Posts

Showing posts from August, 2017

ക്രിസ്‌തീയ ഭവനങ്ങളിൽ ദൈവത്തെക്കാൾ പ്രാധാന്യം ഉള്ള ഇളമുറക്കാർ.....

വീട്ടിലെ കോഴി ഇടുന്ന ആദ്യത്തെ മുട്ട  പ‌ള്ളിക്ക്...തെങ്ങിലെ ആദ്യത്തെ തേങ്ങയും പ‌ള്ളിക്ക്…എന്നുവേണ്ട എല്ലാത്തിന്റെയും നല്ലതും ആദ്യഫലവും പ‌ള്ളിക്ക്… പുരോഹിത‌ന്മാർ വീട്ടിൽ വരുമ്പോഴേക്കും മാതാപിതാക്കൾ എല്ലാം ഒന്ന് അടുക്കി പെറുക്കി വൃത്തിയാക്കുവാൻ വെപ്രാളപ്പെടുന്നു… ഭയ-ബഹുമാനത്തോടെ കുട്ടികൾ എഴുന്നേറ്റു നില്കുന്നു…   അതിഥികളായ പുരോഹിത‌ന്മാർ കാണാതെ അടുക്കള വഴി മക്കളെ അടുത്തുള്ള പലഹാര പീടികയിലേക്കോടിക്കുന്നു…അവരെ സല്ക്കരിക്കാനുള്ളത് വാങ്ങിക്കുവാൻ… അതിനും കഴിഞ്ഞില്ലങ്കിൽ വീട്ടിൽ ഉള്ളതിൽ നല്ല പങ്ക്, മക്കൾ പട്ടിണിയാണെങ്കിലുംപുരോഹിത‌ന് കൊടുക്കുന്നു...ഉച്ചക്ക് വീട്ടിൽ വന്നപുരോഹിത‌നു ചോറ് കൊടുത്തിട്ടു വിശന്നിരിക്കുന്ന മക്കൾക്ക് കഞ്ഞിവെള്ളം കൊടുത്തു വിശപ്പ് മാറ്റിയിരുന്ന കാലം... ഒരു പിടി വർഷങ്ങൾക്ക് മുമ്പ് ദൈവജനം ഇങ്ങനെ ആയിരുന്നു.. കുടുബ പ്രാർത്ഥനക്ക് ഏറ്റവും പ്രാധാന്യമുണ്ടായിരുന്ന കാലം... മക്കൾ രാവിലെ കിടക്കപ്പായയിൽ നിന്നും  പ്രാർത്ഥിക്കാതെ എണീറ്റുവന്നാൽ ചൂരൽ കഷായം കിട്ടിയിരുന്ന കാലം…...വൈകിട്ട് പാട്ടു പാടി പ്രാർത്ഥിക്കാതെ അത്താഴം വിളമ്പില്ല…...സഭയിൽ ചെന്നാലോ ദൈവ ഭയത്തോടെ അടങ്ങി ഇരിക്കുന്ന കുട്ടി

ഉറുമ്പിന്റെ വഴികളെ നോക്കി ബുദ്ധി പഠിപ്പിൻ...

Image
മനുഷ്യന്‍ ഇന്ന് എല്ലാ നിലകളിലും വളർച്ച കൈവരിച്ചു അങ്ങനെ നിൽക്കുമ്പോഴും തിരുവചനം അവനെ മടിയാ എന്ന് വിളിക്കുന്നു. മാത്രവുമല്ല ഈ ബുദ്ധിമാൻ എന്ന് സ്വയം അഹങ്കരിക്കുന്ന മനുഷ്യനോട് പറയുന്നു ഏറ്റവും നിസാരം എന്ന് നീ കരുതുന്ന ഉറുമ്പിന്‍െറ അടുക്കല്‍ ചെന്ന് അതിന്‍െറ വഴികളെ നോക്കി ബുദ്ധി പഠിക്കുവാന്‍.. തെറ്റ്; അത് ചെയ്തിട്ടുണ്ടെങ്കിൽ ആര് ചൂണ്ടികാണിച്ചാലും  അംഗീകരിക്കണം. അങ്ങനെ ചെയുമ്പോൾ നാം ഒട്ടും തരം താഴുകയോ, അവരുടെ മുമ്പില്‍ ചെറുതാകുകയോ അല്ല; മറിച്ച് നാം അധഃപതനത്തിൽ  നിന്നും ഉയര്‍ച്ചയിലേക്ക് കുതിച്ചുയരുകയാണ്. അതുകൊണ്ട് തന്നെ അറിവ് നമുക്ക് എവിടെ നിന്ന് കിട്ടിയാലും അത് നാം സമ്പാദിക്കണം. നമ്മുക്കെല്ലാവര്‍ക്കും നമ്മുടെ ചുറ്റുപാടുകളില്‍ ധാരാളമായി കണ്ടുവരാറുളള ഉറുമ്പിനെ കുറിച്ച് നല്ലതു പോലെ അറിയാം. ഒരു ചെറിയ ജീവി, ഒന്ന് ഊതിയാല്‍ പറന്നു പോകുന്ന അല്ലെങ്കില്‍ ഒരു വിരൽ‍ വെച്ച് അമര്‍ത്തിയാല്‍ ചത്തുപോകുന്ന ഒരു ജീവി; എന്നാല്‍ മറ്റുളളവരെ ആശ്രയിക്കാതെ സ്വന്തം കുടുംബത്തെ നന്നായി പോറ്റുവാനും അതിലുപരി അതിന്‍െറ ജീവന്‍െറ വിലയും അതിന്ന് നന്നായി അറിയാം. മുഴുലോകത്തെക്കാളും വിലയുളള ആത്മാവിനെ ബുദ്ധിന്മാന്‍ എന്ന് സ്

