ഒരു കാൾ സെന്റർ ഏജന്റിന്റെ രോദനം....

Thank you for calling *****, This is **** with you.

ഉപയോഗിക്കുന്ന മുഴുവൻ സേവനങ്ങളുടെയും അത് ഇനി മൊബൈൽ കണക്ഷന്റെ  ആയാലും ബാങ്ക് അക്കൗണ്ടിന്റെ  ആയാലും വണ്ടിയുടെ സർവീസ് സെന്ററിന്റെ  ആയാലും അവിടെ ഒക്കെ വിളിച്ച് ചെറിയ കാര്യങ്ങൾ പോലും വലിയ പ്രശ്നങ്ങൾ ആക്കി മാറ്റുന്നത് എന്റെ ഒരു വിനോദം ആയിരുന്നു.. പലപ്പോഴും ഞാൻ കസ്റ്റമർ കെയർ ഏജന്റ്സിനോട് സംസാരിക്കാതെ അവരുടെ സൂപ്പർവൈസർസിനോട് ആയിരുന്നു സംസാരിച്ചിരുന്നത്..ഒരുപക്ഷേ അതുകൊണ്ട് മാത്രമാകാം പീക്ക് ടൈമിൽ പോലും എന്റെ നമ്പറിൽ നിന്നും വിളിച്ചാൽ വലിയ കാത്തിരിപ്പ് ഇല്ലാതെ തന്നെ എനിക്ക് ലൈൻ കിട്ടുമായിരുന്നു..  പല ഏജന്റും മാരുടെയും പേര് പറഞ്ഞ് ഞാൻ പലപ്പോഴും അവർക്കെതിരെ പരാതികൾ കൊടുത്തിട്ടുണ്ട്.. അതിൽ ചിലതെങ്കിലും ഒഴിവാക്കാൻ കഴിയുന്നത്‌ ആയിരുന്നു.. എന്തിനേറെ കസ്റ്റമർ കെയർ മോശം ആണ് എന്ന് പറഞ്ഞ് കമ്പനിയുടെ ഒഫീഷ്യൽ മെയിലിൽ വരെ കംപ്ലൈന്റ് അയച്ചിട്ടുണ്ട്.. ഇതൊക്കെ ചെയുമ്പോൾ ഞാൻ എന്തോ വലിയ ആൾ ആയ ഒരു തോന്നൽ ആയിരുന്നു.. ഒരുപക്ഷേ അങ്ങനെ ദ്രോഹിച്ചവരുടെ ഒക്കെ ശാപം ആകാം ഇന്ന് അനുഭവിക്കുന്നത്...

ഹോസ്പിറ്റാലിറ്റി മാനേജ്മെന്റും മാർക്കറ്റിംഗ് മാനേജ്മെന്റും പഠിച്ച ഒരുവൻ ഒരിക്കലും ഒരു കാൾ സെന്റർ ജോലിക്ക് പോകേണ്ട ആവശ്യം ഇല്ല.പക്ഷേ കാലം ഞാൻ ചെയ്ത  തെറ്റുകൾക്ക് പകരമായി എന്നെയും ഒരു കാൾ സെന്ററിൽ എത്തിച്ചു.. അതും ഇങ്ങ് ഈ മരുഭൂമിയിൽ.. മലയാളം പോലും നന്നായി സംസാരിക്കാത്ത ഞാൻ, ഇവിടെ എനിക്ക് ഒട്ടും പരിചയം ഇല്ലാത്ത അറബിയിലും  ഇന്നും എനിക്ക് നന്നായി വഴങ്ങാത്ത ഇംഗ്ലീഷിലും ഒരേ സമയം കോളുകൾ അറ്റന്റ് ചെയേണ്ടി വരുന്നു.. അതും ഒരു ഇടവേള പോലും ഇല്ലാതെ.. ഒട്ടും വിശ്രമം ഇല്ലാതെ..

സത്യം പറഞ്ഞാൽ ഇവിടെ വന്നത് എന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ട ജോലിയ്ക്ക് തന്നെയാണ്. ഇതുവരെയും ലേബർ കാർഡ് കിട്ടാഞ്ഞതിനാലും വെറുതെ എനിക്ക് ശമ്പളം തരാൻ കമ്പനിക്ക് താല്പര്യം ഇല്ലാത്തത് കൊണ്ടും താത്കാലികമായ ഒരിടത്താവളം എന്ന നിലയിൽ ട്രെയിനിങ് എന്ന ഓമന പേരിൽ കമ്പനി എനിക്ക് തന്ന ഒരു എട്ടിന്റെ പണിയാണ് ഇത്... ഒരുപക്ഷേ ഈ ചുരുങ്ങിയ സമയം കൊണ്ട് പാവം കസ്റ്റമർ കെയർ ഏജന്റുമാരെ ദ്രോഹിച്ചതിന് മുഴുവൻ ഈ ഞാൻ അനുഭവിക്കേണ്ടി വരും എന്ന് തീർച്ചയാണ്... അല്ലെങ്കിൽ ലോകത്ത് ഒരിടത്തും കേട്ടുകേൾവി പോലും ഇല്ലാത്ത ഇങ്ങനത്തെ  ഒരു എട്ടിന്റെ പണി എനിക്ക് കിട്ടില്ലായിരുന്നു....

