Section 375

Do not fall in love with the law. It's like a jealous Mistress. It can disappoint you..


രാജ്യം ഉറ്റുനോക്കുന്ന ഓരോ വിധി പ്രസ്താവനത്തിന് മുൻപും ജഡ്ജിമാർ ആശയകുഴപ്പത്തിലാകുന്നുണ്ടായിരിക്കണം..

അതെന്തെങ്കിലുമാവട്ടെ Section 375. ശക്തമായ വാദപ്രതിവാദങ്ങൾ കൊണ്ട് നിറഞ്ഞ ഒരു കോർട്ട് റൂം ഡ്രാമ. അതിൽ വിധി പ്രസ്താവിക്കാൻ ജഡ്ജിമാർ അനുഭവിക്കുന്ന അതെ ആശയകുഴപ്പം കാണുന്ന പ്രേക്ഷകനിലും ഉണ്ടാക്കുന്നതിൽ വിജയിച്ചൊരു ചിത്രം.
നീതി ആണോ നിയമം ആണോ ജയിക്കേണ്ടത് എന്ന  ആശയക്കുഴപ്പത്തിൽ നമ്മെ ഇത് കൊണ്ടുചെന്നെത്തിക്കും കൊണ്ടെത്തിക്കും എന്നത് തീർച്ച.
ഫെമിനിസ്റ്റ് സിനിമയെന്ന് അക്ഷരം തെറ്റാതെ വിളിക്കമെന്ന ഈ ചിത്രത്തെ അക്ഷയ് ഖന്ന തകർപ്പൻ ആക്കി എന്നുതന്നെ പറയണം.


സ്‌ക്രീനിൽ നിന്ന് ഒരു നിമിഷമെങ്കിലും കണ്ണുതെറ്റിയാൽ നിർണായകഭാഗങ്ങൾ നഷ്ടപ്പെട്ട് പോവുമെന്നുള്ള ബോദ്ധ്യം നമ്മിലുണ്ടാക്കുന്നതിൽ  ഈ ചിത്രം വിജയിച്ചു. കാലികപ്രസക്തമായ ഒപ്പം അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത ശക്തമായ ഇത്തരം സിനിമകൾ ഒരുണർത്തുപാട്ടാണ്; ജനങ്ങൾക്ക് മാത്രമല്ല പരമോന്നത നീതിപീഠത്തിനും. അതെ, എഴുതപ്പെട്ട നിയമങ്ങൾ പാലിക്കപ്പെടുമ്പോൾ പലപ്പോഴും അർഹമായ നീതി നിഷേധിക്കപ്പെടുകയാണ്..

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...