ഇനിയും അനിവാര്യമായ വീണ്ടും ജനനം...

കാരാഗൃഹത്തിന്റ  ഇരുമ്പഴിക്കുള്ളിൽ വച്ചാണ് അവർ തമ്മിൽ പരിചയപ്പെടുന്നത്.. തികച്ചും അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച്ച ആയിരുന്നു അത്... ഒരുവൻ തന്റെ യജമാനനെ നീതിയോടെ സേവിച്ചതുകൊണ്ടും മറ്റെയാൾ യജമാനനോട് അവിശ്വസ്തത കാണിച്ചതുകൊണ്ടും കാരാഗൃഹത്തിൽ ആയി... കിട്ടിയ അവസരം ഒട്ടും തന്നെ പാഴാക്കാതെ ആ പ്രിയ ദൈവദാസൻ തനിക്കു കിട്ടിയ സമയം തന്റെ സഹ തടവുകാരനോട് യേശുവിനെക്കുറിച്ചും  യേശു മുഖാന്തരം ഭൂമിയിലെ മുഴുവൻ മാനവരാശിക്കും ലഭിച്ച ആ വലിയ രക്ഷയെക്കുറിച്ചും  വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു... ആ സുവിശേഷീകരണത്തിൽ ആകൃഷ്ടനായ പ്രിയ സഹോദരൻ ദൈവ വേലയ്ക്കായി സ്വയം സമർപ്പിച്ചു... കഴിഞ്ഞ കാലങ്ങളിൽ തന്റെ ജീവിതത്തിൽ ഉണ്ടായ തെറ്റായ പല തീരുമാനങ്ങളെ കുറിച്ചും ഓർത്ത് അവൻ പശ്ചാത്തപിച്ചു.. ദൈവസന്നിധിയിൽ തന്റെ പാപക്ഷമക്കായി യാചിച്ചു.. പ്രിയ ദൈവ ദാസനും അദ്ദേഹത്തിനുവേണ്ടി ദൈവത്തോട് അപേക്ഷിച്ചു.. അങ്ങനെ ആ കാരാഗ്രഹത്തിൽ ഒരു പുതിയ മനുഷ്യനെ ദൈവത്തിനുവേണ്ടി  വേർതിരിച്ചെടുക്കുവാൻ ആ ദൈവ ദാസന്  കഴിഞ്ഞു.. അങ്ങനെ നാളുകളിൽ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.. ആ ദൈവ ദാസൻ തന്റെ ജീവിതത്തിൽ ദൈവം ചെയ്ത അത്ഭുതങ്ങളെക്കുറിച്ചും തന്റെ ജീവിത സാക്ഷ്യവും സഹത

