കുഴിയിലോട്ട്‌ എടുക്കാറായ ഫാഷൻ...

ഇന്നലെ അടൂർക്ക് പോകാൻ ബസ്സിൽ കയറിയപ്പോൾ ബസ്സിൽ പതിവിൽ കവിഞ്ഞ തിരക്ക് ഉണ്ടായിരുന്നു..
അടൂരിൽ ബസ്സ് ഇറങ്ങിയപ്പോൾ കറുത്ത കാർകൂന്തൽ ഉള്ള ഒരു സുന്ദരിയെ നല്ല മുഖ പരിചയം ഉള്ള ഒരാൾ ബസ്സിൽ നിന്നും പിടിച്ചിറക്കുന്നു...പെട്ടന്ന് എനിക്ക് ആളെ പിടിക്കിട്ടി...ബസ്സിൽ നിന്നും ഇറങ്ങിയ ഉടനെ ഞാൻ അവന്റെ പേരും ഉറക്കെ വിളിച്ചും കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു...ആ സുന്ദരിയും എനിക്ക് അഭിമുഖമായി തിരിഞ്ഞു..ഞാൻ ഒന്ന് ഞെട്ടി; ഇറുകിയ ലെഗ്ഗിൻസ്സും ഷേപ്പ് ചെയ്ത സ്ലീവ്ലെസ്സ് ടോപ്പും ഇട്ട ആ സുന്ദരി അവന്റെ അമ്മ അല്ല..ആന്റിയെ എനിക്ക് നന്നായി അറിയാം...പിന്നെ ആര് എന്ന ചോദ്യത്തിൽ ഞാൻ അവനെ നോക്കുന്നതിനു മുൻപ് അവൻ "അളിയാ കണ്ടിട്ട് എത്ര നാളായി..നീ ഇപ്പോ എവിടെയാ??? നിന്റെ നമ്പർ പഴയത് തന്നെ അല്ലേ???നീ എന്താ ഇവിടെ???" തുടങ്ങി ചോദ്യശരങ്ങൾ എന്റെ നേരെ വർഷിക്കുവാൻ തുടങ്ങി..

ഒരാളെ കാണാൻ  വന്നതാ...ഇതാരാ???

അമ്മച്ചിയാ...പപ്പയുടെ അമ്മ...വല്യപപ്പയുടെ വീട്ടിൽ കൊണ്ടു പോകുവാ...

എവിടെ ഏനാത്തോ???

മ്മ്...വീട്ടിൽ ആയിരുന്നു...

ഡാ..ഞാൻ വൈകിട്ട് വിളിക്കാം..കുറച്ച് തിരക്കാ..

ഒകെയ് ഡാ..

തിരിഞ്ഞു നടന്നപ്പോൾ ഞാൻ അലോചിച്ചത് ആ അമ്മച്ചിയെ പറ്റിയാണ്..കുറഞ്ഞത് ഒരു 75 വയസ്സ് ഉണ്ടാകും..എന്നിട്ടും ഇട്ടിരിക്കുന്ന ഡ്രെസ്സും മുഖത്തെ പുട്ടിയും കണ്ടപ്പ്പോൾ എനിക്ക് പുച്ഛം തോന്നി...


നാടൻ തനിമയും സംസ്കാരവും നശിപ്പിക്കുന്നതിൽ ഭാരതീയ സ്ത്രീകൾക്കുള്ള പങ്ക് വളരെ വലുതാണ്..അതിനുള്ള ഏറ്റവും വലിയ ഉദഹരണമാണ് വസ്ത്രധാരണം..

ഒരു പതിറ്റാണ്ട് മുൻപ് വരെ ഒന്ന് ടൗണിൽ ഇറങ്ങിയാൽ ചട്ടയും മുണ്ടും/മുണ്ടും നേരിയലും ധരിച്ച കുറേ അമ്മച്ചി/അമ്മൂമ്മ മാരെ കാണാൻ കഴിയുമായിരുന്നു...
എന്നാൽ ഇന്ന് അതില്ല...പെറ്റിട്ടത് മുതൽ കുഴിയിലോട്ട് എടുക്കാറായത് വരെ ആധുനികതയുടെ പിറകെയാണ്..

എന്നാൽ പുരുഷന്മാർ ഇന്നും വസ്ത്രധാരണത്തിലെ ആ പരമ്പര്യം/തനിമ കാത്ത് സൂക്ഷിക്കുന്നു..

അതുകൊണ്ട് തന്നെ ഒരു പുരുഷൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു...


പിന്നെ ഞാൻ പറഞ്ഞ അമ്മച്ചിന്റെ കാര്യം; രാത്രിയിൽ ഞാൻ എന്റെ കൂട്ടുകാരനെ ഫോണിൽ വിളിച്ചു..
 "ഒരു കാര്യം പറയുന്നത് കൊണ്ട് നിനക്ക് വിഷമം തോന്നരുത്...നിന്റെ വീട്ടിൽ കൂട്ടിൽ കിടക്കുന്ന നായെ നീ നിക്കറും ഉടുപ്പും ഇടിച്ച് കൂടെ കൊണ്ട് നടന്നാൽ ഇന്ന് കൊണ്ട് നടന്നതിനെകാളും അന്തസ്സ് ഉണ്ടാകും..."

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...