ഹീനപാത്രം മാനപാത്രം ആയിത്തീരുമ്പോൾ...

'കാനാവിലെ കൽപ്പാത്രങ്ങൾ' മിക്കവർക്കും സുപരിചിതമായ പ്രയോഗം..ആരാലും വേണ്ടത്ര പരിഗണന കിട്ടാതെ ഇരുന്ന ചില ഹീനപാത്രങ്ങൾ പിന്നെത്തേതിൽ എല്ലാവർക്കും  പ്രിയപ്പെട്ടതായി മാറുന്നു.അതുപോലെ തന്നെ നമ്മുക്ക് ചുറ്റും കഴിവില്ലാത്തവർ എന്ന് പറഞ്ഞ് സമൂഹം തള്ളിക്കളഞ്ഞ  ദൈവം നൽകിയ നല്ല  താലന്തുകൾ ഉള്ള ഒരുപാട് ആളുകൾ അവയെ  പരിപോഷിപ്പിക്കുവാൻ കഴിയാതെ കുഴിച്ചിട്ടിരിക്കുകയാണ്.. അങ്ങനെയുള്ള ഞങ്ങൾ ഉൾപ്പെടുന്ന പലരുടെയും  കഴിവുകളെ മറ്റുള്ളവരിലേക്ക് തുറന്ന് കാട്ടുവാൻ ദൈവത്തിൽ ആശ്രയിച്ച് ഞങ്ങൾ ഇവിടെ ഒരവസരം ഒരുക്കുകയാണ്..അവസരങ്ങൾ ഒരുക്കുവാൻ മാത്രമേ ഞങ്ങൾക്ക് കഴിയൂ..ഒരു കാര്യം ഓർക്കുക കാനാവിലെ ആ വിരുന്നു വീട്ടിൽ മുഴങ്ങിയ വിടുതലിന്റെ ശബ്ദം.. അനുസരിപ്പാൻ തയ്യാറായപ്പോൾ ഒഴിഞ്ഞിരുന്ന കാൽപ്പാത്രങ്ങൾ വക്കോളം നിറച്ചു അത് പിന്നെത്തേതിൽ യേശുക്രിസ്തു  വീഞ്ഞാക്കി മാറ്റി; മനുഷ്യപുത്രന്റെ അടയാളങ്ങളുടെ ആരംഭം..
ജീവിത വിജയത്തിന്റെ അടിസ്ഥാന വാക്കാണ് അനുസരണം.ബൈബിളിൽ പറയുന്നത് പോലെ അനുസരിക്കുന്നത് യാഗത്തെക്കാളും ശ്രദ്ധിക്കുന്നത് മുട്ടാടുകളുടെ മേദസിനെക്കാളും നല്ലത്...ദൈവം നമ്മെ ഓരോരുത്തരെയും ഓരോ താലന്ത് ഏല്പിച്ചിട്ടുണ്ട്..അതിനെ നശിപ്പിച്ചു കളയാതെ കൊല്ലൻ തന്റെ ആലയിൽ ഒരു നല്ല പണി ആയുധം രൂപപ്പെടുത്തുന്നത് പോലെ പണിതെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..അനുസരണയോടെ ദൈവ പാദപീഠത്തിങ്കൽ ആയിരുന്നാൽ നമ്മുടെ ജീവിതത്തിലും കാനാവിലെ ആ കൽപ്പാത്രങ്ങളെ  പോലെ മറ്റുള്ളവർക്ക് വേണ്ടി വലിയവ ചെയുവാൻ കഴിയും. ഇനിയും ആ കൽപ്പാത്രങ്ങളെ പോലെ പിന്നാമ്പുറത്ത് കിടക്കുവാൻ അല്ല,മറിച്ച് കലവറയിലേക്ക്  അനേകർക്ക് ആശ്വാസമായി തീരുവാനുള്ള സമയം ഇതാ ആസനമായിരിക്കുന്നു...ദൈവം അതിന് നമ്മളെ ഓരോരുത്തരെയും സഹായിക്കട്ടെ.. 

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...