Posts

Showing posts from February, 2015

ആരെയും വെറുക്കാതെ ഉറങ്ങാനും പുലരാനും ജീവിക്കാനുമായാല്‍ അതു തന്നെയാണ്‌ മികച്ച ആരാധന...

Image
വെറുപ്പില്ലാത്ത മനസ്സ് ബാക്കിയാകട്ടെ! മിഠായിപ്പൊതി അരികില്‍ വെച്ച്‌ പത്രം വായിക്കുകയായിരുന്നു ഒരു സ്‌ത്രീ. ഇടയ്‌ക്ക്‌ ആ കവറില്‍ നിന്ന്‌ മിഠായി കഴിക്കുന്നു. അപ്പോഴാണ്‌ മറ്റൊരാള്‍ അവിടെ വന്നിരുന്ന്‌ തന്‍റെ കവറില്‍ നിന്ന്‌ മിഠായി എടുത്തു കഴിക്കുന്നത്‌!!! സ്‌ത്രീക്ക്‌ അയാളോട്‌ അരിശമായി. വെറുപ്പോടെ അയാളെ നോക്കി. അയാള്‍ പുഞ്ചിരിക്കുക മാത്രം ചെയ്‌തു. അവസാനത്തെ മിഠായി എടുത്ത്‌ അയാള്‍ അവള്‍ക്കു നേരെ നീട്ടി. അവള്‍ വെറുപ്പോടെ മുഖം തിരിച്ചു. അയാള്‍ എഴുന്നേറ്റുപോയ ശേഷം നോക്കിയപ്പോഴാണ്‌ അറിയുന്നത്‌, അവളുടെ മിഠായിപ്പൊതി അവിടെ തന്നെയുണ്ട്‌! അവളിതുവരെ എടുത്ത്‌ കഴിച്ചതു അയാളുടെ കവറിൽ നിന്നായിരുന്നു. ലജ്ജയും സങ്കടവും കൊണ്ട്‌ മുഖം കുനിഞ്ഞെങ്കിലും ആ നിരപരാധിയോട് വെറുപ്പ്‌ തോന്നിയ നിമിഷങ്ങള്‍ തിരുത്താനാവാത്ത തെറ്റായി മുറിപ്പെടുത്തി. വെറുപ്പ്‌ മനസ്സിനെ ദുഷിപ്പിക്കും. മറ്റൊരാളെ വെറുക്കും തോറും നമ്മുടെ മനസ്സ്‌ ജീര്‍ണിച്ചുകൊണ്ടിരിക്കും. ഹൃദയത്തില്‍ ആരോടെങ്കിലും വെറുപ്പ്‌ വരുന്നതോടെ നാം സ്വയം നശിച്ചുതുടങ്ങും. വെറുപ്പ്‌ ഒരു ജഡമാണ്‌. നാമെന്തിന്‌ ജഡം സൂക്ഷിക്കുന്നവരാകണമെന്ന്‌ ഖലീല്‍ ജിബ്രാന്‍ ചോദിക്കുന്നുണ്ട്‌..

"പ്രണയം"

