Posts

Showing posts from 2016

#ആചാരങ്ങള്‍ #നാട്ടുനടപ്പ് #വിശ്വാസം #സംസ്കാരം

അവര് അഞ്ചു  പേരുണ്ടായിരുന്നു കുരങ്ങന്മാര്. കാട്ടില് ‘പ്വൊളിച്ചു’ നടക്കുന്ന കാലം.    ഒരു ദിവസം അവരങ്ങനെ നടക്കുകയായിരുന്നു..  പെട്ടെന്നാണ്  ഓര്ക്കാപ്പുറത്ത് ഒരു എട്ടിന്റെ പണി കിട്ടിയത് . വേടന് അവരെ കെണി വെച്ച് പിടിച്ചു .  "നമ്മുടെ ഗാങ്ങ് മൊത്തം പെട്ടു. രക്ഷപ്പെടാന് ഒരു പഴുതുമില്ല “നമ്മള് തീര്ന്നളിയാ, തീര്ന്ന്”..... വേടന് അവരെ ഒരു സായിപ്പിന് വിറ്റു.  സായിപ്പ് ഒരു വല്യ ശാസ്ത്രജ്ഞന് ആയിരുന്നു. സായിപ്പ് അഞ്ചു ബ്രോസിനെയും വലിയൊരു കൂട്ടിലാക്കി. ജീവപര്യന്തം.. !!!  ഗോതന്പുണ്ടാ..!!!   അങ്ങനെയിരിക്കെയാണ് ഒരു ദിവസം സായിപ്പ് കൂടിന് മുകളില് ഒരു വാഴക്കുല കെട്ടിത്തൂക്കിയത്. നല്ല തുടുത്ത മൈസൂര് പഴങ്ങള്! പഴക്കുല എടുക്കാനായി കൂടിനു നടുവില് സായിപ്പ് ഒരു കോണിയും കൊണ്ട് വെച്ചിട്ടുണ്ട് . ഒന്നും നോക്കിയില്ല , ഒരു കുരങ്ങന് ചാടി കോണിയില് കേറി . അവന് കോണിയില് കാല് വെച്ചതും, സായിപ്പും അയാളുടെ  പണിക്കാരും, കൂടിന്റെ നാല് ഭാഗത്ത് നിന്നും നല്ല ചൂട് വെള്ളം എല്ലാരുടെയും ദേഹത്തേക്ക് ചീറ്റി. ഒരു രക്ഷയുമില്ല .. ആ കുരങ്ങന് നിലത്തിറങ്ങിയപ്പോൾ വെള്ളം ചീറ്റല്  നിര്ത്തുകയും ചെയ്തു. പഴം തൊടാന് പറ്റിയില്ല!  പിന്നെ എപ്പോഴൊക്ക

ആത്മീയതയുടെ അളവുകോല്‍ സാബത്തിക നന്മയോ???

