സ്വന്തം ഭാര്യയെ കൂട്ടികൊടുക്കുന്നവനും മലയാളത്തിന്റെ "ന്യൂസ്‌ മേക്കർ ഒഫ്‌ ദ്‌ ഇയർ" ലിസ്റ്റിൽ....

ആ സമരം ഇതിനായിരുന്നോ...?

വിപ്ലവം ഇങ്ങനെയാണോ വേണ്ടത്..?

ഇവിടെ പകൽ പരസ്യചുംബനം നടത്തുമ്പോൾ അവർ അവിടെ രാത്രി പെൺവാണിഭം നടത്തുക ആയിരുന്നു...

അവസാനം പവനായി പശുപാലൻ ആയി.ചുംബന സമരം എന്ന വിപ്ലവകരമായ സമരമുറയായി പടനയിച്ചു വന്ന യുവത്വം ആയിരുന്നു പശുപാലൻ.ചുക്കാൻ പിടിക്കാൻ സഹധർമ്മിണി രശ്മി നായരും.കോഴിക്കോട്ട് ഉണ്ടായ സംഭവങ്ങളെ തുടർന്ന് ആയിരുന്നു ഇവരുടെ രംഗ പ്രവേശം.ചുംബിക്കാൻ ഉള്ള അവകാശവും സ്വതന്ത്രവും വേണം.പക്ഷെ ആ സമരമുറകളിൽ നാം കണ്ടത് എന്തായിരുന്നു??നമ്മുടെ നാടിന് ചേർന്ന സംസ്കാരം അല്ല എന്ന് പറഞ്ഞവരെ അവർ പരിഹസിച്ചു.സംസ്കാരങ്ങളെയും ഒക്കെ അവഹേളിച്ചു.ഈ സമര മുറ ഒരു പുതിയ സമര മുറയാണ് എന്ന് ആണത്രെ.പശുപാലനെയും രശ്മി നായരെയും അനുകൂലിച്ചു നിരവധി സാംസ്കാരിക നേതാക്കൾ , സിനിമാക്കാർ , രാഷ്ട്രീയ നേതാക്കൾ ഒക്കെ വന്നു.ഭാരത സംസ്കാരങ്ങളെ പുച്ഛം ആരുന്നു ഇവർക്ക്.നഗ്നത കാട്ടിയ രശ്മി അതു അവരുടെ തൊഴിൽ ആണെന്ന് പറഞ്ഞു.ഈ സമര മുറകൾ ഒക്കെ നടത്തിയതും ഈ പെണ്വാണിഭം എന്ന വിപ്ലവം നടത്താൻ ആയിരുന്നോഎന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നിതാ ഭാര്യയും ഭർത്താവും ഓണ് ലൈൻ പെണ് വാണിഭത്തിനു പിടിയിൽ.ചുംബന സമരം ഈ വാണിഭങ്ങൾക്ക് ആളെ കാൻവാസ് ചെയ്യാൻ ആയിരുന്നോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.സംസ്കാരങ്ങളും അനുഷ്ട്നങ്ങളും ഒരിക്കലും ജീവിതത്തെയോ സമൂഹത്തെയോ നശിപ്പിക്കാനോ ഒന്നും അല്ല.അവ പൂർവികർ തങ്ങളുടെ വരും തലമുറയുടെ നന്മയെ മുന്നിൽ കണ്ടു രൂപം നല്കി വന്നതും ആചരിച്ചു വന്നതും ആണ്.അവ തകർത്തു വിപ്ലവം നടത്തി മുന്നേറുമ്പോൾ നമുക്ക് നമ്മെ തന്നെ നഷ്ട്ടം ആയി വരുന്നു.താലി പോട്ടിചെറിഞ്ഞല്ല ഭർത്താവിൽ നിന്നും സ്വതന്ത്രം നേടേണ്ടത്...തെരുവോരങ്ങളിൽ ചുംബിച്ചല്ല വിപ്ലവം നടത്തണ്ടത്....ഇന്ന് പുച്ഛം തോന്നുന്ന സംസ്കരങ്ങൾ നാളെ തിരിച്ചു വേണം എന്ന് ഒരആഗ്രഹിക്കും.ആഗ്രഹിക്കും..അന്ന് ചിലപ്പോൾ ഈ സമൂഹം ഒരിക്കലും തിരിച്ച് കയറാൻ കഴിയാത്ത കുഴിയിൽ അക പെട്ടിട്ടുണ്ടാകും എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നതാണ് ഈ സംഭവം.ഇതുപോല ഉള്ളവരാകും ഇന്ന് ഒന്നിചിരിക്കാനും ഒന്നിച്ചു നടക്കാനും സമരം ചെയുന്നവര്ക്ക് ചുക്കാൻ പിടിക്കുന്നത് എന്ന് നാം മറന്നു കളയരുത്.
സംസ്കാര ശൂന്യമായ ഏത് പ്രവർത്തിക്ക് ചുക്കാൻ പിടിക്കുന്നവന്നും അവന്റെതായാ നിഗൂഢ ലക്ഷ്യങ്ങൾ ഉണ്ടാകും എന്നത് കാള പെറ്റൂന്ന് കേൾക്കുമ്പോഴെ കയർ എടുക്കാൻ ഓടുന്ന മുഴുവൻ വിഢികളും ഓർത്താൽ നന്ന്..








