Posts

Showing posts from December, 2017

അടിമ നുകത്തില്‍ വിണ്ടും കുടുങ്ങിപ്പോകരുത്...

Image
അടിമത്ത നിർമാർജ്ജനത്തിനുള്ള അന്താരാഷ്ട്ര ദിനം; ശനി, ഡിസംബർ 2.. അതിവിദൂരമല്ലാത്ത ഒരു ഭൂതകാലത്തിൽ മൃഗങ്ങളെക്കാളും മൃഗീയമായ അവസ്ഥയിൽ മനുഷ്യർ മനുഷ്യരെ ഉപയോഗിച്ചിരുന്നു.. അടിമത്തത്തിൽ നിന്നും രക്ഷപ്പെട്ട നൂറുകണക്കിന് ആളുകൾ ഇന്നും നമ്മുക്ക് ചുറ്റും ഒരു ഓർമപ്പെടുത്തലായി  ജീവിക്കുന്നു... എന്നാൽ അവരിൽ ഒരാൾ പോലും പിന്നോട്ട് പോകാൻ മനസ്സൊരുക്കമുള്ളവർ ആയിരിക്കുകയില്ല.. കാരണം,അനുഭവിച്ച് പരിചയമില്ല എങ്കിലും മനസിലാക്കിയടത്തോളം ഭീകരമായ ഒരു അവസ്ഥ തന്നെയാണ് അടിമത്തം... 'ഞാന്‍ പിന്തുടരും,പിടിക്കും, കൊള്ള പങ്കിടും, എന്റെ ആശ അവനാല്‍ പൂര്‍ത്തീകരിയ്ക്കും'എന്നതാണ് ശത്രുവിന് നമ്മെ കുറിച്ചുള്ള ആഗ്രഹം..കഴിഞ്ഞ കാലങ്ങളിലെല്ലാം ശത്രു നമ്മെ മേയിച്ചു, നമ്മുടെ അനുവാദമില്ലാതെ അവന്റെ ഭാരമുള്ള നുകം നമ്മുടെ മേല്‍ വെച്ചു നമ്മെ അടിമകളാക്കി, അവന്റെ ഹിതം ഒക്കേയും നമ്മില്‍ക്കൂടി പൂര്‍ത്തീകരിച്ച് കൊണ്ടിരുന്നു..അവനു വേണ്ടി നാം കട്ട ഉടച്ചു, ഉഴുതു, നിലം നിരപ്പാക്കി, വിതച്ചു – വിളവിലെത്തിയ നാള്‍  ശത്രു അത് കൊയ്തെടുത്തു; സാത്താന്യ നുകത്തിന്‍ കീഴില്‍, അവന്റെ അടികളെറ്റ് പുളഞ്ഞ് ഒന്ന് മുകളിലേക്കു നോക്കുവാന്‍ പോലും സാധിക്കാത