Posts

Showing posts from October, 2015

Yes I am a Male Chauvinist..

Yes I am a Male Chauvinist...But I know to give deserved respect to deserved women..Only for deserved..🌾🌾

പിന്നേം പിന്നേം പ്രണയം..

പ്രണയിച്ചിട്ടില്ലാത്തത് കൊണ്ടാകാം അന്നും ഇന്നും പ്രണയത്തിന് എതിരായി നിലകൊള്ളുന്നത്.. സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോഴും മനസ്സിലാകാത്ത ഒരു വസ്തുതയാണ്; പ്രണയ വിവാഹം പരസ്പരം മനസ്സിലാക്കിയുള്ള രണ്ട് അത്മക്കളുടെ കൂടിച്ചേരലും വീട്ടുകാർ ഉറപ്പിക്കുന്നത് എന്തോ അവിഹിതം പോലെയും കാണുന്ന ഇന്നത്തെ പല ന്യൂജൻ നായ്ക്കളുടെ  ഒരു ഇത്.. ഒരുപക്ഷേ നല്ല തന്തയ്ക് ജനിക്കാഞ്ഞതിന്റെയും നല്ല സംസ്കാരത്തിൽ  വളർത്തപ്പെടാത്തതിന്റെയും കുഴപ്പം ആകാം..അത് എന്തോ ആയിക്കോട്ടെ...അത് നമ്മുടെ വിഷയം അല്ല.. ഞാൻ പ്രണയത്തെ എതിർക്കുന്ന ഒരാളാണ്.ഒരു പക്ഷേ എന്നെ ആരും മൈൻഡ് ചെയാത്ത കൊണ്ടാകാം...അത് എന്തൊ ആയിക്കോട്ടെ... എനിക്ക് ചോദിക്കാൻ ഉള്ളത്,ഇപ്പം ഒരുപെൺ കുട്ടിയുടെ കാര്യത്തിൽ അവൾ ഒരു ആളെ ഒരു തവണ കണ്ടു.പരസ്പരം ഒന്ന് നന്നായി സംസാരിച്ചിട്ടു കൂടിയില്ല..പക്ഷേ നിങ്ങൾ തമ്മിൽ എന്തോ ഒരു അടുപ്പം തോന്നുന്നു.പരസ്പരം മനസ്സ് കൊണ്ട് അറിഞ്ഞോ അറിയാതെയോ  സ്നേഹിക്കുന്നു... പരസ്പരം ഒന്നും അറിയില്ല..ഒരു പക്ഷേ പേരു പോലും..എന്നിട്ടും.. പ്രണയിക്കുന്ന എല്ലാവരും ഇങ്ങനെയാണ്.. ആദ്യം തമ്മിൽ കാണുന്നു..പരസ്പരം സ്നേഹിക്കുന്നു..പിന്നെ പരസ്പരം മനസ്സിലാക്കുന്നു ഒപ്പം വിട്ടു

കുട്ടിമാമ്മാ ഞാൻ ഞെട്ടി മാമ്മാ...

Image
തുടരെ തുടരെ Mail വന്നതിന്റെ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടാണ് രാവിലെ ഉറക്കം ഉണർന്നത്..മുഴുവനും വന്നത് ഫേസ്ബുക്കിൽ നിന്ന്...ഇത്രയും നോട്ടിഫിക്കേഷൻ വന്നതിന്റെ സന്തോഷത്തിൽ ഉടനെ ഫേസ്ബുക്കിൽ ചാടി കയറി..അക്കൗണ്ട് തുറന്ന ഞാൻ ഞെട്ടി...41 നോട്ടിഫിക്കേഷൻ...2 മെസേജ്...1 റിക്വ്സ്റ്റ്...(എന്നിക്ക് സാധാരണ ഇത്രയ്ക് ഒന്നും കിട്ടാറില്ല..) ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയ കാലം മുതൽക്കുള്ള Profile picture  എല്ലാം ആരോ ലൈക്  അടിച്ചിരിക്കുന്നു... മറ്റാരുമല്ല അതിൽ 27 നോട്ടിഫിക്കേഷനും 1 മെസേജും റിക്വ്സ്റ്റും ഒരാളുടെ തന്നെ... എന്റെ പഞ്ചായത്തിലെ സ്ഥാനാർഥിയുടെ... ശരിക്കും ഞാൻ പകച്ചു പോയി..

