അങ്ങനെ ഒടുക്കം ഇന്ത്യൻ റെയിൽവേയും പണി തന്നു...


രണ്ടാഴ്ച്ച മുൻപ് ഒരു ഫ്രണ്ടിനെ കാണാൻ ചെങ്ങനൂർ റെയിൽവേ സ്റ്റേഷനിൽ കയറണ്ടി വന്നു..ആൾ എനിക്കായി കാത്തിരിക്കുന്നു..കക്ഷി മംഗലാപുരം  ട്രെയിൻ പിടിക്കാൻ ഉള്ള ഇരുപ്പാണ്.എനിക്ക് കുറച്ച് പേപ്പഴ്സ് തരണം..ട്രെയിൻ വരുന്നത് വരെ സോറ പറഞ്ഞിരിക്കണം..ഇതാണ് ഉദ്ദേശം...
ടിക്കറ്റ് എടുക്കാൻ കൗന്ററിൽ ചെന്നപ്പോഴാണ് മുൻപിൽ നിന്ന മൂപ്പിലാൻ 20 രുപയ്ക്ക് രണ്ട് പ്ലാറ്റ്ഫോം ടിക്കറ്റ് പർചേസ് ചെയ്തത് കണ്ടത്..മൂപ്പിനും ഭാര്യയും കൂടി ചെറുമകളെ യാത്ര അയക്കാൻ വന്നതാണ്..ഉടനെ എനിലെ ഉപഭോക്താവ് ഉണർന്നു..രണ്ട് മണിക്കൂർ സ്റ്റേഷനിൽ ഇരിക്കാൻ 10 രൂപയോ??നോ...ഞാൻ കൊടുക്കില്ല..ടിക്കറ്റ് എടുക്കതെ കയറിയാല്ലോ??ഉടനെ മറ്റവൻ ഉണർന്നു...പൗരബോധം...ടിക്കറ്റ് എടുക്കതെ പ്ലാറ്റ്ഫൊമ്മിൽ കയറുന്നത് തെറ്റാണ്..
അവസാനം എന്നിലെ ഉപഭോക്താവിനെയും പൗരബോധത്തെയും പിണക്കാതെ ഞാൻ പാസഞ്ചർ ട്രെയിനിൽ ഒരു ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചു..അതാകുമ്പൊൾ പ്ലാറ്റ്ഫോമ്മിലും കയറാം വേണ്ടി വന്നാൽ യാത്രയും ചെയ്യാം....



ചെറിയനാട്.. പാസഞ്ചർന് ഒരു ടിക്കറ്റ്..

ഉടനെ എങ്ങും അങ്ങോട്ട് പാസഞ്ചർ ട്രെയിൻ ഇല്ലല്ലോ....

കുഴപ്പം ഇല്ല.. ഞാൻ വെയ്റ്റ് ചെയ്തോളാം...

ഒരുപാട് വൈകും...ബസ്സ് പിടിക്കുന്നതാകും നല്ലത്..

അല്ല..എനിക്ക് ട്രെയിനു തന്നെ പോകണം...എന്റെ ഫ്രണ്ട് അതിലാ വരുന്നത്...

മനസ്സിലാ മനസ്സോടെ കൗന്ററിൽ ഇരുന്ന ചേച്ചി ടിക്കറ്റ് തന്നു...5 രൂപ ബാലൻസ്സ് തരുമ്പോൾ കൂട്ടിച്ചേർത്തു..
ഇതാകുമ്പോൾ 5 രൂപയ്ക്ക് ചെങ്ങന്നൂർ പ്ലാറ്റ്ഫോമ്മിലും ചെറിയനാട് പ്ലാറ്റ്ഫോമ്മിലും കയറാം അല്ലേ???അതും സമയ പരിധിയില്ലാതെ...

ഒന്നു ചമ്മിയെങ്കില്ലും ഭാവഭേദം കുടാതെ ടിക്കറ്റ് വാങ്ങി ഒരു ചെറു പുഞ്ചിരിയോടെ ഞാൻ പ്ലാറ്റ്ഫോമ്മിലേക്ക് നടന്നു..

ഇനിയിപ്പോ അതും നടക്കില്ല..ഏറ്റവും കുറഞ്ഞ ടിക്കറ്റ് 10 രൂപ ആക്കി...

എന്തായാലും ഞാൻ ഒരു തീരുമാനത്തിൽ എത്തി... ഒരു സീസൺ ടിക്കറ്റ് എടുക്കാൻ..
ഇനി അതിന്റെം റേറ്റ് കൂട്ടുമോ ആവോ???


