അടിമ നുകത്തില്‍ വിണ്ടും കുടുങ്ങിപ്പോകരുത്...

അടിമത്ത നിർമാർജ്ജനത്തിനുള്ള അന്താരാഷ്ട്ര ദിനം; ശനി, ഡിസംബർ 2..

അതിവിദൂരമല്ലാത്ത ഒരു ഭൂതകാലത്തിൽ മൃഗങ്ങളെക്കാളും മൃഗീയമായ അവസ്ഥയിൽ മനുഷ്യർ മനുഷ്യരെ ഉപയോഗിച്ചിരുന്നു..
അടിമത്തത്തിൽ നിന്നും രക്ഷപ്പെട്ട നൂറുകണക്കിന് ആളുകൾ ഇന്നും നമ്മുക്ക് ചുറ്റും ഒരു ഓർമപ്പെടുത്തലായി  ജീവിക്കുന്നു...
എന്നാൽ അവരിൽ ഒരാൾ പോലും പിന്നോട്ട് പോകാൻ മനസ്സൊരുക്കമുള്ളവർ ആയിരിക്കുകയില്ല..
കാരണം,അനുഭവിച്ച് പരിചയമില്ല എങ്കിലും മനസിലാക്കിയടത്തോളം ഭീകരമായ ഒരു അവസ്ഥ തന്നെയാണ് അടിമത്തം...

'ഞാന്‍ പിന്തുടരും,പിടിക്കും, കൊള്ള പങ്കിടും, എന്റെ ആശ അവനാല്‍ പൂര്‍ത്തീകരിയ്ക്കും'എന്നതാണ് ശത്രുവിന് നമ്മെ കുറിച്ചുള്ള ആഗ്രഹം..കഴിഞ്ഞ കാലങ്ങളിലെല്ലാം ശത്രു നമ്മെ മേയിച്ചു, നമ്മുടെ അനുവാദമില്ലാതെ അവന്റെ ഭാരമുള്ള നുകം നമ്മുടെ മേല്‍ വെച്ചു നമ്മെ അടിമകളാക്കി, അവന്റെ ഹിതം ഒക്കേയും നമ്മില്‍ക്കൂടി പൂര്‍ത്തീകരിച്ച് കൊണ്ടിരുന്നു..അവനു വേണ്ടി നാം കട്ട ഉടച്ചു, ഉഴുതു, നിലം നിരപ്പാക്കി, വിതച്ചു – വിളവിലെത്തിയ നാള്‍  ശത്രു അത് കൊയ്തെടുത്തു; സാത്താന്യ നുകത്തിന്‍ കീഴില്‍, അവന്റെ അടികളെറ്റ് പുളഞ്ഞ് ഒന്ന് മുകളിലേക്കു നോക്കുവാന്‍ പോലും സാധിക്കാതെ എല്ലാം വിധിയെന്നു സമാധാനിച്ചു, പാപഭാരവും ചുമന്നു അദ്ധ്വാനഭാരത്താല്‍ വലഞ്ഞു.. ഈ ഭാരം ഒന്നിറക്കി വെക്കാന്‍ ഒരു ഇടം അന്വേഷിച്ചു കൊണ്ടിരുന്ന നിന്നെ ദൂരത്ത്‌ നിന്ന് ഒരു നല്ല യജമാനന് ദര്‍ശിച്ചു.. ആ യജമാനന്റെ വാക്കുകള്‍ആണ്‌ മത്തായി 11: 28 ല്‍  കാണുവാന്‍ കഴിയുന്നത്. “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരേ, എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം...”
നമ്മുടെ പാപഭാരം  ആ യജമാനന് അഴിച്ചു മാറ്റി, അമിക്കയറുകളെ അഴിച്ചു മാറ്റി, ഭാരമേറിയ നുകം നമ്മുടെ തോളില്‍ നിന്നും എടുത്തു മാറ്റി, നമ്മെ സ്വതന്ത്രരാക്കി, അവന്‍ നമുക്ക് സ്വാതന്ത്യം പ്രഖ്യാപിച്ചു.  "സ്വാതന്ത്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി, അതില്‍ ഉറച്ചു നില്പീന്‍, അടിമ നുകത്തില്‍ വിണ്ടും കുടുങ്ങിപ്പോകരുത്”

