വഴി തെറ്റിക്കുന്നത് നക്ഷത്രങ്ങളോ?

യേശു യെഹൂദ്യയിലെ ബേത്ത്ലേഹെമിൽ ജനിച്ചശേഷം, യേശുവിനെ കാണാൻ  വിദ്വാന്മാർ യെരൂശലേം വരെ എത്തിയത് നക്ഷത്രത്തെ മാത്രം ആശ്രയിച്ചായിരുന്നു. ദിവ്യ ശിശുവിന്റെ ജനനം നക്ഷത്ര ഗണങ്ങളുടെ കണക്ക് കൂട്ടലുകളിലൂടെ മനസിലാക്കിയ അവർ യെരുശലേമിൽ എത്തിയശേഷം നക്ഷത്രത്തെ പാടെ ഉപേക്ഷിച്ച് അവരുടെ യുക്തിക്ക് അനുസരിച്ച് രാജകൊട്ടാരത്തിലേക്ക് പോകുന്നു. പിന്നെത്തേതിൽ ബേത്ത്ലേഹെമിൽ അനേകം പിഞ്ചുകളുടെ മരണത്തിന്റെ മൂല കാരണവും അവരുടെ ആ പോക്ക് തന്നെയായിരുന്നു. കൊട്ടാരത്തിലേക്ക് ഉള്ള വിദ്വാന്മാരുടെ ആ പോക്ക് കൊട്ടാരത്തിൽ ഉണ്ടാക്കിയ കോളിളക്കവും ചെറുതല്ലായിരുന്നു. അവരുടെ വരവും വരവിന്റെ ഉദ്ദേശവും പ്രഥമ ദൃഷ്ടിയിൽ സന്തോഷം ഉളവാക്കുന്ന ഒന്നായിരുന്നു എങ്കിലും അതിന്റെ സാദ്ധ്യതകൾ ഒന്നും കൊട്ടാരത്തിൽ ഇല്ലാഞ്ഞതിനാൽ കൊട്ടാരം മുഴുവനും അങ്കലാപ്പിലായി എന്നുള്ളത് തീർച്ച. ചിലപ്പോൾ പാവം രാജാവ് പോലും പ്രിയതമയുടെ സംശയനിവാരണത്തിന് മുമ്പിൽ ചുള്ളിപോയിട്ടുണ്ടാകാം.
ദൈവം സൂചനയായി നൽകിയ ആ  നക്ഷത്രത്തെ കൃത്യമായി പിന്തുടർന്നു എങ്കിൽ അധിക കാലതാമസം ഇല്ലാതെ കാണാമായിരുന്ന യേശുവിനെ അവർ കണ്ടതും വൈകിയാണ് എന്നുള്ളത് തീർച്ച; ഒപ്പം ഉണ്ടായ പുകിലുകൾ വേറെയും..
കഴിഞ്ഞ രണ്ടായിരത്തിലധികം വർഷമായി ക്രിസ്തു പലയാവർത്തി പല രൂപങ്ങളിൽ ഭാവങ്ങളിൽ ജനിച്ചു മരിച്ചു ഉയർത്തെഴുനേറ്റുകൊണ്ടിരിക്കുന്നു. ഇനിയും ഉണ്ടായികൊണ്ടേയിരിക്കും. യേശു ജനിച്ചു എന്നതും നമ്മുടെ പാപങ്ങൾക്കായി മരിച്ചു എന്നതും നമ്മുടെ വീണ്ടെടുപ്പിനായി ഉയർത്തെഴുന്നേറ്റതും വാസ്തവമാകകൊണ്ട്, ക്രിസ്തു ജനിക്കേണ്ടതും മരിക്കേണ്ടതും ഉയർക്കേണ്ടതും ഒന്നും വർഷാവർഷം ലോകം വിളിച്ചു പറയുമ്പോഴല്ല ; മറിച്ച് ഒരിക്കലായി നമ്മുടെ ഹൃദയത്തിലാണ് യേശു ജനിക്കേണ്ടതും മരിക്കേണ്ടതും ഉയർക്കേണ്ടതും എന്നും ജീവിക്കേണ്ടതും. ക്ഷണികമായ ഈ ലോകത്തിൽ ജീവിക്കുന്ന ജീവിതം ദൈവേഷ്ടപ്രകാരം ജീവിക്കുവാൻ വലിയവനായ ദൈവം സഹായിക്കട്ടെ..
"പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്‌."
I

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...