Comments

  1. രാഹുല്‍ പശുപാലനെയും രശ്മി നായരെയും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റ് ചെയ്തു എന്നത് ശരി തന്നെ. അവര്‍ തെറ്റ് ചെയ്തിട്ടും ഉണ്ടായിരിക്കാം(എന്തെങ്കിലും ഇക്കിളി വാര്‍ത്ത കിട്ടിയാല്‍ പിന്നെ നമ്മുടെ മാധ്യമങ്ങള്‍ കാണിക്കാറുള്ള ശുഷ്ക്കാന്തി കാരണമാണ് എനിക്ക് ഒരു സംശയം ബാക്കികിടക്കുന്നത്). പക്ഷെ അവര്‍ പ്രതിനിധീകരിച്ച ആശയങ്ങളെ, അവരുടെ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് അവയെ മറയായും പരസ്യമായും ഉപയോഗിച്ചു(ച്ചിരിക്കാം) എന്നത് കൊണ്ട് തള്ളിപ്പറയുന്നത് ശരിയാണോ? ഞാന്‍ ആശയത്തെ പറ്റിയാണ് പറയുന്നത്, വ്യക്തികളെ പറ്റിയല്ല.
    ഉദാഹരണത്തിന്, ഗാന്ധിജിയുടെയും നെഹ്‌റുവിന്‍റെയും വ്യക്തിജീവിതത്തെ പറ്റി എന്തൊക്കെ ആരോപണങ്ങള്‍(തെളിയിക്കപ്പെടാവുന്ന ആരോപണങ്ങള്‍ എന്ന് വേണം പറയാന്‍) ഉണ്ടായിട്ടുണ്ട്?അവരുടെ ആശയങ്ങള്‍ക്ക് അത് കൊണ്ട് പ്രസക്തി ഇല്ലാതാവില്ലല്ലോ.

    ReplyDelete
  2. ഞാൻ ആ ആശയങ്ങളെയും എതിർക്കുന്ന ആളാണ്.ഞാൻ കഴിഞ്ഞ വർഷം ഈ സമയം ചുബനസമരത്തെ എതിർത്ത്‌ ബ്ലോഗ്‌ ചെയ്തതിന്‌ എന്നെ ഫോണിൽ വിളിച്ച്‌ തെറി വിളിച്ച നാറികളും ഉണ്ട്‌..അവസാനം ഫോൺ ഒഫ്‌ ചെയ്തപ്പോൾ നെറ്റിൽ നിന്നും എന്റെ കമ്പനി നമ്പർ എടുത്ത്‌ തെറി വിളിച്ചവരും ഉണ്ട്‌...

    അതുകൊണ്ട്‌ തന്നെ ഇത്തരം വർത്തകൾ എനെ വളരെ സന്തോഷിപ്പിക്കും..

