തേനും പാലും ചേർത്ത്‌ മക്കളെ ഊട്ടി വളർത്തുന്ന ഒരോ മാതാപിതാക്കളും ഒരു നിമിഷം ചിന്തിച്ചോ..നാളെ ഒരു പക്ഷേ നിങ്ങൾക്കും ഈ അവസ്ഥ വന്നേക്കാം....

ഇത് കഥയല്ല...അത് കൊണ്ട് തന്നെ ഇതിൽ ഒട്ടും അതിശയോക്തിയും ഇല്ല...

ഒരാഴ്ച്ച മുൻപ് തിരുവന്തപുരം പോകാൻ അടൂരിൽ നിന്നും ബസ്സ് കയറി സൈഡ് സീറ്റിൽ ഞാൻ അങ്ങനെ യാത്ര ചെയ്യുകയാണ്..ഉച്ച സമയം ആയത് കൊണ്ട് ബസ്സിൽ വലിയ തിരക്കും ഉണ്ടായിരുന്നില്ല..
ബസ്സ് കൊട്ടാരക്കര എത്തിയപ്പോൾ ഏകദേശം അൻപത്തിയഞ്ച് വയസ്സിനോട് അടുപ്പിച്ച് പ്രായം വരുന്ന ഒരാൾ എന്റെ സമീപം ഇരുന്നു..ആളിനെ കണ്ടിട്ട് കുലീനൻ തന്നെ പക്ഷേ മുഖത്ത് എന്തൊ ഒരു മ്ലാനത ഉള്ളത പോലെ...

വാളകം എത്തിയപ്പോൾ ആൾ എന്നോട്,

എവിടെയ് ക്കാ??

തിരുവനന്തപുരം..അങ്കിളോ?

ഞാനും..

എന്താ പേര്??

എബി...അങ്കിളിന്റെയോ??

ശശിധര കുറിപ്പ്..(ശരിക്കുള്ള പേര് അല്ല)

മ്മ്...അങ്കിളിന്റെ വീട് എവിടെയാ??കൊട്ടാരക്കരയാ???

അല്ല..അവിടെ ഒരു പരിചയക്കാരനെ കാണാൻ വേണ്ടി ഇറങ്ങിയതാ...വീട് അങ്ങ് കോട്ടയത്താ..

അയ്യൊ ഇത് തിരുവനന്തപുരം വണ്ടിയാ..അങ്കിൾ ബോർഡ് നോക്കിയില്ലായിരുന്നോ???

വീട് കോട്ടയത്ത് ഉള്ളവർ ട്രിവാണ്ട്രം പോകാൻ പാടില്ലേ???

പാവം ഞാൻ പ്ലിംഗ്..

ഞാൻ പിന്നെ മൂപ്പിനോട് ഒന്നും മിണ്ടാൻ പോയില്ല..

എന്താ ജോലി??

ഞാൻ മൈൻഡ് ചെയ്യാനെ പോയില്ല..

എന്താ ജോലി ?? വീണ്ടും അതെ ചോദ്യം ...

ജോലി ഒന്നും ഇല്ല...

ങേ????

മ്മ്...

പഠിക്കുവായിരിക്കും അല്ലേ??

പഠിത്തം ഒകെയ് കഴിഞ്ഞതാ....

എന്താ പഠിച്ചേ???

ഹോട്ടൽ മാനേജ്മെന്റ്..MBA യും കഴിഞ്ഞു.(എനിക്കാണേൽ ചോറിഞ്ഞു വരുന്നും ഉണ്ട്. ഈ ചോദ്യം ചെയ്യൽ കേട്ടിട്ട്.)

എന്നിട്ടും ജോലി ഒന്നും കിട്ടിയില്ലേ??
എന്റെ മൂത്ത മോൻ Engineer ആണ് Bangalore ൽ..ഇളയ മോളും അവിടെ  തന്നെ D Pharm കഴിഞ്ഞു....രണ്ടാമത്തവൻ ഡൽ ഹിയിൽ ഫാഷൻ ഡിസൈനർ ആണ്...

ഞാൻ ഇത് വല്ലതും തന്നോട് ചോദിച്ചോ എന്ന് ചോദിക്കണം എന്ന് എനിക്ക് ഉണ്ടായിരുന്നു,എന്നിട്ടും ആളിന്റെ പ്രായത്തെ ഓർത്ത് മുഖത്ത് ഒരു ചിരി ഒട്ടിച്ച് ഞാൻ അങ്ങനെ ഇരുന്നു..

