Posts

Showing posts from November, 2015

അങ്ങനെ ഒടുക്കം ഇന്ത്യൻ റെയിൽവേയും പണി തന്നു...

Image
രണ്ടാഴ്ച്ച മുൻപ് ഒരു ഫ്രണ്ടിനെ കാണാൻ ചെങ്ങനൂർ റെയിൽവേ സ്റ്റേഷനിൽ കയറണ്ടി വന്നു..ആൾ എനിക്കായി കാത്തിരിക്കുന്നു..കക്ഷി മംഗലാപുരം  ട്രെയിൻ പിടിക്കാൻ ഉള്ള ഇരുപ്പാണ്.എനിക്ക് കുറച്ച് പേപ്പഴ്സ് തരണം..ട്രെയിൻ വരുന്നത് വരെ സോറ പറഞ്ഞിരിക്കണം..ഇതാണ് ഉദ്ദേശം... ടിക്കറ്റ് എടുക്കാൻ കൗന്ററിൽ ചെന്നപ്പോഴാണ് മുൻപിൽ നിന്ന മൂപ്പിലാൻ 20 രുപയ്ക്ക് രണ്ട് പ്ലാറ്റ്ഫോം ടിക്കറ്റ് പർചേസ് ചെയ്തത് കണ്ടത്..മൂപ്പിനും ഭാര്യയും കൂടി ചെറുമകളെ യാത്ര അയക്കാൻ വന്നതാണ്..ഉടനെ എനിലെ ഉപഭോക്താവ് ഉണർന്നു..രണ്ട് മണിക്കൂർ സ്റ്റേഷനിൽ ഇരിക്കാൻ 10 രൂപയോ??നോ...ഞാൻ കൊടുക്കില്ല..ടിക്കറ്റ് എടുക്കതെ കയറിയാല്ലോ??ഉടനെ മറ്റവൻ ഉണർന്നു...പൗരബോധം...ടിക്കറ്റ് എടുക്കതെ പ്ലാറ്റ്ഫൊമ്മിൽ കയറുന്നത് തെറ്റാണ്.. അവസാനം എന്നിലെ ഉപഭോക്താവിനെയും പൗരബോധത്തെയും പിണക്കാതെ ഞാൻ പാസഞ്ചർ ട്രെയിനിൽ ഒരു ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചു..അതാകുമ്പൊൾ പ്ലാറ്റ്ഫോമ്മിലും കയറാം വേണ്ടി വന്നാൽ യാത്രയും ചെയ്യാം.... ചെറിയനാട്.. പാസഞ്ചർന് ഒരു ടിക്കറ്റ്.. ഉടനെ എങ്ങും അങ്ങോട്ട് പാസഞ്ചർ ട്രെയിൻ ഇല്ലല്ലോ.... കുഴപ്പം ഇല്ല.. ഞാൻ വെയ്റ്റ് ചെയ്തോളാം... ഒരുപാട് വൈകും...ബസ്സ് പിടിക്കുന്ന

സ്വന്തം ഭാര്യയെ കൂട്ടികൊടുക്കുന്നവനും മലയാളത്തിന്റെ "ന്യൂസ്‌ മേക്കർ ഒഫ്‌ ദ്‌ ഇയർ" ലിസ്റ്റിൽ....

