Posts

Showing posts from 2018

വഴി തെറ്റിക്കുന്നത് നക്ഷത്രങ്ങളോ?

Image
യേശു യെഹൂദ്യയിലെ ബേത്ത്ലേഹെമിൽ ജനിച്ചശേഷം, യേശുവിനെ കാണാൻ  വിദ്വാന്മാർ യെരൂശലേം വരെ എത്തിയത് നക്ഷത്രത്തെ മാത്രം ആശ്രയിച്ചായിരുന്നു. ദിവ്യ ശിശുവിന്റെ ജനനം നക്ഷത്ര ഗണങ്ങളുടെ കണക്ക് കൂട്ടലുകളിലൂടെ മനസിലാക്കിയ അവർ യെരുശലേമിൽ എത്തിയശേഷം നക്ഷത്രത്തെ പാടെ ഉപേക്ഷിച്ച് അവരുടെ യുക്തിക്ക് അനുസരിച്ച് രാജകൊട്ടാരത്തിലേക്ക് പോകുന്നു. പിന്നെത്തേതിൽ ബേത്ത്ലേഹെമിൽ അനേകം പിഞ്ചുകളുടെ മരണത്തിന്റെ മൂല കാരണവും അവരുടെ ആ പോക്ക് തന്നെയായിരുന്നു. കൊട്ടാരത്തിലേക്ക് ഉള്ള വിദ്വാന്മാരുടെ ആ പോക്ക് കൊട്ടാരത്തിൽ ഉണ്ടാക്കിയ കോളിളക്കവും ചെറുതല്ലായിരുന്നു. അവരുടെ വരവും വരവിന്റെ ഉദ്ദേശവും പ്രഥമ ദൃഷ്ടിയിൽ സന്തോഷം ഉളവാക്കുന്ന ഒന്നായിരുന്നു എങ്കിലും അതിന്റെ സാദ്ധ്യതകൾ ഒന്നും കൊട്ടാരത്തിൽ ഇല്ലാഞ്ഞതിനാൽ കൊട്ടാരം മുഴുവനും അങ്കലാപ്പിലായി എന്നുള്ളത് തീർച്ച. ചിലപ്പോൾ പാവം രാജാവ് പോലും പ്രിയതമയുടെ സംശയനിവാരണത്തിന് മുമ്പിൽ ചുള്ളിപോയിട്ടുണ്ടാകാം. ദൈവം സൂചനയായി നൽകിയ ആ  നക്ഷത്രത്തെ കൃത്യമായി പിന്തുടർന്നു എങ്കിൽ അധിക കാലതാമസം ഇല്ലാതെ കാണാമായിരുന്ന യേശുവിനെ അവർ കണ്ടതും വൈകിയാണ് എന്നുള്ളത് തീർച്ച; ഒപ്പം ഉണ്ടായ പുകിലുകൾ വേറെയും.. കഴി

ഫേക്കുകൾ ഉണ്ടാകുന്നതല്ല..ഞാൻ ഉൾപ്പെടുന്ന സമൂഹം ചിലരെ  നിർബന്ധിതരാക്കുകയാണ് അത് ഉണ്ടാക്കുവാൻ..

ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച തനിക്ക് ചുറ്റും പ്രിയപ്പെട്ടവരും നാട്ടുകാരും കൂടിചേർന്ന് തന്റെ  പ്രവർത്തികൾക്കും ആഗ്രഹങ്ങൾക്കും എല്ലാ ഒരു അതിർ വരമ്പ് തീർത്തിരുന്നു..  എല്ലാ ഉണ്ടെങ്കിലും ഒന്നും ഇല്ലാത്ത അവസ്ഥ.. ഒരു പെൺകുട്ടി ആയതിന്റെ പേരിൽ തന്റെ ആഗ്രഹങ്ങൾ പലപ്പോഴും മുളയിലെ നുള്ളിക്കളയപ്പെട്ടു... നഷ്ട സ്വപ്നങ്ങളുടെ ഒരു വലിയ കൂമ്പാരം തനിക്ക് ചുറ്റും കിടന്ന് അലമുറയിടുന്നത് അവളെ വല്ലാതെ വേദനിപ്പിച്ചു... അതുകൊണ്ട് തന്നെയാണ് പിതാവ് പിറന്നാൾ സമ്മാനമായി നൽകിയ പുതിയ ഐഫോൺ അവളുടെ ജീവിതത്തിൽ ഒരു നവജീവൻ പകർന്നത്... നവ സാമൂഹിക മാധ്യമങ്ങളിലൂടെ അവൾ ലോകത്തെ തന്റെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ചു... ഒരുപരിധി വരെ അവൾ അതിൽ വിജയിക്കുകയും സന്തോഷം കണ്ടെത്തുകയും ചെയ്തിരുന്നു... വളരെ പെട്ടന്ന് തന്നെ അവൾ ആ സത്യം മനസിലാക്കി ഇവിടെയും തന്റെ സ്വാതന്ത്യത്തിന് പരിമിതികൾ  ഉണ്ട്... തന്റെ മേൽ കണ്ണും നട്ട് മുൻപ് തന്റെ ചുറ്റും ഉണ്ടായിരുന്നവർ ഇവിടെയും തന്റെ ചുറ്റിലും ഉണ്ട്.. തന്റെ ആശയങ്ങളെക്കാളും ഇവിടെ എല്ലാവർക്കും പ്രധാനം താൻ ആരാണ് എന്നുള്ളത് തന്നെയായിരുന്നു... മുൻപ് ഉണ്ടായിരുന്ന സ്വകാര്യത പോലും നവ മാധ്യമത്തിൽ തനിക്ക് കി

