പ്രാർത്ഥന

പ്രാർത്ഥന കൊണ്ട് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകുമായിരുന്നു എങ്കിൽ ഭൂമിയിൽ ഒരാൾക്കും ഒരു പ്രശ്നവും അവശേഷിക്കിലായിരുന്നു..
കൂടുതൽ ഒന്നും വേണ്ടാ നാം നമ്മിലേക്ക്‌ തന്നെ ഒന്ന് കണ്ണോടിച്ചാൽ കഴിഞ്ഞ കാലങ്ങളിൽ പ്രാർത്ഥനയിലൂടെ നാം പ്രാപിച്ച അനുഗ്രഹങ്ങളെക്കാൾ വളരെ അധികം ഇനിയും പ്രാപിക്കുവാൻ ഉള്ളതാണ് എന്ന് നമ്മുക്ക് മനസിലാക്കാം..

പ്രാർത്ഥന..അത് നാം ദൈവത്തിന് മുന്നിൽ വെയ്ക്കുന്ന വെറും യാചനകൾ/അപേക്ഷകൾ മാത്രമാണ്..അതിന്മേൽ തീർപ്പ് കല്പിക്കുന്നതും തീരുമാനം എടുക്കുന്നതും സർവ്വശക്തനായ ദൈവം മാത്രം  ആണ്..മനുഷ്യന്റെ ഉള്ളിലെ അടങ്ങാത്ത ആഗ്രഹങ്ങൾ തന്നെയാണ് അവന്റെ പ്രാർത്ഥന വിഷയങ്ങൾ..പരിശ്രമിക്കുക; സ്വന്തം കഴിവിന്റെ പരമാവധി, ഒപ്പം ദൈവഹിതത്തിനായി ഏൽപ്പിച്ചു പ്രാർത്ഥിക്കുക..

നമ്മെ വിളിച്ചവൻ വിശ്വസ്തൻ ആണ്..അവൻ നമ്മെ വിളിച്ചത് നിത്യതയുടെ അവകാശികൾ ആകുവാനാണ്..അല്ലാതെ ക്ഷണികമായ ഈ ഭൂമിയിലെ നന്മകൾ നൽകി പരിപോഷിപ്പിക്കുവാനല്ല എന്ന വലിയ സത്യം നാം ഓരോരുത്തരും മനസിലാക്കിയാൽ അത് തന്നെയാണ് ഒരു ദൈവപൈതൽ എന്ന നിലയിൽ നമ്മുടെ ഓരോരുത്തരുടെയും വിജയം...

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...