വാഗ്ദത്തം കേൾക്കുന്നവർ അല്ല മറിച്ച് അത് പ്രാപിക്കുന്നവർ ആണ് അനുഗ്രഹിക്കപ്പെടുന്നത്...

വാഗ്ദത്തം കേൾക്കുന്നവർ അല്ല മറിച്ച് അത് പ്രാപിക്കുന്നവർ ആണ് അനുഗ്രഹിക്കപ്പെടുന്നത്...

അനുഗ്രഹപ്പെട്ട ദൈവിക ആലോചനകൾ കേൾക്കുവാൻ താല്പര്യം ഉള്ളവരാണ് മിക്കവരും.. കേട്ട ദൈവിക വചനത്തിനു വേണ്ടി ദിനംപ്രതി ദൈവത്തോട് മുട്ടിപ്പായി പ്രാർത്ഥിക്കുന്നവരും ധാരാളം...പ്രാപിക്കുവാൻ ഉള്ള വാഗ്‌ദത്തം നീണ്ട് പോകുമ്പോൾ പലരും ഹബുക്കുക്ക് പ്രവാചകന്റെ വാക്കുകൾ ഉദ്ദരിച്ച് 'ദർശനത്തിന് ഒരു അവധി വെച്ചിരിക്കുന്നു. അത് സമാപ്തിയിലേക്ക് എത്തുവാൻ ബദ്ധപ്പെടുന്നു.' എന്ന് ആശ്വസിക്കാറും ഉണ്ട്...

വലിയ ഒരു അനുഗ്രഹത്തിന്റെ വാഗ്ദത്തം കിട്ടിയിട്ടും അത് പ്രാപിക്കാൻ കഴിയാതെ പോയ ഒരാൾ; അതെ നമ്മുക്ക് എല്ലാ സുപരിചിതനായ യൂദാ.. "നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയെങ്കിൽ തിന്നുകുടിക്കുകയും സിംഹാസനങ്ങളിൽ ഇരുന്ന് യിസ്രായേൽ ഗോത്രങ്ങളിൽ പന്ത്രണ്ടിനെയും ന്യായം വിധിക്കുകയും ചെയ്യും. " ഒന്ന് ആലോചിച്ച് നോക്കിയാൽ എത്ര അനുഗ്രഹമായ ഒരു ദൂതാണ് യൂദാ ഉൾപ്പെടെ ഉള്ള ശിഷ്യ ഗണത്തിന് ലഭിച്ചത്... എന്നാൽ അത് പ്രാപിക്കാൻ യൂദായ്ക്ക് കഴിഞ്ഞില്ല...
എന്റെ നോട്ടത്തിൽ പത്രോസിനെ തട്ടിച്ച് നോക്കിയാൽ യൂദാ അത്ര വലിയ തെറ്റ് ഒന്നും ചെയ്തിട്ടില്ല.. കാരണം യൂദാ യേശുവും താനും  ഉൾപ്പെടെ ഉള്ള പതിമൂന്ന്‌ പേരുടെ ഫിനാൻഷ്യൽ മാനേജർ ആയിരുന്നു.. അതുകൊണ്ട് തന്നെ സാമ്പത്തികമായി വലിയ നേട്ടം ഒന്നും ഇല്ലാതിരുന്ന ആ ഗ്രൂപ്പിന്റെ പണപ്പെട്ടിയിൽ അല്പം പണം വീഴുവാൻ ഉള്ള പലവഴികളും യൂദാ നോക്കുന്നത് നമ്മുക്ക് ബൈബിളിൽ പലയിടത്തും കാണുവാൻ കഴിയും.. ഒരുപക്ഷേ അങ്ങനെ ഒരു ശ്രമം മാത്രമായിരിക്കാം യേശുവിനെ കാണിച്ച് കൊടുത്തപ്പോഴും യൂദായും നടത്തിയത്.. യേശുവിനെ എല്ലാവർക്കും അറിയാം, എങ്കിലും താനായി കാട്ടികൊടുക്കുമ്പോൾ തന്റെ ഗ്രൂപ്പിന് കിട്ടുന്ന മുപ്പത് വെള്ളിക്കാശ് ഒരുപക്ഷേ അവനെ മോഹിപ്പിച്ചിരിക്കാം.എങ്കിലും കഴിഞ്ഞ മൂന്നര വർഷകാലം യേശുവിന്റെ നിരവധി അത്ഭുതങ്ങൾ ഒപ്പം നടന്ന് കണ്ട യൂദാ കരുതിയിട്ടുണ്ടാകും എന്തെങ്കിലും അത്ഭുതം കാട്ടി യേശു രക്ഷപ്പെടും എന്ന്... എന്നാൽ തന്റെ കണക്ക് കൂട്ടലുകൾ പിഴച്ചു എന്ന് മനസിലായപ്പോൾ യൂദാ പോയി കെട്ടിഞാന്ന് മരിക്കുകയാണ്....

ഒരുപക്ഷേ പത്രോസ് ചെയ്തത് പോലെ ഒന്ന് അനുതപിക്കാൻ ഉള്ള മനസ്സ് അവൻ കാട്ടിയിരുന്നു എങ്കിൽ; കുറച്ച് കൂടി കാത്തിരുന്ന് യേശുവിന്റെ ഉയർപ്പിന് സാക്ഷി ആയിരുന്നുവെങ്കിൽ അവനും ഗോത്രങ്ങളെ ന്യായം വിധിപ്പാൻ ദൈവരാജ്യത്തിൽ ഉണ്ടാകുമായിരുന്നു...

അതിനാൽ എന്റെ പ്രിയ സ്നേഹിതരെ വാഗ്ദത്തനം കേൾക്കുന്നവരല്ല മറിച്ച് ചെറുതെങ്കിലും വിശുദ്ധിയോട് ജീവിച്ച് അവയെ പ്രാപിക്കുന്നവർ ആകുവിൻ.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...