Caesar's wife must be above suspicion

You സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണം..

ഇന്നലെ കേരള ഹൈക്കോടതിയുടെ ഒരു പരാമർശത്തോടെ മാത്രം നമ്മിൽ പലരും കേട്ട ഒരു കാര്യമാണ് ഇത്. ഇനി, ഈ പ്രയോഗത്തിന്റെ അർത്ഥം/പശ്ചാത്തലം എന്താണെന്ന് ഇപ്പോഴും അറിയാത്തവർക്കായി;




ആദ്യഭാര്യയുടെ മരണശേഷം സീസറിന്റെ ഭാര്യയായിരുന്നു പോമ്പീ(Pompei).
ഈ സ്ത്രീയുമായുള്ള ബന്ധം സീസര് പിന്നീട് ഒഴിവാക്കി.
വിവാഹമോചനത്തിന്റെ കാരണം ഇതാണ്.
ബോണാ ദേയാ (Bona Deya – Good Goddess) എന്ന പെരുന്നാളിനോടനുബന്ധിച്ച് സ്ത്രീകള്ക്ക് മാത്രമായി പോമ്പീ ഒരു വിരുന്നു സല്ക്കാരം നടത്തി. ഈ വിരുന്നില് ഒരു യുവാവ് സ്ത്രീയുടെ വേഷം കെട്ടി പങ്കെടുത്തു. ഇത് നാട്ടില് പാട്ടാകുകയും, ആ യുവാവ് പോമ്പീയുടെ ജാരനാണെന്ന് ജനസംസാരം ഉണ്ടാവുകയും ചെയ്തു. ഇതിനെതുടര്ന്നാണ് സീസര് പോമ്പീയുമായുള്ള വിവാഹബന്ധം വേര്പെടുത്തിയത്.
വെറും ഒരു സംശയത്തിന്റെ പേരില് വിവാഹബന്ധം വിഛേദിക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിന് സീസര് ഏറെ പ്രസിദ്ധമായ ഒരു മറുപടി കൊടുത്തു: "സീസറിന്റെ ഭാര്യ സംശയങ്ങള്ക്ക് അതീതയായിരിക്കണം (Caesar's wife must be above suspicion)".


ഇത് കഥ വെറും കേട്ടറിവാണ്...സത്യം അല്ലെങ്കിൽ ആരും തെറി വിളിക്കരുത്..പ്ലീസ്...





Comments

  1. :-/
    ഇപ്പറഞ്ഞ സീസര്‍ ആരാ മോന്‍ എന്ന് നമ്മുക്ക് അറിയാവുന്നതല്ലേ...

    ReplyDelete
    Replies
    1. എന്നാലും മോശം പറയരുതല്ലോ, മിക്കവാറും ആരും സംശയിച്ചൊന്നും തല പുകയ്ക്കേണ്ട കാര്യമില്ലാത്ത പോലെ പോലെ വളരെ ഓപ്പണ്‍ ആയ 'dealings' ആയിരുന്നു പുള്ളിക്കാരന്റെ.

      Delete
    2. Still I am waiting for the final judgment.

      Delete
    3. ആരുടെ? സീസറിന്‍റെയൊ?

      Delete
    4. മാണിസാറിന്റെ....

      Delete
    5. ഞാന്‍ കോര്‍ണീലിയ, നമ്മുടെ കഥാനായിക പോംമ്പീ, കാല്‍പ്പൂര്‍ണിയ എന്നീ ഭാര്യമാരെയും പിന്നെ യൂനോ, സെര്‍വില്ല, സാക്ഷാല്‍ ക്ലിയോപാട്ര തുടങ്ങിയ കാമുകിമാരുടെയും കാര്യമാണ് ഉദ്ദേശിച്ചത്.
      പിന്നെ ബാര്‍ കോഴ കേസ്. നമ്മുടെ മക്കളുടെ തലമുറ ബ്ലോഗ്‌ തുടങ്ങുമ്പോഴേക്കും final judgement ഒക്കെ ഉണ്ടായാല്‍ ഭാഗ്യം.

