Bahubali the conclusion story leaked

ഞായറാഴ്ച ബാഹുബലി കണ്ടപ്പോൾ മുതൽ ആലോചിക്കുവ കട്ടപ്പ എന്തിനാ ബഹുബലിനെ കൊന്നത് എന്നു....
ബഹുബലി കണ്ട എല്ലാവരുടെയും മനസ്സിൽ ഈ ചോദ്യം ഉണ്ടാകാം..കട്ടപ്പ അല്ലെങ്കിൽ മലയാള പരിഭാഷ പോലെ കട്ടപ്പൻ എന്തിനാണ് ബാഹുബലിയെ കൊന്നത് ? ബുദ്ധിജീവികൾക്ക് പോലും കൃത്യമായി ഉത്തരം പറയാൻ പറ്റാത്ത അവസ്ഥ. രാജമൌലി എന്ന പ്രതിഭയെ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു...അദ്ദേഹം എന്തെങ്കിലും ഒരു സൂചന ആദ്യ ഭാഗത്ത് തന്നിട്ടുണ്ടാവും എന്ന ചിന്തയിൽ ഒരിക്കൽ കൂടി ഞാൻ ബാഹുബലി കണ്ടു. എല്ലാവരേയും പോലെ എന്റെ മനസ്സിലും ഒരേയൊരു ചോദ്യം മാത്രം. കട്ടപ്പൻ എന്തിനങ്ങനെ ചെയ്തു ? ഞാൻ കട്ടപ്പനെ കൂടുതൽ ശ്രദ്ധിച്ചു. ഭല്ലദേവനും ദേവസേനയും തമ്മിലുള്ള സംഭാഷണത്തിൽ ഭല്ലദേവൻ ഒരിക്കൽക്കൂടി തന്റെ കൈകൊണ്ട് ബാഹുബലിയെ കൊല്ലണം എന്ന് പറയുന്നുണ്ട്...അപ്പോൾ ശരിക്കും ബാഹുബലിയെ കൊന്നത് ഭല്ലദേവനാണോ ? കട്ടപ്പൻ വാളുകൊണ്ട് പുറകീന്ന് കുത്തി എന്നെയുള്ളോ ? ബാഹുബലിയുടെ ജീവൻ എടുത്തത് ഭല്ലദേവൻ തന്നെയാണോ ? വീണ്ടും കുറേ ചോദ്യങ്ങൾ. ബാഹുബലിയെ ചതിച്ച് കൊന്നു എന്നുള്ളതിൽ തർക്കമില്ല. കട്ടപ്പനെ അതിന് പ്രേരിപ്പിച്ചത് എന്ത് എന്നുള്ളതാണ് പ്രസക്തമായ ചോദ്യം...
ഈ ചോദ്യത്തിനുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്. ഒരുപക്ഷെ അതാരും ശ്രദ്ധിച്ചു കാണില്ല. പക്ഷേ ഞാൻ അതു കണ്ടെത്തി...ഉത്തരം കിടക്കുന്നത് ഭൂതകാലത്തിലാണ്. കട്ടപ്പന് ബാഹുബലിയെ ചെറുപ്പത്തിൽ ഇഷ്ടമായിരുന്നു. ബാഹുബലി രാജാവാകും എന്ന് തന്നെ കട്ടപ്പനും വിശ്വസിച്ചു. പക്ഷെ ഒരിക്കൽ കട്ടപ്പൻ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ബാഹുബലി അവിടേക്ക് വന്നു. കട്ടപ്പന്റെ ഭക്ഷണത്തിന്റെ ഒരു പങ്ക് വേണമെന്നാവശ്യപ്പെട്ടു. ആകെയുള്ള കുറച്ചു ഭക്ഷണം കൊടുക്കാതിരിക്കാൻ കട്ടപ്പൻ കുറേ കഷ്ടപ്പെട്ടു. പക്ഷെ ബാഹുബലി തന്റെ പങ്ക് മേടിച്ചു. പിന്നെ ബഹുബലി ഇതൊരു സ്ഥിരം ഏർപ്പടാക്കി.ബാഹുബലി വലുതാകും തോറും കട്ടപ്പന് കൂടുതൽ ഭക്ഷണം കൊടുക്കേണ്ടി വന്നു. ജോലി ചെയ്ത് ക്ഷീണിച്ച് വരുന്ന കട്ടപ്പൻ ഭക്ഷണം കിട്ടാതെ വിശന്ന് പൊരിഞ്ഞു...അന്നേ കട്ടപ്പൻ ഉറപ്പിച്ചു. ഈ പണ്ടാരത്തിനെ ഞാൻ കൊല്ലും. അങ്ങനെ യുദ്ധത്തിൽ ബാഹുബലിയെ കട്ടപ്പ കൊന്നു..

ഞാൻ ബഹുബലി നേരത്തെ കണ്ടിരുനെങ്കിൽ ചലചിത്ര ലോകത്തിനു ഈ കാത്തിരിപ്പ് ഒഴിവക്കാമയിരുന്നു...
പിന്നെ മൗലി ചേട്ടനോട് ആരും ഇതു പറയാൻ നിൽക്കണ്ട..പുള്ളിക്കാരൻ രണ്ടാം ഭാഗം കൊണ്ടുവരുംമ്പൊൾ ചമ്മട്ടെ....


Comments

  1. അടിപൊളി!!!
    ഇത്രേം കടന്ന് നോം ചിന്തിച്ചില്ല.

    ReplyDelete
  2. മൗലി സാർ പോലും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകില്ല...

    ReplyDelete
  3. അതെയതെ, അപാരഭാവന തന്നെ :-)
    എന്നാലും ഒരുത്തനെ പിന്നില്‍ നിന്ന് കുത്തിയിട്ട് അയാള്‍ക്ക് ജയ്‌ വിളിക്കുന്ന ആളെ ഞാന്‍ ആദ്യമായിട്ട് കാണുകയാണ്!

    ReplyDelete
  4. ഒരു പക്ഷേ നമ്മൾ അറിയാത്ത ഒരു മറുപുറം ഉണ്ടെങ്കിലോ??

    ReplyDelete
    Replies
    1. സത്യം. എന്തായാലും അടുത്ത പാര്‍ട്ട് വരട്ടെ.

      Delete
    2. ഞാനും കാത്തിരിക്കുവാ...

      Delete

Post a Comment

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...