"പ്രണയം"

"പ്രണയം"

മുന്തിരി ഗര്‍ഭം എന്ന് കേട്ടിട്ടുണ്ടോ..? ഗര്‍ഭപാത്രത്തില്‍ അല്ലാതെ, അണ്ഢാശയത്തിലോ, അതിന്‍റെ നാളിയിലോ ഉണ്ടാകുന്നതാണ്.. സ്ഥാനം തെറ്റിയുണ്ടാകുന്ന ഗര്‍ഭം!! അത് കുഞ്ഞിനും, അമ്മയ്ക്കും അപകടകരമാണ്. എത്രയും പെട്ടന്ന് എടുത്തു കളഞ്ഞില്ലായെങ്കില്‍.. അമ്മയുടെ ജീവന്‍ തന്നെ അപകടത്തിലാകും. ഓപ്പറേഷന്‍ ചെയ്ത് ട്യൂബോ, അല്ലെങ്കില്‍ അണ്ഢാശയം തന്നെയോ എടുത്തു കളയണം. പിന്നീട് ആ സ്ത്രീക്ക് അമ്മയാകാനുള്ള ചാന്‍സ് കുറയുന്നു.. ചിലപ്പോള്‍ ഒട്ടും തന്നെ ഇല്ലാതാവുന്നു!!!!!!

ചില പ്രണയങ്ങളും ഇങ്ങനെയാണ്. കാലവും, സമയവും നോക്കാതെ കയറി വരും. പൂര്‍ണ്ണ വളര്‍ച്ചയെത്തില്ലെന്നും, വിജയിക്കില്ല എന്നറിഞ്ഞാലും അതങ്ങനെ വളര്‍ത്തും. ഒടുവില്‍ മരണത്തിനും ജീവിതത്തിനും ഇടയില്‍ വെച്ച് ഏതോ നിമിഷത്തില്‍ മുറിച്ചു മാറ്റേണ്ടി വരും. പ്രണയം ചാപിള്ളയാവുകയും ചെയ്യും!!!

മതവും, ജാതിയും ആകാം; സാമ്പത്തിക അന്തരമാകാം; പ്രായത്തിന്‍റെ അന്തരമാകാം. ഇതൊന്നും അല്ലെങ്കില്‍ കാമുകിക്ക് ഭര്‍ത്താവ് ഉണ്ടാകാം.. അല്ലെങ്കില്‍ കാമുകന് ഭാര്യയും..!!!
പ്രണയം സിരകളില്‍ നുരയുന്ന സമയത്ത് ഈ തടസ്സങ്ങള്‍ ഒന്നും അവര്‍ കാണില്ല, ശ്രദ്ധിക്കില്ല.

ഒടുവില്‍ , മനസ്സില്ലാ മനസ്സോടെ അവര്‍ പ്രണയത്തെ അറുത്ത് കൊല്ലുന്നു. അതിന്‍റെ ആഘാതത്തില്‍ അവരുടെ ജീവിതം തന്നെ തകര്‍ന്നു പോയേക്കാം!! ആരെ കുറ്റം പറയാന്‍..??!!
പണ്ടാരമടങ്ങാന്‍ ഈ പ്രേമം എന്ന സാധനം ഇങ്ങനെയാണ്. രംഗബോധം ഇല്ലാത്ത കോമാളിയെപ്പോലെ കയറി വരും!! കാഴ്ചക്കാരായ സമൂഹം അവരെ ചീത്ത വിളിക്കും.. കല്ലെറിയും.

വീട്ടില്‍ നിന്നോ, കൂട്ടുകാരില്‍ നിന്നോ, സമൂഹത്തില്‍ നിന്നോ, എന്തിന്, ഇണയില്‍ നിന്നുപോലുമോ കിട്ടാതിരുന്ന സ്നേഹവും, കരുതലും മറ്റൊരാളില്‍ നിന്നും കിട്ടുമ്പോള്‍ അങ്ങോട്ട് ചാഞ്ഞു പോകും.. സൂര്യനെ നോക്കി വളരുന്ന സസ്യങ്ങളെ പോലെ.

