Posts

Showing posts from July, 2017

വാട്‌സ്ആപ്പ് ജ്ഞാനി

വാട്‌സ്ആപ്പ് ജ്ഞാനി അച്ഛൻ ജോലിക്കു പോകുന്ന ശബ്ദം കേട്ടാണ് അവൻ ഞെട്ടിയുണർന്നത്.ഇന്ന് പതിവിലും വൈകിപ്പോയി എണീക്കാൻ.കൈ നീട്ടി അടുത്തു കിടന്നിരുന്ന മൊബൈൽ ഫോൺ അവൻ സ്വിച്ച് ഓൺ  ചെയ്തു. ഭാഗ്യം ഇന്നലെ രാത്രി ഫോൺ സ്വിച്ച് ഓഫ് ചെയ്തു ഉറങ്ങിയതു കൊണ്ട് ജീവൻ രക്ഷപ്പെട്ടു..…! ആയിരം വര്ഷങ്ങൾക്കൊരിക്കൽ ഭൂമിയിലേക്ക് വരുന്ന 'ഗാമ' രശ്മികൾ ഇന്നലെ രാത്രി കൃത്യം രണ്ടു മണിക്ക് ആണത്രേ ഭൂമിയിൽ പതിച്ചത്.ആ സമയത്തു ഭൂമിയിൽ ഓണാക്കി വച്ചിരിക്കുന്ന മൊബൈൽ ഫോണുകളിൽ നിന്നും ഭീകര വികിരണങ്ങൾ ഉണ്ടാവുകയും പൊട്ടിത്തെറിക്കുകയും ചെയ്യും പോലും..വൈകി ആണെങ്കിലും അതിനെ പറ്റിയുള്ള വാട്‌സ്ആപ്പ് മെസ്സേജ് കിട്ടിയത് കൊണ്ട് ഫോൺ ഓഫ് ചെയ്യാൻ പറ്റി.. ഇല്ലെങ്കിൽ എന്തായേനെ തന്റെ അവസ്ഥ..? അവൻ ഫോണിൽ നെറ്റ് ഓൺ ചെയ്ത് കാലത്ത് തനിക്ക് വന്ന എല്ലാ ഗുഡ് മോർണിംഗ് മെസ്സേജുകൾക്കും മറുപടി കൊടുത്തു.പെട്ടന്നാണ് അവനു ഒരു കാര്യം ഓർമ വന്നത്. ബെഡിൽ നിന്നും ചാടിയെഴുന്നേറ്റു അവൻ വേഗം തന്നെ ഫ്രിഡ്ജ് തുറന്ന് ഒരു മുഴുവൻ കുപ്പി വെള്ളം ഒറ്റ കമത്തിനു കുടിച്ചു തീർത്തു..കാലത്ത് വെറും വയറ്റിൽ ഒരു ലിറ്റർ വെള്ളം കുടിച്ചാൽ വായിലെ ബാക്ടീരിയകൾ വയറിലേക്ക് എത്

മുഷിഞ്ഞാലും രൂപയല്ലേ...

അധ്യാപകൻ ക്ലാസ്സിലെത്തിയത്‌ അഞ്ഞൂറ് രൂപയുടെ നോട്ട്‌ ഉയർത്തിപ്പിടിച്ചായിരുന്നു. നോട്ട്‌ ആർക്കുവേണമെന്ന് ചോദിച്ചപ്പോ,കുട്ടികൾ ഒരേ സ്വരത്തിൽ വിളിച്ചുപറഞ്ഞു; 'എനിക്ക്‌ വേണം,എനിക്ക്‌ വേണം' അധ്യാപകൻ നോട്ട്‌ കയ്യിലിട്ട്‌ ചുരുട്ടി. ആകെ ചുളിഞ്ഞുപോയ നോട്ട്‌ ഉയർത്തിപ്പിടിച്ച്‌ പിന്നെയും ചോദിച്ചു; 'ഇനിയാർക്ക്‌ വേണം ഈ നോട്ട്‌?' അപ്പോഴും ഒരേ സ്വരത്തിൽ അതേ മറുപടി; 'എനിക്ക്‌..എനിക്ക്‌' നോട്ട്‌ താഴെയിട്ട്‌ പൊടിയിൽ പുരട്ടി,നിലത്തിട്ട്‌ ചവിട്ടി. ആകെ മുഷിഞ്ഞിട്ടും ആ രൂപയോടുള്ള കുട്ടികളുടെ ഇഷ്ടത്തിന്‌ ഒരു കുറവുമില്ല..അതിന്റെ കാരണം ചോദിച്ചപ്പോൾ അവർ മറുപടി പറഞ്ഞു; 'മുഷിഞ്ഞാലും ആ രൂപയ്‌ക്ക്‌ മൂല്യം കുറയുന്നില്ലല്ലോ..' അധ്യാപകൻ‌ ജീവിതപാഠം പകർന്നു; 'ഈ രൂപയോട്‌  പുലർത്തുന്ന സ്നേഹം നിങ്ങളുടെ ജീവിതത്തോടും പുലർത്തണം. ചിലപ്പോൾ മണ്ണ്‌ പുരണ്ടേക്കാം,അഴുക്കായേക്കാം,വേദനിച്ചേക്കാം,വലിച്ചെറിയപ്പെട്ടേക്കാം. അപ്പോളും നിങ്ങളോർക്കണം,ജീവിതത്തിന്‌ വലിയ മൂല്യമുണ്ടെന്ന്... ചെളി പുരണ്ടാലും നിങ്ങളുടെ ജീവിതത്തെ നിങ്ങൾ സ്നേഹിച്ചുകൊണ്ടേയിരിക്കണം. വേറെ ആരും സ്നേഹിക്കാനില്ലാത്തപ്പോഴും നിങ്ങളെങ്കില