ആത്മീയതയുടെ അളവുകോല്‍ സാബത്തിക നന്മയോ???

ആത്മീയതയുടെ അളവുകോൽ സാമ്പത്തിക നന്മയോ???

ഇരുപതാം നൂറ്റാണ്ട് വരെ അധികം  ആരാലും അറിയപ്പെടാതെ ലോകത്തിൽ യാതൊരു മാന്യതയും  ലഭിക്കാതെ പോയ ഒരു കൂട്ടമായിരുന്നു ദൈവജനം..

അവരിൽ സമ്പന്നർ വളരെ കുറവായിരുന്നു. അവരുടെ ലക്ഷ്യം ആത്മാക്കളുടെ രക്ഷയായിരുന്നതിനാൽ സമ്പാദനത്തിനുളള കുറക്കുവഴികളിലൂടെയൊന്നും അവർ  സഞ്ചരിക്കുവാൻ  ആഗ്രഹിച്ചില്ല.
അവർ  ലോകത്തിന്റെ ചവറ്റു കുട്ടയായിരുന്നു അതിൽ അവർക്ക്    പരിഭവവും ഇല്ലായിരുന്നു.എല്ലാ  അപമാനങ്ങളും സന്തോഷത്തോടെ സ്വീകരിച്ച് മണവാളന്റെ വരവിനു വേണ്ടി വിശുദ്ധിയോടെ കാത്തിരുന്നു  പ്രത്യാശയോടെ നിത്യതയിൽ ചേർക്കപ്പെട്ടു.

മണ്ണ് കൂരകളിൽ അന്തിയുറങ്ങുമ്പോഴും അവരുടെ  സ്വപ്നം ഇവിടുത്തെ വൻമാളികകൾ  ആയിരുന്നില്ല. സ്വർഗത്തിൽ തങ്ങൾക്കായി ഒരുക്കുന്ന സ്വർഗീയ  ഭവനമായിരുന്നു അവരുടെ സ്വപ്നവും പ്രതീക്ഷയും എല്ലാം. കല്ലും മുളളും ചവിട്ടി പ്രായാധിക്യം നോക്കാതെ ഏതു കുന്നും മലകളും കയറിയിറങ്ങി അവർ ദൈവവചനം അറിയിച്ചു. ദേശത്തുകൂടി സഞ്ചരിക്കുമ്പോൾ  അവരുടെ ആത്മീക നയങ്ങളിലൂടെ അവർ  ദർശിച്ചത് അമേരിക്കൻ  ഐക്യനാടുകളിലൂടെ സഞ്ചരിക്കുന്നതല്ലായിരുന്നു. മറിച്ച് തന്റെ മക്കള്ക്കായി ദൈവം ഒരുക്കുന്ന വെള്ളി ചിറകുള്ള മാലാഖാമാരാൽ നിറഞ്ഞ സ്വർണ തെരുവീഥിയായിരുന്നു; അതിലൂടെ നടക്കുന്ന ദിനങ്ങളായിരുന്നു അവരുടെ കൂട്ടായ്മകളില് നിറഞ്ഞു നിന്നിരുന്ന പ്രധാനവിഷയം. അതുകൊണ്ട് ഈ ലോകം വിട്ടു വേഗത്തില് ദൈവത്തോടു ചേരുവാനുളള ആശ അവരിൽ ഓരോരുത്തരിലും എല്ലായിപ്പോഴും പ്പോഴും പ്രകടമായിരുന്നു.

മരണം ഭാഗ്യമായി കരുതിയിരുന്ന അവരുടെ ഗാനങ്ങളെല്ലാം ദൈവത്തോടു ചേരുവാനുളള തീഷ്ണതയെ വെളിപ്പെടുതുന്നതായിരുന്നു. അവരുടെ 
ആത്മീയത്തിന്റെ അളവുകോൽ  വിശുദ്ധിയും വേർപാടും ആയിരുന്നു.

