Posts

Showing posts from January, 2017

നമ്മുക്കായി നമ്മുടെ വരും തലമുറക്കായി..

Image
മഴയില്ലാതായി...  പുല്ലുകൾ കരിഞ്ഞുണങ്ങിത്തുടങ്ങി... കേരളത്തിലെ വൃത്തിയുള്ള  ജനത പരിസരം വൃത്തിയാക്കുന്നതിനായി ഉണക്കപ്പുല്ലിനും ചപ്പു ചവറുകൾക്കും തീയിടുന്ന മഹായജ്ഞം തുടങ്ങിക്കഴിഞ്ഞു... കരിയിലകൾ വലിയ വൃക്ഷങ്ങൾക്ക് ചുവട്ടിൽ തൂത്തു കൂട്ടി തീയിടുന്നത് വ്യാപകമായി കഴിഞ്ഞു.. പടർന്നു കത്തി ഏക്കറുകളോളമുള്ള ജൈവവൈവിദ്ധ്യം കരിഞ്ഞു കിടക്കുന്ന  കാഴ്ചയും വലിയ വൃക്ഷങ്ങൾ പോലും കത്തി നില്ക്കുന്ന  കാഴ്ചയും പലപ്പോഴും കണ്ണ് നിറയിച്ചിട്ടുണ്ട്... ഉണങ്ങിയ പുല്ലും കരിയിലകളും  ഭൂമിക്ക്  മേൽ പ്രകൃതി  തീർത്ത ജൈവാവരണമാണ്.. >മണ്ണ് വേനലിൽ ഉണങ്ങാതിരിക്കാൻ.. > മണ്ണിലെ അസംഖ്യം ജീവികൾ നശിക്കാതിരിക്കാൻ..  >വേനലിൽ അന്തരീക്ഷത്തിലേയ്ക്ക് പൊടി പടർന്നു കയറാതിരിക്കാൻ.. > ആദ്യ മഴയ്ക്ക് തന്നെ കിട്ടുന്നത്ര ജലം ഒരു സ്പോഞ്ച് എന്നപോലെ വലിച്ചെടുത്ത് ഭൂമിയെ കുടിപ്പിക്കാൻ...   > മണ്ണു തണുപ്പിക്കാൻ... > ചുറ്റുമുള്ള വൃക്ഷവേരുകൾക്ക് വെള്ളം ലഭ്യമാക്കാൻ..  വൃക്ഷങ്ങൾക്ക് കേടു വരുത്തത്തക്കവിധവും പുല്ലുകളും കരിയിലകളും കരിഞ്ഞു പോകത്തക്കവിധവുമുള്ള തീയിടൽ ഒഴിവാക്കാം. സ്വയം ബോധവാൻമാരാകുന്നതോടൊപ്പം മറ്റുള്ളവരെ നമുക്ക് ബോധവാന്മാരാക്കാ

