Posts

Showing posts from 2019

വിരമിക്കാം ചെറുപ്പത്തില്‍..

Image
#FIRE_Revolution #വിരമിക്കാം_ചെറുപ്പത്തില്‍ ഇന്ത്യയിൽ പ്രത്യേകിച്ച് മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത ഒന്നാണ് Fire Revolution. Financial Independence, Retire Early എന്നതിന്റെ ചുരുക്കെഴുത്താണ് FIRE. അതായത് പണം സമ്പാദിച്ച് എത്രയും വേഗം സാമ്പത്തിക സ്വാതന്ത്ര്യം നേടുക. എന്നിട്ട് 30കളിലും 40കളിലും ജോലിയില്‍ നിന്ന് വിരമിക്കുക. ശേഷം ജോലിയുടെ കെട്ടുപാടുകളില്ലാതെ യാത്രയോ, സംഗീതമോ, രാഷ്ട്രീയമോ അങ്ങനെ ഇഷ്ടമുള്ളതെന്തും ചെയ്യുക. ഈ ആശയ കൂട്ടായ്മയുടെ പേരാണ് ഫയല്‍ വിപ്ലവം. 'Your Money or Your Life ' എന്ന പേരില്‍ വിക്കി റോബിനും ജോ ഡോമിഗെസ്സും ചേര്‍ന്ന് 1992ല്‍ പുറത്തിറക്കിയ പുസ്തകമാണ് ഈ ആശയത്തിന് ആദ്യ വിത്തിട്ടത്. ജേക്കബ് ലണ്ട് ഫിസ്‌കര്‍ 2010ല്‍ ഇറക്കിയ 'Early Retirement Extreme' എന്ന പുസ്തകം ഈ ആശയത്തെ പിന്തുണച്ചു. ലളിത ജീവിതത്തിലൂടെയും നിക്ഷേപത്തിലൂടെയും വളരെ ചെറുപ്പത്തില്‍ തന്നെ സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള വഴികളാണ് ഈ പുസ്തകങ്ങള്‍ മുന്നോട്ട് വച്ചത്. 31-ാം വയസ്സില്‍ ജോലിയില്‍ നിന്ന് വിരമിച്ച് ലോകം ചുറ്റാനിറങ്ങിയ ഭാര്യാ ഭര്‍ത്താക്കന്മാരായ ബ്രൈസ് ലുങ്ങും ക്രിസ്റ്റി ഷെന്നുമാണ്

Section 375

Image
Do not fall in love with the law. It's like a jealous Mistress. It can disappoint you.. രാജ്യം ഉറ്റുനോക്കുന്ന ഓരോ വിധി പ്രസ്താവനത്തിന് മുൻപും ജഡ്ജിമാർ ആശയകുഴപ്പത്തിലാകുന്നുണ്ടായിരിക്കണം.. അതെന്തെങ്കിലുമാവട്ടെ Section 375. ശക്തമായ വാദപ്രതിവാദങ്ങൾ കൊണ്ട് നിറഞ്ഞ ഒരു കോർട്ട് റൂം ഡ്രാമ. അതിൽ വിധി പ്രസ്താവിക്കാൻ ജഡ്ജിമാർ അനുഭവിക്കുന്ന അതെ ആശയകുഴപ്പം കാണുന്ന പ്രേക്ഷകനിലും ഉണ്ടാക്കുന്നതിൽ വിജയിച്ചൊരു ചിത്രം. നീതി ആണോ നിയമം ആണോ ജയിക്കേണ്ടത് എന്ന  ആശയക്കുഴപ്പത്തിൽ നമ്മെ ഇത് കൊണ്ടുചെന്നെത്തിക്കും കൊണ്ടെത്തിക്കും എന്നത് തീർച്ച. ഫെമിനിസ്റ്റ് സിനിമയെന്ന് അക്ഷരം തെറ്റാതെ വിളിക്കമെന്ന ഈ ചിത്രത്തെ അക്ഷയ് ഖന്ന തകർപ്പൻ ആക്കി എന്നുതന്നെ പറയണം. സ്‌ക്രീനിൽ നിന്ന് ഒരു നിമിഷമെങ്കിലും കണ്ണുതെറ്റിയാൽ നിർണായകഭാഗങ്ങൾ നഷ്ടപ്പെട്ട് പോവുമെന്നുള്ള ബോദ്ധ്യം നമ്മിലുണ്ടാക്കുന്നതിൽ  ഈ ചിത്രം വിജയിച്ചു. കാലികപ്രസക്തമായ ഒപ്പം അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത ശക്തമായ ഇത്തരം സിനിമകൾ ഒരുണർത്തുപാട്ടാണ്; ജനങ്ങൾക്ക് മാത്രമല്ല പരമോന്നത നീതിപീഠത്തിനും. അതെ, എഴുതപ്പെട്ട നിയമങ്ങൾ പാലിക്കപ്പെടുമ്പോൾ പലപ്പോഴും അർഹമായ ന

