ഡിജിറ്റൽ വിശുദ്ധൻ

ഫോൺ തുടർച്ചയായി ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്... ബെഡിനു  സമീപം പ്ലഗ് പോയിന്റ് ഇല്ലാഞ്ഞതിനാൽ റീചാർജ് ചെയ്യാൻ രാത്രി കുത്തിയിട്ട ഫോൺ എടുക്കാൻ കിടക്കയിൽ നിന്നും എഴുനേൽക്കുകയല്ലാതെ മറ്റ് മാർഗം ഉണ്ടായിരുന്നില്ല..വയറിംഗ് ചെയ്‍ത ഇലക്ട്രീഷനെയും അദേഹത്തിന്റെ പിതാവിനെയും  മനസ്സാൽ സ്മരിച്ച് 
എഴുന്നേറ്റ് ഫോൺ എടുത്തു... നോക്കിയപ്പോൾ ചർച്ചിലെ പാസ്റ്റർ ആണ്.. 

"പ്രൈസ് ദി ലോർഡ് പാസ്റ്റർ അങ്കിൾ.."
ഫോൺ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു... 

"മോനെ പ്രൈസ് ദി ലോർഡ്... ഉറക്കം ആയിരുന്നോ??നമ്മുക്ക് ഞാൻ ഇന്നലെ പറഞ്ഞ സ്ഥലം വരെ പോകണം.. നാല്പത് മിനിറ്റിൽ ഞാൻ അവിടെ  എത്തും.. റെഡിയായി നിൽക്കണം.. പിന്നെ ഫുഡ്‌ ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട...പോകുന്ന വഴിക്ക് കഴിക്കാം.."

"ശരി അങ്കിൾ.. ബൈ.."

"ഒക്കെ.. ബൈ... "

ഇവിടെ ഇങ്ങ് ടാൻസാനിയയിൽ എത്തിയിട്ട് ഇന്നേക്ക് പതിമൂന്ന് ദിവസം ആയി.. ചെറുപ്പത്തിലെ അപ്പൻ അമ്മയെ ഉപേക്ഷിച്ച് പോയ ശേഷം വളരെ കഷ്ടപ്പെട്ടാണ് അമ്മ എന്നെയും ചേച്ചിയെയും വളർത്തിയത്..ചേച്ചിയെ പഠിപ്പിച്ച് നേഴ്സ് ആക്കാനും എന്നെ ഡിഗ്രി വരെ പഠിപ്പിക്കാനും അമ്മ പല വീടുകളിലും അടുക്കള പണിയെടുക്കുക വരെ ചെയ്തിട്ടുണ്ട്... കോഴ്സ് കഴിഞ്ഞ് നാട്ടിലെ ഒരു ചെറിയ ക്ലിനിക്കിൽ ചേച്ചി ജോലി ചെയ്തുവരുന്ന സമയത്ത് അവിചാരിതമായി ചേച്ചിക്ക് വന്ന സൗദിക്കാരന്റെ ആലോചന അമ്മയുടെ മനസ്സിൽ വലിയ ഒരു കുളിർമഴ പെയ്യിച്ചു എന്നുള്ളതാണ് വാസ്തവം..സൗദിയിൽ ഏതോ ഇന്റർനാഷണൽ കമ്പനിയുടെ മാർക്കറ്റിംഗ് മാനേജർ ആയിരുന്നു പയ്യൻ..കാണാൻ യോഗ്യൻ.. നല്ല കുടുംബം..ചുറ്റുപാട്.. വീട്ടിലെ ഇളയ മകൻ...സഭയോട് ഉള്ള ബന്ധത്തിൽ തികഞ്ഞ ആത്മീയൻ... സ്ത്രീധനം വേണ്ടാ... പെണ്ണിനെ മാത്രം മതി.. 

വീടിന്റെ ആധാരം ബാങ്കിൽ പണയം വെച്ചതും കിട്ടുന്നിടത്ത് നിന്നെല്ലാം കടം വാങ്ങിയതും കൂടി ചേർത്ത് നന്നായി തന്നെ അമ്മ വിവാഹം നടത്തി കൊടുത്തു.. ഞാൻ അന്ന് പ്ലസ് ടുവിന് പഠിക്കുകയായിരുന്നു.. വിവാഹ ശേഷം ചേച്ചി അളിയന്റെ ഒപ്പം സൗദിക്ക് പോയി.. 
ബാങ്കിലെ ബാധ്യതയും നാട്ടിലെ കടങ്ങളുമായി അമ്മ ആകെ നട്ടം തിരിഞ്ഞ ഒരു സമയം ആയിരുന്നു അത്.. അതുകൊണ്ട് തന്നെ പ്ലസ് ടു പൂർത്തി ആക്കിയ ശേഷം ഞാൻ താത്കാലികമായി എന്റെ പഠനത്തിന് വിരാമം ഇട്ടുകൊണ്ട് അമ്മയെ സഹായിക്കുവാനായി ചെറിയ ചെറിയ ജോലിക്ക് പോയി തുടങ്ങി.. ആദ്യസമയങ്ങളിൽ  അമ്മ ശക്തമായി എതിർത്തിരുന്നു എങ്കിലും പതിയെ പതിയെ ആ എതിർപ്പിന്റെ ശക്തി കുറഞ്ഞു വന്നു.. അല്ലെങ്കിൽ തന്നെ ആവശ്യങ്ങൾക്ക് മുൻപിൽ ആഗ്രഹങ്ങൾക്ക് എന്ത് പ്രസക്തി... 