സ്നേഹം ... പ്രണയം .. അതങ്ങനെയാണ്.. ഒരു മിന്നലുപോലെ വന്ന് പുണര്‍ന്ന് ഭ്രമിപ്പിച്ച് പോകും. ഇടിമുഴക്കം പുറകേ ഉണ്ടാകും!! സര്‍വ്വവും തകര്‍ത്ത് തരിപ്പണമാക്കുന്ന കാറ്റും പേമാരിയും അതിനും പിന്നാലെയേ വരൂ..!!! ശേഷം ഒന്നും ബാക്കിയുണ്ടാവില്ല. പ്രണയത്തിന്‍റെ ശവകുടീരമല്ലാതെ !!!!

എല്ലാ തല തിരിഞ്ഞവര്‍ക്കും പ്രണയദിന ആശംസകള്‍.

Comments

  1. അതെ.
    പ്രേമം ഇരുതലമൂര്‍ച്ചയുള്ള വാളാണ്.
    യുദ്ധം ചെയ്യാതെ തോല്‍പ്പിക്കാനും ആയുധമില്ലാതെ മുറിവേല്‍പ്പിക്കാനും അതിനാവും.

    ReplyDelete
    Replies
    1. പ്രേമിക്കാത്തത്‌ കൊണ്ട്‌ അതിനെ കുറിച്ച്‌ ഗവേഷണം നടത്താൻ കഴിഞ്ഞില്ല...😜😜

      Delete
    2. അതിന് എന്നെയും ആരും പ്രേമിച്ചിട്ടൊന്നും ഇല്ലല്ലോ?
      കാന്‍സര്‍, എയിഡ്സ് തുടങ്ങിയ മാരകരോഗങ്ങളെ പറ്റി ആളുകള്‍ ഗവേഷണം നടത്തുന്നത് ഇതൊക്കെ വന്നിട്ടല്ലല്ലോ?
      :-P

      Delete
    3. അനുഭവങ്ങൾ പഠിപ്പിക്കുന്ന പാഠങ്ങളും തിരിച്ചറിവുകളും കേട്ടറിവുകളെക്കാളും ശാസ്ത്ര സത്യങ്ങളെകാളും മെലെയാണ്‌...

      Delete
    4. പ്രസവ വേദന എന്നത്‌ പ്രസവിച്ച ഒരു സ്ത്രീയ്ക്ക്‌ മാത്രം അറിയാകുന്ന ഒന്നാണ്‌..അത്‌ ഒരിക്കലും അനുഭവിക്കാത്ത ഒരാൾക്ക്‌ മനസിലാക്കാൻ കഴിയില്ല...
      അത്‌ വേദനയുടെ യുണിറ്റ്റ്റ്‌ ആയ del/dol ലോ രേഖപ്പെടുത്തമെങ്കില്ലും അതിന്റെ വ്യാപ്തി/തീവ്രത അനുഭവിച്ചാലെ മനസിലാകൂ...

      Delete
    5. അത് സത്യമാണ്. വേദന മാത്രം അനുഭവിച്ചാല്‍ മതിയെങ്കില്‍ വഴി പറഞ്ഞു തരാം. പറ്റിയ ഒരാളെ കയറി കേറി ചുമ്മാ അങ്ങ് ആത്മാര്‍ത്ഥമായി പ്രേമിക്കണം. അവര്‍ വേണ്ടാന്നു പറയുമ്പോള്‍ ഈ വേദനയൊക്കെ തന്നെ വന്നോളും. ഇനി വേണം എന്ന് പറഞ്ഞാലും വിരോധം ഒന്നും ഇല്ലല്ലോ.

      Delete
    6. Not interested...

      പിന്നെ ഈ അത്മാർത്ഥത എന്നു പറയുന്നത്‌ അങ്ങനെ കാണുന്നവരോട്‌ ഒക്കെ തോന്നാൻ വിലയില്ലാത്ത ഒന്നല്ലല്ലോ...അത്‌ അർഹിക്കുന്നവർക്കല്ലേ കൊടുക്കാൻ കഴിയൂ....

      Delete
    7. Just joking.
      So sorry if I had hurt your earnest feelings.

      Delete
    8. I know...don't feel bad about your comments

      Delete

Post a Comment

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...