ഇന്ത്യൻ റെയിൽവേയിലെ വങ്കന്മാർ

കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ വെറുതെ ഇരുന്നപ്പോൾ ഒന്ന് എറണാകുളം വരെ പോയലോ എന്നൊരു ചിന്ത. പിന്നെ ഒന്നും നോക്കിയില്ല ഇന്ത്യൻ റയിൽവേയുടെ 'Rail Connect' ഡൌൺലോഡ് ചെയ്തു. തിങ്കളാഴ്ചത്തേക്ക് ജന ശദാബ്ദിയിൽ ഒരു ടിക്കറ്റും അങ്ങ് ബുക്ക് ചെയ്തു. തിങ്കളാഴ്ച രാവിലെ എഴുന്നേറ്റ് സുന്ദരകുട്ടപ്പനായി ഏഴേകാലിനു തന്നെ റെയിൽവേ സ്റ്റേഷനിൽ ഹാജർ വെച്ചു. ഇനിയും പത്തിരുപത് മിനുറ്റ് ബാക്കിയുണ്ട് വണ്ടി വരാൻ. 'Rail Connect' ഒന്നുകൂടി ഓപ്പൺ ചെയ്ത് ടിക്കറ്റിന്റെ സ്റ്റാറ്റസ്  നോക്കി, വെയ്റ്റിംഗ് ലിസ്റ്റിൽ 326 ആയിരുന്നത് 140 ൽ എത്തി. രണ്ട് മണിക്കൂറത്തെ കാര്യമല്ലേ ഉള്ളൂ നിന്ന് അങ്ങ് യാത്ര ചെയ്യാം എന്ന് കരുതി ഫോണും തിരുകി അങ്ങനെ നിന്നപ്പോൾ ദാ വരുന്നു നമ്മുടെ ജന ശതാബ്ദി.. പിന്നെ ഒന്നും നോക്കിയില്ല ചാടിയങ്ങു കയറി.. അധികം വൈകാതെ തന്നെ കഥാനായകനും പ്രത്യക്ഷപ്പെട്ടു;സുമുഖനായ ബംഗാളി TTR(അല്ലെങ്കിലും നമ്മൾ മലയാളികൾക്ക് ഹിന്ദി പറയുന്നവർ എല്ലാം ബംഗാളികൾ ആണല്ലോ..) ചില മൂലയ്ക്ക് നിന്ന് കഥാനായകൻ ചിലരെ പൊക്കി പിഴ അടിക്കുന്നത് കണ്ട് ആസ്വദിച്ച് അങ്ങനെ നിൽക്കുന്ന എന്റെ അടുത്തും ഒടുവിൽ വന്ന് ടിക്കറ്റ് ചോദിച്ചു. ഞാനാണെകിൽ ഭയങ്

തിരുവചനപ്രകാരം ഇത് ആകാമോ ?

Image
മിന്നുന്ന വായ്ത്തല തന്റെ കഴുത്തിന് നേരെ വന്നപ്പോഴും അപ്പോസ്തലനായ പൗലോസിന് ഒരു പ്രത്യാശയുണ്ടായിരുന്നു, നിത്യത എന്ന ആ വലിയ വാഗ്ദത്തം. ആധുനിക യുഗത്തിലെ വിശുദ്ധർ എന്ന് സ്വയം അവരോധിച്ചിരിക്കുന്ന, വീണ്ടും ജനനം പ്രാപിച്ചവർ എന്ന് അഭിമാനിക്കുന്ന നാം ഓരോരുത്തരും  പൂർവ്വപിതാക്കൾ പ്രിയംവെച്ച ആ നിത്യത നമ്മുക്ക് കാലാന്തരത്തിൽ നമ്മുടെ പ്രവർത്തികൾ മൂലം അന്യമായിക്കൊണ്ടിരിക്കുകയാണോ എന്ന് ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു. പറയാൻ ഒരുപക്ഷേ വർഷങ്ങളുടെ പാരമ്പര്യവും പിതാക്കന്മാർ ക്രിസ്തുവിനുവേണ്ടി ത്യജിച്ച വലിയ വലിയ  നന്മകളുടെ ലിസ്റ്റും ഉണ്ടാകും. പക്ഷേ അങ് അക്കരെ നാട്ടിൽ എത്തുവാൻ അതൊന്നും മതിയായി എന്ന് വരില്ല. ഒരു ദൈവപൈതൽ എന്ന നിലയിൽ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നെല്ലാം നമ്മെ പഠിപ്പിക്കുവാൻ പര്യാപ്തമാണ് തിരുവചനം. ഓരോ ദൈവപൈതലിന്റെയും മാർഗ്ഗദർശിയായി തിരുവെഴുത്തുകൾ നിലകൊള്ളുമ്പോഴും എന്തിനാണ് സംവാദങ്ങളിലൂടെയും സോഷ്യൽ മീഡിയ ചർച്ചകളിലൂടെയും തിരുവചനത്തിന് പുതിയ പുതിയ മാനങ്ങൾ കല്പിച്ചു നൽകുന്നതെന്ന് ഇനിയും മനസ്സിലാകുന്നില്ല. അനാദിയായുള്ള ദൈവത്തിന്റെ മാറ്റമില്ലാത്ത വചനത്തിനെ മാറ്റിമറിക്കാൻ വേദപണ്ഡിതന്മാർക്ക

