ക്രിസ്‌തീയ ഭവനങ്ങളിൽ ദൈവത്തെക്കാൾ പ്രാധാന്യം ഉള്ള ഇളമുറക്കാർ.....

വീട്ടിലെ കോഴി ഇടുന്ന ആദ്യത്തെ മുട്ട  പ‌ള്ളിക്ക്...തെങ്ങിലെ ആദ്യത്തെ തേങ്ങയും പ‌ള്ളിക്ക്…എന്നുവേണ്ട എല്ലാത്തിന്റെയും നല്ലതും ആദ്യഫലവും പ‌ള്ളിക്ക്…
പുരോഹിത‌ന്മാർ വീട്ടിൽ വരുമ്പോഴേക്കും മാതാപിതാക്കൾ എല്ലാം ഒന്ന് അടുക്കി പെറുക്കി വൃത്തിയാക്കുവാൻ വെപ്രാളപ്പെടുന്നു… ഭയ-ബഹുമാനത്തോടെ കുട്ടികൾ എഴുന്നേറ്റു നില്കുന്നു…   അതിഥികളായ പുരോഹിത‌ന്മാർ കാണാതെ അടുക്കള വഴി മക്കളെ അടുത്തുള്ള പലഹാര പീടികയിലേക്കോടിക്കുന്നു…അവരെ സല്ക്കരിക്കാനുള്ളത് വാങ്ങിക്കുവാൻ… അതിനും കഴിഞ്ഞില്ലങ്കിൽ വീട്ടിൽ ഉള്ളതിൽ നല്ല പങ്ക്, മക്കൾ പട്ടിണിയാണെങ്കിലുംപുരോഹിത‌ന് കൊടുക്കുന്നു...ഉച്ചക്ക് വീട്ടിൽ വന്നപുരോഹിത‌നു ചോറ് കൊടുത്തിട്ടു വിശന്നിരിക്കുന്ന മക്കൾക്ക് കഞ്ഞിവെള്ളം കൊടുത്തു വിശപ്പ് മാറ്റിയിരുന്ന കാലം...

ഒരു പിടി വർഷങ്ങൾക്ക് മുമ്പ് ദൈവജനം ഇങ്ങനെ ആയിരുന്നു..

കുടുബ പ്രാർത്ഥനക്ക് ഏറ്റവും പ്രാധാന്യമുണ്ടായിരുന്ന കാലം...
മക്കൾ രാവിലെ കിടക്കപ്പായയിൽ നിന്നും  പ്രാർത്ഥിക്കാതെ എണീറ്റുവന്നാൽ ചൂരൽ കഷായം കിട്ടിയിരുന്ന കാലം…...വൈകിട്ട് പാട്ടു പാടി പ്രാർത്ഥിക്കാതെ അത്താഴം വിളമ്പില്ല…...സഭയിൽ ചെന്നാലോ ദൈവ ഭയത്തോടെ അടങ്ങി ഇരിക്കുന്ന കുട്ടികൾ… ഇല്ലങ്കിൽ പുരോഹിത‌ന്റെ ശാസന…..വീട്ടിൽ എത്തുമ്പോൾ മാതാപിതാക്കളെ നാണം കെടുത്തിയതിനുള്ള ചുരൽ ശിക്ഷ വേറെ....

എല്ലാ കാര്യങ്ങൾക്കും ഒന്നാം സ്ഥാനം ദൈവത്തിനായിരുന്നു… രണ്ടാം സ്ഥാനമേ കുടുംബനാഥനുണ്ടായിരുന്നുള്ളു... അതു കഴിഞ്ഞേയുള്ളൂ  ബാക്കി എല്ലാം… അതു കൊണ്ടു തന്നെ കുടുംബങ്ങളിൽ സമാധാനം നിറഞ്ഞു നിന്നിരുന്നു...

എന്നാൽ കാലം മാറി ഇന്ന് എല്ലാം മക്കൾ ആണ്… മക്കൾ കഴിഞ്ഞേ ഉള്ളു ബാക്കി എല്ലാം… അവരുടെ വിദ്യാഭ്യാസം ആണ് പ്രധാനം. പ്രാർത്ഥിച്ചില്ലേലും വേണ്ടില്ല ഭക്ഷണം കഴിപ്പിക്കാതെ കിടത്തില്ല... ആരാധനയേക്കാളും പ്രാധാന്യം ട്യൂഷനാണ്… കാരണം പരീക്ഷ അടുത്തു...പുരോഹിത‌ൻ വീട്ടിലോട്ടു വരുമ്പോൾ അവരെ അവഗണിച്ച് വീഡിയോ ഗെയിം കളിക്കുന്ന മക്കൾ...
അതിഥികൾക്കു കേട്ടു കേട്ടു ബോറടിച്ചാലും മക്കളെ പുകഴ്ത്തിപ്പറയുന്ന മാതാപിതാക്കൾ…പല സഭകളിലും പ്രാർത്ഥനയും ഉപവാസവും എല്ലാ നടത്തുന്നത് കുട്ടികളുടെ സൗകര്യാർത്ഥം....അവർക്ക് വേണ്ടിയുള്ള പ്രോഗ്രാമുകളിൽ പലപ്പോഴും ആരാധന പോലും മുങ്ങി പോകുന്നുവോ എന്ന സംശയവും ഇല്ലാതില്ല...എല്ലാ അർത്ഥത്തിലും പണ്ട് ദൈവത്തിനു കൊടുത്തിരുന്ന മഹത്വം ഇന്നു മക്കൾക്കു കൊടുക്കുന്നു…  ദൈവത്തിനു വെറും കാവൽക്കാരന്റെ അല്ലങ്കിൽ ഒരു സെർവന്റിന്റെ സ്ഥാനം മാത്രം... ചോദിക്കുന്നതെല്ലാം ചെയ്തു കൊടുക്കുവാൻ ഒരു വേലക്കാരൻ… അതാണ് ഇന്നു ദൈവത്തിന്റെ സ്ഥാനം ....

