നമ്മുക്കായി നമ്മുടെ വരും തലമുറക്കായി..

മഴയില്ലാതായി... 
പുല്ലുകൾ കരിഞ്ഞുണങ്ങിത്തുടങ്ങി...കേരളത്തിലെ വൃത്തിയുള്ള  ജനത പരിസരം വൃത്തിയാക്കുന്നതിനായി ഉണക്കപ്പുല്ലിനും ചപ്പു ചവറുകൾക്കും തീയിടുന്ന മഹായജ്ഞം തുടങ്ങിക്കഴിഞ്ഞു...
കരിയിലകൾ വലിയ വൃക്ഷങ്ങൾക്ക് ചുവട്ടിൽ തൂത്തു കൂട്ടി തീയിടുന്നത് വ്യാപകമായി കഴിഞ്ഞു.. പടർന്നു കത്തി ഏക്കറുകളോളമുള്ള ജൈവവൈവിദ്ധ്യം കരിഞ്ഞു കിടക്കുന്ന  കാഴ്ചയും വലിയ വൃക്ഷങ്ങൾ പോലും കത്തി നില്ക്കുന്ന  കാഴ്ചയും പലപ്പോഴും കണ്ണ് നിറയിച്ചിട്ടുണ്ട്...

ഉണങ്ങിയ പുല്ലും കരിയിലകളും ഭൂമിക്ക്  മേൽ പ്രകൃതി  തീർത്ത ജൈവാവരണമാണ്..
>മണ്ണ് വേനലിൽ ഉണങ്ങാതിരിക്കാൻ..
>മണ്ണിലെ അസംഖ്യം ജീവികൾ നശിക്കാതിരിക്കാൻ.. 
>വേനലിൽ അന്തരീക്ഷത്തിലേയ്ക്ക് പൊടി പടർന്നു കയറാതിരിക്കാൻ..
>ആദ്യ മഴയ്ക്ക് തന്നെ കിട്ടുന്നത്ര ജലം ഒരു സ്പോഞ്ച് എന്നപോലെ വലിച്ചെടുത്ത് ഭൂമിയെ കുടിപ്പിക്കാൻ...  
>മണ്ണു തണുപ്പിക്കാൻ...
>ചുറ്റുമുള്ള വൃക്ഷവേരുകൾക്ക് വെള്ളം ലഭ്യമാക്കാൻ.. 

വൃക്ഷങ്ങൾക്ക് കേടു വരുത്തത്തക്കവിധവും പുല്ലുകളും കരിയിലകളും കരിഞ്ഞു പോകത്തക്കവിധവുമുള്ള തീയിടൽ ഒഴിവാക്കാം.സ്വയം ബോധവാൻമാരാകുന്നതോടൊപ്പം മറ്റുള്ളവരെ നമുക്ക് ബോധവാന്മാരാക്കാം..

മരം നടൽ മാത്രമല്ല ;സസ്യ സംരക്ഷണവും പ്രകൃതി ചിന്തയുടെ ഭാഗമാണ്..

നമ്മുടെ കണ്മുന്നിൽ ജൈവവൈവിദ്ധ്യം കരിയുന്ന പുക പടർന്നേറി അന്തരീക്ഷം മലിനമാകാതിരിക്കാൻ നമുക്ക് പ്രതിജ്ഞാബദ്ധരാകാം.


(പിൻ കുറിപ്പ്: കഴിഞ്ഞ ദിവസം വാട്ടർ ടാങ്കിൽ വെള്ളം നിറയ്ക്കാൻ മോട്ടർ ഓൺ ചെയ്തപ്പോൾ ടൈമ്മർ സെറ്റ് ചെയ്യാൻ മറന്നു..വെള്ളത്തിന് ദാരിദ്ര്യം അനുഭവിക്കുന്ന ഈ സമയം ആ കൈപ്പിഴ കാരണം നഷ്ടപ്പെട്ടത് അര ടാങ്ക് വെള്ളം..
വിഷമം തീർക്കാൻ ദൈവം ഇന്ന് ഒരു മഴ തന്നു;പക്ഷേ മഴയ്ക്ക് ശേഷം നോക്കിയപ്പോൾ അതിന്റെ ഒരു ലക്ഷണവും മണ്ണിൽ കണ്ടില്ല.എല്ലാം എങ്ങോട്ടോ ഒഴുകി പോയിരിക്കുന്നു.ശരിക്കും കുണ്ഠിതം തോന്നി.. ആ കുണ്ഠിതത്തിൽ കുറിച്ചത്.)


Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...