Posts

Showing posts from 2017

അടിമ നുകത്തില്‍ വിണ്ടും കുടുങ്ങിപ്പോകരുത്...

Image
അടിമത്ത നിർമാർജ്ജനത്തിനുള്ള അന്താരാഷ്ട്ര ദിനം; ശനി, ഡിസംബർ 2.. അതിവിദൂരമല്ലാത്ത ഒരു ഭൂതകാലത്തിൽ മൃഗങ്ങളെക്കാളും മൃഗീയമായ അവസ്ഥയിൽ മനുഷ്യർ മനുഷ്യരെ ഉപയോഗിച്ചിരുന്നു.. അടിമത്തത്തിൽ നിന്നും രക്ഷപ്പെട്ട നൂറുകണക്കിന് ആളുകൾ ഇന്നും നമ്മുക്ക് ചുറ്റും ഒരു ഓർമപ്പെടുത്തലായി  ജീവിക്കുന്നു... എന്നാൽ അവരിൽ ഒരാൾ പോലും പിന്നോട്ട് പോകാൻ മനസ്സൊരുക്കമുള്ളവർ ആയിരിക്കുകയില്ല.. കാരണം,അനുഭവിച്ച് പരിചയമില്ല എങ്കിലും മനസിലാക്കിയടത്തോളം ഭീകരമായ ഒരു അവസ്ഥ തന്നെയാണ് അടിമത്തം... 'ഞാന്‍ പിന്തുടരും,പിടിക്കും, കൊള്ള പങ്കിടും, എന്റെ ആശ അവനാല്‍ പൂര്‍ത്തീകരിയ്ക്കും'എന്നതാണ് ശത്രുവിന് നമ്മെ കുറിച്ചുള്ള ആഗ്രഹം..കഴിഞ്ഞ കാലങ്ങളിലെല്ലാം ശത്രു നമ്മെ മേയിച്ചു, നമ്മുടെ അനുവാദമില്ലാതെ അവന്റെ ഭാരമുള്ള നുകം നമ്മുടെ മേല്‍ വെച്ചു നമ്മെ അടിമകളാക്കി, അവന്റെ ഹിതം ഒക്കേയും നമ്മില്‍ക്കൂടി പൂര്‍ത്തീകരിച്ച് കൊണ്ടിരുന്നു..അവനു വേണ്ടി നാം കട്ട ഉടച്ചു, ഉഴുതു, നിലം നിരപ്പാക്കി, വിതച്ചു – വിളവിലെത്തിയ നാള്‍  ശത്രു അത് കൊയ്തെടുത്തു; സാത്താന്യ നുകത്തിന്‍ കീഴില്‍, അവന്റെ അടികളെറ്റ് പുളഞ്ഞ് ഒന്ന് മുകളിലേക്കു നോക്കുവാന്‍ പോലും സാധിക്കാത

കാനാവിലെ കൽപ്പാത്രങ്ങൾ...

Image
സൗഹൃദ കൂട്ടായ്മകൾക്ക് നിത്യവസന്തമേകികൊണ്ട് ഭാവനകളുടെ അനന്തവിഹായസിലേക്കു നിങ്ങളെ  കൈപിടിച്ചുയർത്തുവാൻ... ആത്മീയതയുടെ നവ്യാനുഭവങ്ങൾ സ്വായത്തമാക്കുവാൻ... എഴുത്തുകളുടെ നവ വാതായനങ്ങൾ തുറക്കുവാൻ... നിറംമങ്ങിയ സർഗാത്മകതയുടെ മാറ്റുകൂട്ടുവാൻ... സ്നേഹോഷ്മളതയുടെ പുതു പുത്തൻ സ്വാന്തനഭാവവുമായി.. ചിരിപ്പിക്കുവാൻ... ചിന്തിപ്പിക്കുവാൻ... പുത്തൻവിസ്മയങ്ങളുമായി.. വ്യത്യസ്ത പ്രമേയങ്ങളുമായി.. സൗഹൃദവലയങ്ങളുടെ തികച്ചും നൂതനമായ ആവിഷ്കാരം.. കാത്തിരിക്കുക.. വ്യത്യസ്തകൾക്കായി... വായനയുടെ പുത്തൻ അനുഭൂതികൾക്കായി... മുഖപുസ്തക സൗഹൃദങ്ങളുടെ ഏറ്റവും പുതിയ സംരഭം; ഡിസംബർ 1നു നിങ്ങളിലേക്കെത്തുന്നു... പ്രാർത്ഥനയോടെ.. ഒരുമയുടെ കരുത്തുമായി...

ഹീനപാത്രം മാനപാത്രം ആയിത്തീരുമ്പോൾ...