ഇത്‌ നിങ്ങളുടെ കണ്ണ്‌ നിറയിക്കും....തീർച്ച....

"ബസ്സില് സാമാന്യം നല്ല തിരക്കായിരുന്നു. കയറിയതിനു ശേഷം തിരിഞ്ഞ് സ്റ്റോപ്പില് നില്ക്കുന്ന ഭര്ത്താവിനോട് കൈ വീശി കാണിച്ച് ഒരു സീറ്റിനു വേണ്ടി കണ്ണോടിച്ചു..എല്ലാ സീറ്റിലും ആളുകള്..ആദ്യം കണ്ട സ്ത്രീകളുടെ സീറ്റില് ഒരു ചെറുപ്പക്കാരനും, തല മൂടി പുതച്ച് സീറ്റില് മറ്റൊരാളും ..ചെറുപ്പക്കാരന് ഒന്ന് നോക്കിയതിനു ശേഷം താന് ഈ ലോകത്തില് അല്ലെന്ന മട്ടില് പുറത്തേക്ക് കണ്ണോടിച്ച്..തല മൂടി പുതച്ച് ഉറങ്ങുന്ന ആള് കള്ള ഉറക്കമാണെന്ന് തോന്നുന്നു. ??എന്തായാലും തലസ്ഥാനം വരെ ഹിയരിങ്ങിനു വേണ്ടി പോകേണ്ട ദേഷ്യവും, വീട്ടില് നിന്നും ഒരു ദിവസം പിരിഞ്ഞ് നില്കേണ്ട വിഷമവും ചേര്ത്ത് കുറച്ച് ഉറക്കെ പറഞ്ഞു.. "ഇത് സ്ത്രീകളുടെ സീറ്റാണ്.." ചെറുപ്പക്കാരന് അവജ്ഞയോടെ ഒന്ന് നോക്കി..എല്ല് വീണ്ടും സീറ്റില് ഉറപ്പിക്കാന് തുടങ്ങുമ്പോള് സര്ക്കാര് ബസ്സിലെ കണ്ടക്ടര് വിളിച്ചു പറഞ്ഞു.. "മഞ്ഞ ഷര്ട്ട്...സ്ത്രീകള്ടെ സീറ്റ് ഒന്ന് ഒഴിഞ്ഞു കൊടുത്തേ..." ചെറുപ്പക്കാരന് മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു..തല മൂടി പുതച്ച് കിടക്കുന്ന ആള് സുഖാനുഭൂതിയില് ചാരി കിടന്ന് ഉറക്കം..ഒടുവില് കണ്ടക്ടര് വന്ന് വിളിച്ചപ്പോള് അയാള് ഉണര്ന്നു..മുഖത്

ഒരു ചെറിയ പ്ലിംഗ്‌...😜😜

എല്ലാം അറിയാം എന്നെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന  ഒരു വലിയ മനുഷ്യന് ഉണ്ടായിരുന്നു.ഒരു ദിവസം അദ്ദേഹം തന്റെ കാറിൽ ഒരു യാത്ര പോയി പെട്ടെന്ന് വഴിയില് വെച്ച് തന്റെ കാറിന്റെ വീൽ  പഞ്ചറായി.ഡിക്കിയിൽ നിന്നും സ്റ്റെപ്പിനി എടുത്തു കൊണ്ട് വന്ന ശേഷം അദ്ദേഹം പഞ്ചറായ വീലിന്റെ നെട്ടുകൾ അഴിച്ചു വെച്ചു.ഒരു ഓടയുടെ  അടുത്താണ് വെച്ചത്.നെട്ടുകൾ ഉരുണ്ട് ഓടയിൽ പോയി. അദ്ദേഹം, ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ച് ഇരിപ്പായി.എല്ലാം അറിയുന്ന മനുഷ്യന് ഇനി നാല്  നെട്ടുകൾ വേണം കാറിൽ വീൽ പിടിപ്പിക്കാൻ. ഓടയിൽ വീണത് എടുക്കാനും പറ്റില്ല.വലിയ കുഴിയാണ്.പുതിയ നാല് നെട്ടു വാങ്ങാന് ഒരുപാട് ദൂരം  യാത്ര ചെയ്യണം.അവസാനം ഒന്നും നടപ്പില്ല എന്ന്  കണ്ടപ്പോ അദ്ദേഹം നടന്നു പോയി നെട്ടു വാങ്ങാന് തീരുമാനിച്ചു.ആ സമയത്ത് ഒരു കൊച്ചു കുട്ടി വന്നു ചോദിച്ചു.എന്താണ് പറ്റിയതെന്ന്.അവന് തന്നെ  സഹായിക്കാൻ പറ്റില്ല.പിന്നെ അവന് തന്റെ അത്രയും അറിവില്ല.അതു കൊണ്ട് തന്നെ അദ്ദേഹം  അവന് നേരെ ഒന്ന് പുഞ്ചിരിച്ചു. മറുപടി കിട്ടാതെ വന്നപ്പോ കുട്ടി ഒന്ന് കൂടി ചോദ്യം  ആവർത്തിച്ചു.അദ്ദേഹം കാര്യം അവനോടു പറഞ്ഞു. ഒരു നിമിഷം പോലും ചിന്തിക്കാതെ കു