Comments

  1. സ്വന്തം അനുഭവമാണോ?
    ട്രെയിനില്‍ കയറാന്‍ മാത്രമല്ല, പ്ലാറ്റ്ഫോമിലിരിക്കാനും സീസണ്‍ ടിക്കറ്റ് !! അങ്കവും കാണാം താളിയും ഓടിക്കാം എന്ന് പറയുന്നത് പോലെ...

    ReplyDelete
  2. ഇങ്ങനത്തെ ബുദ്ധിയൊക്കെ കാണിക്കാന്‍ തുടങ്ങിയാല്‍ അതിബുദ്ധിയും കൊണ്ട് റയില്‍വേക്കാര്‍ വരും.

    ReplyDelete
  3. സ്വന്തം അനുഭവം തന്നെ...☺️☺️☺️

    ReplyDelete
    Replies
    1. ചെങ്ങന്നൂര് ഇപ്പോള്‍ ശബരിമല തീര്‍ഥാടകരുടെ തിരക്കായിരിക്കുമല്ലോ അല്ലെ ...ശരിക്കും മിസ്സ്‌ ചെയ്യുന്നു.

      Delete
    2. എങ്കിൽ റെയിൽ വേ സ്റ്റേഷനിൽ പോയി കിടന്നോ...😛😛😛

      Delete
    3. സാരമില്ല, അരവണപ്പായസം കുടിച്ച് അട്ജസ്റ്റ് ചെയ്തോളാം.

      Delete
  4. റെയിൽ വേക്കാരുടെ ബുദ്ധി...
    ശരിക്കും പുച്ഛം തോന്നുന്നു...
    പ്ലാറ്റ്‌ ഫോം ടിക്കറ്റിനെക്കാൾ വിലകുറവിൽ പാസഞ്ചർ ടിക്കറ്റ്‌..അത്‌ പരിഹരിച്ചപ്പോഴോ???
    കുറഞ്ഞ നിരക്കിൽ ഇന്ത്യയിൽ എവിടെയും യാത്ര ചെയ്യം എന്ന് അവകാശപ്പെടുന്ന ഇന്ത്യൻ റയിൽ വേയിൽ മിനിമം ചാർജ്‌ ബസ്സ്‌ മിനിമത്തെക്കാൾ അധികം..
    പരമ കഷ്ടം...

    ReplyDelete
    Replies
    1. അങ്ങനെ നോക്കിയാല്‍ ഏത് പരസ്യത്തിലെ വാഗ്ദാനങ്ങളാണ് പാലിക്കപ്പെടുന്നത്? എനിക്ക് തോന്നുന്നത് തമ്മില്‍ ഭേദം സ്വര്‍ണക്കടക്കാരാണ് എന്നാണ്!

      Delete
    2. അത്‌ ഇന്ത്യൻ റെയിൽ വേയുടെ പരസ്യം അല്ല...മറിച്ച്‌ അവകാശ വാദം ആണ്‌..അതു കൊണ്ട്‌ തന്നെ അത്‌ പാലിക്കാൻ ഇന്ത്യൻ റെയിൽ വേ പ്രതിജ്ഞാബദ്ധരുമാണ്‌..പക്ഷേ....ഇത്‌ ഇന്ത്യ ആണ്‌...ഇവിടെ ഇങ്ങനെ ഒകെയ്‌ ആണ്‌....

      Delete
    3. എനിക്ക് ഓര്‍മ വച്ചപ്പോള്‍ തൊട്ടേ റയില്‍വേ ഇങ്ങനെയാണ്. അതൊരു കഴിവാണ്. നഷ്ടത്തില്‍ ഓടുമ്പോഴും വലിയ ലാഭം കൊയ്യുമ്പോഴും(എന്ന് അവകാശപ്പെടുമ്പോഴും) ഒരേ നിലവാരം :-p കീപ്പ് ചെയ്യുക എന്നത്. ആ സമചിത്തതയെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതിനു പകരം...ഇങ്ങനെയൊക്കെയാണോ വേണ്ടത്?

      Delete
    4. രണ്ടും തമ്മില്‍ എന്താ കാര്യമായ വ്യത്യാസം? അവകാശവാദങ്ങളെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതല്ലേ പരസ്യം?(ആണോ? എം. ബി. എക്കാരനോടാണേ കോര്‍ക്കുന്നത്). അതാണ്‌ ഞാന്‍ പറഞ്ഞത് തമ്മില്‍ ഭേദമായ പരസ്യം(അവകാശവാദങ്ങള്‍) സ്വര്‍ണ്ണക്കടക്കാരുടെതാണ്. ഒന്നുമില്ലെങ്കില്‍ സ്വര്‍ണം എന്ന് പരസ്യപ്പെടുത്തിയിട്ട് സ്വര്‍ണം (പണിക്കൂലിയും മാറ്റും എത്രയായാലും) തന്നെയല്ലേ അവര്‍ വില്‍ക്കുന്നത്!!!