    താൻ ഇതിനെ ഒകെയ്‌ സപ്പോർട്ട്‌ ചെയ്യുന്ന ആളാണോ??😳😳

    ReplyDelete
    Replies
    1. വഴിയിലിറങ്ങി എല്ലാവരും കൂടി ചുംബിച്ചാല്‍ പുരോഗമനവും വിമോചനവും സ്വാതന്ത്ര്യവും ഒക്കെ ഉണ്ടാവും എന്നൊന്നും ഞാന്‍ കരുതുന്നില്ല. പക്ഷെ പരസപരസമ്മതത്തോടെ(അതിന് അടിയില്‍ നാലഞ്ച് വര) ചുംബിക്കണം എന്നുള്ളവര്‍ക്ക് ചുംബിക്കാന്‍ ഉള്ള സ്വാതന്ത്ര്യം വേണം എന്ന് കരുതുന്ന ആളാണ്.
      ഒരാളുടെ ആശയത്തോട് എനിക്ക് വിയോജിപ്പുണ്ടായാല്‍ മാന്യമായ ഭാഷയില്‍ അത് വ്യക്തമായി പറയുക- അതിനപ്പുറം ഉള്ള പണികള്‍ ഒന്നും എന്നെക്കൊണ്ട് പറ്റില്ല.
      P.S: ഒന്നിച്ചിരിക്കുകയും നടക്കുകയുമൊക്കെ ചെയ്യുന്ന കാര്യവും പോസ്റ്റില്‍ കണ്ടു. അതിനെ ഞാന്‍ പൂര്‍ണമായും അനുകൂലിക്കുന്നു.

      Delete
    2. ഞാൻ ഒരു പഴഞ്ചൻ ആയതുകൊണ്ട്‌ തന്നെ എനിക്ക്‌ ഇതിനോട്‌ യോജിക്കാൻ കഴിയില്ല...

      Delete
    3. ഒരുമിച്ചിരുന്നാല്‍, നടന്നാല്‍, പരസ്പരസമ്മതത്തോടെ ചുംബിച്ചാല്‍ എന്താ കുഴപ്പം?
      പിന്നെ ഈ ഒരുമിച്ചിരുപ്പൊക്കെ കതിരില്‍ വളം വയ്ക്കുന്നത് പോലെ കോളേജില്‍ നിന്ന് അല്ല തുടങ്ങേണ്ടത്, സ്കൂളില്‍ മാറ്റിയിരുത്തുന്ന പരിപാടിയെ നിറുത്തണം എന്നാണ് എന്‍റെ അഭിപ്രായം.

      Delete
    4. സ്കൂളിൽ ഒരുമിച്ചിരുത്തുന്നത്‌ ഒകെയ്‌ നല്ലത്‌ തന്നെ...പക്ഷേ പെൺപ്പിളാരുടെ അമ്മമാരോട്‌ പറയണം വേണ്ട safety precautions ഒകെയ്‌ എടുക്കാൻ..അല്ലെങ്കിൽ പ്രായപൂർത്തി ആകാത്ത അമ്മമാരുടെ എണ്ണം ഒരുപാട്‌ കൂടും..

      Delete
    5. ഇതെന്തൊക്കെയാണ് ഈ പറയുന്നത്? ആണും പെണ്ണും എന്ന നിലയിലല്ല, മനുഷ്യര്‍ എന്ന നിലയില്‍ പരസ്പരസ്നേഹത്തോടെയും സഹകരണത്തോടെയും വിശ്വാസത്തോടെയും ജീവിക്കുന്ന കാര്യമാണ് ഞാന്‍ പറഞ്ഞത്. താങ്കള്‍ പഠിച്ചതെല്ലാം ബോയ്സ് സ്കൂളിലും മെന്‍സ് കോളെജിലുമാണോ? പെണ്‍സുഹൃത്തുക്കള്‍ ആരുമില്ലേ? അവരോടൊക്കെ ഇങ്ങനെയാണോ പെരുമാറുന്നത്?