പ്രിയപ്പെട്ടവരുടെ സ്നേഹവും കരുതലും.. സംരക്ഷണയും ..

ഹോസ്റ്റല് റൂമില് കൂട്ടുകാരികളുമൊത്ത് കളിചിരിയുമായി ഇരിക്കുന്ന സമയത്തായിരുന്നു മൊബൈല് റിംഗ് ചെയ്തത്.. അവള് ഫോണ് എടുത്തു.. ചിറ്റപ്പനായിരുന്നു "മോള് വേഗം വീട്ടിലോട്ട് വാ അച്ഛന് ഒരു സുഖമില്ലായ്മ സമയം നോക്കേണ്ട ഇപ്പോള് തന്നെ കയറണം. ബസ് സ്റ്റോപ്പില് വിളിക്കാന് ഞാന് വരാം" . ( അവളുടെ മുഖത്ത് ചിരി മങ്ങി ) അവള് കൂട്ടുകാരികളോട് പറഞ്ഞു : " ചിറ്റപ്പനെ കൊണ്ട് അച്ഛന് വിളിപ്പിക്കുന്നതാ.. എന്നെ കല്യാണം കഴിപ്പിച്ചേ അവര് അടങ്ങൂ... അതിനുള്ള പുതിയ അടവാ. " ( എങ്കിലും അവളുടെ ഉള്ളില്ല് ഒരു കനലെരിയുന്നുണ്ട് . ) അവള് അച്ഛന്റെ നമ്പറിലേക്ക് വിളിച്ചു. ചിറ്റപ്പനാണ് ഫോണ് എടുത്തത്. എടുത്ത പാടെ : നീയിനി ഫോണ് ചെയ്ത് നില്ക്കേണ്ട വേഗം പുറപ്പെടാന് നോക്ക്. ( അവള് മനസ്സില്ലാ മനസ്സോടെ യാത്ര പുറപ്പെട്ടു.. ) മൊബൈല് ഹെഡ് സെറ്റില് പാട്ട് കേട്ട് ബസിന്റെ സീറ്റ് കമ്പിയില് തല ചായ്ച് അവള് യാത്ര ചെയ്യുകയാണ്.. അങ്ങിനെ എപ്പോഴോ അവള് ഉറങ്ങി പോയി.. കണ്ണു തുറന്നു പുറത്തേക്ക് നോക്കിയവള് ചാടി എഴുന്നേറ്റു " എന്റെ സ്റ്റോപ്പ് കഴിഞ്ഞോ??? പൂവരണി സ്റ്റോപ്പില് ആയിരുന്നു ഇറങ്ങേണ്ടത് " " സ്റ്റോപ്പ് കഴിഞ്ഞു വഴിയില് ഇറ

😜😜

ചെസ്സ് ബോർഡിൽ നിന്നും കുതിരയുടെ കരു  മാറ്റിയിട്ട് പകരം രണ്ട് പശുവിന്റെ കരു വെയ്ക്കണം. പശുവി നെ ആകുമ്പോൾ ആർക്കും വെട്ടാൻ പറ്റൂല്ലല്ലോ.!!