കരുതുന്ന നല്ല നാഥൻ

ലോക പ്രസിദ്ധമായ ഇംഗ്ലണ്ടിലെ തെംസ് നദിയുടെ കരയിൽ ആണ് ജോനാഥാൻ എൽവി എന്ന ദരിദ്രനായ മനുഷ്യന്റെ വീട്. വളരെ വലിയ ദൈവഭക്തനായ ആ മനുഷ്യൻ ദിവസവും നാലു നേരം പ്രാർഥിക്കുന്ന മനുഷ്യൻ ആയിരുന്നു. മരിയ എന്ന തന്റെ ഭാര്യ, എഡ്വിൻ എന്ന മകൻ എന്നിവർ അടങ്ങുന്ന ഒരു ചെറിയ കുടുംബം. തെംസിന്റെ കരയിൽ, അദ്ദേഹത്തിന് ഒരു ചെറിയ കൃഷി ഉണ്ടായിരുന്നു.വൈകുന്നേരങ്ങളിൽ  തെംസ് നദിയിൽ മീൻ പിടിക്കുവാൻ അദ്ദേഹം പോകാറുമുണ്ടായിരുന്നു. പലപ്പോഴും നിരാശൻ ആയി അദ്ദേഹം മടങ്ങി വരും.അപ്പോഴെല്ലാം അദ്ദേഹം ദൈവത്തോട് ഇങ്ങനെ പ്രാർത്ഥിക്കാറുണ്ട്; "ഇന്നേ ദിനത്തെക്കാളും ശ്രേഷ്ടമായി നാളെ നീ എനിക്കായി ഒരിക്കിയിട്ടുള്ളത് ഓർത്ത് നാഥാ നിനക്ക് നന്ദി....." തന്റെ പിതാവിന്റെ പ്രാർത്ഥന ഇങ്ങനെ കേൾകുന്ന മകൻ എഡ്വിൻ  പിതാവിനോട് ചോദിക്കുന്ന ഒരു പതിവ് ചോദ്യം ഉണ്ടായിരുന്നു; "ഡാഡി എന്താണ് നാളത്തേക്ക് ദൈവം നമുക്ക്‌ ഒരുക്കുന്നത്....?" അത് കേൾകുന്ന ജോനാഥാൻ ഇങ്ങനെ പറയും; "മകനേ, നമ്മൾ വിചാരിക്കുന്നതിനെക്കാൾ ശ്രേഷ്ടമായി ദൈവം നമുക്ക് നൽകും.കാരണം, ദൈവത്തിന്റെ ദാനം അത് ഏറ്റവും വിലയേറിയത് ആണ്.നമ്മൾ ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അപ്പുറം ത

ന്യൂജൻ അമ്മമാർ..

Image
പ്രസവം  കഴിഞ്ഞതിന്റെ ആലസ്യത്തിൽ  നിന്നും അവൾ ഉണർന്നു വരുന്നതേയുള്ളൂ... ചെറിയ മയക്കത്തോടെ അവളുടെ കൈകൾ കിടക്കയ്ക്കു ചുറ്റും പരതി... ഇല്ല, കാണുന്നില്ല.... എവിടെ...എവിടെ.... അടുത്ത് നിന്ന നഴ്സ് ഓടി വന്നു... ഒച്ച വയ്ക്കേണ്ട അപ്പുറത്ത് ഉണ്ട്; ഇപ്പോൾ കൊണ്ടു വരാം.... അവൾ കണ്ണീരോടെ പിന്നെയും  നിലവിളിച്ചു..പെട്ടെന്ന് കൊണ്ടു  വരൂ.... ഒരു അമ്മയുടെ വേവലാതി മനസിലായ നഴ്സ് ഓടി ചെന്നു അപ്പുറത്തെ മുറിയിൽ കിടത്തിയിരുന്ന കുഞ്ഞിനെ എടുത്ത്  വന്നു അവളുടെ അടുത്ത് കിടത്തി...... വിഷമിക്കണ്ട..ദാ നിന്റെ കുഞ്ഞ്.. ങേ..ഇതല്ല..എന്റെ മൊബൈൽ  ആണ് ഞാൻ ചോദിച്ചത്..  എന്റെ നെറ്റ് ഇന്നത്തോടെ തീരും എല്ലാര്ക്കും msg അയക്കണം..പിന്നെ  സ്റ്റാറ്റസ് മാറ്റണം..   പ്രഫൈൽ പിക് മാറ്റണം അങ്ങനെ അങ്ങനെ എന്തൊക്കെയാ  ചെയ്യാനുള്ളത്...     കാലം വല്ലാണ്ട് മാറിയിരിക്കുന്നു. "New Generation അമ്മമാർ" മാതൃത്വത്തിന്റെ വില അറിയാത്ത പെണ്ണുങ്ങൾ... Courtesy..

PMNewyear

സാമ്പത്തിക പ്രതിസന്ധി മൂലം രണ്ടു മാസം പണീം വേലേം ഇല്ലാതെ സാധാരണക്കാരൻ വീട്ടിൽ തന്നെ കുത്തിയിരിക്കുകയായിരുന്നു എന്നു മനസിലാക്കിയ മോദി ജനങ്ങൾക്ക് പ്രസവ ശുശ്രൂഷക്കായി 6000 രൂപ അനുവധിച്ചു താത്വികമായ ദീർഘവീക്ഷണമുള്ള പ്രധാനമന്ത്രി ......