പെട്ടന്ന് ഞാൻ ആ ആയ്യുധം അങ്ങ് പ്രയോഗിച്ചു..അറ്റാക്ക്..അതെ അറ്റാക്ക് തന്നെ...
അറ്റക്ക് ഇസ് ദ് ബെസ്റ്റ് ഡിഫൻസ് എന്നാണല്ലോ..(ഇല്ലെങ്കിൽ എന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഒകെയ് വിശദീകരിക്കേണ്ടി വരും.)

ഞാൻ അങ്ങൊട്ട് അറ്റാക്ക് തുടങ്ങി..

അങ്കിളിന് എന്താ ജോലി???

ഞാൻ ആദായനികുതി വകുപ്പിലാ..ഗസറ്റഡ് റാങ്കാ...

അപ്പോ നല്ല ശമ്പളം ഒകെയ് ആയിരിക്കുമല്ലോ...


മ്മ്..30 വർഷത്തെ സർവീസ് ഉണ്ട്..അടുത്ത വർഷം റിട്ടേർഡ് ആകുവാ...

ഇപ്പോ എവിടാ??? കോട്ടയം തന്നെയാ??

ഞാനോക്കെ ജോലിക്ക് കയറിയ സമയത്ത് ....

ഞാൻ ചോദിച്ചത് എന്താ...ഇങ്ങേർ പറയുന്നത് എന്താ...(എന്റെ അത്മഗതം)

വളരെ കഷ്ട്പ്പെട്ടാണ് ഞാൻ ഇന്ന് ഈ നിലയിൽ എത്തിയത്..കുടുബ സ്വത്തായി ഒരു ചുക്കും ഉണ്ടായിരുന്നില്ല..
അച്ഛൻ നേരത്തെ മരിച്ചത് കാരണം പെങ്ങന്മാരുടെയും അനിയന്റെയും കാര്യങ്ങൾ ഒകെയ് വേണ്ടരീതിയിൽ ക്രമീകരിച്ചത് ഞാനാ...എനിക്ക് മൂന്ന് പെങ്ങന്മാരാ..എല്ലാവരെയും നല്ല രീതിയിൽ വിവാഹം കഴിപ്പിച്ച് ആയച്ചു..അനിയന്  സൗദിയിൽ നല്ല ഒരു ജോലി തരപ്പെടുത്തി കൊടുത്തു...എല്ലാം കഴിഞ്ഞപ്പോഴേക്കും കുടുബ സ്വത്ത് മുഴുവനും വിറ്റ് പോയിരുന്നു..പിന്നെ എല്ലാം ഒന്നെന്ന് ഉണ്ടാക്കി......
നഷ്ടപ്പെട്ട എന്റെ തറവാട് ഞാൻ തിരിച്ചു പിടിച്ചു...
ഒരു കുറവും അറിയിക്കാതെ എന്റെ മൂന്ന് മക്കളെയും വളർത്തി..നല്ല രീതിയിൽ തന്നെ അവർക്ക് വിദ്യാഭ്യസവും നൽകി...

എന്നിക്കാണെങ്കിൽ ഈ പഴപ്പുരണം കേട്ട് സത്യത്തിൽ മടുത്ത് തുടങ്ങി എങ്കില്ലും  D.Phrm നു പഠിക്കുന്ന മോളെയെങ്ങാണം കെട്ടിച്ച് തരാൻ വേണ്ടി കുടുംബ ചരിത്രം വിവരിക്കുന്നതണെങ്കിലോ എന്ന് കരുതി ഞാനും പ്രോൽഝാഹനം കുറച്ചില്ല..(മൂപ്പിനെ കണ്ടിട്ട് ഒരു നല്ല സുത്രൻ ആണ്..അതുകൊണ്ട് മോളും മോശമാകൻ തരമില്ല..പക്ഷേ ഹിന്ദു ആയതുകൊണ്ട് എന്റെ വീട്ടിൽ കയറ്റുമോ എന്നാ??🤔🤔)

അത് മാതാപിതാക്കന്മാരുടെ കടമ അണല്ലോ... അങ്കിളിന്റെ മക്കൾ അല്ലേ...പിന്നെന്താ..