തങ്ങൾക്കുവേണ്ടി ജീവന് തന്ന ദൈവത്തിനുവേണ്ടി ജീവിക്കുന്നതിനു തടസമായി നിന്നതെല്ലാം നീക്കി കളയുവാന് ആരും അവരോടു ആവശ്യപ്പെട്ടില്ല എങ്കിലും അവരിൽ ദൈവത്തിന്റെ ആത്മാവ് വെളിപ്പെട്ടപ്പോൾ വിശുദ്ധനായ ദൈവത്തോടു അടുക്കുന്നതിനു തടസമായി സ്വഭാവത്തിലും ശരീരത്തിലും ഉണ്ടായിരുന്നതിനെ മാറ്റി നിറുത്തി  ജീവിത വിശുദ്ധി അവർ മരണത്തോളം കാത്തു സൂക്ഷിച്ചു.


എന്നാൽ ഇരുപത്തൊന്നാം നുറ്റാണ്ടിൽ  ദൈവസഭയുടെ അളവുകോല് എവിടെ നില്ക്കുന്നു??

സാബത്തിക ശേഷിയും വിദ്യാഭ്യാസവും സ്ഥാനമാനങ്ങളും കഴിവും എല്ലാം അളവുകോലായി ദൈവജനവും ഇടയന്മാരും കാണുന്നു പരസ്യമായി അവർ  അതു പൊതുവേദികളിൽ യാതൊരു ലജ്ജയുമില്ലാതെ പ്രസംഗിക്കുന്നു..(അടുത്ത് കേട്ട ഒരു പ്രസംഗത്തിൽ ബഹുമാന്യനായ ദൈവദാസൻ സഞ്ചരിച്ച രാജ്യങ്ങളുടെ പേര് അക്ഷരമാല ക്രമത്തിൽ പറഞ്ഞത് കേട്ട് അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി..ഇംഗ്ലീഷ് അക്ഷരമാലയിൽ പറയാൻ അക്ഷരങ്ങൾ ഒന്നും തന്നെ ബാക്കി ഉണ്ടായിരുന്നില്ല.)

വിശുദ്ധിയും വേർപാടും നിത്യതയും അവരുടെ ഇന്ന് പലരുടെയും പ്രസംഗങ്ങവിഷയങ്ങളുടെ പട്ടികയിൽ പോലും ഇല്ല.
യേശുവിന്  ഒരു മന്ത്രികന്റെ റോളാണ് ഇന്നത്തെ സമൂഹം കൊടുക്കുന്നത്.bഅത്ഭുതങ്ങൾ  മാത്രം ചെയ്യുന്ന മാന്ത്രികൻ ; 50 രൂപയെ 50 കോടിയാക്കുന്ന മാന്ത്രികൻ, സൈക്കിളിനെ ബെന്സ് കാർ  ആക്കുന്ന മാന്ത്രികൻ, കൂരയെ കൊട്ടാരതുല്യമാക്കുന്ന മാന്ത്രികൻ, മക്കൾക്ക്‌ വേണ്ടി മെഡിസനും എന്ജിനിയറിംങ്ങിനും അഡ്മിഷന്  ഡോണേഷൻ കൂടാതെ എടുത്തു കൊടുക്കുന്ന മാന്ത്രികൻ, വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ കഴിയുന്ന മാന്ത്രികൻ, രോഗം മാറ്റാൻ കഴിയുന്ന മാന്ത്രികൻ..
യേശുവിനെ മാന്ത്രികനായി പോസ്റ്ററുകളും പോസ്റ്റുകളും നിറയുമ്പോൾ ആത്മീയതയുടെ അളവുകോൽ വിശുദ്ധിയാണെന്നു  ആരെങ്കിലും പറഞ്ഞാൽ അവനെ വിവരമില്ലാത്തവൻ എന്നും  മതതീവ്രവാദി എന്നും മുദ്രകുത്തും..


യേശു ദരിദ്രനായി ലോകത്തിൽ വന്നതു, തന്നിൽ വിശ്വസിക്കുന്നവരെ  വീടും കാറും ജോലിയുമൊക്കെ  കൊടുത്തു ഈ ലോകത്തിലെ സമ്പന്നരാക്കാനല്ല; മറിച്ച്
ആത്മാവിൽ സബന്നരാക്കുവാൻ നിത്യതയുടെ ഓഹരിക്കാരാക്കുവാൻ ആണ്.