പ്രാർത്ഥന

പ്രാർത്ഥന കൊണ്ട് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകുമായിരുന്നു എങ്കിൽ ഭൂമിയിൽ ഒരാൾക്കും ഒരു പ്രശ്നവും അവശേഷിക്കിലായിരുന്നു.. കൂടുതൽ ഒന്നും വേണ്ടാ നാം നമ്മിലേക്ക്‌ തന്നെ ഒന്ന് കണ്ണോടിച്ചാൽ കഴിഞ്ഞ കാലങ്ങളിൽ പ്രാർത്ഥനയിലൂടെ നാം പ്രാപിച്ച അനുഗ്രഹങ്ങളെക്കാൾ വളരെ അധികം ഇനിയും പ്രാപിക്കുവാൻ ഉള്ളതാണ് എന്ന് നമ്മുക്ക് മനസിലാക്കാം.. പ്രാർത്ഥന..അത് നാം ദൈവത്തിന് മുന്നിൽ വെയ്ക്കുന്ന വെറും യാചനകൾ/അപേക്ഷകൾ മാത്രമാണ്..അതിന്മേൽ തീർപ്പ് കല്പിക്കുന്നതും തീരുമാനം എടുക്കുന്നതും സർവ്വശക്തനായ ദൈവം മാത്രം  ആണ്..മനുഷ്യന്റെ ഉള്ളിലെ അടങ്ങാത്ത ആഗ്രഹങ്ങൾ തന്നെയാണ് അവന്റെ പ്രാർത്ഥന വിഷയങ്ങൾ..പരിശ്രമിക്കുക; സ്വന്തം കഴിവിന്റെ പരമാവധി, ഒപ്പം ദൈവഹിതത്തിനായി ഏൽപ്പിച്ചു പ്രാർത്ഥിക്കുക.. നമ്മെ വിളിച്ചവൻ വിശ്വസ്തൻ ആണ്..അവൻ നമ്മെ വിളിച്ചത് നിത്യതയുടെ അവകാശികൾ ആകുവാനാണ്..അല്ലാതെ ക്ഷണികമായ ഈ ഭൂമിയിലെ നന്മകൾ നൽകി പരിപോഷിപ്പിക്കുവാനല്ല എന്ന വലിയ സത്യം നാം ഓരോരുത്തരും മനസിലാക്കിയാൽ അത് തന്നെയാണ് ഒരു ദൈവപൈതൽ എന്ന നിലയിൽ നമ്മുടെ ഓരോരുത്തരുടെയും വിജയം...

എതിർപ്പുകൾ അത് വളർച്ചയ്ക്ക് അനിവാര്യമാണ്..

എതിർപ്പുകൾ നമ്മെ  ശക്തരാക്കും... അപവാദങ്ങൾ നമ്മെ  ശ്രദ്ധാലുവാക്കും... കുറ്റപ്പെടുത്തലുകൾ നമ്മെ  പ്രാപ്തരാക്കും... കട്ടിയുള്ള പുറംതോട് പൊളിച്ചാണ് ഓരോ വിത്തും വിത്ത് മുള പൊട്ടുന്നത്... കനമുള്ള മണ്ണിനെ തുരന്നാണ് അത് തൈ ആകുന്നത് കീടങ്ങളെയും പ്രതിബദ്ധങ്ങളെയും അതിജീവിച്ചാണ് ചെടിയാവുന്നത്... കാറ്റിലും മഴയിലും ആടിയുലഞ്ഞ് വൃക്ഷമാവും... ഒടുവിൽ പൂക്കുമ്പോഴും കായ്ക്കുമ്പോഴും മാത്രമാണ് പലരും അത് ശ്രദ്ധിക്കുന്നത്.. അപ്പോഴും അതിൽ കല്ലെറിയാൻ ആളുണ്ടാവും..