ആയിടയ്ക്ക് ചേച്ചിക്ക് അവിടെ മിനിസ്ട്രിയിൽ ജോലി തരപ്പെട്ടു എന്ന സന്തോഷ വാർത്ത ഞങ്ങളെ തേടിയെത്തി..എനിക്കും അമ്മയ്ക്കും ഉണ്ടായ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു..  കിഴക്കേതിലെ ജോണിച്ചേട്ടന്റെ മകളും   രണ്ട് വർഷം മുൻപ് സൗദിയിൽ ജോലി കിട്ടി പോയതാണ്.. ഇപ്പോൾ അവരുടെ ജീവിത രീതി തന്നെ ഒരുപാട് മാറി.. ഞങ്ങൾക്കും ലഭിച്ച ദൈവിക നന്മയിൽ ഞങ്ങൾ സന്തോഷിച്ചു..എന്നിരുന്നാലും ഞാനും അമ്മയും ഞങ്ങളുടെ ജോലിക്ക് മുടക്കം വരാതെ പോയിക്കൊണ്ടിരുന്നു.. ജോലിയുടെ തിരക്ക് കൊണ്ടാകാം മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ ചേച്ചി ഞങ്ങളെ   വിളിക്കാറുള്ളയിരുന്നു..ഒരുദിവസം വിളിച്ചപ്പോൾ അമ്മയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും അവൾ വാങ്ങി.. അടുത്ത ദിവസം തന്നെ വിളിച്ച് കുറച്ച് പൈസ ഇട്ടിട്ടുണ്ടെന്നും തിരക്കാണ് വൈകിട്ട് വിളിക്കാം എന്നും അറിയിച്ചു ഫോൺ വെച്ചു.. ടൗണിൽ പോകുന്ന വഴിയിൽ കാശ് എടുക്കാൻ അമ്മ എടിഎം കാർഡ് എന്നെ ഏൽപ്പിച്ചപ്പോൾ ബാങ്കിലടയ്ക്കാൻ ഉള്ള  പതിനാലായിരം രൂപ മാത്രം എടുത്താൽ മതി ബാക്കി അതിൽ കിടക്കട്ടെ കൈയിൽ ഇരുന്നാൽ ചിലവാകും എന്ന് ഓർമ്മിപ്പിക്കാനും മറന്നില്ല..ടൗണിലെ കലാപരിപാടികൾ കഴിഞ്ഞ് എടിഎംൽ എത്തി കാർഡ് ഇട്ട് പതിനാലായിരം അടിച്ചപ്പോൾ മതിയായ ബാലൻസ് ഇല്ല എന്നുള്ള റിപ്ലൈ വന്നു.. വിണ്ടും കാർഡ് ഇട്ട് പതിനായിരം അടിച്ചപ്പോഴും അതേ റിപ്ലൈ.. ഒടുവിൽ അയ്യായിരം അടിച്ചപ്പോൾ പണം കിട്ടി.. ഒപ്പം കിട്ടിയ സ്ലിപ്പിൽ നോക്കിയപ്പോൾ ബാലൻസ് വെറും അഞ്ഞൂറ്റി പതിനാല് രൂപ എഴുപത്തിഏഴ് പൈസ.. വീണ്ടും കാർഡ് ഇട്ട് ഒരു മിനിസ്റ്റേറ്റ്മെന്റ് എടുത്തപ്പോൾ കാര്യങ്ങൾ വീണ്ടും വ്യക്തമായി.. കിട്ടിയ പണവും സ്റ്റേറ്റ്മെന്റും പോക്കറ്റിൽ തിരുകി ഞാൻ വീട്ടിലേക്ക് മടങ്ങി.. ഞാൻ ചെന്ന് കയറിയപ്പോൾ അമ്മ എന്നെയും കാത്ത് ഇരിക്കുകയായിരുന്നു.. അമ്മ ഇങ്ങോട്ട് എന്തെങ്കിലും ഇങ്ങോട്ട്  പറയുന്നതിന് മുൻപേ ഞാൻ സ്റ്റേറ്റ്മെന്റും കിട്ടിയ പണവും അമ്മയേ ഏൽപ്പിച്ചു.. വലിയ വിശദികരണം ഒന്നും കൂടാതെ അമ്മയ്ക്കും കാര്യങ്ങൾ വ്യക്തമായി..

(തുടരും..)

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...