      Delete
    6. യൂണൊ, ക്ലയോപാട്ര തുടങ്ങിയ സൗന്ദര്യധാമങ്ങളെ കാമുകിമാരായി മോഹിക്കാത്ത ആരും ആ കാലത്ത്‌ ഉണ്ടായിരുന്നില്ല എന്ന കേട്ടിട്ടുളളത്‌..സീസർ മരിക്കുന്ന കാലത്ത്‌ പോലും ക്ലയോ ചേച്ചിക്ക്‌ വയസ്സ്‌ 22 ൽ താഴെ..അപ്പച്ചനോ അതിന്റെ ഇരട്ടിയിൽ അധികം..
      യൂണോന്റെ കഥയും വലിയ വ്യത്യാസം ഇല്ല..സെർവില്ല നെ എനിക്ക്‌ കെട്ടു പരിചയം പൊല്ലും ഇല്ല...

      Delete
    7. സെര്‍വില്ല Et tu, Brute? ഫെയിം ബ്രൂട്ടസിന്റെ അമ്മയാണ്. സീസറും ബ്രൂട്ടസും തമ്മില്‍ പതിനഞ്ചു വയസ്സിന്‍റെ വ്യത്യാസമേ ഉള്ളെങ്കിലും ബ്രൂട്ടസ് സീസറിന്റെ മകനാണ് എന്ന് പറയുന്നവരും ഉണ്ട്, ഇതല്ലേ കൈയ്യിലിരുപ്പ്‌?

      Delete
    8. ഞാന്‍ ഉദ്ദേശിക്കുന്നത് കണ്ണില്‍ കൊല് കിടക്കുന്നവന്‍ കരടു വീണു എന്ന് സംശയമുള്ളവളെ പറ്റി സദാചാരവും തത്ത്വശാസ്ത്രവും പറഞ്ഞതിന്‍റെ വൈരുധ്യമാണ്.
      ബാര്‍ കോഴ കേസും മര്യാദയ്ക്ക് അന്വേഷിച്ചാല്‍ ഇത് പോലെ വലിയ കള്ളന്മാര്‍ വേറെ കാണും.

      Delete
    9. History യിൽ മാസ്റ്റർസ്‌ ഉണ്ട്‌ അല്ലേ????

      Delete
    10. കളിയാക്കിയതാണോ?
      BA English(Literature) ഫൈനല്‍ ഇയര്‍ ആയതേയുള്ളൂ.

      Delete
    11. അത്‌ ഒരിക്കലും ആളിന്റെ കുഴപ്പമല്ല..മറിച്ച്‌ കാലഘട്ടത്തിന്റെ കുഴപ്പമാണ്‌..
      ഒരു രാജാവിന്റെ ഭാര്യ രഹസ്യക്കരനെ തേടി പോകുന്നത്‌ രാജാവിന്റെ കഴിവുകേടിനെയാണ്‌ സൂചിപ്പിക്കുന്നത്‌..അതുകൊണ്ട്‌ തന്നെ സീസർ എടുത്ത ആ നിലപാട്‌ ഉചിതവും ആണ്‌ എന്നാണ്‌ എന്റെ പക്ഷം..


      പിന്നെ സീസർ പോയത്‌,പ്രതാപശാലിയായ ഒരു രാജാവ്‌ എന്ന നിലക്ക്‌ പല സൗന്ദര്യധാമങ്ങളും ആദ്ദേഹത്തെ മോഹിച്ചിരിക്കാം...ഒരു രാജാവ്‌ എന്ന നിലയിൽ പ്രജകളുടെ ആഗ്രഹങ്ങൾ നിറവേറ്റണ്ടത്‌ ആദ്ദേഹത്തിന്റെ കടമ ആയത്‌ കൊണ്ട്‌ താൽപര്യം ഇല്ലാഞ്ഞിട്ടും ഒരുപക്ഷേ ആദ്ദേഹം വഴങ്ങിയിരിക്കും...