വിധി

വിശന്നു വലഞ്ഞ കടുവ ദൈവത്തോട് പ്രാർത്ഥിച്ചു.... "ദൈവമേ ..വിശന്നിട്ടുവയ്യ നല്ലൊരു ഇരയെ തരണേ..."  പെട്ടന്നു തന്നെ കൂട്ടം തെറ്റിയ ഒരു പേടമാൻ കടുവയുടെ കണ്ണിലുടക്കി. ദൈവത്തെ സ്തുതിച്ചു കൊണ്ട് കടുവ മാൻപേടയുടെ അടുത്തേക്ക് പാഞ്ഞു..  പേടിച്ചുവിറച്ച മാൻ ദൈവത്തൊട്..  "ദൈവമേ രക്ഷിക്കണേ...."എന്നാർത്തുവിളിച്ചു കൊണ്ട് പ്രാണനും കൊണ്ടോടി.. ദൈവം ആകെ ആശയ കുഴപ്പത്തിലായി !!!ആരുടെ കൂടെ നില്ക്കും??? ആരുടെ പ്രാർത്ഥന കേൾക്കും??? ഒരു ഫുട്ബോൾ റഫറിയെ പോലെ ദൈവം അവരോടൊപ്പം പാഞ്ഞു... സർവ്വ ശക്തൻ അവർക്കുപിന്നാലെ ഓടി തളർന്നു.. പര്യായ പദത്തേക്കാൾ വലുതാണ് തന്റെ പ്രാണൻ എന്നുമനസ്സിലാക്കിയ ദൈവം കിതപ്പു മാറ്റാൻ കഴിയാതെ തണ്ടെല്ലിൽ കയ്യും കുത്തി നിന്നു.. പ്രാണനു വേണ്ടി പരക്കം പാഞ്ഞു കൊണ്ടിരുന്ന ആ ജീവികളെ നോക്കി ദൈവം ഇങ്ങനെ ആശിർവദിച്ചു വത്രേ....  ഇനിയെല്ലാം വിധിപോലെ വരട്ടെ!!!!.

Bahubali the conclusion story leaked

Image
ഞായറാഴ്ച ബാഹുബലി കണ്ടപ്പോൾ മുതൽ ആലോചിക്കുവ കട്ടപ്പ എന്തിനാ ബഹുബലിനെ കൊന്നത് എന്നു.... ബഹുബലി കണ്ട എല്ലാവരുടെയും മനസ്സിൽ ഈ ചോദ്യം ഉണ്ടാകാം..കട്ടപ്പ അല്ലെങ്കിൽ മലയാള പരിഭാഷ പോലെ കട്ടപ്പൻ എന്തിനാണ് ബാഹുബലിയെ കൊന്നത് ? ബുദ്ധിജീവികൾക്ക് പോലും കൃത്യമായി ഉത്തരം പറയാൻ പറ്റാത്ത അവസ്ഥ. രാജമൌലി എന്ന പ്രതിഭയെ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു...അദ്ദേഹം എന്തെങ്കിലും ഒരു സൂചന ആദ്യ ഭാഗത്ത് തന്നിട്ടുണ്ടാവും എന്ന ചിന്തയിൽ ഒരിക്കൽ കൂടി ഞാൻ ബാഹുബലി കണ്ടു. എല്ലാവരേയും പോലെ എന്റെ മനസ്സിലും ഒരേയൊരു ചോദ്യം മാത്രം. കട്ടപ്പൻ എന്തിനങ്ങനെ ചെയ്തു ? ഞാൻ കട്ടപ്പനെ കൂടുതൽ ശ്രദ്ധിച്ചു. ഭല്ലദേവനും ദേവസേനയും തമ്മിലുള്ള സംഭാഷണത്തിൽ ഭല്ലദേവൻ ഒരിക്കൽക്കൂടി തന്റെ കൈകൊണ്ട് ബാഹുബലിയെ കൊല്ലണം എന്ന് പറയുന്നുണ്ട്...അപ്പോൾ ശരിക്കും ബാഹുബലിയെ കൊന്നത് ഭല്ലദേവനാണോ ? കട്ടപ്പൻ വാളുകൊണ്ട് പുറകീന്ന് കുത്തി എന്നെയുള്ളോ ? ബാഹുബലിയുടെ ജീവൻ എടുത്തത് ഭല്ലദേവൻ തന്നെയാണോ ? വീണ്ടും കുറേ ചോദ്യങ്ങൾ. ബാഹുബലിയെ ചതിച്ച് കൊന്നു എന്നുള്ളതിൽ തർക്കമില്ല. കട്ടപ്പനെ അതിന് പ്രേരിപ്പിച്ചത് എന്ത് എന്നുള്ളതാണ് പ്രസക്തമായ ചോദ്യം... ഈ ചോദ്യത്തിനുള്ള ഉത്തരം സിനിമയി