എക്കാലവും പ്രസക്തമായ പൗലോസ് അപ്പോസ്തോലന്റെ ചില വാക്കുകൾക്ക് ഈ കാലഘട്ടത്തിൽ പ്രസക്തി ഏറുന്നു...

റോമാർക്ക് എഴുതിയ ലേഖനത്തിൽ പറയുന്നത് പോലെ; "അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി."
അതെ അതുതന്നയാണ് ഇന്ന് ബഹുഭൂരിപക്ഷം പെന്തകൊസ്തുകാർക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത്... അതിനുള്ള കാരണവും മറ്റൊന്നല്ല; വെള്ളത്തിൽ മുങ്ങിയത് കൊണ്ടോ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ചർച്ചുകളിൽ ഓളം കൂട്ടിയത് കൊണ്ടോ വീണ്ടും ജനനം ആകില്ല.. കാണിക്കാവുന്ന കൊള്ളരുതായ്മ മുഴുവൻ കാട്ടിയിട്ടും അതിനെ ന്യായികരിക്കുന്ന, ദൈവവചനത്തെ പോലും വളച്ചൊടിക്കുന്ന പുതുതലമുറ പെന്തകൊസ്തുകാരെ കാണുമ്പോൾ പൗലോസ് അപ്പോസ്തോലന്റെ മറ്റൊരു വരികളാണ് ഉള്ളിലേക്ക് ഓടി എത്തുന്നത്;"ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു."

കഴിഞ്ഞ ഒരു തലമുറ വിശുദ്ധിയോടു കൂടി ദൈവത്തിനായി നിലകൊണ്ടു അതിന്റെ നീതിക്കായി അവരുടെ തലമുറയ്ക്ക് ദൈവം അത് നീതിയായി നൽകി.. മക്കളെ അങ്ങേയറ്റം മറ്റെന്തിനേക്കാളും സ്നേഹിക്കുന്ന പുതുതലമുറ മാതാപിതാക്കൾ ഒരു പക്ഷേ അവരോടു ചെയുന്ന ഏറ്റവും വലിയ ദോഷം തന്നെയാകും ദൈവത്തിനേക്കാൾ അവർക്ക് നൽകുന്ന ഈ പ്രാധാന്യം...അത് അവർക്ക് അനീതി ആയി കണക്കിടാതെ ഇരിക്കാൻ പ്രാർത്ഥിക്കുന്നതോടൊപ്പം നമ്മുക്കും മടങ്ങാം ആ പഴയ നല്ല കാലത്തിലേക്ക്... ഒരുപക്ഷേ പണവും പ്രതാപവും ഇല്ലെങ്കിലും പരിശുദ്ധാത്മാവിൽ സന്തോഷവും ആത്മ സംതൃപ്തിയും ദൈവഭക്തിയിൽ വളരുന്ന ഒരു തലമുറയും ദൈവിക സമാധാനവും നമ്മുക്ക് ഇപ്പോഴത്തേതിലും അധികമായി അനുഭവിക്കാൻ കഴിയും...പ്രിയരേ,ചിന്തിക്ക... നമ്മുക്ക് ദൈവത്തിങ്കലേക്കു മടങ്ങി വരാം…നമ്മുടെ വലിയ വാഗ്‌ദത്തം ആയ ആ  നിത്യജീവൻ നമ്മുക്ക് നഷ്ടമാകാതിരിക്കട്ടെ....

പിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽ പൗലോസ് അപ്പോസ്തോലൻ പറഞ്ഞത് പോലെ, "നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകല വിവേകത്തിലും വർദ്ധിച്ചു വന്നിട്ടു നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും ദൈവത്തിന്റെ മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാൽ നീതിഫലം നിറഞ്ഞവരുമായി തീരേണം എന്നും ഞാൻ പ്രാർത്ഥിക്കുന്നു."

ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ...

(ചില വരികൾ എന്റേത് അല്ല.. പൂർണതയ്ക്ക് വേണ്ടി ചിലയിടത്ത് നിന്നും പെറുക്കി കൂട്ടിയതാണ്... )

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...