      വീട്ടിൽ ഇരിക്കണ്ട ചേച്ചിമാർ പ്രലോഭനങ്ങൾ കൊണ്ട്‌ ആ പാവത്തിന്റെ സമനില തെറ്റിച്ചിരിക്കും..

      Delete
    12. ഇത്രക്ക്‌ ആധികാരികമായി സംസാരിക്കുന്നത്‌ കൊണ്ട്‌ ചോദിച്ചതാ...
      പിന്നെ ഒരു സംശയം ഞാൻ എപ്പോ മറുപടി അയച്ചാലും മിനിറ്റ്കൾക്കുളിൽ എനിക്ക്‌ മറുപടി കിട്ടാറുണ്ട്‌..എന്താ അതിന്റെ ഗുട്ടൻസ്‌??

      Delete
    13. പാവം സീസര്‍, ആഗ്രഹം ഇല്ലാഞ്ഞിട്ടും കടമ നിര്‍വഹിക്കാന്‍ എല്ലാവര്‍ക്കും വഴങ്ങിക്കൊടുക്കേണ്ടി വന്നു അല്ലെ? വീട്ടിലിരിക്കേണ്ട ചേച്ചിമാര്‍ പ്രലോഭിപ്പിച്ചു സമനില തെറ്റിച്ചു അല്ലെ?
      അപ്പോള്‍ ക്ലിയോപാട്രയും സെര്‍വില്ലയും യൂനോയുമൊക്കെ പീഡനക്കേസിലെ പ്രതികളായിട്ട് വരുമല്ലോ.

      Delete
    14. പുസ്തകങ്ങളില്‍ വായിച്ചിട്ടുണ്ട്, നെറ്റില്‍ കണ്ടതുണ്ട്, പിന്നെ കേട്ടുകേള്‍വിയും ഉണ്ട്.
      പിന്നെ സീസറിനെ പറ്റി പറഞ്ഞിട്ട്‌ തെറ്റു വന്നാല്‍ സീസര്‍ എന്നോട് ചോദിക്കാന്‍ ഒന്നും വരില്ലള്ളൂ എന്നൊരു ധൈര്യം.
      ഗുട്ടന്‍സ്...അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. കമെന്റ്റോ മെയിലോ കണ്ടാല്‍ കൃത്യമായി മറുപടി കൊടുക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. എപ്പോഴും സാധിക്കാറൊന്നും ഇല്ല.

      Delete
    15. മ്മ്...പിന്നെ പാവം സീസർ ആയത്‌ കൊണ്ട്‌ വെറുതെ വിട്ടു...ഈ സ്ഥാനത്ത്‌ തിരിച്ച്‌ ആയിരുന്നെങ്കില്ലോ???എന്റമ്മോ ഓർക്കാൻ കൂടി വയ്യ...

      Delete
    16. എന്തായാലും ഇത്ര അധികാരികമായി പറയുന്ന വെറെ ആരും എന്റെ പരിചയത്തിൽ കൂടി ഇല്ല..ഒരുപക്ഷേ ഇംഗ്ലീഷ്‌ സാഹിത്യം അല്ലേ...അതായിരിക്കും..

      എന്റെ കേസിൽ ഞാൻ എതു നട്ടപാതിരായ്‌ക്ക്‌ അയച്ചാലും എനിക്ക്‌ മറുപടി കിട്ടാറുണ്ട്‌..അതുകൊണ്ട്‌ ചോദിച്ചതാ...

      Delete
    17. ഇത് സാരമായ ഒരു അസുഖമാണ്.