ഒരുവൻ ആത്മാവിൽ സമ്പന്നനാണെങ്കിൽ  അവനു സാബത്തികമായ ഉയർച്ച ദൈവം കൊടുത്തുവെന്നുവരാം; കൊടുത്തില്ലെന്നുവരാം. ദൈവസന്നിധിയിൽ ഒരു വ്യക്തിയോ കുടുഃബമോ ദൈവിക കല്പനയിൽ ജീവിക്കുകയാണെങ്കിൽ പടി പടിയായി ആത്മിയത്തോടുകൂടെ ഭൗതീക നന്മയും ദൈവം നൽകിയേക്കും.(ആവശ്യമെങ്കിൽ മാത്രം.എന്റെ റോൾ മോഡൽസ് ആയ പൗലോസും യോഹന്നനും ഒന്നും ഈ ലോകത്തിന്റെ ഭൗതിക നന്മ അനുഭവിച്ചവർ അല്ല.വീണ്ടെടുക്കപ്പെട്ടതിന് ശേഷം.)

രക്ഷിക്കപ്പെട്ടു ,സ്നാനപ്പെട്ടു വിശുദ്ധിയും വേര്പാടുമില്ലാതെ ആരാധന കൂടി നടക്കുന്നവന് ഒരു മാസം കൊണ്ട് ഇന്റർനാഷണൽ  തലത്തിൽ ബന്ധങ്ങളുളള ബിസിനസുകാരനായാലും കാറുകിട്ടിയാലും അതിൽ അതിശയിക്കണ്ട കാര്യം ഇല്ല.
കാരണം വീണു  എന്നെ നമസ്ക്കരിച്ചാൽ ഇതൊക്കെയും നിനക്ക്  തരാമെന്നു ദൈവപുത്രനോടു പറഞ്ഞവനൻ;
നിമിഷനേരം കൊണ്ടാണ് സകലമഹത്വവും യേശുവിന് കാണിച്ചു കൊടുത്തത്.(വീണു നമസ്ക്കരിച്ചാൽ  താമസമൊന്നുമില്ല അപ്പോൾ തന്നെ ലഭിക്കും.പക്ഷേ വീഴുന്നത് ആരെ ആണെന്നും അതിന്റെ ഭവിഷത്ത് എത്ര എന്നും ചിന്തിച്ച് പ്രവർത്തിച്ചാൽ ന്യായവിധി ദിവസത്തിൽ കണക്ക് കുറച്ച് പറഞ്ഞാൽ മതിയാകും.)

ഇന്നു 99% ദൈവസഭയിലും സമ്പന്നരെ ആത്മീയരായി കാണുന്ന പ്രവണതയുടെ വിത്ത് സാത്താൻ വിതച്ചിരിക്കുന്നു.
ആത്മിയരുടെ കണ്ണുകൾ വരെ സമ്പന്നരുടെ മുൻപിൽ അടഞ്ഞുപോകുന്നു.
അവരുടെ ഇഷ്ടങ്ങള്ക്ക് വചനശൂശ്രൂഷ നടത്തുന്ന സഭകൾ എണ്ണത്തിൽ പെരുകുന്നു.(അങ്ങനെയുള്ള പല സഭകളെയും എനിക്ക് നേരിട്ടറിയാം.) ലോകം സഞ്ചരിക്കുന്നതുപോലെ  ദൈവത്തിന്റെ കാഹളനാദത്തിന്  കാതോർത്തിരിക്കുന്നവർ എന്ന് അവകാശം ഉന്നയിക്കുന്നവർ  സഞ്ചരിക്കരുത്. സബത്ത് ആരേയും ദൈവത്തോടു അടുപ്പിക്കുന്നില്ല.
സബത്തിക ഭദ്രതയല്ല മറിച്ചു വിശുദ്ധിയാണ് ആത്മീയതയുടെ അളവുകോൽ എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
നാം എത്ര സബന്നരായിരുന്നാലും കാഹളം ധ്വനിക്കുബോൾ  വിശുദ്ധിയോടെ ജീവിച്ചാൽ മാത്രമേ പറന്നുപോകാൻ കഴിയൂവെന്നു എപ്പോഴും ഓർമയിൽ സൂക്ഷിക്കുക.
ആത്മീയതയെ സബത്തിക നന്മകൊണ്ടു അളവുനൂല് പിടിക്കുന്നവരുടെ കൂട്ടത്തില് സാത്താന് നമ്മെ അകപ്പെടുത്തി വഞ്ചിച്ചു നിത്യത കവർന്നെടുക്കാതെ ഇരിക്കാൻ നമ്മുക്ക് ജാഗ്രതയോടെ ആയിരിക്കാം.