      Delete
    5. In simple Advertisement are paid announcement..
      ഇന്ത്യൻ റെയിൽ വേ എന്റെ അറിവിൽ ഇതുവരെ അവരുടെ അവകാശ വാദങ്ങൾ പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.. അതാ ഞാൻ അങ്ങനെ പറഞ്ഞത്..

      ഒരു തരത്തിൽ പറഞ്ഞാൽ അവകാശവാദങ്ങൾ തന്നെയാണ്‌ പരസ്യങ്ങളും..അനവശ്യമായ അവകാശവാദങ്ങൾ പരസ്യത്തിൽ ഉന്നയിച്ചാൽ ഒടുവിൽ ഇന്ദുലേഖയുടെ ഗതി വരും..

      Delete
    6. ആ ധാരണ തെറ്റാണ്‌...പരസ്യം കൊടുക്കുന്ന എല്ലാ കമ്പനികളും അതേ ഉൽപന്നം തന്നെയാണ്‌ കൊടുക്കുന്നത്‌(എന്റെ അറിവിൽ)..അല്ലാത്തതിന്‌ ഒരു ഉദാഹരണം പറയുമോ???

      Delete
    7. എത്ര ഉദാഹരണം വേണം? Beauty productsനെ എല്ലാം അങ്ങ് കൂട്ടിക്കോ.
      'പുരാതന താളിയോലഗ്രന്ഥളില്‍ നിന്ന് കണ്ടെടുത്ത, പ്രകൃതിദത്തമായ ചേരുവകള്‍ മാത്രം ചേരുന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന്‍റെ പിന്‍ബലത്തോടെ വിപണിയിലെത്തിക്കുന്ന' ഏത് സാധനമാണ് ഇപ്പറയുന്ന പരസ്യത്തില്‍ പറയുന്ന ഉല്‍പ്പന്നങ്ങള്‍ തന്നെ വിപണിയിലിറക്കുന്നത്?
      എന്തൊക്കെയാണ്...താമരപ്പൂവിന്റെ സത്ത്, റോസാപ്പൂവിന്റെ നന്മ, കറ്റാര്‍വാഴയുടെ ഗുണങ്ങള്‍, മറ്റേത് മറിച്ചേത് (സംഭവങ്ങള്‍ക്ക് എണ്ണ, ഷാമ്പൂ, ഫേസ്പ്പാക്ക്, ഫെയര്‍നെസ്സ് ക്രീം തുടങ്ങിയവയുടെ രൂപം ഉണ്ട് എന്നത് ശരി തന്നെ). ഇന്ന ഡിസൈനിലെ ആഭരണങ്ങള്‍ എന്ന് പരസ്യപ്പെടുത്തിയാല്‍ അത് തന്നെ കിട്ടുമല്ലോ. അത്രയെ ഉദ്ദേശിച്ചുള്ളൂ.
      പിന്നെ, എന്നെ ഏറ്റവും ചിരിപ്പിച്ചിട്ടുള്ള ഒരു സാധനമാണ് ഈ ഗോള്‍ഡ്‌ ഫേഷ്യല്‍. സ്വര്‍ണത്തിന് എന്ത് വിലയാവും എന്ന് നമ്മുക്കറിയാമല്ലോ. പക്ഷെ, ഒരു നാലഞ്ചു ഡപ്പിയില്‍ എന്തൊക്കെയോ നിറച്ചു വരുന്ന ഈ സംഭവത്തിന് ഏകദേശം ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വിലയെ ഉള്ളൂ. പലരും മാസം തോറും പോയി ഇത് ചെയ്യുന്നതിന്‍റെ ഗുട്ടന്‍സ് എനിക്ക് ഇത് വരെ പിടികിട്ടിയിട്ടില്ല.

