Posts

Showing posts from December, 2015

Happy New Year...

എന്നെ സ്നേഹിക്കുന്ന, ഞാൻ സ്നേഹിക്കുന്ന എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ അനുഗ്രഹപൂർണ്ണമായ പുതുവത്സര ആശംസകൾ...🎉🎊 http://e.4796.com/newyear4/em2.html?xname=Abey_20_26_20Family

തേനും പാലും ചേർത്ത്‌ മക്കളെ ഊട്ടി വളർത്തുന്ന ഒരോ മാതാപിതാക്കളും ഒരു നിമിഷം ചിന്തിച്ചോ..നാളെ ഒരു പക്ഷേ നിങ്ങൾക്കും ഈ അവസ്ഥ വന്നേക്കാം....

Image
ഇത് കഥയല്ല...അത് കൊണ്ട് തന്നെ ഇതിൽ ഒട്ടും അതിശയോക്തിയും ഇല്ല... ഒരാഴ്ച്ച മുൻപ് തിരുവന്തപുരം പോകാൻ അടൂരിൽ നിന്നും ബസ്സ് കയറി സൈഡ് സീറ്റിൽ ഞാൻ അങ്ങനെ യാത്ര ചെയ്യുകയാണ്..ഉച്ച സമയം ആയത് കൊണ്ട് ബസ്സിൽ വലിയ തിരക്കും ഉണ്ടായിരുന്നില്ല.. ബസ്സ് കൊട്ടാരക്കര എത്തിയപ്പോൾ ഏകദേശം അൻപത്തിയഞ്ച് വയസ്സിനോട് അടുപ്പിച്ച് പ്രായം വരുന്ന ഒരാൾ എന്റെ സമീപം ഇരുന്നു..ആളിനെ കണ്ടിട്ട് കുലീനൻ തന്നെ പക്ഷേ മുഖത്ത് എന്തൊ ഒരു മ്ലാനത ഉള്ളത പോലെ... വാളകം എത്തിയപ്പോൾ ആൾ എന്നോട്, എവിടെയ് ക്കാ?? തിരുവനന്തപുരം..അങ്കിളോ? ഞാനും.. എന്താ പേര്?? എബി...അങ്കിളിന്റെയോ?? ശശിധര കുറിപ്പ്..(ശരിക്കുള്ള പേര് അല്ല) മ്മ്...അങ്കിളിന്റെ വീട് എവിടെയാ??കൊട്ടാരക്കരയാ??? അല്ല..അവിടെ ഒരു പരിചയക്കാരനെ കാണാൻ വേണ്ടി ഇറങ്ങിയതാ...വീട് അങ്ങ് കോട്ടയത്താ.. അയ്യൊ ഇത് തിരുവനന്തപുരം വണ്ടിയാ..അങ്കിൾ ബോർഡ് നോക്കിയില്ലായിരുന്നോ??? വീട് കോട്ടയത്ത് ഉള്ളവർ ട്രിവാണ്ട്രം പോകാൻ പാടില്ലേ??? പാവം ഞാൻ പ്ലിംഗ്.. ഞാൻ പിന്നെ മൂപ്പിനോട് ഒന്നും മിണ്ടാൻ പോയില്ല.. എന്താ ജോലി?? ഞാൻ മൈൻഡ് ചെയ്യാനെ പോയില്ല.. എന്താ ജോലി ?? വീണ്ടും അതെ ചോദ്യം ... ജോലി ഒന്നും ഇല്ല... ങേ???? മ്മ്... പ

പ്രണയവും ഉഝവപറമ്പിൽ നിന്നും വാങ്ങുന്ന ബലൂണുകളും ഒരു പോലെയാണ്‌..

Image
എനിക്ക് പണ്ടേ ബലൂണുകളോട് താൽപര്യം ഇല്ല..കിട്ടാത്തത് കൊണ്ടോ വാങ്ങാൻ കാശ് ഇല്ലാത്തത് കൊണ്ടോ അല്ല..എന്തോ താൽപര്യം തോന്നിയിട്ടില്ല.. അല്ലെങ്കിലും ഈ ഉഝവ പറമ്പിൽ നിന്നും വാങ്ങുന്ന മിക്ക ബലൂണുകളും വീട് എത്താറില്ല..ഇനി വീട് എത്തുന്നവയോ പലപ്പോഴും നേരം വെളുപ്പിക്കാറുമില്ല..ഇനിയെങ്ങാനം നേരം വെളുപ്പിച്ചാല്ലോ??? വാങ്ങിയപ്പോഴത്തെ താൽപര്യവും ഇഷ്ടവും ഒന്നും ആ ചുക്കിചുളിഞ്ഞ ബലൂണിനോട് നമ്മുക്ക് ഉണ്ടാവുകയുമില്ല... അല്ലെങ്കില്ലും പാവം ആ കച്ചവടക്കാരൻ തന്റെ ജീവവായു കൊടുത്ത് ഉണ്ടാക്കിയെടുത്തതല്ലേ സ്വന്തം ആക്കിയത്..നിലനിൽക്കില്ല...അത് തീർച്ച.. എല്ലാം എല്ലാവർക്കും അറിയാം..എങ്കില്ലും ഇപ്പോഴും ആളുകൾ ബലൂൺ വാങ്ങാറുണ്ട്..ചിലർ വീട് വരെ എത്തിക്കും..മറ്റു ചിലർ നേരവും വെളുപ്പിക്കും..ചിലർ കടുക് മണിയോളം പോന്ന ആ ബലൂൺ നാളുകൾക്ക് ശേഷവും ഒപ്പം സൂക്ഷിക്കാറുണ്ട് വലിയ കാര്യം ഒന്നും ഇല്ലെങ്കില്ലും...