ബ്ലൂ വെയിലും കൃഷിയും ഇന്ത്യയിൽ

ഞാൻ മനസിലാക്കിയടത്തോളം ഇന്ത്യയിൽ 'Blue whale game' നേക്കാളും അപകടകരമായ മറ്റൊരു ഗെയിം ആണ് 'Farming' (കൃഷി)...
കളിയുടെ അവസാനം കളിക്കുന്നയാൾ മാത്രമല്ല മിക്കപ്പോഴും അയാളുടെ കുടുംബാംഗങ്ങൾകൂടി ആത്മഹത്യചെയ്യേണ്ടിവരുന്നു... 
ഇരുപതുവർഷത്തിനിടെ ഈ കളിയിലൂടെ ഇന്ത്യയിൽ  ആത്മഹത്യചെയ്തത് 4 ലക്ഷത്തോളംപേരാണ്....

അതൊന്നും കാണാനും അതിനെതിരെ പ്രതികരിക്കാനും ആരും ഇല്ല.. അഹങ്കാരം കാരണം തോന്നിവാസം കാണിച്ചു മരിക്കുന്നവൻമാരെ രക്ഷിക്കാൻ എന്താ ശുഷ്‌കാന്തി..... ബ്ലൂ വെയിൽ ഉണ്ടാക്കിയ ഡെവലപ്പേർ പറഞ്ഞപോലെ അതിന്റെ പുറകെ പോകുന്നവർ ഒക്കെ മരിക്കണ്ടവർ തന്നെയാണ്....

തിന്നത് എല്ലിന്റെ ഇടയിൽ കയറിട്ട് അവശ്യമില്ലാത്ത പണിക്ക് നടക്കുന്നവന്മാരോട് കാണിക്കുന്നതിന്റെ ഒരു ചെറിയ ശതമാനം രാജ്യത്തിന് വേണ്ടിയും രാജ്യത്തെ ജനങ്ങൾക്ക്‌ വേണ്ടിയും കൃഷി ചെയുകയും അതിനെ പരിപാലിക്കുകയും ചെയുന്ന കർഷകരോട് ഇനിയെങ്കിലും കാട്ടിയാൽ അത് കുറച്ച് പേർക്ക് എങ്കിലും കൃഷി ചെയ്യുവാനും ജീവിക്കുവാനും ഉള്ള പ്രചോദനം ആകും...
ടെക്നോളജി എത്ര വളർന്നാലും ഭക്ഷണം ഡൌൺലോഡ് ചെയ്ത് എടുക്കാൻ കഴിയില്ല.. അത് കൃഷി ചെയ്ത് ഉണ്ടാക്കുക തന്നെ വേണം.. അത് മറക്കണ്ട....

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...