      Delete
    18. ഞാനും അങ്ങനെയാ ക്യത്യമായി മറുപടി കൊടുക്കാറുള്ളതാ..പക്ഷേ കഴിഞ്ഞ പത്തിരുപത്‌ ദിവസമായി ഒരുമതിരിപ്പെട്ട മെയിൽസ്‌ എല്ലാം spam/junk ലാ വരുന്നത്‌...അത്‌ അപ്ഡേറ്റ്‌ ചെയാത്തത്‌ കൊണ്ട്‌ reply എല്ലാം delay ആയി..ഞാൻ അത്‌ identify ചെയ്യാനും വൈകി...😒

      Delete
    19. ആരും പരിചയത്തില്‍ ഇല്ലാത്തത് കൊണ്ടാണ് തോന്നുന്നത്. അല്ലെങ്കില്‍ ഒരു വിലയും ഉണ്ടാവില്ല(ഇത് നമ്മളെത്ര കണ്ടതാണ് എന്ന് വിചാരിക്കും).

      Delete
    20. എന്തായാലും കഴിഞ്ഞത്‌ കഴിഞ്ഞു..ഇനി അതിന്റെ പേരിൽ ഒരു തർക്കത്തിന്‌ ഞാൻ ഇല്ല...

      Delete
    21. അതും സത്യമാണ്‌..മൂക്കില്ല രാജ്യത്ത്‌ മുറിമൂക്കൻ രാജാവ്‌...

      Anyway congrats..keep reading..

      Delete
    22. അതെ. ഓരോരുത്തര് ഓരോന്ന് ഒപ്പിച്ചു വച്ചിട്ട് പൊയ്ക്കോളും. മനുഷ്യന്‍റെ സമാധാനം കെടുത്താന്‍!!!
      ജൂലിയസ് സീസറിനാണെങ്കില്‍ ഇമ്മാതിരി വാചകമടി കുറച്ചുകൂടുതലും ആയിരുന്നു.

      Delete
    23. പിന്നെ എന്നെ പുകഴ്ത്തിയ സ്ഥിതിക്ക് ഒരു കാര്യം പറഞ്ഞുതരാം.
      നമ്മുടെ കഥാനായകന്‍ ജൂലിയസ് സീസര്‍ പ്രതാപശാലിയായ 'രാജാവ്' അല്ലായിരുന്നു. റോം അക്കാലത്ത് 'റിപബ്ലിക്ക്‌' ആയിരുന്നു. റിപബ്ലിക്കിന്റെ തലവന്‍ dictator(ഇന്നത്തെ അര്‍ത്ഥമല്ല) ആയിരുന്നു. സീസറും dictator ആയിരുന്നു. റോമന്‍ empire സ്ഥാപിതമായത് സീസറിന്റെ മരണശേഷമാണ്. സീസറിന്റെ സഹോദരിയുടെ കൊച്ചുമോനും സീസറുടെ ദത്തുപുത്രനും ആയ അഗസ്റ്റസ്(ആദ്യ പേര് ഒക്റ്റേവിയന്‍) ആയിരുന്നു ആദ്യ റോമന്‍ ചക്രവര്‍ത്തി. റോമന്‍ ചക്രവര്‍ത്തിമാരുടെ സ്ഥാനപ്പേരും സീസര്‍ എന്ന് തന്നെയായിരുന്നു.

      Delete
    24. പത്താം ക്ലാസ്സിൽ ചരിത്ര പഠനം നിർത്തി എങ്കില്ലും മോശമല്ലാത്ത വായനശീലം ഉണ്ടായിരുന്നത്‌ കൊണ്ട്‌ മലയാളത്തിൽ ലഭ്യമായിരുന്ന മിക്ക്‌ ഇന്റർനാഷണൽ ഹിസ്റ്റൊറി കളും ഞാൻ വായിച്ചിട്ടുണ്ട്‌..(ഇംഗ്ലീഷിൽ ഞാൻ ഭയങ്കര മിടുക്കൻ ആയത്‌ കൊണ്ട്‌ അത്‌ ഞാൻ നോക്കറേയില്ല...)