ദൈവവചനത്തിൽ നിന്നും ഒരു വാക്യം കൂടി ഓർമ്മിപ്പിച്ചുകൊള്ളുന്നു; "സകല വസ്തുക്കളുടെയും സമൃദ്ധി ഹേതുവായിട്ടു നിന്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടുംകൂടെ സേവിക്കായ്കകൊണ്ടു യഹോവ നിന്റെ നേരെ അയക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവൻ നിന്റെ കഴുത്തിൽ ഒരു ഇരിമ്പുനുകം വയ്ക്കും."




<< പിൻകുറിപ്പ്: ഞാൻ മനസ്സിലാക്കിയ ചില സത്യങ്ങൾ തീരുവചന വെളിച്ചത്തിൽ പഠിച്ചപ്പോൾ എനിക്ക് തോന്നിയത് പോലെ ഞാൻ കുറിച്ചു..ചില ഭാഗങ്ങൾ ചില സ്ഥലങ്ങളിൽ നിന്നും നുള്ളി പെറുക്കിയതാണ്..
കിട്ടത്ത മുന്തിരിയുടെ പുള്ളിപ്പോ, ചെക്കന്റെ ബാലിശമായ കുത്തികുറിപ്പോ എന്തു തന്നെ വിശേഷിപ്പിച്ചാലും എനിക്ക് പരാതി ഇല്ല..കാരണം അത് വായനക്കാരന്റെ അവകാശം ആണ്.പക്ഷേ എല്ലാറ്റിനും ഒടുവിൽ ഒന്നിരുത്തി ചിന്തിക്കുന്നത് നന്നായിരിക്കും.>>

Comments

  1. To be frank, I am seeing a sensible post in your blog for the first time. Very well said. Kudos!!!

    ReplyDelete
    Replies
    1. അപ്പോൾ എന്റെ ബാക്കി പോസ്റ്റ്കൾ ഒകെയ്‌ sensible അല്ല എന്നാണോ??

      Anyway thank you for visiting my blog..

      Delete
    2. Misogyny doesn't make much sense for me.But this post is superb.

      Delete
    3. പുരുഷമേധവിത്വവാദി എന്നതിന്‌ സ്ത്രീവിദ്വേഷി എന്ന് അർത്ഥം ഇല്ല..
      എനിക്കും അമ്മയും പെങ്ങളും ഒകെയ്‌ ഉണ്ട്‌..

      Delete
    4. What makes you think that men are superior? Women aren't superior either. They are different. But does it mean that men are superior?

      Delete
    5. ബാലിശമായ വാദപ്രതിവാദങ്ങളോട്‌ എനിക്ക്‌ തീരെ താൽപര്യം ഇല്ല..ഞാൻ എന്റെ ആശയങ്ങൾ ആണ്‌ ഇവിടെ പരാമർശിച്ചിരിക്കുന്നത്‌..എന്റെത്‌ മാത്രം..അത്‌ കുറിച്ചത്‌ എന്റെ ബ്ലോഗിലും..

      സ്വന്തം ഐഡന്റിറ്റി പോലും "ബ്ല്യൂ ർ " എന്ന അക്ഷരത്തിൽ ഒളിപ്പിച്ച്‌ വെച്ചിരിക്കുന്ന തന്നിക്ക്‌ എന്നെ ചോദ്യം ചെയ്യാൻ എന്ത്‌ ആവകാശം എന്ന് സ്വയം ഒന്ന് ചോദിക്കുന്നത്‌ നന്നായിരിക്കും..

      Delete
  2. This comment has been removed by the author.

    ReplyDelete

Post a Comment

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...