മൂത്തവന് പ്രായം 26 കഴിഞ്ഞിട്ടേ ഉള്ളൂ..അവിടെ ഉള്ള എതോ ഒരുത്തിയുടെ കൂടെ ഒന്നിച്ചാ താമസം..ഒരു വീട്ടിൽ.. നാട്ടിലേക്ക് വരാറുകൂടി ഇല്ല..ഇങ്ങോട്ട് ഫോൺ വിളിയും ഇല്ല..അങ്ങോട്ട് വിളിച്ചാൽ തിരക്കാ തിരിച്ചു വിളിക്കാം എന്നുള്ള മറുപടിയും..

അതിലൊന്നും വലിയകാര്യം ഇല്ല അങ്കിൾ.ഇപ്പോ വലിയ സിറ്റികളിലോക്കെ ചെറുപ്പക്കാർ അങ്ങനെയാ..ചിലർ വീട്ടുക്കരുടെ അറിവോടെ ആണെങ്കിൽ മറ്റുച്ചിലർ രഹസ്യത്തിൽ..( ഒരു ലിവിങ് ടുഗതർ വിരോധി ആണെങ്കിലും ഞാൻ മൂത്തവനെ അങ്ങ് ന്യായികരിച്ചു..ഇനിയങ്ങാനം അവൻ എന്റെ അളിയൻ ആയാലോ?😜😜)

അങ്കിൾ തുടർന്നു..

രണ്ട് വർഷം മുൻപ് അവൻ എന്നെ നിർബന്ധിച്ച് അവന്റെ സുഹൃത്ത് വഴി ഒരു ഇൻഷുറൻസ് എടുപ്പിച്ചു..വർഷം അറുപതിനായിരമോ മറ്റോ ആയിരുന്നു അതിന്റെ പ്രീമിയം.അതിനുവേണ്ടി Treadmill Test വരെ ഞാൻ എടുത്തു.അതിന്റെ പോളിസി ഡോക്കുമെന്റ്സ് ഇതുവരെയും ഞാൻ കണ്ടിട്ടില്ല..പ്രീമിയം അടയ്ക്കുന്നതും എല്ലാം അവൻ തന്നെയായിരുന്നു..

ഇങ്ങേർക്ക് ഭ്രാന്ത് ആണോ??മോൻ എടുത്ത് കൊടുത്ത ഇൻഷുറൻസിനെ കുറിച്ചും പറയുന്നു..അവന്റെ കുറ്റവും പറയുന്നു..സത്യം പറഞ്ഞാൽ ഞാൻ ശരിക്കും കൺഫ്യൂഷനിൽ ആയി.. സീറ്റ് മാറി ഇരിക്കുന്നതിനെകുറിച്ച് വരെ ഞാൻ ആലോചിക്കാതിരുന്നില്ല..വട്ട് മൂത്ത് എന്നെ തലയ്ക്ക് അടിച്ച് കൊന്നാലോ??😳😟

കഴിഞ്ഞ ദിവസം ആ കുട്ടിയുടെ പേരിൽ ഞങ്ങൾ തമ്മിൽ ഫോണിൽ കൂടി അൽപം കയർത്തു സംസാരിച്ചു..അതിന്റെ പുറകെ അവളുടെ (അവന്റെ കൂടെ പൊറുക്കുന്നവളുടെ) വിളി വന്നു..എന്നോട് ദേഷ്യത്തോടെ സംസാരിച്ചപ്പോൾ അവളുടെ വായിൽ നിന്നും വന്ന ചില വാക്കുകൾ എന്നെ വളരെ വിഷമിപ്പിച്ചു..എന്റെ പേരിൽ എന്റെ മകൻ എടുത്ത ഇൻഷുറൻസ് എന്നോടുള്ള സ്നേഹം കൊണ്ടല്ലായിരുന്നു..മറിച്ച് ഞാൻ ഇല്ലാതെ ആയാൽ കിട്ടുന്ന തുകയായിരുന്നു അവരുടെ ലക്ഷ്യം..ഇൻഷുറൻസ് കമ്പനിയിൽ നിന്നും അറിഞ്ഞതു പ്രകാരം തൊണ്ണൂറ്റിഎഴു ലക്ഷം രൂപയാണ് എന്റെ ജീവന്റെ വില. അത് ഞാൻ മരിച്ചാൽ മാത്രമേ കിട്ടൂ..