Image
'കാനാവിലെ കൽപ്പാത്രങ്ങൾ' മിക്കവർക്കും സുപരിചിതമായ പ്രയോഗം..ആരാലും വേണ്ടത്ര പരിഗണന കിട്ടാതെ ഇരുന്ന ചില ഹീനപാത്രങ്ങൾ പിന്നെത്തേതിൽ എല്ലാവർക്കും  പ്രിയപ്പെട്ടതായി മാറുന്നു.അതുപോലെ തന്നെ നമ്മുക്ക് ചുറ്റും കഴിവില്ലാത്തവർ എന്ന് പറഞ്ഞ് സമൂഹം തള്ളിക്കളഞ്ഞ  ദൈവം നൽകിയ നല്ല  താലന്തുകൾ ഉള്ള ഒരുപാട് ആളുകൾ അവയെ  പരിപോഷിപ്പിക്കുവാൻ കഴിയാതെ കുഴിച്ചിട്ടിരിക്കുകയാണ്.. അങ്ങനെയുള്ള ഞങ്ങൾ ഉൾപ്പെടുന്ന പലരുടെയും  കഴിവുകളെ മറ്റുള്ളവരിലേക്ക് തുറന്ന് കാട്ടുവാൻ ദൈവത്തിൽ ആശ്രയിച്ച് ഞങ്ങൾ ഇവിടെ ഒരവസരം ഒരുക്കുകയാണ്..അവസരങ്ങൾ ഒരുക്കുവാൻ മാത്രമേ ഞങ്ങൾക്ക് കഴിയൂ..ഒരു കാര്യം ഓർക്കുക കാനാവിലെ ആ വിരുന്നു വീട്ടിൽ മുഴങ്ങിയ വിടുതലിന്റെ ശബ്ദം.. അനുസരിപ്പാൻ തയ്യാറായപ്പോൾ ഒഴിഞ്ഞിരുന്ന കാൽപ്പാത്രങ്ങൾ വക്കോളം നിറച്ചു അത് പിന്നെത്തേതിൽ യേശുക്രിസ്തു  വീഞ്ഞാക്കി മാറ്റി; മനുഷ്യപുത്രന്റെ അടയാളങ്ങളുടെ ആരംഭം.. ജീവിത വിജയത്തിന്റെ അടിസ്ഥാന വാക്കാണ് അനുസരണം.ബൈബിളിൽ പറയുന്നത് പോലെ അനുസരിക്കുന്നത് യാഗത്തെക്കാളും ശ്രദ്ധിക്കുന്നത് മുട്ടാടുകളുടെ മേദസിനെക്കാളും നല്ലത്...ദൈവം നമ്മെ ഓരോരുത്തരെയും ഓരോ താലന്ത് ഏല്പിച്ചിട്ടുണ്ട്..അതിനെ നശി

ശാപം ആകും എന്ന് കരുതി ചെയ്തത് അനുഗ്രഹമായപ്പോൾ....

കഴിഞ്ഞ കുറേ ദിവസമായി എന്നെ വളരെ അധികം ചിന്തിപ്പിക്കുന്ന ഒരു വ്യക്തിത്വം ആണ് ആഫ്രിക്ക കാരൻ  ആയ കറുത്ത കഥാനായകൻ.ഒരുപക്ഷേ കഥാനായകൻ  കറുത്തത് അല്ലായിരിക്കാം.. എങ്കിലും ആഫ്രിക്കക്കാരൻ ആയതു  കൊണ്ടും സമൂഹത്തിൽ വലിയ മാന്യത ഇല്ലാത്ത ആളായതു കൊണ്ടും കറുത്തവൻ എന്ന് ഞാൻ കരുതുന്നു.. ചുരുണ്ട കറുത്ത കുറ്റി മുടിയും കറുത്തു തടിച്ച ചുണ്ടുകളും ആരോഗ്യ ദൃഢഗാത്രനും സർവ്വോപരി ഒരു നല്ല മനസ്സിന് ഉടമയും ആയ ഒരു വ്യക്തി... അന്നും പതിവ് പോലെ കൃഷി സ്ഥലത്ത് നിന്നും വീട്ടിലിലേക്ക് തിരിച്ചപ്പോൾ പതിവില്ലാത്ത തിരക്ക് വഴിയിൽ അനുഭവപ്പെട്ടിരുന്നു.. എങ്കിലും വീട്ടിൽ തന്റെ വരവും പ്രതീക്ഷിച്ച് കാത്തിരിക്കുന്ന തന്റെ പ്രിയ ഭാര്യയെയും മക്കളെയും കുറിച്ച് ഓർത്തപ്പോൾ തിരക്കിനൊപ്പം നീങ്ങാതെ അല്പം വേഗത്തിൽ തന്നെ കഥാനായകൻ നടന്നു നീങ്ങി.. പോകുന്നവഴിയിൽ കടയിൽ നിന്നും അരിയും സാധനങ്ങളും വാങ്ങി വീട്ടിൽ ചെന്ന് പാചകം ചെയ്തു വേണം തനിക്കും തന്റെ കുടുബത്തിനും കഴിക്കുവാൻ.. പല ആകുലതകളാൽ മുന്നോട്ട് നീങ്ങിയ നമ്മുടെ കഥാനായകനെ പെട്ടെന്ന് ഒരു പടയാളി തടഞ്ഞു നിർത്തി.. അവനെ നിർബന്ധപൂർവ്വം തന്റെ ഒപ്പം കൂട്ടികൊണ്ട് പോയി.. ജനക്കൂട്ടത്തിന്റെ ഇടയിലൂടെ മുൻപിൽ

