മനുഷ്യന്റെ പ്രതീക്ഷ...ദൈവത്തിന്റെ കരുതൽ....

മനുഷ്യന്റെ പ്രതീക്ഷ...ദൈവത്തിന്റെ കരുതൽ....

ജീവിതത്തിൽ ചില സന്ദർഭങ്ങളിൽ ഒന്നും സംസാരിക്കുവാനോ പ്രതികരിക്കുവാനോ കഴിയാത്ത ചില അവസ്ഥകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും...എല്ലാം പ്രതികൂലമായി മാറും...ഭീഷണികൾ ഉണ്ടാകും... ഉറ്റവർ എന്ന് കരുതിയവർ പോലും ചിലപ്പോൾ കൈവിടും..ദൈവം പോലും നമ്മെ കൈവിട്ടു എന്ന് തോന്നും..
നമ്മെ കുറിച്ച് പലർക്കും പല പ്രതീക്ഷകളും ഉണ്ടാകും..ചിലർ നാം നശിച്ചുപോകണം എന്ന് പ്രതീക്ഷിക്കുമ്പോൾ ചുരുക്കം ചിലർ നാം നന്നായി കാണാൻ ആഗ്രഹിക്കുന്നു...

പത്രോസിന്റെ കാര്യം തന്നെ ഉദാഹരണമായി എടുത്താൽ അവൻ കാരാഗൃഹത്തിൽ കിടന്നപ്പോൾ യെഹൂദ ജനത്തിന്റെ പ്രതീക്ഷ പത്രോസിന്റെ മരണമായിരുന്നു.. എന്നാൽ സഭയുടെ പ്രതീക്ഷ മരണത്തിൽ നിന്നുള്ള വിടുതൽ ആയിരുന്നു..അതുകൊണ്ട് തന്നെ സഭ ശ്രദ്ധയോടെ അവനു വേണ്ടി പ്രാർത്ഥിച്ചു..ദൈവം അത്ഭുതങ്ങളെ പ്രവർത്തിച്ചു...ഒരു ദൈവ പൈതലിന്റെ ജീവിതത്തിൽ ദൈവത്തിന്റെ പ്രതീക്ഷകൾ മാത്രമേ നടക്കുകയുള്ളു... ഒരുപക്ഷേ പത്രോസിനു ആ സമയം ലഭിച്ച കാരാഗ്രഹ വാസം ദൈവം അവനു നൽകിയ ഒരു താത്കാലിക സംരക്ഷണത്തിന്റെ കരമായിരുന്നിരിക്കാം..ദൈവത്തിന്റെ പ്രതീക്ഷ വെളിപ്പെടാൻ പോകുന്നതിന്റെ സഭയുടെ വിശ്വാസം വളർത്തുന്നതിന്റെ ഒരു മുന്നൊരുക്കം ആയിരുന്നു അത്.. ഇന്ന് നമ്മളുടെ ജീവിതത്തി നാം നേരിടുന്ന അപ്രതീക്ഷിത പ്രശ്നങ്ങൾ ദൈവം നമ്മുക്ക് നൽകുന്നത് നമ്മുടെ തകർച്ചക്കായി അല്ല..മറിച്ച് ദൈവീക പ്രതീക്ഷയിലേക്ക് നമ്മെ  എത്തിക്കാനാണ്..

യേശുവിന്റെ കഷ്ടാനുഭവങ്ങളെ കുറിച്ചും നാം മനസ്സിലാക്കുമ്പോൾ രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെ പോലെ അവൻ വായ തുറക്കാതിരുന്നു എന്നാണ്..അതെ, രോമം കത്രിക്കുന്നവരുടെ മുമ്പാകെ ഒരു കുഞ്ഞാട് എങ്ങനെ മിണ്ടാതെ നിൽക്കുന്നുവോ അതുപോലെ തന്നെ യേശുവും തന്റെ ക്രൂശീകരണ സമയത്ത് മിണ്ടാതെ നിൽക്കുകയാണ്...അത് ഒരിക്കലും ഒരു കഴിവ് കേട് അല്ല.. മറിച്ച് മറ്റുള്ളവർക്ക് വേണ്ടി എന്തു ത്യാഗവും സഹിക്കുവാൻ സ്വയം ഏൽപ്പിച്ചു കൊടുക്കുവാനുള്ള ഒരു മനസ്സായിരുന്നു....പൗലോസ് അപ്പോസ്തോലൻ പറഞ്ഞത് പോലെ ദൈവേഷ്ടം ചെയ്ത് വാഗ്ദത്തം പ്രാപിപ്പാൻ പൂർണ സഹിഷ്‌ണത നിങ്ങൾക്ക് ആവശ്യം..

ദൈവത്തിന്റെ ദൂതൻ കാരാഗൃഹത്തിൽ നിന്നും വിടുവിച്ച ശേഷം പത്രോസ് പറഞ്ഞത് യെഹൂദന്റെ സകല പ്രതീക്ഷയിൽ നിന്നും ദൈവം എന്നെ വിടുവിച്ചു എന്നാണ്...
അതെ നമ്മുക്കായും ദൈവം ഒരു സുദിനം ഒരുക്കിയിട്ടുണ്ട്.. നിന്ദിച്ചവരുടെ മുന്നിൽ മാനിക്കപ്പെടുന്ന ഒരു സുദിനം... താത്കാലികമായ ഈ കഷ്ടങ്ങൾ ഒക്കെ പൂർണ സഹിഷ്ണതയോടെ അതിജീവിച്ചാൽ  നിത്യതേജസിന്റെ സന്തോഷങ്ങൾ ദൈവം നമ്മുക്ക് മുമ്പിൽ തുറന്ന് തരും...

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...