      Delete
    6. PG വരെ പഠിച്ചത്‌ മിക്സഡ്‌ സ്കൂളിലും കോളേജില്ലും ആണ..ധാരാളം പെൺ സുഹ്യത്തുക്കളും ഉണ്ട്‌..ഒരു പക്ഷേ തന്നിക്ക്‌ ഉള്ളതിലും അധികം...ഞാൻ ഒരിക്കൽ പോലും എന്റെ ഒരു പെൺ സുഹ്യത്തിനോടും മോശമായി പെരുമാറിയിട്ടില്ല..ഇനിയും അങ്ങനെ തന്നെ തുടരുകയും ചെയ്യും...


      എനിക്ക്‌ ചോദിക്കാൻ ഒരു കാര്യം മാത്രമേ ഉള്ളൂ..താൻ ദിവസവും കാണുന്ന തന്റെ ആൺ പെൺ സുഹ്യത്തുക്കൾ തമ്മിൽ ഉള്ളത്‌ പവിത്രമായ ബന്ധമാണ്‌ എന്ന് തന്നിക്ക്‌ തന്റെ മനസാക്ഷിയെ തൊട്ട്‌ പറയാൻ കഴിയുമോ???
      ഞാൻ കണ്ടതും മനസിലാക്കിയതുമായ കാര്യങ്ങളെ മുൻ നിർത്തിയാണ്‌ ഞാൻ സംസാരിക്കുന്നത്‌...

      Delete
    7. ഞാന്‍ ഇപ്പോള്‍ വിമന്‍സ് കോളേജിലാണ് പഠിക്കുന്നത് എന്ന് കൂടി പറയട്ടെ.
      പവിത്രം എന്ന് വിശുദ്ധം വച്ചാല്‍ എന്നല്ലേ അര്‍ത്ഥം? അപ്പോള്‍ പെണ്‍-പെണ്‍ ബന്ധങ്ങളിലും ആണ്‍-ആണ്‍ ബന്ധങ്ങളിലും ഉണ്ട് എന്ന് പോലും ഉറപ്പുപറയാന്‍ പറ്റുമോ? പവിത്രമല്ലാത്ത ബന്ധങ്ങള്‍ ഒരുപാടുണ്ട് എന്നത് ശരിയാണ്. പക്ഷെ പവിത്രമായ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ നമ്മുടെ സമൂഹം സമ്മതിക്കുമോ?

      Delete
    8. അതുപറ.. വിമൻസിൽ പഠിച്ചിട്ടാ ഇങ്ങനെ....
      സമൂഹം കാണുന്ന 99% മോശമായത്‌ ആകുമ്പൊൾ അറിയാതെ മൂല്യബോധം ഉള്ള സമൂഹം ആ 1 % ത്തെ തിരിച്ചറിയാതെ പോകുന്നു..

      Delete
    9. ഡിഗ്രിക്ക് അലോട്ട്മെന്റ് വിമന്‍സില്‍ കിട്ടിയപ്പോള്‍ ഇവിടുത്തെ ജീവിതം എങ്ങനെയാണ് എന്നറിയാന്‍ ഒരു ആഗ്രഹം. അത് കൊണ്ട് ചേര്‍ന്നു എന്നേയുള്ളൂ. 12 വരെ മിക്സഡ്‌ സ്കൂളുകളിലായിരുന്നു. മടുത്തു. ഇനി ഏതെങ്കിലും മിക്സഡ്‌ കോളേജില്‍ തന്നെ പോവണം. പിന്നെ വിമന്‍സില്‍ എല്ലാവര്‍ക്കും ഭയങ്കരമൂല്യബോധവും അടകവും ഒതുക്കവും ആണ് എന്നൊന്നും വിചാരിക്കേണ്ട.

      Delete
    10. അതെനിക്ക്‌ മനസിലായി...അതിന്റെ ഏറ്റവും നല്ല ഉദഹരണം എന്റെ മുൻപിൽ തന്നെ ഉണ്ടല്ലോ..

