Posts

Showing posts from April, 2022

ചായ കുടിക്കാൻ ചായകട വാങ്ങിയ കച്ചവടക്കാരൻ

Image
Tesla, SpaceX, Boring Company, OpenAI, Neuralink തുടങ്ങി ഒരുപിടി കമ്പനികളുമായി ഒരുപതിറ്റാണ്ടിനുള്ളിൽ കോടീശ്വരന്മാരുടെ പട്ടികയിലേക്ക് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിൽ കടന്നുകൂടി ഇലോൺ മാസ്ക് കൈവരിച്ച നേട്ടം അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാൻ കഴിയൂ. ഒടുവിൽ ഏകദേശം 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാൻ എലോൺ മസ്‌ക് കരാർ ചെയ്തു കഴിഞ്ഞു. എവിടെയോ വായിച്ചു കേട്ടത് പോലെ ബിസിനസ്സിൽ ഉണ്ടാക്കുന്ന ഓരോ ചെറിയ ലാഭവും മറ്റൊരാളുടെ നഷ്ടമാണ്. പണം അത് വല്ലാത്ത ഒരു പ്രലോഭനം തന്നെയാണ്. ബിസിനസ് ചെയ്യുന്ന ബഹുഭൂരിപക്ഷത്തിന്റെയും ലക്ഷ്യം ലാഭം ഉണ്ടാക്കുക എന്നത് മാത്രം ആയതുകൊണ്ട് അതിനായി പലപ്പോഴും മാർഗ്ഗത്തേക്കാൾ ഉപരി ലക്ഷ്യത്തിന് മാത്രമായിരിക്കാം പ്രാധാന്യം കൊടുക്കുന്നത്. ഞാൻ മനസ്സിലാക്കിയിടത്തോളം ഉടായിപ്പ് എന്നതിന്റെ മകുടോദാഹരണമാണ് ഇലോൺ മാസ്ക്.ശരിക്കും പറഞ്ഞാൽ കഴിഞ്ഞ ചില മാസങ്ങൾക്കുമുമ്പ് അല്ലെങ്കിൽ കോവിഡിന്റെ ശേഷമാണ് മാസ്ക് നെ കുറിച്ച് ഞാൻ കൂടുതലായി കേൾക്കാനും പഠിക്കാനും തുടങ്ങിയത്. Tesla യിലൂടെയും SpaceX ലൂടെയും എനിക്ക് സുപരിചിതനായ മാസ്ക് വളരെപെട്ടന്ന് തന്നെ എനിക്ക് പ്രിയങ്കരനായി എന്നുള്ളതാണ് വാസ്തവം. ആയിടയ്ക്ക് അദേഹത്