ബ്ലൂ വെയിലും കൃഷിയും ഇന്ത്യയിൽ

ഞാൻ മനസിലാക്കിയടത്തോളം ഇന്ത്യയിൽ 'Blue whale game' നേക്കാളും അപകടകരമായ മറ്റൊരു ഗെയിം ആണ് 'Farming' (കൃഷി)... കളിയുടെ അവസാനം കളിക്കുന്നയാൾ മാത്രമല്ല മിക്കപ്പോഴും അയാളുടെ കുടുംബാംഗങ്ങൾകൂടി ആത്മഹത്യചെയ്യേണ്ടിവരുന്നു...  ഇരുപതുവർഷത്തിനിടെ ഈ കളിയിലൂടെ ഇന്ത്യയിൽ  ആത്മഹത്യചെയ്തത് 4 ലക്ഷത്തോളംപേരാണ്.... അതൊന്നും കാണാനും അതിനെതിരെ പ്രതികരിക്കാനും ആരും ഇല്ല.. അഹങ്കാരം കാരണം തോന്നിവാസം കാണിച്ചു മരിക്കുന്നവൻമാരെ രക്ഷിക്കാൻ എന്താ ശുഷ്‌കാന്തി..... ബ്ലൂ വെയിൽ ഉണ്ടാക്കിയ ഡെവലപ്പേർ പറഞ്ഞപോലെ അതിന്റെ പുറകെ പോകുന്നവർ ഒക്കെ മരിക്കണ്ടവർ തന്നെയാണ്.... തിന്നത് എല്ലിന്റെ ഇടയിൽ കയറിട്ട് അവശ്യമില്ലാത്ത പണിക്ക് നടക്കുന്നവന്മാരോട് കാണിക്കുന്നതിന്റെ ഒരു ചെറിയ ശതമാനം രാജ്യത്തിന് വേണ്ടിയും രാജ്യത്തെ ജനങ്ങൾക്ക്‌ വേണ്ടിയും കൃഷി ചെയുകയും അതിനെ പരിപാലിക്കുകയും ചെയുന്ന കർഷകരോട് ഇനിയെങ്കിലും കാട്ടിയാൽ അത് കുറച്ച് പേർക്ക് എങ്കിലും കൃഷി ചെയ്യുവാനും ജീവിക്കുവാനും ഉള്ള പ്രചോദനം ആകും... ടെക്നോളജി എത്ര വളർന്നാലും ഭക്ഷണം ഡൌൺലോഡ് ചെയ്ത് എടുക്കാൻ കഴിയില്ല.. അത് കൃഷി ചെയ്ത് ഉണ്ടാക്കുക തന്നെ വേണം.. അത് മറക്കണ്ട.

ഞാൻ  വിശ്വസിക്കുന്നത് എന്റെ  ചിറകുകളിൽ  ആണ് !!!!

ഒരു  പക്ഷി പറന്നുവന്ന്  വളരെ  ദുർബലമായ  ഒരു  മരച്ചില്ലയിൽ  വിശ്രമിക്കുവാൻ  തുടങ്ങുകയായിരുന്നു.... അപ്പോൾ  ഒരു  ശബ്ദം കേട്ടു... ആ  മരം  അതിനോട്  സംസാരിച്ചു... എന്ത്  ധൈര്യത്തിലാണ്  നീ  ഈ  ദുർബലമായ ഉണങ്ങിയ ചില്ലയിൽ  വന്നിരിക്കാനൊരുങ്ങുന്നത് ??? ബലിഷ്ഠമായ  ഉണങ്ങാത്ത  ഏതെങ്കിലും  കൊമ്പിൽ  വന്നിരുന്നു  വിശ്രമിച്ചു  കൊള്ളൂ.... !!! നിന്നെ  ഞാൻ  വഹിച്ചുകൊള്ളാം . എന്നാൽ  ആ  ഉണങ്ങിയ  ചില്ലയെകുറിച്ച്  എന്നിക്കൊരുറപ്പും  തരാൻ  കഴിയില്ല... പക്ഷി പറഞ്ഞു .... നിന്റെ  ആതിഥ്യത്തിന്  നന്ദി...; എന്നാൽ  ഉണങ്ങിയ  ചില്ലയിൽ  ഇരിക്കുന്നതിന്  എനിക്ക്  പേടിയില്ല !!! എന്തുകൊണ്ടെന്നാൽ  ഞാൻ  വിശ്വസിക്കുന്നത് എന്റെ  ചിറകുകളിലാണ് ! ചില്ല  ഒടിഞ്ഞുവീണാലും  എനിക്കൊന്നും  സംഭവിക്കുകയില്ല !!! ഞാൻ  പറന്നുപോകും !!! ആത്മവിശ്വാസം  നിറഞ്ഞുനിന്ന  വാക്കുകൾകേട്ട്  വൃക്ഷം  പുഞ്ചിരിച്ചു !!!! നമ്മളിൽ  എത്രപേർക്ക്  ഇതുപോലെ  പറയാൻ  കഴിയും ? നമുക്ക്  അഭയംതരുന്ന  വ്യക്തികൾ , സ്ഥാപനങ്ങൾ , പ്രസ്ഥാനങ്ങൾ , ഗുരു , ഈശ്വരൻ ,  സമൂഹം  മുതലായ ആയിരക്കണക്കിന്  ഘടകങ്ങളിൽ  ഏതെങ്കിലുമൊന്നിൽ  വിശ്വാസമർപ്പിച്ചുകൊണ്ടാണ്  മിക്കവാറും