ഇന്നു നാം ക്രിസ്തുവിനാല്‍ സ്വതന്ത്രരാക്കപ്പെട്ട ദൈവജനമാണ്. എന്നാല്‍ ഫറവോന്‍ ജനത്തെ വിട്ടയച്ച ശേഷം മനസ്സു മാറി അവരെ  പിന്തുടര്‍ന്നതു പോലെ, ഇന്നും സ്വതന്ത്രരാക്കപ്പെട്ട ദൈവജനത്തിന്റെ പിന്നാലെ ആ പഴയ യജമാനനാകുന്ന സാത്താന്‍ തന്‍റെ ഭാരമുള്ള അടിമ നുകവുമായി പുറകേയുണ്ട്.  അതാണ്‌ പൌലോസ് പുതിയ നിയമ യിസ്രായേല്‍ ആയ നമ്മെ ഓര്‍പ്പിച്ചുണര്‍ത്തുന്നത് , 'അടിമ നുകത്തില്‍ നിങ്ങള്‍ വീണ്ടും കുടുങ്ങി പോകരുത് എന്ന്..'

അടിമ നുകത്തില്‍ വീണ്ടും കുടുങ്ങി പോകാതിരിക്കാന്‍ ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം നാം അനുഭവിക്കണം. ക്രിസ്തുവിലുള്ള പൂർണ്ണ സ്വാതന്ത്ര്യം നമ്മുക്ക് സ്വായത്തമാക്കാന്‍ കര്‍ത്താവിനു നമ്മെ പൂര്‍ണ്ണമായി ഏല്‍പ്പിച്ചു കൊടുക്കണം.. കര്‍ത്താവിന്റെ ശിഷ്യരായിത്തീരണം.. അതിനായി നമ്മെ തന്നത്താന്‍ ഒരുക്കി കര്‍ത്താവില്‍ ഏല്‍പ്പിച്ചു കൊടുക്കുമ്പോള്‍ കര്‍ത്താവിന്റെ മ്യദുവായ നുകം നമ്മുടെ ഭംഗിയുള്ള കഴുത്തില്‍ വെക്കും, ആ നല്ല യജമാനന്‍ ഒരിക്കലും നമ്മെ നിര്‍ബന്ധിച്ചു അവന്റെ നുകം ചുമപ്പിക്കയില്ല. മത്തായി 11 ന്റെ  24ൽ  പറയുന്നത് പോലെ  'ഞാന്‍ സൌമ്യതയും താഴ്മയും ഉള്ളവനാകയാല്‍ എന്റെ നുകം ഏറ്റ് എന്നോടു പഠിപ്പിന്‍. എന്റെ നുകം മ്യദുവും എന്റെ ചുമടു ലഘുവും ആകുന്നു..'
കര്‍ത്താവിന്റെ നുകം എപ്പോള്‍ നമ്മുടെ ചുമലില്‍ വരുന്നുവോ അപ്പോള്‍ മുതല്‍ നാം കര്‍ത്താവിനു ദാസനാണ്, ശിഷ്യനാണ്, ഓമനപുത്രനാണ്. അപ്പോള്‍ മുതലാണ്‌ നമുക്ക് കര്‍ത്താവിനോടു ചേര്‍ന്ന് പഠിക്കാന്‍ കഴിയുന്നത്, “എന്റെ നുകം ഏറ്റ് എന്നോടു പഠിപ്പീന്‍” ഈ നുകം മ്യദുവാണ്; പുറത്തു നിന്നു നോക്കുമ്പോള്‍ ഈ നുകം വലിയ ഭാരമുള്ളതാണെന്ന് തോന്നും, എന്നാല്‍ ഈ നുകം ഏറ്റ് കര്‍ത്താവിനോടു ചേര്‍ന്ന് പഠിച്ച ഒരു ദൈവ പൈതലിന് ഇതു വളരെ ലഘുവാണ്...

ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ...

Comments

Post a Comment

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...