      ബി.സി. 500 ഇൽ തുടങ്ങിയ റോമൻ റിപ്ലബിക്‌ ഏതാണ്ട്‌ ബി.സി. 30 ലോ മറ്റോ റോമാ സ്മ്രാജ്യത്തിന്റെ തുടക്കത്തോടെ അവസാനിച്ചു.അതിന്റെ ആദ്യ ചക്രവർത്തിയും സീസറിന്റെ മോനോ കൊച്ചുമോനോ മറ്റോ ആയിരുന്നു എന്നും കേട്ടിട്ടുണ്ട്‌..പിന്നെ സീസർ ബി.സി. 44 ഇൽ മരിച്ചു...അതു കഴിഞ്ഞും ആരൊക്കെയൊ dictator ആയി ഭരിച്ചിട്ടുണ്ട്‌..അതിൽ മാർക്ക്‌ ചേട്ടനും ഉണ്ടായിരുന്നു എന്നാ ഓർമ്മ..

      പിന്നെ dictator എന്ന പദം അതിന്‌ അന്നത്തെ ഭരണകൂടം നൽകിയാ അർത്ഥം extraordinary magistrate എന്നാണ്‌ അത്‌ ഒരു തരത്തിൽ ഏകധിപത്യം തന്നെയാണ്‌..(പേരിന്‌ അവിടെയും സെന്നറ്റും കൗൺസിലും ഒക്കെ ഉണ്ടായിരുന്നു.)അതുകൊണ്ട്‌ തന്നെ ഇന്നത്തെ അർത്ഥത്തിലും പഴയ അർത്ഥത്തിലും റോമൻ dictator ഒകെയ്‌ ആ പേരിൻ അർഹരാണ്‌..



      എന്തായാലും ആ കാലത്ത്‌ അത്ര ഡെവലപ്പെഡ്‌ ആയ സിസ്റ്റം കൊണ്ടുവന്ന അവരെ സമ്മതിക്കതെ വയ്യാ..

      Delete
    25. ഇല്ലില്ല. ജൂലിയസ് സീസറായിരുന്നു അവസാനത്തെ dictator.
      Second Triumvirate( മാര്‍ക്ക് ആന്റണി, ലെപ്പിഡസ് പിന്നെ ഒക്ടവിയന്‍ എന്നിവയുടെ)എന്ന ഒരു ത്രിമൂര്‍ത്തി ഭരണമാണ് പിന്നെ നടന്നത്. അതും ഒരുതരം dictatorship എന്ന് വേണമെങ്കില്‍ പറയാം. സീസറിന്റെ മരണശേഷം കുറെ വെട്ടും കുത്തും ഒക്കെ നടന്നു. അവര്‍ തമ്മില്‍ കുറെ വടംവലിയൊക്കെ നടന്നു, പക്ഷെ തന്‍റെ പെങ്ങളെ കെട്ടിച്ചുകൊടുത്തു ഒക്ടവിയന്‍ എല്ലാം കോമ്പ്രമൈസ് ആക്കി. പിന്നെ ഒക്ടവിയന്‍, സീസര്‍ എന്ന പേര് സ്വീകരിച്ചു രാജാവായി. അതിന്‍റെ കൂടെ venerable എന്ന് അര്‍ത്ഥമുള്ള Augustus കൂടി ചേര്‍ത്തു. കുറെനാള്‍ കഴിഞ്ഞപ്പോള്‍ മാര്‍ക്ക് ആന്റണി ക്ലിയോപാട്രയുമായി കൂട്ടുകച്ചവടത്തിന് പോയി. അധികാരമോഹിയും, മുന്‍ ശത്രുവും ആണെന്നുള്ളത് പോട്ടെ, പെങ്ങളുടെ ജീവിതം കൂടെ കുട്ടിച്ചോറാക്കിയ ആന്റണിയെ ചക്രവര്‍ത്തി വെറുതെ വിടുമോ?
      എന്നിട്ടും പോരാഞ്ഞ ആന്റണി താന്‍ ഒക്ടവിയന്റെ ആളായി പിടിച്ചെടുത്ത രാജ്യങ്ങളൊക്കെ സ്വന്തം മക്കള്‍ക്ക് കൊടുത്തു. ക്ലിയോപാട്രയെ സീസറിന്റെ biological മകനായ സിസേറിയനോടൊപ്പം ഈജിപത്തിന്‍റെ അധികാരിയായും വാഴിച്ചു. സീസറിന്റെ ദത്തുപുത്രന്‍ എന്ന നിലയില്‍ പോപ്പുലറായ ഒക്ടവിയന് ഇത് ക്ഷീണമായി.
      പിന്നെയും ഉണ്ടായിരുന്നു കുറ്റങ്ങള്‍ ആരെയൊക്കെയോ വിചാരണ കൂടാതെ ശിക്ഷിച്ചു, പിന്നെ ചക്രവര്‍ത്തിയോട് ചോദിക്കുകയും പറയുകയും ചെയാതെ യുദ്ധത്തിനു പോയി, എല്ലാറ്റിലുമുപരി വിശ്വസ്തയും സുന്ദരിയും ആയ ഭാര്യയെയും പല റോമന്‍ ഭാര്യമാരിലുണ്ടായ മക്കളെയും റോമിലിട്ടിട്ട് ഭൂലോകവേശ്യയായ ക്ലിയോപാട്രയ്യുടെ കൂടെപ്പോയി എന്നൊക്കെ. അവസാനം അങ്ങേരെ തട്ടിക്കളഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

