പ്രിയപ്പെട്ടവരുടെ സ്നേഹവും കരുതലും.. സംരക്ഷണയും ..

ഹോസ്റ്റല് റൂമില് കൂട്ടുകാരികളുമൊത്ത് കളിചിരിയുമായി ഇരിക്കുന്ന സമയത്തായിരുന്നു മൊബൈല് റിംഗ് ചെയ്തത്..

അവള് ഫോണ് എടുത്തു..

ചിറ്റപ്പനായിരുന്നു "മോള് വേഗം വീട്ടിലോട്ട് വാ അച്ഛന് ഒരു സുഖമില്ലായ്മ സമയം നോക്കേണ്ട ഇപ്പോള് തന്നെ കയറണം. ബസ് സ്റ്റോപ്പില് വിളിക്കാന് ഞാന് വരാം" .

( അവളുടെ മുഖത്ത് ചിരി മങ്ങി )

അവള് കൂട്ടുകാരികളോട് പറഞ്ഞു : " ചിറ്റപ്പനെ കൊണ്ട് അച്ഛന് വിളിപ്പിക്കുന്നതാ.. എന്നെ കല്യാണം കഴിപ്പിച്ചേ അവര് അടങ്ങൂ... അതിനുള്ള പുതിയ അടവാ. "

( എങ്കിലും അവളുടെ ഉള്ളില്ല് ഒരു കനലെരിയുന്നുണ്ട് . )

അവള് അച്ഛന്റെ നമ്പറിലേക്ക് വിളിച്ചു. ചിറ്റപ്പനാണ് ഫോണ് എടുത്തത്. എടുത്ത പാടെ : നീയിനി ഫോണ് ചെയ്ത് നില്ക്കേണ്ട വേഗം പുറപ്പെടാന് നോക്ക്.

( അവള് മനസ്സില്ലാ മനസ്സോടെ യാത്ര പുറപ്പെട്ടു.. )

മൊബൈല് ഹെഡ് സെറ്റില് പാട്ട് കേട്ട് ബസിന്റെ സീറ്റ് കമ്പിയില് തല ചായ്ച് അവള് യാത്ര ചെയ്യുകയാണ്..

അങ്ങിനെ എപ്പോഴോ അവള് ഉറങ്ങി പോയി..

കണ്ണു തുറന്നു പുറത്തേക്ക് നോക്കിയവള് ചാടി എഴുന്നേറ്റു " എന്റെ സ്റ്റോപ്പ് കഴിഞ്ഞോ??? പൂവരണി സ്റ്റോപ്പില് ആയിരുന്നു ഇറങ്ങേണ്ടത് "

" സ്റ്റോപ്പ് കഴിഞ്ഞു വഴിയില് ഇറങ്ങേണ്ട അടുത്ത സ്റ്റോപ്പില് നിര്ത്തി തരാം " -കണ്ടക്ടര് മറുപടി പറഞ്ഞു.

അവള് മൊബൈല് എടുത്തപ്പോള് അത് ചാര്ജ് തീര്ന്നു ഓഫ് ആയി.

അവള് ബസ് ഇറങ്ങി വെയിറ്റിംഗ് ഷെഡിലേക്ക് നീങ്ങി നിന്നു..

നേരം പാതിരാ ആയിരിക്കുന്നു..

ചിറ്റപ്പനെ വിളിക്കാന് ഒരു വഴിയും ഇല്ല, വീട്ടിലെ നമ്പറില് വിളിക്കായിരുന്നു, ആരുടേലും ഫോണ് കിട്ടിയിരുന്നെങ്കില്... അല്ലെങ്കില് ഒരു ഓട്ടോ കിട്ടിയാലും മതിയായിരുന്നു.....

ഇങ്ങിനെ ചിന്തിച്ചു നില്ക്കുമ്പോഴതാ സ്ട്രീറ്റ് ലൈറ്റിന്റെ ചുവന്ന വെളിച്ചത്തിലൂടെ രണ്ടു പേര് നടന്നു വരുന്നു...

അവരുടെ കണ്ണുകളും ചുവന്നിരിക്കുന്നു... 

അവര് അവളുടെ അടുത്ത് വന്നു, അവളെ രൂക്ഷമായി നോക്കി, പിന്നീട് പരസ്പരം എന്തോക്കെയോ പറഞ്ഞു നടന്നു പോയി...

അവളുടെ ശരീരം വിറക്കുവാന് തുടങ്ങി... 

ഒരു തെരുവു നായ അവളെ നോക്കി കുരക്കുന്നു...

അതിന്റെ കുര ഉറക്കെ കാതില് പതിയുന്നു...

നിശബ്ദത കീറി പ്രപഞ്ചമാകെ....

അവള് ബാഗ് മാറോടു ചേര്ത്ത് മുറുകെ പിടിച്ചു...

നേരത്തേ നടന്നു പോയവര് തിരികെ വന്നു... അവര് അവളുടെ പിന്നില് നിലയുറപ്പിച്ചു...

അവര് വായ കൊണ്ട് ചില ശബ്ദങ്ങള് ഉണ്ടാക്കുന്നു....!

അവളുടെ ഹൃദയ തുടുപ്പിന്റെ വേഗത ഏറി... ശരീരം തളരുന്നു.....

അന്നേരം ഒരു സൈക്കിള് ബെല് ശബ്ദം ഇരുട്ടില് നിന്നും വെളിച്ചത്തിലേക്ക് വന്നു..