      Delete
  3. ജീവിതത്തിൽ നീതി പുലർത്തത്തവരുടെ ആശയങ്ങളോട്‌ ഞാൻ യോജിക്കാറില്ല...അത്‌ എത്ര മികച്ചത്‌ ആയാലും...

    ചാരിത്രയ പ്രസംഗം നടത്തുന്ന വേശ്യകളോട്‌ എനിക്ക്‌ എന്നും പുച്ഛ്മാണ്‌.

    ReplyDelete
    Replies
    1. എങ്കില്‍ പിന്നെ അവരോടു ബഹുമാനമല്ലേ തോന്നേണ്ടത്? ഈ ചുംബനസമരമൊക്കെ നടത്തിയിട്ട് 'ശരിക്കും ഞങ്ങള്‍ അടക്കവും ഒതുക്കവും ഉള്ള പാവങ്ങളാണ്' എന്നായിരുന്നെങ്കില്‍ അല്ലെ ഹിപ്പോക്രസി?

      Delete
    2. ഞാൻ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യും...പക്ഷേ അത്‌ ഇവളെ പോലെ പേകൂത്ത്‌ കാണിക്കുന്ന ****** കളെ അല്ല..മറിച്ച്‌ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഉടുമുണ്ട്‌ അഴിക്കുന്ന പാവങ്ങളെയാണ്‌..

      Delete
    3. കാണിക്കാവുന്ന തന്തയിലാഴിക മുഴുവൻ കാണിച്ചിട്ട്‌ അത്‌ നെറ്റിയിൽ എഴുതി വച്ചോണ്ട്‌ നടക്കുന്നത്‌ അന്തസ്സാണ്‌ എന്ന് ഞാൻ കരുതുന്നില്ല...

      Delete
    4. കേസിന്‍റെ ചുരുളുകളെല്ലാം അഴിയട്ടെ...എന്താ സംഭവിച്ചതെന്ന് വ്യക്തമാവട്ടെ.

      Delete
    5. നേരത്തെ ഒരു പോസ്റ്റില്‍ പ്രൊസ്റ്റിറ്റ്യൂഷന്‍ പൂര്‍ണമായും നിരോധിക്കാന്‍ മന്ത്രിക്കും സര്‍ക്കാരിനും ഒന്നും പറ്റില്ല എന്ന് പറഞ്ഞത് ഇത് കൊണ്ടാണ്. എല്ലാവര്‍ക്കും ഇത് തെറ്റും അപരാധവും ഒന്നുമല്ല. അവരെ സംബന്ധിച്ചിടത്തോളം ഇത് നല്ല വരുമാനമുണ്ടാക്കാവുന്ന ഒരു തൊഴില്‍ മാത്രമാണ്. നിയമവിരുദ്ധമല്ലായിരുന്നുവെങ്കില്‍ ഇവര്‍ ഇത് ഇങ്ങനെ രഹസ്യമായി നടത്തുമോ എന്ന കാര്യം പോലും എനിക്ക് സംശയമാണ്.

      Delete
    6. കേസ്സിന്റെ ചുരുൾ അഴിയാൻ കാത്തുനിൽക്കണ്ട കാര്യം ഒന്നും ഇല്ല...ആർഷഭാരത സംസകാരത്തിൽ ജീവിച്ചിട്ടും പരസ്യമായി കണ്ടവളുമാരെയും/കണ്ടവന്മാരെയും തമ്മിൽ ചുമ്പിപ്പിക്കാൻ ഉൽഝാഹം കാണിച്ചവർ രഹസ്യത്തിൽ കൂട്ടികൊടുപ്പ്‌ ചെയ്യും എന്ന് ഊഹിക്കാൻ കോടതി വിധിയുടെ ആവശ്യം ഒന്നും ഇല്ല..സാധാരണക്കാരന്റെ സാമന്യ ബുദ്ധി മതി...

