ഈ പെണുങ്ങൾ എന്താ ഇങ്ങനെ..???

ബഹുഭൂരിപക്ഷം പെൺകുട്ടികളും അവരുടെ മാതാപിതാക്കളും സ്ത്രീധന വിരോധികൾ ആണ്...സ്ത്രീ തന്നെ ധനം...അത് അഗീകരിക്കുക തന്നെ ചെയ്യുന്നു..


പക്ഷേ ഈ മഹനീയ വ്യക്തികൾ അവരുടെ മക്കൾക്ക്/അവർക്ക് പയ്യനെ തിരയുമ്പോൾ;

>പയ്യൻ സുന്ദരൻ ആയിരിക്കണം.
>ഡിഗ്രിക്കാരൻ ആയിരിക്കണം അതും പ്രൊഫഷണൽ ഡിഗ്രി.
>ആറക്ക ശബളം ഉണ്ടായിരിക്കണം.
>വിദേശത്താണെങ്കിൽ ഫാമിലി വിസയും ഫ്ലാറ്റും മുന്തിയ മോഡൽ എസ് യു വിയും ഉണ്ടാകണം.
>നാട്ടിൽ ആണെങ്കിൽ ഗവൺമേന്റ് ജോലി നിർബന്ധം;അതും ഗസറ്റഡ് റാങ്കിൽ.
>വീട് ഇരുനില ആയിരിക്കേണം.
>വീട്ടിൽ വണ്ടി ഉണ്ടായിരിക്കേണം.
>കുക്കിംഗ് റേഞ്ച്, വഷിംഗ് മെഷിൻ, വാക്വം ക്ലീനർ, മൊഡുലാർ കിച്ചൻ, 3ഡി ടിവി തുടങ്ങി എല്ലാവിധ ഹോം അപ്ലയൻസസും വീട്ടിൽ ഉണ്ടാകണം.
>വീട്ടിൽ പ്രൈവസി ഉണ്ടാകണം(അതയത് വീട്ടിൽ പയ്യന്റെ അപ്പനും അമ്മയും ഉണ്ടകാൻ പാടില്ല).
>അഴ്ചയിൽ മൂന്ന് ദിവസം പുറത്തൂന്ന് ആഹാരം.
>വീട്ടുജോലിക്ക് രണ്ട് പേർക്കും തുല്യ പ്രധാന്യം(സമധാനം. അവിടെ എങ്കിലും തുല്യത ഉണ്ടല്ലോ.)

ഇങ്ങനെ പോകുന്നു ഡിമാന്റുകൾ...
അഗ്രഹിക്കുന്നതിൽ തെറ്റില്ല..പക്ഷേ അതിനുള്ള അർഹത ഉണ്ടോ എന്ന് ഇടയ്ക്ക് വിലയിരുത്തുന്നത് നന്ന്..


മേൽ പറഞ്ഞത് എന്റെ ഭവനാ സൃഷ്ടി ഒന്നും അല്ല..ഇതിൽ മിക്കവയും ഒരു എഞ്ചിനീയർ ബിരുദധാരിയും നാട്ടിൽ മുപ്പതിനായിരത്തിലധികം  രൂപ ശബളം വാങ്ങുന്നതുമായ എന്റെ ഒരു യുവ സുഹൃത്തിന്  മുന്നിൽ ഏഴായിരം രൂപ ശബളം വാങ്ങുന്ന സ്വന്തമായി ഒരു വീട് പോലും ഇല്ലാത്ത ഒരു പ്രൊഫഷണൽ ഡിഗ്രിക്കാരിയുടെ ഡിമാന്റുകൾ ആയിരുന്നു...
കഷ്ടം..പരമ കഷ്ടം.. 


ഇത് എല്ലാവരെയും ഉദേശിച്ചല്ല...ചിലരെ മാത്രം ഉദേശിച്ചാണ്.അതുകൊണ്ട് നല്ലവരായ പെൺകുട്ടികളും അവരുടെ മാതാപിതാകളും എന്നോട് ക്ഷമിക്കുക..🙏

Comments

  1. It is true to some extent. Actually everyone desires for such an ideal partner. The thing is that not everyone demands it.
    Won't everyone, given a chance, wish for such a partner?
    You are so worried that she is not qualified to demand it which is unfortunately true. But don't even men put forward such atrocious demands(Sometimes, in a reverse manner as well, i.e, girl shouldn't be too brilliant, educated, etc.) ?

    ReplyDelete
    Replies
    1. മലയാളത്തിൽ ടൈപ്പ്‌ ചെയ്ത്‌ അയച്ചാൽ റിപ്ലെ തരാം...ഇത്രക്ക്‌ കട്ടിയുള്ള ഇംഗ്ലീഷ്‌ മനസ്സിലാക്കാൻ ഉള്ള കഴിവ്‌ ഇല്ല..ക്ഷമിക്കണം...