Image
"പ്രണയം" മുന്തിരി ഗര്‍ഭം എന്ന് കേട്ടിട്ടുണ്ടോ..? ഗര്‍ഭപാത്രത്തില്‍ അല്ലാതെ, അണ്ഢാശയത്തിലോ, അതിന്‍റെ നാളിയിലോ ഉണ്ടാകുന്നതാണ്.. സ്ഥാനം തെറ്റിയുണ്ടാകുന്ന ഗര്‍ഭം!! അത് കുഞ്ഞിനും, അമ്മയ്ക്കും അപകടകരമാണ്. എത്രയും പെട്ടന്ന് എടുത്തു കളഞ്ഞില്ലായെങ്കില്‍.. അമ്മയുടെ ജീവന്‍ തന്നെ അപകടത്തിലാകും. ഓപ്പറേഷന്‍ ചെയ്ത് ട്യൂബോ, അല്ലെങ്കില്‍ അണ്ഢാശയം തന്നെയോ എടുത്തു കളയണം. പിന്നീട് ആ സ്ത്രീക്ക് അമ്മയാകാനുള്ള ചാന്‍സ് കുറയുന്നു.. ചിലപ്പോള്‍ ഒട്ടും തന്നെ ഇല്ലാതാവുന്നു!!!!!! ചില പ്രണയങ്ങളും ഇങ്ങനെയാണ്. കാലവും, സമയവും നോക്കാതെ കയറി വരും. പൂര്‍ണ്ണ വളര്‍ച്ചയെത്തില്ലെന്നും, വിജയിക്കില്ല എന്നറിഞ്ഞാലും അതങ്ങനെ വളര്‍ത്തും. ഒടുവില്‍ മരണത്തിനും ജീവിതത്തിനും ഇടയില്‍ വെച്ച് ഏതോ നിമിഷത്തില്‍ മുറിച്ചു മാറ്റേണ്ടി വരും. പ്രണയം ചാപിള്ളയാവുകയും ചെയ്യും!!! മതവും, ജാതിയും ആകാം; സാമ്പത്തിക അന്തരമാകാം; പ്രായത്തിന്‍റെ അന്തരമാകാം. ഇതൊന്നും അല്ലെങ്കില്‍ കാമുകിക്ക് ഭര്‍ത്താവ് ഉണ്ടാകാം.. അല്ലെങ്കില്‍ കാമുകന് ഭാര്യയും..!!! പ്രണയം സിരകളില്‍ നുരയുന്ന സമയത്ത് ഈ തടസ്സങ്ങള്‍ ഒന്നും അവര്‍ കാണില്ല, ശ്രദ്ധിക്കില്ല. ഒടുവില്‍ , മനസ

കന്നി മാസത്തിലെ കമ്മിതാക്കൾ....

Image
പ്രണയം തേങ്ങാകൊലയാണ്.. സാക്ഷരത ഇല്ലാത്ത മാതാപിതാക്കൾ ആണ് പ്രണയത്തെ വെച്ച് പൊറുപ്പിക്കുന്നത്. സ്വന്തം മക്കളുടെ ഫോണിലേക്ക് വരുന്ന കോളുകളും മെസ്സേജകളും ശ്രദ്ധിക്കണം. ഓരോ മെസ്സേജ് കളും വായിച്ച് നോക്കി സംശയാസ്പതമായ രീതിയിൽ മെസ്സേജ് കണ്ടാൽ, മക്കളുടെ കരണകുറ്റി നോക്കി ഒരെണ്ണം പൊട്ടിക്കുക.. നിർത്തിക്കോളും.. മക്കൾ വിളിക്കുന്ന ഓരോ കൊളിന്റെയും "Duration"എത്ര എന്നത് ശ്രദ്ധിക്കണം. 5 മിനിട്ടിൽ കൂടുതൽ ആരോടെങ്ങിലും സംസാരിച്ചു എന്ന് തോന്നിയാൽ ഉടൻ നടപടി എടുക്കണം. രാത്രി 11 മണി കഴിഞ്ഞു ആരോടെങ്ങിലും സംസാരിക്കുന്നുണ ്ടോ എന്നറിയാൻ ഉറക്കം കളഞ്ഞ് അവരുടെ റൂമിന്റെ പുറത്ത് ശബ്തം ഉണ്ടാക്കാതെ ചെന്ന് നിന്ന് ശ്രദ്ധിച്ചാൽ മനസിലാവും.. സംസാരം പുറത്ത് കേള്ക്കാതെ ഇരിക്കാൻ ഫാൻ ഓണ് ചെയ്യ്ത് സംസാരിക്കുന്നത് ഇപ്പോഴുള്ള പിള്ളേരുടെ ശീലമാണ്. അതിനാൽ മക്കളുടെ റൂമിൽനിന്നും ഫാൻ മാറ്റി പകരം AC വെച്ചുകൊടുത്താൽ മതിയാവും.. AC വാങ്ങാൻ ബുദ്ധിമുട്ട് ഉള്ളവർ 11 മണി കഴിഞ്ഞ് അര മണിക്കൂർ അര മണിക്കൂർ കൂടുമ്പോൾ മക്കളുടെ ഫോണിലേക്ക് വിളിക്കുക. (എഴുന്നേൽക്കാൻ ബുദ്ധിമുട്ടുള്ളവർ അലാറം വെക്കണം മിസ്റ്റർ ) "