      Delete
    7. വ്യക്തി ബന്ധങ്ങൾക്കും രക്ത ബന്ധങ്ങൾക്കും വില കൽപ്പിക്കാത്ത "താൻ"എന്ന വ്യക്തിയെ കുറിച്ച്‌ മാത്രം ചിന്തിക്കുന്നവർക്ക്‌ എന്തിനെയും ഏതിനെയും ന്യായികരിക്കാം..ഞാൻ ചിന്തിക്കുന്നത്‌ ഈ സംസ്കാരവും ഈ മണ്ണും എനിക്ക്‌ മത്രം അവകാശപ്പെട്ടതല്ല എന്നാണ്‌..
      അത്‌ വരും തലമുറകൾക്ക്‌ വേണ്ടി എന്റെ പൂർവികർ ഞാൻ ഉൾപ്പെടുന്ന ഈ തലമുറയെ ഏൽപ്പിച്ചതാണ്‌..അതു കൊണ്ട്‌ തന്നെ അതിനു കളങ്കം ഏൽപ്പിക്കാതെ സംരക്ഷിക്കേണ്ടത്‌ എന്റെയും ഉത്തരവാദിത്വം ആയത്‌ കൊണ്ട്‌ അതിന്‌ മൂല്യച്യുതി വരുത്തുവാൻആര്‌ ശ്രമിച്ചാലും ഞാൻ പല്ലും നഖങ്ങളും ഉപയോഗിച്ച്‌ എതിർക്കുക തന്നെ ചെയ്യും..

      Delete
    8. ഈ ആര്‍ഷഭാരത സംസ്ക്കാരം എന്ന് താങ്കള്‍ ഉദ്ദേശിക്കുന്നത് എന്താണ്? ഒന്ന് ബ്രീഫായിട്ടു പറയാമോ?
      (താങ്കളുടെ കാഴ്ചപ്പാടുകള്‍ പണ്ട് കാലത്തെ പാശ്ചാത്യരുടെ മൂല്യങ്ങളുമായാണ് കൂടുതല്‍ ചേരുക)

      Delete
    9. പിന്നെ ഈ സംസ്ക്കാരം എന്നത് മണ്ണ് എന്നൊക്കെ പറയുന്നത് പോലെ മൂര്‍ത്തമായ ഒരു വസ്തുവല്ല. അത് കുറെ വീക്ഷണങ്ങളാണ്. അത് സ്ഥായിയല്ല, മാറിക്കൊണ്ടേ ഇരിക്കും. സദാചാരഗുണ്ടകളുടെ കേന്ദ്രമായ കേരളത്തിലെ സ്ത്രീകള്‍ മാറ് മറയ്ക്കുന്നത് ഒരു കാലത്ത് കൊടിയ പാതകമായിരുന്നു. ചുംബനം നിഷിദ്ധമായിരുന്ന കാലം പാശ്ചാത്യലോകത്തിനും ഉണ്ടായിരുന്നു.

      Delete
    10. എന്റെയും തന്റെയും ഐഡിയോളജികൾ തികച്ചും രണ്ട്‌ ധ്രുവങ്ങളിൽ ആണ്.വെറുതെ പരസ്പരം തർക്കിക്കാം എന്നാല്ലതെ വേറെ ഗുണം രണ്ടാൾക്കും ഉണ്ടാകില്ല...ഒരുപക്ഷേ കൂടുതൽ സംസാരിച്ചാൽ അത്‌ കൂടുതൽ പ്രധിസന്ധികൾക്ക്‌ വഴിയോരുക്കും എന്ന പേടിയോടെ ഞാൻ നിർത്തുന്നു...

