ഓരോ ഭാരതീയനും മറക്കാനും പൊറുക്കാനും കഴിയാത്ത ആ രാത്രിക്ക് ഇന്ന് ആറു വയസ്

ഓരോ ഭാരതീയനും മറക്കാനും പൊറുക്കാനും കഴിയാത്ത ആ രാത്രിക്ക് ഇന്ന് ആറു വയസ്;

2008 നവംബര്‍ 26- ഓരോ ഭാരതീയന്റെയും മനസ്സില്‍ ആഴത്തിലുള്ള മുറിവേറ്റ ദിനം. പാക്കിസ്ഥാനില്‍ നിന്നെത്തിയ പത്തോളം ഭീകരര്‍ മുംബൈയിലെ തന്ത്രപ്രധാനമായ ഇടങ്ങളില്‍ നടത്തിയ 60 മണിക്കൂറുകളോളം നീണ്ടനരവേട്ടയില്‍ അന്ന് കൊല്ലപ്പെട്ടത് ഇരുപത്തിരണ്ട് വിദേശികളടക്കം 170ഓളം പേര്‍. പറഞ്ഞുവെയ്ക്കുമ്പോള്‍ ഇന്ത്യയ്ക്ക് നഷ്ടങ്ങളുടെ കണക്ക് മാത്രം തന്ന പാകിസ്ഥാന്റെ കരുതിക്കൂട്ടിയുള്ള ആക്രമണത്തില്‍ നഷ്ടപ്പെട്ടത് മലയാളി മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണനും മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കരയുമുള്‍പ്പെടെയുള്ള ഭാരതപുത്രന്‍മാരെക്കൂടിയായിരുന്നു.
രാത്രിയുടെ മറവില്‍ പ്രതീക്ഷിക്കാത്ത ആക്രമണത്തില്‍ പ്രാദേശിക പോലീസ് സേന ആദ്യം അമ്പരന്നെങ്കിലും ഇന്ത്യയുടെ അഭിമാനമായ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ജീവന്‍ പണയംവെച്ച് യുദ്ധമുഖത്തേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. കമാന്‍ഡോകള്‍ നടത്തിയ തന്ത്രപരമായ നീക്കങ്ങളിലൂടെ കൊടും തീവ്രവാദി അജ്മല്‍ കസബ് ഒഴിച്ച് മറ്റെല്ലാവരും വധിക്കപ്പെട്ടു.

അജ്മല്‍ കസബിനെ വിചാരണയ്ക്ക് ശേഷം പിന്നീട് വധശിക്ഷയ്ക്ക് വിധേയനാക്കി. എന്നാല്‍ ഭീകരര്‍ വന്ന് ആക്രമണം നടത്തിയിട്ട് പോയി എന്നുള്ളതായിരുന്നില്ല ഇന്ത്യയെ ഞെട്ടിച്ചത്. ഇന്ത്യക്കാരടക്കം ഏതാണ്ട് അമ്പതിലേറെ പേര്‍ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന ഇന്റലിജെന്‍സിന്റെ റിപ്പോര്‍ട്ടാണ് ആക്രമണത്തേക്കാലും ഭീകരമായി അനുഭവപ്പെട്ടത്.

കത്തിയതും കാത്തതും ഇന്ത്യയുടെ സ്വന്തം ജീവനുകളാണ്. സ്വന്തം ജനതയ്ക്കു വേണ്ടി മരിച്ച ധീര ജവാന്‍മാരുടെ അര്‍പ്പണ വീര്യത്തില്‍ അഭിമാനം ശകാള്ളേണ്ട ദിനമാണിന്ന്...


Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...