Image
ആത്മീയതയുടെ അളവുകോൽ സാമ്പത്തിക നന്മയോ??? ഇരുപതാം നൂറ്റാണ്ട് വരെ അധികം  ആരാലും അറിയപ്പെടാതെ ലോകത്തിൽ യാതൊരു മാന്യതയും  ലഭിക്കാതെ പോയ ഒരു കൂട്ടമായിരുന്നു ദൈവജനം.. അവരിൽ സമ്പന്നർ വളരെ കുറവായിരുന്നു. അവരുടെ ലക്ഷ്യം ആത്മാക്കളുടെ രക്ഷയായിരുന്നതിനാൽ സമ്പാദനത്തിനുളള കുറക്കുവഴികളിലൂടെയൊന്നും അവർ  സഞ്ചരിക്കുവാൻ  ആഗ്രഹിച്ചില്ല. അവർ  ലോകത്തിന്റെ ചവറ്റു കുട്ടയായിരുന്നു അതിൽ അവർക്ക്    പരിഭവവും ഇല്ലായിരുന്നു.എല്ലാ  അപമാനങ്ങളും സന്തോഷത്തോടെ സ്വീകരിച്ച് മണവാളന്റെ വരവിനു വേണ്ടി വിശുദ്ധിയോടെ കാത്തിരുന്നു  പ്രത്യാശയോടെ നിത്യതയിൽ ചേർക്കപ്പെട്ടു. മണ്ണ് കൂരകളിൽ അന്തിയുറങ്ങുമ്പോഴും അവരുടെ  സ്വപ്നം ഇവിടുത്തെ വൻമാളികകൾ  ആയിരുന്നില്ല. സ്വർഗത്തിൽ തങ്ങൾക്കായി ഒരുക്കുന്ന സ്വർഗീയ  ഭവനമായിരുന്നു അവരുടെ സ്വപ്നവും പ്രതീക്ഷയും എല്ലാം. കല്ലും മുളളും ചവിട്ടി പ്രായാധിക്യം നോക്കാതെ ഏതു കുന്നും മലകളും കയറിയിറങ്ങി അവർ ദൈവവചനം അറിയിച്ചു. ദേശത്തുകൂടി സഞ്ചരിക്കുമ്പോൾ  അവരുടെ ആത്മീക നയങ്ങളിലൂടെ അവർ  ദർശിച്ചത് അമേരിക്കൻ  ഐക്യനാടുകളിലൂടെ സഞ്ചരിക്കുന്നതല്ലായിരുന്നു. മറിച്ച് തന്റെ മക്കള്ക്കായി ദൈവം ഒരുക്കുന്ന വെള്ളി ചിറകുള്ള മാലാഖാമ

കുഴിയിലോട്ട്‌ എടുക്കാറായ ഫാഷൻ...

Image
ഇന്നലെ അടൂർക്ക് പോകാൻ ബസ്സിൽ കയറിയപ്പോൾ ബസ്സിൽ പതിവിൽ കവിഞ്ഞ തിരക്ക് ഉണ്ടായിരുന്നു.. അടൂരിൽ ബസ്സ് ഇറങ്ങിയപ്പോൾ കറുത്ത കാർകൂന്തൽ ഉള്ള ഒരു സുന്ദരിയെ നല്ല മുഖ പരിചയം ഉള്ള ഒരാൾ ബസ്സിൽ നിന്നും പിടിച്ചിറക്കുന്നു...പെട്ടന്ന് എനിക്ക് ആളെ പിടിക്കിട്ടി...ബസ്സിൽ നിന്നും ഇറങ്ങിയ ഉടനെ ഞാൻ അവന്റെ പേരും ഉറക്കെ വിളിച്ചും കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു...ആ സുന്ദരിയും എനിക്ക് അഭിമുഖമായി തിരിഞ്ഞു..ഞാൻ ഒന്ന് ഞെട്ടി; ഇറുകിയ ലെഗ്ഗിൻസ്സും ഷേപ്പ് ചെയ്ത സ്ലീവ്ലെസ്സ് ടോപ്പും ഇട്ട ആ സുന്ദരി അവന്റെ അമ്മ അല്ല..ആന്റിയെ എനിക്ക് നന്നായി അറിയാം...പിന്നെ ആര് എന്ന ചോദ്യത്തിൽ ഞാൻ അവനെ നോക്കുന്നതിനു മുൻപ് അവൻ "അളിയാ കണ്ടിട്ട് എത്ര നാളായി..നീ ഇപ്പോ എവിടെയാ??? നിന്റെ നമ്പർ പഴയത് തന്നെ അല്ലേ???നീ എന്താ ഇവിടെ???" തുടങ്ങി ചോദ്യശരങ്ങൾ എന്റെ നേരെ വർഷിക്കുവാൻ തുടങ്ങി.. ഒരാളെ കാണാൻ  വന്നതാ...ഇതാരാ??? അമ്മച്ചിയാ...പപ്പയുടെ അമ്മ...വല്യപപ്പയുടെ വീട്ടിൽ കൊണ്ടു പോകുവാ... എവിടെ ഏനാത്തോ??? മ്മ്...വീട്ടിൽ ആയിരുന്നു... ഡാ..ഞാൻ വൈകിട്ട് വിളിക്കാം..കുറച്ച് തിരക്കാ.. ഒകെയ് ഡാ.. തിരിഞ്ഞു നടന്നപ്പോൾ ഞാൻ അലോചിച്ചത് ആ അമ്മച്ചിയെ പറ്റി

ആകെ കൺഫ്യൂഷൻ ആയല്ലോ...