പറയുമ്പോൾ എന്താ സുഖം അല്ലേ.. ഫുൾ ടൈം എയർകണ്ടിഷൻഡ് റൂമിൽ അതും കറങ്ങുന്ന ചേറിൽ മുന്നിൽ ഒരു കമ്പ്യൂട്ടർ അതിൽ നെറ്റ് കണക്ഷൻ.... സത്യം എല്ലാം ഉണ്ട് പക്ഷേ അവരുടെ മാനസിക അവസ്ഥ; അത് വളരെ ഭീകരമാണ്.. ബഹുഭൂരിപക്ഷം കോളുകളും എന്നെ പോലെ ഉള്ള ചൊറിയന്മാരുടെ ആയിരിക്കും.. അവന്മാരുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കണം.. അത് മുകളിൽ ഉള്ളവർക്ക് ട്രാൻസ്ഫർ ചെയ്യാൻ ശ്രമിച്ചാൽ അവരുടെ വക തെറി വേറെ... ഇതിനിടയ്ക്ക് ഒന്ന് മൂത്രം ഒഴിക്കാൻ പോകണം എങ്കിൽ മുകളിൽ വിളിച്ച് അനുമതി എടുക്കണം.. അനുവദിച്ച സമയത്തിനുള്ളിൽ തിരികെ എത്തണം.. സ്റ്റാറ്റസ് മാറാൻ ഒരു സെക്കന്റ്‌ വൈകിയാൽ ഇൻബോക്സിൽ വിശദികരണം ചോദിച്ച് കൊണ്ടുള്ള മെസ്സേജ് എത്തിയിരിക്കും.. കസ്റ്റമേരോട് ഒന്ന് ശബ്ദം ഉയർത്തി സംസാരിച്ചൽ/കസ്റ്റമേറെ ചോദ്യം ചെയ്താൽ ഇൻബോക്സിൽ പല കളറിൽ ഉള്ള മാർക്കുകൾ വന്നുകൊണ്ടേയിരിക്കും.. സംഭാഷണങ്ങളുടെ വിശദികരണം ഉൾപ്പെടെ.. മാസാവസാനം ഈ ഇൻബൊക്സ് മെസ്സജുകൾ ആണ് കൈയിൽ കിട്ടുന്ന തുക നിശ്ചയിക്കുന്നത്.. ഇതൊക്കെ പോരാഞ്ഞിട്ട് പത്തും പന്ത്രണ്ടും മണിക്കൂർ കമ്പ്യൂട്ടറിന്റെ മുൻപിൽ ഇരിക്കുമ്പോൾ ഉള്ള കണ്ണ് വേദനയും പിടലി വേദനയും ഒരു ബോണസ് ആണ്..
ഇത്രയൊക്കെ ആണെങ്കിലും വീണ് കിട്ടുന്ന ചില നല്ല മുഹൂർത്തങ്ങളും ഉണ്ടാകാറുണ്ട്... വളരെ വിരളം എങ്കിലും.. സത്യം പറഞ്ഞാൽ ഒരു കാൾ സെന്റർ ഏജന്റിന്റെ  ദിവസത്തിൽ നല്ല ഒരു ഭാഗവും അവർ ചിലവഴിക്കുന്നത് മൂന്നടിയിൽ താഴെ മാത്രം വലിപ്പം ഉള്ള അവന്റെ/അവളുടെ ക്യൂബിക്കിൾ ആണ്..അത് അവരുടെ ജീവിതവും സ്വപ്നവും ഭക്ഷണ മേശയും ഒക്കെയാണ്..
ചുരുങ്ങിയ ചില ദിവസങ്ങൾക്കുള്ളിൽ അല്ലെങ്കിൽ ചില മാസങ്ങൾക്കുളിൽ(ശിക്ഷ കാലാവധി കഴിയുമ്പോൾ) ഞാൻ ഇവിടെ നിന്നും രക്ഷപെടും.. പക്ഷേ ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത; ഞാൻ ഒരുപാട് ദ്രോഹിച്ചിട്ടുള്ളവരും ആയ സുഹൃത്തുക്കളെ എന്റെയൊപ്പം ഇവിടെ വർക്ക് ചെയ്തിട്ടുള്ള എന്റെ പ്രിയ സ്നേഹിതരെ നിങ്ങളെ ഓർത്ത് സഹതപിക്കാൻ മാത്രമേ എനിക്ക് കഴിയുന്നുള്ളൂ.. സഹായിക്കാൻ മാത്രം കരുത്ത്‌ എന്റെ കാര്യങ്ങൾക്ക് ഇല്ല.. പക്ഷേ ഒരു കാര്യം തീർച്ച ഇനിയും എനിക്ക് ജീവനുള്ള കാലത്തോളം ഞാൻ നിങ്ങളെ ബഹുമാനിക്കും.. ഒരുപക്ഷേ അതിന് വേണ്ടിയാകും ഒരു കാര്യവും ഇല്ലാതെ ഈ ചുരുങ്ങിയ കാലത്തേക്ക് കാലം എന്നെ ഇവിടെ എത്തിച്ചത്....

     *********saida litimana itisalak mara okra ma salama....

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...