ്കളാഴ്ച രാവിലെ എഴുന്നേറ്റ് സുന്ദരകുട്ടപ്പനായി ഏഴേകാലിനു തന്നെ റെയിൽവേ സ്റ്റേഷനിൽ ഹാജർ വെച്ചു. ഇനിയും പത്തിരുപത് മിനുറ്റ് ബാക്കിയുണ്ട് വണ്ടി വരാൻ. 'Rail Connect' ഒന്നുകൂടി ഓപ്പൺ ചെയ്ത് ടിക്കറ്റിന്റെ സ്റ്റാറ്റസ്  നോക്കി, വെയ്റ്റിംഗ് ലിസ്റ്റിൽ 326 ആയിരുന്നത് 140 ൽ എത്തി. രണ്ട് മണിക്കൂറത്തെ കാര്യമല്ലേ ഉള്ളൂ നിന്ന് അങ്ങ് യാത്ര ചെയ്യാം എന്ന് കരുതി ഫോണും തിരുകി അങ്ങനെ നിന്നപ്പോൾ ദാ വരുന്നു നമ്മുടെ ജന ശതാബ്ദി.. പിന്നെ ഒന്നും നോക്കിയില്ല ചാടിയങ്ങു കയറി.. അധികം വൈകാതെ തന്നെ കഥാനായകനും പ്രത്യക്ഷപ്പെട്ടു;സുമുഖനായ ബംഗാളി TTR(അല്ലെങ്കിലും നമ്മൾ മലയാളികൾക്ക് ഹിന്ദി പറയുന്നവർ എല്ലാം ബംഗാളികൾ ആണല്ലോ..) ചില മൂലയ്ക്ക് നിന്ന് കഥാനായകൻ ചിലരെ പൊക്കി പിഴ അടിക്കുന്നത് കണ്ട് ആസ്വദിച്ച് അങ്ങനെ നിൽക്കുന്ന എന്റെ അടുത്തും ഒടുവിൽ വന്ന് ടിക്കറ്റ് ചോദിച്ചു. ഞാനാണെകിൽ ഭയങ്