അവളുടെ അച്ഛന്...!!!!

അവള് അച്ഛന്റെ അടുക്കലേക്ക് ഓടി ചെന്നു..

ഒരു ചെറു ചിരിയോടെ അച്ഛന് പറഞ്ഞു '' കേറ് വേഗം വീട്ടിലോട്ടു പോകാം... നിന്റെ ചിറ്റപ്പന് നിന്നെ കാണാഞ്ഞ് ടൗണില് പോയി... "

അവള് തിടുക്കത്തില് സൈക്കിളിന്റെ പിന്നിലേക്ക് കയറി, യാത്ര ആയി..

എന്നാലും കൊള്ളാം...., വയ്യാന്നു കള്ളം പറഞ്ഞു എന്നെ വിളിച്ചു വരുത്തിയില്ലേ...??? 

എനിക്ക് അപ്പോഴേ അറിയാമായിരുന്നു നാളെ എന്നെ കാണാന് ആള് വരുന്നുണ്ട് എന്ന്....

ഊടു വഴികളിലൂടെ നൃത്തം ചവിട്ടി സൈക്കിള്ള് വേഗത്തില് നീങ്ങി...

'' അച്ഛന് ഈ പഴഞ്ചന് സൈക്കിള്ള് കളഞ്ഞിട്ടു ഒരു ബൈക്ക് വാങ്ങി കൂടെ '' ??

'' ചില ഇഷ്ടങ്ങള് അങ്ങനാണ് കാണുന്നവര്ക്ക് പഴഞ്ചന് എന്ന് തോന്നും പക്ഷെ അവന്റെ മനസ്സില് അതിനോടെന്നും പുതുമയായിരിക്കും. മാറ്റാന് കഴിയാത്ത ശീലങ്ങള് " -അച്ഛന് മറുപടി പറഞ്ഞു...

വീട്ടു വഴിയില് സൈക്കിള് നിന്നു...

നടന്നോള് എന്ന് പറഞ്ഞ് അച്ഛന് സൈക്കിള് സ്റ്റാന്ന്റില് വെച്ചു...

അവള് വീട്ടിലേക്കു ഓടി കയറി...

വീട്ടിലാകെ ഒച്ചയും ബഹളവും, കരച്ചിലും, ആളുകള് കൂടി നില്ക്കുന്നു... 

വിളക്കിന്റെ തലപ്പില് തലവെച്ചു വെള്ളപുതച്ചു അച്ഛനെ കിടത്തിയിരിക്കുന്നു...

അവള് അപ്പോള് തന്നെ പിന്നിലേക്ക് തിരിഞ്ഞു നോക്കി...

അച്ഛനെ കാണുന്നില്ല....!!

സൈക്കിള് ചായിപ്പിനോട് ചേര്ന്ന് ചാരികിടക്കുന്നു...

ഒന്നും മനസ്സിലാവുന്നില്ല....

അവളുടെ കണ്ണുകള് നിറയുന്നു... നാവ് നിശബ്ദമായി..

നിശ്ചലമായ ആ നിമിഷത്തിലാണ്ട് ഒരു ജീവന്റെ തേങ്ങല് അന്നേരം അവളില് നിറഞ്ഞൊഴുകി...... 

( ദേഹം വിട്ട ദേഹി പിരിഞ്ഞാലും നമ്മുടെ പ്രിയപ്പെട്ടവരുടെ സ്നേഹവും കരുതലും.. സംരക്ഷണയും ... ഒരു മാറാ വലയമായി എന്നും നമ്മള്ക്കൊപ്പം ഉണ്ടാകും, എന്നും. )



കടപ്പാട്....

Comments

  1. ഇതൊക്കെ ഒരു സ്വപ്നമല്ലേ?
    ഇങ്ങനെയൊക്കെ വരാന്‍ പ്രിയപ്പെട്ട ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ നമ്മള്‍ പത്രമാധ്യമങ്ങളില്‍ കാണുന്ന പല സംഭവങ്ങളും ഉണ്ടാവില്ലായിരുന്നല്ലോ...

    ReplyDelete
    Replies
    1. ഒരു പക്ഷേ തോന്നലാകാം...പക്ഷേ സത്യം എന്ന് വിശ്വസിക്കാൻ ആണ്‌ എനിക്ക്‌ ഇഷ്ടം...

      Delete
    2. വിശ്വാസം അതല്ലേ എല്ലാം?
      :-)

      Delete
    3. അതെ....പക്ഷേ ചിലകാര്യങ്ങളിൽ മാത്രം...

      Delete
    4. സത്യം പറയാമല്ലോ...ആരുടെയോ കൈയ്യില്‍ നിന്ന് ഒന്നാംതരം പണി കിട്ടിയിട്ടിരിക്കുന്ന ഒരാളുടെ വാക്കുകള്‍ പോലെയാണ് താങ്കളുടെ കമെന്റുകള്‍!

      Delete
    5. പണി അത്‌ ഇതുവരെയും ആരുടെ കൈയിൽ നിന്നും കിട്ടിയിട്ടില്ല....വങ്ങാൻ ഉള്ള അവസരം ഉണ്ടാക്കിയിട്ടും ഇല്ല...ഇനി ഉണ്ടക്കുകയും ഇല്ല....പക്ഷേ പണി കിട്ടിയ ഒരുപാട്‌ പേരെ അറിയാം....

      Delete
    6. സമ്മതിച്ചു!

      Delete

Post a Comment

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...