      Delete
    8. ഇത്ര ആധികാരികമായി പറയുമ്പൊൽ അംഗീകരിക്കാതിരിക്കാൻ കഴിയില്ലല്ലോ...
      എന്നാലും ഒരു കാര്യം.,
      എല്ലാ കമ്പനികളും പരസ്യത്തിൽ പറയുന്ന അതേ പ്രോഡക്ട്‌ തന്നെയാണ്‌ കൊടുക്കുന്നത്‌..(സോപ്പ്‌,ഫൈർന്നെസ്സ്‌ പയ്ക്‌,ഷാപൂ)
      പിന്നെ അതിൽ അടങ്ങിയിരിക്കുന്ന വസ്തുകൾ,അത്‌ അവരുടെ താൽപര്യത്തിന്‌ അധിഷ്ഠിതമാണ്‌.
      ഞാൻ നേരത്തെ പറഞ്ഞല്ലോ advertisements are paid announcement.അത്‌ കൊണ്ട്‌ തന്നെ പരസ്യത്തിൽ അവർക്ക്‌ തോന്നുന്നത്‌ പറയാൻ അവർക്ക്‌ അവകാശം ഉണ്ട്‌..അത്‌ സത്യമാകണം എന്ന് ഒരു നിർബന്ധവും ഇല്ല.പരസ്യം സത്യമാണെന്നും അത്‌ വിശ്വസിക്കണം എന്നും ഒരു കമ്പനിയും അവകാശപ്പെടുന്നില്ല..അത്‌ കൊണ്ട്‌ തന്നെ അവർ കുറ്റകാരും അല്ല..(എന്റെ വിഷണകോണകത്തിൽ)
      അത്‌ സത്യമാണെന്ന് കരുതുന്ന താൻ ഉൾപ്പെടുന്ന പൊതുജങ്ങൾ ആണ്‌ വിഢികൾ..
      നിയമപ്രകാരം ആ ഉൽപന്നത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള അസംസ് ക്യത വസ്തുകൾ എന്തൊക്കെ എന്ന് അവർ അതിന്റെ പുറംചട്ടയിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്‌...


      പിന്നെ റെയിൽ വേയുടെ കാര്യത്തിൽ അതിന്റെ മന്ത്രിയും ഉദ്ദ്യേഗസ്ഥവ്യന്ദവും നമ്മുടെ സർക്കാരും പറയുന്ന കാര്യമാണ്‌ ഞാൻ പറഞ്ഞ അവരുടെ അവകാശവാദം.

      Delete
    9. അത് ഒന്നും തന്നെ ഞാന്‍ വിശ്വസിക്കുന്നില്ല(വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു), അത് കൊണ്ടല്ലേ ഇങ്ങനെ പറഞ്ഞത്. ഇനി വിശ്വസിച്ചാലും ഗുണമൊന്നും ഇല്ല, കാരണം ഇതൊന്നും എനിക്ക് പിടിക്കില്ല!!!

      Delete
    10. കാര്യമൊക്കെ ശരിയാണ് എങ്കിലും ലേബലുകള്‍ വിശ്വസനീയമാണ് എന്ന് പറയാന്‍ പറ്റില്ല എന്ന് തോന്നുന്നു. പ്രത്യേകിച്ച് ഹെര്‍ബല്‍, ഓര്‍ഗാനിക്ക് എന്നൊക്കെ പറയുന്ന ഉല്‍പ്പന്നങ്ങള്‍. പലതിന്റെയും ലേബലില്‍ അതില്‍ ഉപയോഗിച്ചിരിക്കുന്ന കെമിക്കലുകളുടെയും പ്രിസര്‍വെറ്റീവുകളുടെയും പേര് ഉണ്ടാവില്ല. Key ingredients എന്ന് പറഞ്ഞ് Neem, Saffron, Milk Cream എന്നൊക്കെയേ കാണൂ.

      Delete
    11. പിന്നെ വേറൊരു കാര്യം പറഞ്ഞാല്‍ ശരിയാണോ എന്ന് അറിയില്ല, നമ്മുടെ നാട്ടില്‍ frozen dessert എന്ന് പറഞ്ഞ് ഏതെങ്കിലും ബ്രാന്‍ഡ് പരസ്യം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. പക്ഷെ ഐസ്ക്രീം ബ്രാന്‍ഡുകള്‍ കുറവാണ്. ലേബലില്‍ Medium Fat Frozen Dessert എന്നുണ്ടെങ്കിലും കടയിലൊക്കെ ചെന്നാല്‍ ഐസ്ക്രീം എന്ന് പറഞ്ഞ് തരുന്നത് ഇവയാണ്(മെറിബോയുടെ പരസ്യം വരുന്നത് വരെ ഇങ്ങനെ ഒരു വ്യത്യാസത്തെ പറ്റി പോലും എനിക്കറിയില്ലായിരുന്നു).

      Delete
    12. രാഷ്ട്രീയക്കാരുടെ തട്ടിപ്പും (വ്യാജ)വാഗ്ദാനങ്ങളുമൊക്കെ ലോകത്ത് എല്ലായിടത്തും ഉണ്ട്, പക്ഷെ നമ്മുടെ ഭരണയന്ത്രം മുഴുവന്‍ താറുമാറായി കിടക്കുകയാണ്. അതാണ്‌ പ്രശ്നം.

      Delete

Post a Comment

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...