Posts

Showing posts from August, 2016

ആത്മീയതയുടെ അളവുകോല്‍ സാബത്തിക നന്മയോ???

Image
ആത്മീയതയുടെ അളവുകോൽ സാമ്പത്തിക നന്മയോ??? ഇരുപതാം നൂറ്റാണ്ട് വരെ അധികം  ആരാലും അറിയപ്പെടാതെ ലോകത്തിൽ യാതൊരു മാന്യതയും  ലഭിക്കാതെ പോയ ഒരു കൂട്ടമായിരുന്നു ദൈവജനം.. അവരിൽ സമ്പന്നർ വളരെ കുറവായിരുന്നു. അവരുടെ ലക്ഷ്യം ആത്മാക്കളുടെ രക്ഷയായിരുന്നതിനാൽ സമ്പാദനത്തിനുളള കുറക്കുവഴികളിലൂടെയൊന്നും അവർ  സഞ്ചരിക്കുവാൻ  ആഗ്രഹിച്ചില്ല. അവർ  ലോകത്തിന്റെ ചവറ്റു കുട്ടയായിരുന്നു അതിൽ അവർക്ക്    പരിഭവവും ഇല്ലായിരുന്നു.എല്ലാ  അപമാനങ്ങളും സന്തോഷത്തോടെ സ്വീകരിച്ച് മണവാളന്റെ വരവിനു വേണ്ടി വിശുദ്ധിയോടെ കാത്തിരുന്നു  പ്രത്യാശയോടെ നിത്യതയിൽ ചേർക്കപ്പെട്ടു. മണ്ണ് കൂരകളിൽ അന്തിയുറങ്ങുമ്പോഴും അവരുടെ  സ്വപ്നം ഇവിടുത്തെ വൻമാളികകൾ  ആയിരുന്നില്ല. സ്വർഗത്തിൽ തങ്ങൾക്കായി ഒരുക്കുന്ന സ്വർഗീയ  ഭവനമായിരുന്നു അവരുടെ സ്വപ്നവും പ്രതീക്ഷയും എല്ലാം. കല്ലും മുളളും ചവിട്ടി പ്രായാധിക്യം നോക്കാതെ ഏതു കുന്നും മലകളും കയറിയിറങ്ങി അവർ ദൈവവചനം അറിയിച്ചു. ദേശത്തുകൂടി സഞ്ചരിക്കുമ്പോൾ  അവരുടെ ആത്മീക നയങ്ങളിലൂടെ അവർ  ദർശിച്ചത് അമേരിക്കൻ  ഐക്യനാടുകളിലൂടെ സഞ്ചരിക്കുന്നതല്ലായിരുന്നു. മറിച്ച് തന്റെ മക്കള്ക്കായി ദൈവം ഒരുക്കുന്ന വെള്ളി ചിറകുള്ള മാലാഖാമ