കഴിഞ്ഞ കുറെ കാലമായി പ്രചരിക്കുന്ന  ഒരു പരസ്യത്തിലെ പ്രസക്ത ഭാഗം; ശരി ഡാഡ്, ഞാൻ വിവാഹം കഴിക്കാം.പക്ഷേ മൂന്ന് വർഷം കഴിഞ്ഞ്. നല്ല ജോലി, Own House, Well Settled...അപ്പോഴല്ലേ Perfect Match..Equal..Equal... ജോലി ഒകെയ്...പക്ഷേ മൂന്ന് വർഷം കൊണ്ട് ആ ചേച്ചി നന്നായി സെറ്റില് അകുന്നതിന്റെയും സ്വന്തമായി വീട് ഉണ്ടാക്കുന്നതിന്റെയും സുഡാൽഫികേഷൻ എത്ര ആലോചിച്ചിട്ടും എനിക്ക് അങ്ങോട്ട് പിടിക്കിട്ടുന്നില്ല... നേരിട്ട് ഒന്ന് കണ്ടിരുന്നെങ്കിൽ ചോദിച്ച് മനസ്സിലാക്കാമായിരുന്നു...

ഈ പെണുങ്ങൾ എന്താ ഇങ്ങനെ..???

Image
ബഹുഭൂരിപക്ഷം പെൺകുട്ടികളും അവരുടെ മാതാപിതാക്കളും സ്ത്രീധന വിരോധികൾ ആണ്...സ്ത്രീ തന്നെ ധനം...അത് അഗീകരിക്കുക തന്നെ ചെയ്യുന്നു.. പക്ഷേ ഈ മഹനീയ വ്യക്തികൾ അവരുടെ മക്കൾക്ക്/അവർക്ക് പയ്യനെ തിരയുമ്പോൾ; >പയ്യൻ സുന്ദരൻ ആയിരിക്കണം. >ഡിഗ്രിക്കാരൻ ആയിരിക്കണം അതും പ്രൊഫഷണൽ ഡിഗ്രി. >ആറക്ക ശബളം ഉണ്ടായിരിക്കണം. >വിദേശത്താണെങ്കിൽ ഫാമിലി വിസയും ഫ്ലാറ്റും മുന്തിയ മോഡൽ എസ് യു വിയും ഉണ്ടാകണം. >നാട്ടിൽ ആണെങ്കിൽ ഗവൺമേന്റ് ജോലി നിർബന്ധം;അതും ഗസറ്റഡ് റാങ്കിൽ. >വീട് ഇരുനില ആയിരിക്കേണം. >വീട്ടിൽ വണ്ടി ഉണ്ടായിരിക്കേണം. >കുക്കിംഗ് റേഞ്ച്, വഷിംഗ് മെഷിൻ, വാക്വം ക്ലീനർ, മൊഡുലാർ കിച്ചൻ, 3ഡി ടിവി തുടങ്ങി എല്ലാവിധ ഹോം അപ്ലയൻസസും വീട്ടിൽ ഉണ്ടാകണം. >വീട്ടിൽ പ്രൈവസി ഉണ്ടാകണം(അതയത് വീട്ടിൽ പയ്യന്റെ അപ്പനും അമ്മയും ഉണ്ടകാൻ പാടില്ല). >അഴ്ചയിൽ മൂന്ന് ദിവസം പുറത്തൂന്ന് ആഹാരം. >വീട്ടുജോലിക്ക് രണ്ട് പേർക്കും തുല്യ പ്രധാന്യം(സമധാനം. അവിടെ എങ്കിലും തുല്യത ഉണ്ടല്ലോ.) ഇങ്ങനെ പോകുന്നു ഡിമാന്റുകൾ... അഗ്രഹിക്കുന്നതിൽ തെറ്റില്ല..പക്ഷേ അതിനുള്ള അർഹത ഉണ്ടോ എന്ന് ഇടയ്ക്ക് വിലയിരുത്തുന്നത് നന്ന്.. മേൽ പറഞ്ഞത്