ഒരു ചെറിയ പ്ലിംഗ്‌...😜😜

എല്ലാം അറിയാം എന്നെ ആർക്കും
തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന ഒരു വലിയ മനുഷ്യന് ഉണ്ടായിരുന്നു.ഒരു ദിവസം
അദ്ദേഹം തന്റെ കാറിൽ ഒരു യാത്ര പോയി
പെട്ടെന്ന് വഴിയില് വെച്ച് തന്റെ കാറിന്റെ വീൽ പഞ്ചറായി.ഡിക്കിയിൽ നിന്നും സ്റ്റെപ്പിനി
എടുത്തു കൊണ്ട് വന്ന ശേഷം അദ്ദേഹം പഞ്ചറായ
വീലിന്റെ നെട്ടുകൾ അഴിച്ചു വെച്ചു.ഒരു ഓടയുടെ അടുത്താണ് വെച്ചത്.നെട്ടുകൾ ഉരുണ്ട് ഓടയിൽ പോയി.അദ്ദേഹം, ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ച്
ഇരിപ്പായി.എല്ലാം അറിയുന്ന മനുഷ്യന് ഇനി നാല് നെട്ടുകൾ വേണം കാറിൽ വീൽ പിടിപ്പിക്കാൻ.ഓടയിൽ വീണത് എടുക്കാനും പറ്റില്ല.വലിയ
കുഴിയാണ്.പുതിയ നാല് നെട്ടു വാങ്ങാന് ഒരുപാട് ദൂരം യാത്ര ചെയ്യണം.അവസാനം ഒന്നും നടപ്പില്ല എന്ന് കണ്ടപ്പോ അദ്ദേഹം നടന്നു പോയി നെട്ടു വാങ്ങാന്
തീരുമാനിച്ചു.ആ സമയത്ത് ഒരു കൊച്ചു കുട്ടി വന്നു
ചോദിച്ചു.എന്താണ് പറ്റിയതെന്ന്.അവന് തന്നെ സഹായിക്കാൻ പറ്റില്ല.പിന്നെ അവന് തന്റെ
അത്രയും അറിവില്ല.അതു കൊണ്ട് തന്നെ അദ്ദേഹം അവന് നേരെ ഒന്ന് പുഞ്ചിരിച്ചു.
മറുപടി കിട്ടാതെ വന്നപ്പോ കുട്ടി ഒന്ന് കൂടി ചോദ്യം ആവർത്തിച്ചു.അദ്ദേഹം കാര്യം അവനോടു പറഞ്ഞു.ഒരു നിമിഷം പോലും ചിന്തിക്കാതെ കുട്ടി പറഞ്ഞു.ബാക്കി ഉള്ള മൂന്നു വീലുകളിൽ നിന്നും ഓരോ
നെട്ടുവീതം അഴിച്ചെടുത്തു ഈ വീൽ പിടിപ്പിക്കുക.എന്നിട്ട് വണ്ടി ഓടിച്ചു കൊണ്ട് പോയി പുതിയ നാല് നെട്ടുകൾ വാങ്ങി എല്ലാ വീലിലും ഓരോന്ന് വീതം ചേർത്ത് നാലെന്ന ക്രമത്തിൽ ആക്കുക.
അദ്ദേഹം ആദ്യം ചെയ്തത് അവനെ കെട്ടി
പിടിക്കുകയായിരുന്നു.
കാരണം നമ്മുടെ അറിവുകൾക്ക് ഒരു പരിധിയുണ്ട്.
നടക്കില്ല എന്ന് നമ്മള് വിചാരിക്കുന്ന പലതും മറ്റുൾളവരുടെ കണ്ണില് അങ്ങനെ ആയിരിക്കില്ല.
ആ കൊച്ചു കുട്ടിയാണ് ഈ ഞാൻ..
എബി എന്ന വലിയ മനസ്സുള്ള ചെറിയ കുട്ടിയെ ലോകം മനസ്സിലാക്കിതുടങ്ങിയത് അഗീകരിച്ച് തുടങ്ങിയത് അവിടെ നിന്നാണ്.എന്നാൽ ചില തെണ്ടികൾ ഇപ്പോഴും എന്റെ കഴിവുകളെ ചോദ്യം ചെയ്യുന്നു..നിന്നക്ക് ഒക്കെ നാണമില്ലേടാ ഉളകളെ....😜😜   
   

Comments

  1. എബി എന്ന വലിയ മനസ്സുള്ള ചെറിയ കുട്ടി ഇത്ര വിശേഷപ്പെട്ട അറിവ് പകര്‍ന്ന് കൊടുത്ത ആ വലിയ ആള്‍ ആരായിരുന്നു?

    ReplyDelete
    Replies
    1. അറിഞ്ഞിട്ടെന്തിനാ????

      Delete
    2. എല്ലാവര്‍ക്കും ഇത്ര ഭാഗ്യമൊന്നും കിട്ടില്ലല്ലോ, അത് കൊണ്ട് ചോദിച്ചു പോയതാണ്.
      :-P

      Delete
    3. എന്തായല്ലും എനിക്ക്‌ കിട്ടി...

      Delete

Post a Comment

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...