      Delete
    2. ക്ഷമിക്കണം. ഫോണില്‍ ഇംഗ്ലീഷ് ടൈപ്പ് ചെയ്യാന്‍ എളുപ്പമായതിനാലാണ് അങ്ങനെ ചെയ്തത്ത്.
      ----------------------
      ഞാന്‍ ചോദിക്കുന്നത് ഇങ്ങനെയൊക്കെയുള്ള ജീവിതപങ്കാളിയെ കിട്ടിയാല്‍ കൈക്കുകകയൊന്നും ഇല്ലല്ലോ. മിക്കവരുടെയും മനസ്സിലിരുപ്പ് ഏറിയും കുറഞ്ഞും ഇതൊക്കെത്തന്നെ. പക്ഷെ realityയെ പറ്റി ബോധ്യമുള്ളത് കൊണ്ട് മിക്കവാറും ഇതൊന്നും ആവശ്യപ്പെടാറില്ല എന്ന് മാത്രം.
      ഈ പറഞ്ഞത് വച്ച് ആ കുട്ടിക്ക് ഇതിനുള്ള യോഗ്യത ഇല്ല എന്നുള്ളത് സത്യമാണ്. പുരുഷന്മാരും ഇത്തരം demands വയ്ക്കാറില്ലേ? പലരും നേരെ തിരിച്ചാണ് പറയാറുള്ളത് എന്ന് മാത്രം, അത്ര പഠിത്തം വേണ്ട, വലിയ ബുദ്ധിയൊന്നും വേണ്ട, മാക്സിമം തോളൊപ്പം പൊക്കം മതി എന്നൊക്കെ.

      Delete
    3. പിന്നെ നമ്മള്‍ വിചാരിക്കുന്നതിലുമധികം സമൂഹം നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നുണ്ട്.
      മേലനങ്ങാതെ സുഖിച്ചു കഴിയുക എന്നതിലുപരി ഒരു സ്ത്രീക്ക് അവളുടെ ഭര്‍ത്താവിന്‍റെ അന്തസ്സും പദവിയും ഭര്‍ത്താവിന് ഭാര്യയുടെ സൗന്ദര്യവും സല്‍സ്വഭാവവും ഒക്കെ പലപ്പോഴും prestige issue ആണ്.

      Delete
    4. ഞാൻ കണ്ടതിൽ വെച്ച്‌ പെൺകുട്ടികൾ തന്നെയാണ്‌ അനവശ്യ ഡിമാന്റ്കൾ ഊന്നയിക്കുന്നവർ..ആൺകുട്ടികൾ അത്ര പ്രശ്നക്കാർ അല്ല...ആണോ???

      Delete
    5. ചെളികുണ്ടിൽ കിടക്കുന്ന തവള സ്വ്മിംഗ്‌ പൂളിൽ കിടക്കാൻ അഗ്രഹിച്ചാൽ അത് തെറ്റ്‌ തന്നെയാണ്‌ എന്നാണ്‌ എന്റെ പക്ഷം..അത്‌ ആൺ ആയാലും പെൺ ആയാലും..


      Delete
    6. ഇതിന് അങ്ങനെ ആണ്, പെണ്ണ് എന്നൊന്നും ഇല്ല.
      എന്‍റെ കോളേജ് ലക്ചററായ കൂട്ടുകാരിക്ക് വന്ന ഒരു ആലോചനയില്‍ അവര്‍ ആവശ്യപ്പെട്ടത് സ്ത്രീധനം ഒന്നും അല്ല, പയ്യന്‍ പുതിയ ബിസിനസ് തുടങ്ങാനുള്ള മൂലധനമാണ്.

      Delete
    7. എന്നിട്ട്‌ കൂട്ടുക്കാരി കൊടുത്തോ???
      കൊടുത്താലും തെറ്റില്ല...അവൾക്കും കൂടി വേണ്ടി അല്ലേ...😜

      Delete
    8. കൂട്ടുകാരി കൊടുത്തില്ല. അത് കൊണ്ടല്ലേ കക്ഷിയെ ഇപ്പോഴും 'കൂട്ടുകാരി' എന്ന് വിശേഷിപ്പിക്കുന്നത്.
      വളരെ നല്ല മനോഭാവം. ഒരിക്കലും മാറരുത്.
      സ്വന്തം മകളുടെയോ പെങ്ങളുടെയോ ഭാവി സുരക്ഷിതമാക്കാന്‍ അവരുടെ പേരില്‍ കാശ് കൊടുക്കുമോ അതോ കെട്ടാന്‍ പോവുന്ന ചെറുക്കന് കാശ് കൊടുക്കുമോ?
      അങ്ങനെയാണെങ്കില്‍ തന്നെ മുടക്കുന്ന ഈ കാശിന്റെ ഗുണം അവര്‍ക്ക് കിട്ടുമോ എന്ന് വല്ല ഉറപ്പും ഉണ്ടോ?

      Delete
    9. അപ്പോൾ മുടക്കുന്ന കാശിന്റെ പ്രയോജനം ആണ്‌ പ്രശ്നം..മകളുടെയോ സഹോദരിയുടെയോ ഭാവി അല്ല അല്ലേ??

      Delete

Post a Comment

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...