മനുഷ്യന്റെ പ്രതീക്ഷ...ദൈവത്തിന്റെ കരുതൽ....

മനുഷ്യന്റെ പ്രതീക്ഷ...ദൈവത്തിന്റെ കരുതൽ.... ജീവിതത്തിൽ ചില സന്ദർഭങ്ങളിൽ ഒന്നും സംസാരിക്കുവാനോ പ്രതികരിക്കുവാനോ കഴിയാത്ത ചില അവസ്ഥകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും...എല്ലാം പ്രതികൂലമായി മാറും...ഭീഷണികൾ ഉണ്ടാകും... ഉറ്റവർ എന്ന് കരുതിയവർ പോലും ചിലപ്പോൾ കൈവിടും..ദൈവം പോലും നമ്മെ കൈവിട്ടു എന്ന് തോന്നും.. നമ്മെ കുറിച്ച് പലർക്കും പല പ്രതീക്ഷകളും ഉണ്ടാകും..ചിലർ നാം നശിച്ചുപോകണം എന്ന് പ്രതീക്ഷിക്കുമ്പോൾ ചുരുക്കം ചിലർ നാം നന്നായി കാണാൻ ആഗ്രഹിക്കുന്നു... പത്രോസിന്റെ കാര്യം തന്നെ ഉദാഹരണമായി എടുത്താൽ അവൻ കാരാഗൃഹത്തിൽ കിടന്നപ്പോൾ യെഹൂദ ജനത്തിന്റെ പ്രതീക്ഷ പത്രോസിന്റെ മരണമായിരുന്നു.. എന്നാൽ സഭയുടെ പ്രതീക്ഷ മരണത്തിൽ നിന്നുള്ള വിടുതൽ ആയിരുന്നു..അതുകൊണ്ട് തന്നെ സഭ ശ്രദ്ധയോടെ അവനു വേണ്ടി പ്രാർത്ഥിച്ചു..ദൈവം അത്ഭുതങ്ങളെ പ്രവർത്തിച്ചു...ഒരു ദൈവ പൈതലിന്റെ ജീവിതത്തിൽ ദൈവത്തിന്റെ പ്രതീക്ഷകൾ മാത്രമേ നടക്കുകയുള്ളു... ഒരുപക്ഷേ പത്രോസിനു ആ സമയം ലഭിച്ച കാരാഗ്രഹ വാസം ദൈവം അവനു നൽകിയ ഒരു താത്കാലിക സംരക്ഷണത്തിന്റെ കരമായിരുന്നിരിക്കാം..ദൈവത്തിന്റെ പ്രതീക്ഷ വെളിപ്പെടാൻ പോകുന്നതിന്റെ സഭയുടെ വിശ്വാസം വളർത്തുന്നതിന്റെ ഒരു