എന്റെ കണ്ണ് തള്ളി പോയി..😳😳
എന്തായാലും ആ കാശ് അത് അവനുള്ളത് തന്നെ..അവൻ അതി ബുദ്ധിമാൻ ആയതുകൊണ്ടാണ് ഈ വയസ്സുകാലത്ത് ഇങ്ങേരുടെ പേരിൽ ഇൻഷുറൻസ് എടുത്തത്..അതും ടേം ഇൻഷുറൻസ്..(പാവം ശരിക്കും കഷ്ടപ്പെട്ടുകാണും ഈ പ്രായത്തിൽ ഈ മനുഷ്യന് ഒരു ഇൻഷുറൻസ് എടുത്ത് കൊടുക്കാൻ..🏃🏿🏃🏿)
ഭീകരൻ ആണ് അവൻ(അതു കൊണ്ട് തന്നെ അവന്റെ പെങ്ങളെ എനിക്ക് വേണ്ട എന്നും ഞാൻ തീർച്ചപെടുത്തി..ഇനി അവൻ എന്റെ പേരിലും ഇൻഷുറൻസ് എടുത്താലോ??🙄)

എനിക്കും മൂപ്പിനോട് പറയാൻ വാക്കുകൾ ഒന്നും കിട്ടുന്നില്ലായിരുന്നു..ഇത്ര വലിയ ചെറ്റത്തരം കാണിച്ച ആ നാറിയെ അല്ലെങ്കിൽ തന്നെ ഞാൻ എങ്ങനെ ന്യായികരിക്കാനാ??🤔🤔

തൊണ്ട ഇടറി കൊണ്ട് അദ്ദേഹം രണ്ടാമനെ കുറിച്ച് പറഞ്ഞത് കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി..
ആ മാന്യന് വേണ്ടത് അച്ഛന്റെ പണമായിരുന്നില്ല..മറിച്ച് അദ്ദേഹത്തിന്റെ ജോലിയിൽ ആയിരുന്നു അവന്റെ ലക്ഷ്യം..
അതിനുവേണ്ടി ഇല്ലാതാക്കുവാൻ പോലും അവൻ ശ്രമിച്ചിരുന്നത്രേ..😔😔

മകൾക്ക് വേണ്ടി ഒരു പയ്യനെ കാണാൻ കൊട്ടാരക്കരയിൽ വന്നതായിരുന്നു പാവം..ഒപ്പം തിരുവനന്തപുരത്തുള്ള ഏതോ ഒൾഡ് എജ് ഹോമിന്റെ വിവരങ്ങളും അനേഷിക്കുകയാണ് ലക്ഷ്യം..റിട്ടെയർ അകാൻ മൂന്ന് മാസം കൂടെയെ ഉള്ളൂ..അപ്പോഴെക്കും മകളെയും ആരുടെ എങ്കിലും കൈകളിൽ ഏൽപ്പിച്ച് പുതിയ താവളം കണ്ടെത്തണമത്രേ..😔😔


മനുഷിക മൂല്യങ്ങൾക്ക് ലവലേശം വില കൽപ്പിക്കാത്ത ബന്ധങ്ങളുടെ വില അറിയാത്ത ഒരു തലമുറയാണ് വളർന്നു വന്നുകൊണ്ടിരിക്കുന്നത്..അവരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല..പണം ഉണ്ടാക്കാൻ വേണ്ടി മാത്രം ഓടുന്ന അപ്പനും അമ്മയും അവരുടെ മാതാപിതാക്കളോട് ചെയുന്നത് കണ്ട് തന്നെയാണ് തലമുറകൾ വളർന്ന് വരുന്നത്..

ശരിക്കും മക്കൾ നന്നായി വരണം എന്ന് അഗ്രഹിക്കുന്ന മാതാപിതാക്കൾ തന്നെയാണ് തെറ്റുകാർ..മക്കൾക്ക് അവർ ഉന്നത വിദ്യാഭ്യാസം നൽക്കുന്നു... നല്ല ജോലിക്കായി വിദേശങ്ങളിലേക്ക് അയക്കുന്നു...അവർ അവിടെ സെറ്റിൽ ആകുന്നു..ഒടുക്കം മാതാപിതാക്കൾ മക്കളെയും കൊച്ചു മക്കളെയും ഒരു നോക്ക് കാണാൻ കഴിയാതെ വെള്ളം ഇറങ്ങതെ ചാകുന്നു..😔😔









Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...