      Delete
    11. ജെ. ദേവികയുടെ ''കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?' എന്ന പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം:
      '' 'സാരി'യും ഇന്ത്യൻ സംസ്കാരവും.
      'ഇന്ത്യൻ സംസ്കാര'ത്തിന്റെ ഉത്പന്നവും ചിഹ്നവുമായി എല്ലാവരും ആദരിക്കുന്ന 'സാരി' എന്ന വസ്ത്രം നാം ഇന്നു ധരിക്കുന്ന രീതി സംവിധാനംചെയ്തത് ഒരു വിദേശവനിതയായിരുന്നുവെന്ന കാര്യം എത്രപേർക്കറിയാം? ബംഗാൾ നവോത്ഥാനത്തിന്റെ നായകന്മാരിൽ ഒരാളായിരുന്ന കേശബ്ചന്ദ്ര സെന്നും സെനാനാമിഷനിൽ പ്രവർത്തിച്ചിരുന്ന ഒരു മിഷണറിവനിതയും ചേർന്നാണ് 'സാരി'ക്ക് ഈ പുതിയരൂപം നല്കിയത്. ബംഗാളിൽ സ്ത്രീകൾ കനംകുറഞ്ഞ പരുത്തിസാരികൾമാത്രമേ ഉടുത്തിരുന്നുള്ളു - അവർ ബ്ലൗസ്, പാവാട തുടങ്ങിയവയൊന്നും ഉപയോഗിച്ചിരുന്നില്ല. ബംഗാളിലെ ചൂടിനും വിയർപ്പിനും പറ്റിയ വസ്ത്രധാരണരീതിയായിരുന്നു അത്. അവിടുത്തെ സ്ത്രീകൾക്ക് അന്ന് ശരീരത്തെക്കുറിച്ച് പാപബോധമോ ലജ്ജയോ ഉണ്ടായിരുന്നില്ല. എന്നാൽ മിഷണറിമാർക്കും സാമൂഹ്യപരിഷ്കർത്താക്കൾക്കും വസ്ത്രരീതിയിൽ സൗകര്യം, സുഖം എന്നതിലുപരി 'മാന്യത'യായിരുന്നു പ്രധാനം. അവർ 'സാരി'യെ മാന്യമാക്കാൻ തീരുമാനിച്ചു. പത്തൊമ്പതാംനൂറ്റാണ്ടിലെ ബ്രിട്ടിഷ് സ്ത്രീകൾ ധരിച്ചിരുന്ന നീണ്ട ഗൗൺ (നമ്മുടെ ഇന്നത്തെ നൈറ്റിമാതിരി, കുറേക്കൂടി ഇറുകിയ, ഒരു വേഷം)പോലെ അതിനെ ആക്കിത്തീർക്കാനായിരുന്നു അവരുടെ ശ്രമം. ഇറുകിയ, കയ്യിറക്കവും മെയ്യിറക്കവുമുള്ള ബ്ലൗസ്, അടിപ്പാവാട (പെറ്റിക്കോട്ട് എന്നാണ് അന്നത്തെ മദാമ്മമാർ അതിനെ വിളിച്ചിരുന്നത്; നമ്മളിൽ ചിലർ ഇന്നും ആ വാക്ക് ഉപയോഗിക്കുന്നു.) ഇവകൂടി ചേർത്തപ്പോൾ 'സാരി' ഗൗൺമാതിരിയായി. 'ഇന്ത്യൻവേഷം' എന്ന പേരിൽ ഇത് നാട്ടിൽമുഴുവൻ പ്രചരിപ്പിച്ചു. ഇന്നാകട്ടെ മദാമ്മമാർ അവരുടെ വസ്ത്രശാഠ്യങ്ങളെല്ലാം കളഞ്ഞ് സൗകര്യം, സുഖം, ഭംഗി എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്നു. നമ്മളോ, അവർ കെട്ടിയേൽപ്പിച്ച വസ്ത്രസദാചാരത്തെ 'ഇന്ത്യൻ സംസ്കാര'മായി തെറ്റിദ്ധരിച്ച് അതിനെയും കെട്ടിയെഴുന്നള്ളിച്ചു കഴിയുന്നു!