ഇരട്ട വരയൻ

#പൊറിഞ്ചുവിന്റെ കഥകൾ ഇരട്ട വരയൻ അന്നും പതിവ് പോലെ ആദ്യ പിരീഡ് മലയാളം തന്നെയായിരുന്നു..അറ്റന്റൻസ് എടുത്തു കഴിഞ്ഞ ഉടനെ തന്നെ അദ്ധ്യാപിക പകർത്ത് എഴുതാത്തവർ എഴുന്നേൽക്കാൻ പറഞ്ഞു. നാലഞ്ചു പേർ അവിടെ അവിടെയായി എഴുന്നേറ്റു. എന്നും മുടങ്ങാതെ പകർത്ത് എഴുതാറുള്ള പൊറിഞ്ചു അന്നും എഴുതിയിരുന്നു എങ്കിലും  പാവം ഇരട്ടവരയൻ എടുക്കാൻ മറന്നിരുന്നു. എന്നാൽ അടി പേടിച്ചു എഴുന്നേൽക്കാനും നിന്നില്ല. എന്നും ചെയ്യുന്നപോലെ എഴുതാത്തവരെ അടിക്കും എഴുതിയവരുടെ പകർത്ത് നോക്കി അവിടെ വെയ്ക്കും എന്ന് കരുതി പൊറിഞ്ചു അങ്ങനെ ഇരുന്നു. അല്ലെങ്കിലും മുൻപ് അൻവറും രമ്യയും ഒക്കെ അങ്ങനെ ചെയ്തിട്ടും ഉണ്ടല്ലോ. പക്ഷേ വർഷങ്ങളുടെ അദ്ധ്യാപന പരിചയം ഉള്ള ആ അദ്ധ്യാപിക ചിലത് മനസ്സിലാക്കി. മുൻ ബഞ്ചിൽ ആദ്യം ഇരുന്ന പെൺകുട്ടിയെ വിളിച്ചു ടേബിളിൽ ഇരുന്ന മുഴുവൻ ഇരട്ടവരയനും എണ്ണിച്ചു. ഇരുപത്തി ഒൻപത് അവൾ മൊഴിഞ്ഞു. ഉടനെ റ്റീച്ചർ കണക്ക് കൂട്ടൽ ആരംഭിച്ചു. ആകെ വന്നവർ മുപ്പത്തിയഞ്ച്, അടികൊണ്ടവർ 5. ആകെ മുപ്പത്തിനാല്. റ്റീച്ചറിലെ ഡിക്ടക്ടീവ് ഉണർന്നു. തലങ്ങും വിലങ്ങും ക്ലാസ്സിൽ കൂടി നടന്ന് പലരെയും ചോദ്യം ചെയ്തു. പാവം പൊറിഞ്ചുവിനെ ചോദ്യം ചെയ്തില്ല എങ്കില

ക്രിസ്‌തീയ ഭവനങ്ങളിൽ ദൈവത്തെക്കാൾ പ്രാധാന്യം ഉള്ള ഇളമുറക്കാർ.....

വീട്ടിലെ കോഴി ഇടുന്ന ആദ്യത്തെ മുട്ട  പ‌ള്ളിക്ക്...തെങ്ങിലെ ആദ്യത്തെ തേങ്ങയും പ‌ള്ളിക്ക്…എന്നുവേണ്ട എല്ലാത്തിന്റെയും നല്ലതും ആദ്യഫലവും പ‌ള്ളിക്ക്… പുരോഹിത‌ന്മാർ വീട്ടിൽ വരുമ്പോഴേക്കും മാതാപിതാക്കൾ എല്ലാം ഒന്ന് അടുക്കി പെറുക്കി വൃത്തിയാക്കുവാൻ വെപ്രാളപ്പെടുന്നു… ഭയ-ബഹുമാനത്തോടെ കുട്ടികൾ എഴുന്നേറ്റു നില്കുന്നു…   അതിഥികളായ പുരോഹിത‌ന്മാർ കാണാതെ അടുക്കള വഴി മക്കളെ അടുത്തുള്ള പലഹാര പീടികയിലേക്കോടിക്കുന്നു…അവരെ സല്ക്കരിക്കാനുള്ളത് വാങ്ങിക്കുവാൻ… അതിനും കഴിഞ്ഞില്ലങ്കിൽ വീട്ടിൽ ഉള്ളതിൽ നല്ല പങ്ക്, മക്കൾ പട്ടിണിയാണെങ്കിലുംപുരോഹിത‌ന് കൊടുക്കുന്നു...ഉച്ചക്ക് വീട്ടിൽ വന്നപുരോഹിത‌നു ചോറ് കൊടുത്തിട്ടു വിശന്നിരിക്കുന്ന മക്കൾക്ക് കഞ്ഞിവെള്ളം കൊടുത്തു വിശപ്പ് മാറ്റിയിരുന്ന കാലം... ഒരു പിടി വർഷങ്ങൾക്ക് മുമ്പ് ദൈവജനം ഇങ്ങനെ ആയിരുന്നു.. കുടുബ പ്രാർത്ഥനക്ക് ഏറ്റവും പ്രാധാന്യമുണ്ടായിരുന്ന കാലം... മക്കൾ രാവിലെ കിടക്കപ്പായയിൽ നിന്നും  പ്രാർത്ഥിക്കാതെ എണീറ്റുവന്നാൽ ചൂരൽ കഷായം കിട്ടിയിരുന്ന കാലം…...വൈകിട്ട് പാട്ടു പാടി പ്രാർത്ഥിക്കാതെ അത്താഴം വിളമ്പില്ല…...സഭയിൽ ചെന്നാലോ ദൈവ ഭയത്തോടെ അടങ്ങി ഇരിക്കുന്ന കുട്ടി