ഇന്ത്യൻ റെയിൽവേയിലെ വങ്കന്മാർ


കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ വെറുതെ ഇരുന്നപ്പോൾ ഒന്ന് എറണാകുളം വരെ പോയലോ എന്നൊരു ചിന്ത. പിന്നെ ഒന്നും നോക്കിയില്ല ഇന്ത്യൻ റയിൽവേയുടെ 'Rail Connect' ഡൌൺലോഡ് ചെയ്തു. തിങ്കളാഴ്ചത്തേക്ക് ജന ശദാബ്ദിയിൽ ഒരു ടിക്കറ്റും അങ്ങ് ബുക്ക് ചെയ്തു. തിങ്കളാഴ്ച രാവിലെ എഴുന്നേറ്റ് സുന്ദരകുട്ടപ്പനായി ഏഴേകാലിനു തന്നെ റെയിൽവേ സ്റ്റേഷനിൽ ഹാജർ വെച്ചു. ഇനിയും പത്തിരുപത് മിനുറ്റ് ബാക്കിയുണ്ട് വണ്ടി വരാൻ. 'Rail Connect' ഒന്നുകൂടി ഓപ്പൺ ചെയ്ത് ടിക്കറ്റിന്റെ സ്റ്റാറ്റസ്  നോക്കി, വെയ്റ്റിംഗ് ലിസ്റ്റിൽ 326 ആയിരുന്നത് 140 ൽ എത്തി. രണ്ട് മണിക്കൂറത്തെ കാര്യമല്ലേ ഉള്ളൂ നിന്ന് അങ്ങ് യാത്ര ചെയ്യാം എന്ന് കരുതി ഫോണും തിരുകി അങ്ങനെ നിന്നപ്പോൾ ദാ വരുന്നു
നമ്മുടെ ജന ശതാബ്ദി.. പിന്നെ ഒന്നും നോക്കിയില്ല ചാടിയങ്ങു കയറി.. അധികം വൈകാതെ തന്നെ കഥാനായകനും പ്രത്യക്ഷപ്പെട്ടു;സുമുഖനായ ബംഗാളി TTR(അല്ലെങ്കിലും നമ്മൾ മലയാളികൾക്ക് ഹിന്ദി പറയുന്നവർ എല്ലാം ബംഗാളികൾ ആണല്ലോ..) ചില മൂലയ്ക്ക് നിന്ന് കഥാനായകൻ ചിലരെ പൊക്കി പിഴ അടിക്കുന്നത് കണ്ട് ആസ്വദിച്ച് അങ്ങനെ നിൽക്കുന്ന എന്റെ അടുത്തും ഒടുവിൽ വന്ന് ടിക്കറ്റ് ചോദിച്ചു. ഞാനാണെകിൽ ഭയങ്കര സ്റ്റൈലിൽ ഫോൺ എടുത്ത് 'Rail Connect' തുറന്ന് ടിക്കറ്റ് കാണിച്ചു കൊടുത്തു.
കൈയിൽ ഉണ്ടായിരുന്ന ഫോണിൽ എന്റെ PNR അടിച്ചു എന്തൊക്കെയോ നോക്കിയതിന് ശേഷം 309/- രൂപ ഫൈൻ അടയ്ക്കാൻ ഹിന്ദിയിൽ പറഞ്ഞു. അറിയുന്ന ഹിന്ദിയിൽ ഞാനും ചോദിച്ചു,

"എന്തിന്?? എനിക്ക് ടിക്കറ്റ് ഉണ്ടല്ലോ..?"

"ഇത് ഓൺലൈൻ ടിക്കറ്റ് ആണ്. ഓൺലൈൻ ടിക്കറ്റ്  വെയ്റ്റിംഗ് ലിസ്റ്റിൽ ആണെങ്കിൽ ടിക്കറ്റ് ഓട്ടോമാറ്റിക് ക്യാൻസൽ ആണ്."