Image
ആ സമരം ഇതിനായിരുന്നോ...? വിപ്ലവം ഇങ്ങനെയാണോ വേണ്ടത്..? ഇവിടെ പകൽ പരസ്യചുംബനം നടത്തുമ്പോൾ അവർ അവിടെ രാത്രി പെൺവാണിഭം നടത്തുക ആയിരുന്നു... അവസാനം പവനായി പശുപാലൻ ആയി.ചുംബന സമരം എന്ന വിപ്ലവകരമായ സമരമുറയായി പടനയിച്ചു വന്ന യുവത്വം ആയിരുന്നു പശുപാലൻ.ചുക്കാൻ പിടിക്കാൻ സഹധർമ്മിണി രശ്മി നായരും.കോഴിക്കോട്ട് ഉണ്ടായ സംഭവങ്ങളെ തുടർന്ന് ആയിരുന്നു ഇവരുടെ രംഗ പ്രവേശം.ചുംബിക്കാൻ ഉള്ള അവകാശവും സ്വതന്ത്രവും വേണം.പക്ഷെ ആ സമരമുറകളിൽ നാം കണ്ടത് എന്തായിരുന്നു??നമ്മുടെ നാടിന് ചേർന്ന സംസ്കാരം അല്ല എന്ന് പറഞ്ഞവരെ അവർ പരിഹസിച്ചു.സംസ്കാരങ്ങളെയും ഒക്കെ അവഹേളിച്ചു.ഈ സമര മുറ ഒരു പുതിയ സമര മുറയാണ് എന്ന് ആണത്രെ.പശുപാലനെയും രശ്മി നായരെയും അനുകൂലിച്ചു നിരവധി സാംസ്കാരിക നേതാക്കൾ , സിനിമാക്കാർ , രാഷ്ട്രീയ നേതാക്കൾ ഒക്കെ വന്നു.ഭാരത സംസ്കാരങ്ങളെ പുച്ഛം ആരുന്നു ഇവർക്ക്.നഗ്നത കാട്ടിയ രശ്മി അതു അവരുടെ തൊഴിൽ ആണെന്ന് പറഞ്ഞു.ഈ സമര മുറകൾ ഒക്കെ നടത്തിയതും ഈ പെണ്വാണിഭം എന്ന വിപ്ലവം നടത്താൻ ആയിരുന്നോഎന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നിതാ ഭാര്യയും ഭർത്താവും ഓണ് ലൈൻ പെണ് വാണിഭത്തിനു പിടിയിൽ.ചുംബന സമരം ഈ വാണിഭങ്ങൾക്ക് ആളെ കാൻവാസ് ചെയ്യ

Caesar's wife must be above suspicion

Image
You സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണം.. ഇന്നലെ കേരള ഹൈക്കോടതിയുടെ ഒരു പരാമർശത്തോടെ മാത്രം നമ്മിൽ പലരും കേട്ട ഒരു കാര്യമാണ് ഇത്. ഇനി, ഈ പ്രയോഗത്തിന്റെ അർത്ഥം/പശ്ചാത്തലം എന്താണെന്ന് ഇപ്പോഴും അറിയാത്തവർക്കായി; ആദ്യഭാര്യയുടെ മരണശേഷം സീസറിന്റെ ഭാര്യയായിരുന്നു പോമ്പീ(Pompei). ഈ സ്ത്രീയുമായുള്ള ബന്ധം സീസര് പിന്നീട് ഒഴിവാക്കി. വിവാഹമോചനത്തിന്റെ കാരണം ഇതാണ്. ബോണാ ദേയാ (Bona Deya – Good Goddess) എന്ന പെരുന്നാളിനോടനുബന്ധിച്ച് സ്ത്രീകള്ക്ക് മാത്രമായി പോമ്പീ ഒരു വിരുന്നു സല്ക്കാരം നടത്തി. ഈ വിരുന്നില് ഒരു യുവാവ് സ്ത്രീയുടെ വേഷം കെട്ടി പങ്കെടുത്തു. ഇത് നാട്ടില് പാട്ടാകുകയും, ആ യുവാവ് പോമ്പീയുടെ ജാരനാണെന്ന് ജനസംസാരം ഉണ്ടാവുകയും ചെയ്തു. ഇതിനെതുടര്ന്നാണ് സീസര് പോമ്പീയുമായുള്ള വിവാഹബന്ധം വേര്പെടുത്തിയത്. വെറും ഒരു സംശയത്തിന്റെ പേരില് വിവാഹബന്ധം വിഛേദിക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിന് സീസര് ഏറെ പ്രസിദ്ധമായ ഒരു മറുപടി കൊടുത്തു: "സീസറിന്റെ ഭാര്യ സംശയങ്ങള്ക്ക് അതീതയായിരിക്കണം (Caesar's wife must be above suspicion)". ഇത് കഥ വെറും കേട്ടറിവാണ്...സത്യം അല്ലെങ്കിൽ ആരും തെറി വിളിക്കരുത്..പ്ല