      സാരി എന്ന വസ്ത്രം 'ഭാരതീയ ദേശീയവേഷ'മായി മാറിയത് പലവഴിക്കാണ്. രാജാ രവിവർമ്മ ഹിന്ദുദേവതമാരെ ചിത്രീകരിക്കാൻ തുനിഞ്ഞപ്പോൾ അവർക്കു പറ്റിയ വസ്ത്രം സാരിയാണെന്നു തീരുമാനിക്കുകയായിരുന്നുവത്രേ. ഇന്ത്യയിലെ പല പ്രദേശങ്ങളിലും സ്ത്രീകൾ ഇതു ധരിക്കുന്നുവെന്ന കണ്ടെത്തലായിരുന്നു ഇതിനു പ്രചോദനം. എന്നാൽ രവിവർമ്മയുടെ കണ്ണിലെ 'ഹിന്ദുസ്ത്രീ'യുടെ മാതൃക സവർണ്ണഹിന്ദുവനിതയായിരുന്നുവെന്ന വാസ്തവം കാണേണ്ടതുണ്ട്. മഹാരാഷ്ട്രിയൻ ശൈലിയിൽ (മഹാരാഷ്ട്രയിലെ സവർണ്ണസ്ത്രീകളുടെ ശൈലിയിൽ) വസ്ത്രധാരണംചെയ്ത ദേവതകളെയും പുരാണകഥാപാത്രങ്ങളെയുമാണ് രവിവർമ്മച്ചിത്രങ്ങളിൽ നാം കാണുന്നത്.
      പടിഞ്ഞാറൻ വസ്ത്രങ്ങൾ - ജീൻസ്, പാന്റ്സ്, ചെറിയ പാവാട - ധരിച്ചാൽ സ്ത്രീകൾ 'ഇന്ത്യൻ സംസ്കാര'ത്തിനു പുറത്താകുമെന്ന് അടുത്തകാലത്ത് ചില തീവ്രവാദികൾ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. പുരുഷന്മാർ കോട്ടും സൂട്ടും ജീൻസും ധരിച്ചു നടക്കുന്നതിൽ തെറ്റില്ല; അവർക്ക് മുണ്ടിനടിയിൽ അടിപ്പാവാട വേണ്ട; നേർത്ത ഷർട്ടിനടിയിൽ ബനിയൻ ഇടാതെയും നടക്കാം; ചെറിയ കുട്ടിനിക്കറുമിട്ട്, കയ്യില്ലാത്ത ബനിയനും കയറ്റി റോഡിലൂടെ കറങ്ങാം - ഇതൊന്നും 'ഇന്ത്യൻസംസ്കാര'ത്തിനു കുഴപ്പംവരുത്തില്ല. എന്നാൽ സ്ത്രീകൾ അതിന്റെ പകുതിവഴിയെത്തിയാൽ 'എല്ലാംനശിച്ചു' എന്നു പ്രഖ്യാപിക്കാൻ ആളുണ്ട്! വാസ്തവത്തിൽ ഈ ഇരട്ടത്താപ്പ് ഏറിയോ കുറഞ്ഞോ ഇന്ത്യയിലെല്ലായിടത്തുമുണ്ട്. മതതീവ്രവാദം വളർന്നതോടെ ഇത്തരം ഭ്രാന്ത് അല്പം കുറവായിരുന്ന നഗരപ്രദേശങ്ങളിൽപ്പോലും ഈ ഇരട്ടസദാചാരം നടപ്പിലാക്കാനുള്ള ശ്രമങ്ങൾ കൂടുതലായി കാണുന്നുണ്ട്.''(ദേവിക, 132-133)

      ദേവിക, ജെ. “'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?” തിരുവനന്തപുരം: സെന്റര്‍ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്, ജനുവരി 2011. 132-133.

      Delete
    12. മോശം വസ്ത്രം ധരിക്കുന്ന സ്ത്രീയും പുരുഷനും എന്റെ മുൻപിൽ മോശക്കാരാണ്‌.

      ഒരിക്കൽ എന്റെ മുൻപിൽ കൂടി ലഗിൻസ്‌ ധരിച്ച നടന്ന എന്റെ പെങ്ങളെ പിന്നെ ഒരിക്കൽ പോലും ഞാൻ അതിന്‌ അനുവദിച്ചിട്ടില്ല...

      Delete
    13. പലരും പറയുന്ന രീതിയിലുള്ള ആര്‍ഷഭാരതസംസ്കാരമൊന്നും ഇവിടെ ഇല്ലായിരുന്നു എന്ന് കാണിക്കാന്‍ ഒരു ഉദാഹരണം പറഞ്ഞതാണ്.

      Delete

Post a Comment

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...