ഡിജിറ്റൽ വിശുദ്ധൻ

ഈ നേരം അങ്ങ് സൗദിയിൽ പുതിയ എസ്യുവി എടുക്കുന്നതിനെ കുറിച്ചുള്ള ചർച്ചയിൽ ആയിരുന്നു ബ്ലെസി. നിലവിലുള്ള കൊറോള അവളുടെ സ്റ്റാറ്റസിന് കുറച്ചിലാണത്ര.. സന്തുഷ്ടമായ കുടുംബജീവിതത്തിന് വിട്ടുവീഴ്ചകൾ അനിവാര്യമാണ് എന്ന തിരിച്ചറിവ് നേടിയ വീണ്ടും ജനനം പ്രാപിച്ച ഒരു ശരാശരി പ്രവാസിയായ ഫെലിക്സ് ഉയർന്ന വിദ്യാഭ്യാസവും തരക്കേടില്ലാത്ത ജോലിയും ഉണ്ടായിട്ടും തന്നെക്കാൾ ഏറെ വരുമാനം ഉള്ള ബ്ലെസിയുടെ അടിമയായി കഴിഞ്ഞിരുന്നു ഇതിനോടകം. പ്രവാസ ജീവിതത്തിൽ പുറമേ ഗർജ്ജിക്കുന്ന പലരും വീട്ടുനുള്ളിൽ അനുസരണമുള്ള പൂച്ച കുഞ്ഞുങ്ങൾ ആണ് എന്ന വലിയ സത്യം പ്രവാസ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ മനസ്സിലാക്കിയത് കൊണ്ടാകണം അതിനോട് പൊരുത്തപ്പെടാൻ ഫെലിക്സിന് വലിയ പ്രയാസം തോന്നിയില്ല.. പാവപ്പെട്ട വീട്ടിൽ നിന്നും കെട്ടിയാൽ അനുസരണയുള്ള ഭാര്യയായി ജീവിക്കും എന്ന സിദ്ധാന്തം പറഞ്ഞ കൂട്ടുക്കാരെ മനസ്സാൽ പലയാവർത്തി തെറി വിളിച്ചുകഴിഞ്ഞു ഇതിനോടകം. ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തിൽ അനുസരണയുള്ള കുടുംബിനി ആയിരുന്ന ബ്ലെസ്സിയുടെ ഭാവപ്പകർച്ച അമ്പരപ്പിക്കുന്ന വേഗത്തിൽ ആയിരുന്നു. രാജ്യങ്ങൾ പിടിച്ചടക്കുന്ന രാജാക്കന്മാരെ പോലെ തന്റെ മുഴുവൻ സ്വാതന്ത്യത്തിലും

ഡിജിറ്റൽ വിശുദ്ധൻ

ഫോൺ തുടർച്ചയായി ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്... ബെഡിനു  സമീപം പ്ലഗ് പോയിന്റ് ഇല്ലാഞ്ഞതിനാൽ റീചാർജ് ചെയ്യാൻ രാത്രി കുത്തിയിട്ട ഫോൺ എടുക്കാൻ കിടക്കയിൽ നിന്നും എഴുനേൽക്കുകയല്ലാതെ മറ്റ് മാർഗം ഉണ്ടായിരുന്നില്ല..വയറിംഗ് ചെയ്‍ത ഇലക്ട്രീഷനെയും അദേഹത്തിന്റെ പിതാവിനെയും  മനസ്സാൽ സ്മരിച്ച്  എഴുന്നേറ്റ് ഫോൺ എടുത്തു... നോക്കിയപ്പോൾ ചർച്ചിലെ പാസ്റ്റർ ആണ്..  "പ്രൈസ് ദി ലോർഡ് പാസ്റ്റർ അങ്കിൾ.." ഫോൺ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു...  "മോനെ പ്രൈസ് ദി ലോർഡ്... ഉറക്കം ആയിരുന്നോ??നമ്മുക്ക് ഞാൻ ഇന്നലെ പറഞ്ഞ സ്ഥലം വരെ പോകണം.. നാല്പത് മിനിറ്റിൽ ഞാൻ അവിടെ  എത്തും.. റെഡിയായി നിൽക്കണം.. പിന്നെ ഫുഡ്‌ ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട...പോകുന്ന വഴിക്ക് കഴിക്കാം.." "ശരി അങ്കിൾ.. ബൈ.." "ഒക്കെ.. ബൈ... " ഇവിടെ ഇങ്ങ് ടാൻസാനിയയിൽ എത്തിയിട്ട് ഇന്നേക്ക് പതിമൂന്ന് ദിവസം ആയി.. ചെറുപ്പത്തിലെ അപ്പൻ അമ്മയെ ഉപേക്ഷിച്ച് പോയ ശേഷം വളരെ കഷ്ടപ്പെട്ടാണ് അമ്മ എന്നെയും ചേച്ചിയെയും വളർത്തിയത്..ചേച്ചിയെ പഠിപ്പിച്ച് നേഴ്സ് ആക്കാനും എന്നെ ഡിഗ്രി വരെ പഠിപ്പിക്കാനും അമ്മ