"അക്കൗണ്ടിൽ നിന്ന് ക്യാഷ് പിടിindian_railway, abeyadurച്ചു. ടിക്കറ്റ് ബുക്ക് ചെയുന്ന സമയം ഇങ്ങനെ ഒരു ക്യാൻസലേഷൻ രീതിയെ കുറിച്ച് ആപ്പിൽ എങ്ങും കണ്ടതും ഇല്ല. മാത്രമല്ല  ഇമെയിൽ വഴിയോ ടെക്സ്റ്റ് മെസ്സേജ് വഴിയോ ടിക്കറ്റ് ക്യാൻസൽ ചെയ്ത വിവരം അറിയിച്ചിട്ടുമില്ല."

"അതൊന്നും എനിക്ക് അറിയില്ല. ഇത് റൂൾ ആണ്. ഇവരെല്ലാം അടച്ചവരാണ്. ഇല്ലെങ്കിൽ അടുത്ത സ്റ്റേഷനിൽ ഇറങ്ങണം."

"ആയിക്കോട്ടെ ഇറങ്ങിയേക്കാം. പക്ഷേ ഫൈൻ ഞാൻ അടയ്ക്കില്ല."

ഞാൻ പറഞ്ഞത് മൈൻഡ് പോലും ചെയ്യാതെ അയാൾ അടുത്ത കംപാർട്മെന്റിലേക്ക് മറഞ്ഞു..

അങ്ങനെ എറണാകുളം പോകാൻ ഇറങ്ങിയ ഞാൻ ആലപ്പുഴയിൽ ഇറങ്ങേണ്ടി വന്നു. എന്റെയൊപ്പം ആ കംപാർട്മെന്റിൽ നിന്ന് ഏകദേശം ഏഴോളം പേർ പുറത്താക്കപ്പെട്ടു.   പിഴ അടച്ചു യാത്ര തുടർന്നവരും  ഏകദേശം അത്ര തന്നെവരും.
ആ ഒരു ട്രെയിനിൽ നിന്ന് ഒരു ദിവസം ഇങ്ങനെ ദുരന്തം അനുഭവിക്കുന്നവർ ഒരുപക്ഷേ നൂറിൽ അധികം വരും. യാത്ര ചെയ്യാൻ ഒരുങ്ങി എത്തിയ യാത്രക്കാരെ അത് മുഴുപ്പിക്കാനാകാതെ നാണം കെടുത്തി ഇറക്കിവിടുകയാണ് ഇന്ത്യൻ റെയിൽവേ ചെയുന്നത്. ശരിയായി മേൽനോട്ടം വഹിക്കുവാനും കാശ് മുടക്കി ടിക്കറ്റ് എടുത്ത യാത്രക്കാരെ ബഹുമാനിക്കാനും അറിയില്ലയെങ്കിൽ എന്തിനാണ് ഹേ ഇങ്ങനെ ഒരു കോപ്പ് ??
ടിക്കറ്റ് കൺഫേം ആകുന്നതും നോക്കി യാത്ര ചെയ്യാൻ ഞങ്ങൾ അച്ചിവീട്ടിൽ അട്ടിപ്പേറിന് പോകുന്നവരല്ല.. കാശ് വാങ്ങിയെങ്കിൽ ഇരുത്തിയോ നിറുത്തിയോ കൊണ്ടുപോകാൻ നിങ്ങൾ ബാധ്യസ്ഥരായിരുന്നു. ഇനിയും അത് തിരിച്ചു തന്നാലും ഇല്ലെങ്കിലും പെരുവഴിയിൽ ഇറക്കിയതിന് എന്ത് ന്യായികരണമാണ് ഉള്ളത്?? സ്ത്രീകളും ജോലിക്ക് പോകുന്നവരും ഇന്റർവ്യൂവിന് പോകുന്നവരും ഉൾപ്പെടെ എത്ര പേരാണ് ഇങ്ങനെ ദിവസവും ദുരിതം അനുഭവിക്കുന്നത്??ആരും പ്രതികരിക്കാത്തത് തന്നെയാണ് ഇത്തരം തോന്യാസങ്ങൾക്കുള്ള പ്രധാന കാരണം..

അല്ലെങ്കിലും ഇന്ത്യൻ റെയിൽവേ കാര്യപ്രാപ്തി ഇല്ലാത്ത വങ്കന്മാർ ആണെന്നുള്ളതിന് മറ്റൊരു തെളിവാണ് ഇത്‌. http://abeyadur.blogspot.com/2015/11/blog-post_25.html

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...