Posts

Showing posts from November, 2016

#ആചാരങ്ങള്‍ #നാട്ടുനടപ്പ് #വിശ്വാസം #സംസ്കാരം

അവര് അഞ്ചു  പേരുണ്ടായിരുന്നു കുരങ്ങന്മാര്. കാട്ടില് ‘പ്വൊളിച്ചു’ നടക്കുന്ന കാലം.    ഒരു ദിവസം അവരങ്ങനെ നടക്കുകയായിരുന്നു..  പെട്ടെന്നാണ്  ഓര്ക്കാപ്പുറത്ത് ഒരു എട്ടിന്റെ പണി കിട്ടിയത് . വേടന് അവരെ കെണി വെച്ച് പിടിച്ചു .  "നമ്മുടെ ഗാങ്ങ് മൊത്തം പെട്ടു. രക്ഷപ്പെടാന് ഒരു പഴുതുമില്ല “നമ്മള് തീര്ന്നളിയാ, തീര്ന്ന്”..... വേടന് അവരെ ഒരു സായിപ്പിന് വിറ്റു.  സായിപ്പ് ഒരു വല്യ ശാസ്ത്രജ്ഞന് ആയിരുന്നു. സായിപ്പ് അഞ്ചു ബ്രോസിനെയും വലിയൊരു കൂട്ടിലാക്കി. ജീവപര്യന്തം.. !!!  ഗോതന്പുണ്ടാ..!!!   അങ്ങനെയിരിക്കെയാണ് ഒരു ദിവസം സായിപ്പ് കൂടിന് മുകളില് ഒരു വാഴക്കുല കെട്ടിത്തൂക്കിയത്. നല്ല തുടുത്ത മൈസൂര് പഴങ്ങള്! പഴക്കുല എടുക്കാനായി കൂടിനു നടുവില് സായിപ്പ് ഒരു കോണിയും കൊണ്ട് വെച്ചിട്ടുണ്ട് . ഒന്നും നോക്കിയില്ല , ഒരു കുരങ്ങന് ചാടി കോണിയില് കേറി . അവന് കോണിയില് കാല് വെച്ചതും, സായിപ്പും അയാളുടെ  പണിക്കാരും, കൂടിന്റെ നാല് ഭാഗത്ത് നിന്നും നല്ല ചൂട് വെള്ളം എല്ലാരുടെയും ദേഹത്തേക്ക് ചീറ്റി. ഒരു രക്ഷയുമില്ല .. ആ കുരങ്ങന് നിലത്തിറങ്ങിയപ്പോൾ വെള്ളം ചീറ്റല്  നിര്ത്തുകയും ചെയ്തു. പഴം തൊടാന് പറ്റിയില്ല!  പിന്നെ എപ്പോഴൊക്ക