      Delete
    26. സത്യം പറഞ്ഞാൽ എന്റെ കണ്ണ്‌ തള്ളിപ്പോയി...എന്താ ജ്ഞാനം.. എന്താ വേഗത..

      ഇത്ര ആധികാരികമായി പറയുംമ്പൊൽ തർക്കിച്ചിട്ടും കാര്യം ഇല്ല...
      ഇത്രയും അറിവുകൾ തന്നതിന്‌ നന്ദി..

      Delete
    27. ശ്യോ! എനിക്ക് വയ്യ.
      തര്‍ക്കിക്കാന്‍ മടിയൊന്നും വിചാരിക്കേണ്ട.

      Delete
    28. ഒരു മടിയും ഇല്ല..പക്ഷേ ഈ കാര്യത്തിൽ തന്നോട്‌ തർക്കിക്കാൻ മാത്രം ഉള്ള അറിവ്‌ പോരാ..അതാ വിട്ടത്‌..എന്തെങ്കിലും പറയാൻ വേണ്ടി പറയുക എന്നതിലുപരി അത്‌ ആധികാരികമായിരിക്കണം എന്ന് എനിക്ക്‌ നിർബന്ധം ഉണ്ട്‌..താൻ ആണെങ്കിൽ ബി.എ. സാഹിത്യവും അതുകൊണ്ട്‌ തന്നെ ഈ മേഘലയിൽ അറിവ്‌ കൂടും..

      അർഹത ഉള്ളവരെ അഗീകരിക്കാൻ ഞാൻ ഒരിക്കലും മടി കാട്ടാറില്ല...

      Delete
    29. പിന്നേം താങ്ക്യു.
      എന്ത് ചെയ്യുന്നു?

      Delete
    30. അങ്ങനെ പറയാൻ മാത്രം ഒന്നും ഇല്ല...വെറുതെ വീട്ടിൽ ഇരിക്കുന്നു..

      Delete
    31. ഈ ഭൂമിയിൽ ജീവിക്കുന്ന എല്ലവരും പഠിതക്കൾ ആണ്‌.ആ അർഥത്തിൽ ഞാനും student ആണ്‌.

      MBA complete ചെയ്തു..കുറച്ച്‌ നാൾ ഗൾഫിൽ ആയിരുന്നു..ഇപ്പം വീട്ടിൽ...

      Delete
    32. ഇനി കൂടുതൽ എന്തെങ്കില്ലും അറിയണമെങ്കിൽ എന്റെ ഗുഗിൾ പ്ലസ്‌ പേജോ ഫേസ്‌ ബുക്ക്‌ പേജോ നോക്കിയാൽ മതി..എനിക്ക്‌ മറയ്കുവാൻ ഒന്നും ഇല്ലാത്തത്‌ കൊണ്ട്‌ എല്ലാം അവിടെ നിന്നും മനസ്സിലാക്കാം..

      Delete

Post a Comment

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...