കന്നി മാസത്തിലെ കമ്മിതാക്കൾ....

പ്രണയം തേങ്ങാകൊലയാണ്..
സാക്ഷരത ഇല്ലാത്ത മാതാപിതാക്കൾ ആണ്
പ്രണയത്തെ വെച്ച് പൊറുപ്പിക്കുന്നത്.
സ്വന്തം മക്കളുടെ ഫോണിലേക്ക് വരുന്ന
കോളുകളും മെസ്സേജകളും ശ്രദ്ധിക്കണം.
ഓരോ മെസ്സേജ് കളും വായിച്ച്
നോക്കി സംശയാസ്പതമായ രീതിയിൽ
മെസ്സേജ് കണ്ടാൽ,
മക്കളുടെ കരണകുറ്റി നോക്കി ഒരെണ്ണം പൊട്ടിക്കുക..
നിർത്തിക്കോളും..
മക്കൾ വിളിക്കുന്ന
ഓരോ കൊളിന്റെയും "Duration"എത്ര എന്നത്
ശ്രദ്ധിക്കണം.
5 മിനിട്ടിൽ കൂടുതൽ
ആരോടെങ്ങിലും സംസാരിച്ചു എന്ന്
തോന്നിയാൽ ഉടൻ നടപടി എടുക്കണം.
രാത്രി 11 മണി കഴിഞ്ഞു
ആരോടെങ്ങിലും സംസാരിക്കുന്നുണ
്ടോ എന്നറിയാൻ ഉറക്കം കളഞ്ഞ്
അവരുടെ റൂമിന്റെ പുറത്ത്
ശബ്തം ഉണ്ടാക്കാതെ ചെന്ന് നിന്ന്
ശ്രദ്ധിച്ചാൽ മനസിലാവും..
സംസാരം പുറത്ത് കേള്ക്കാതെ ഇരിക്കാൻ
ഫാൻ ഓണ് ചെയ്യ്ത് സംസാരിക്കുന്നത്
ഇപ്പോഴുള്ള പിള്ളേരുടെ ശീലമാണ്.
അതിനാൽ മക്കളുടെ റൂമിൽനിന്നും ഫാൻ
മാറ്റി പകരം AC വെച്ചുകൊടുത്താൽ
മതിയാവും..
AC വാങ്ങാൻ ബുദ്ധിമുട്ട് ഉള്ളവർ 11 മണി കഴിഞ്ഞ്
അര മണിക്കൂർ അര മണിക്കൂർ കൂടുമ്പോൾ
മക്കളുടെ ഫോണിലേക്ക് വിളിക്കുക.
(എഴുന്നേൽക്കാൻ ബുദ്ധിമുട്ടുള്ളവർ
അലാറം വെക്കണം മിസ്റ്റർ )
"താങ്കൾ വിളിക്കുന്ന വ്യക്തി മറ്റൊരു കോളിൽ
ബിസ്സി ആണ്" എന്ന് എപ്പോൾ പറയുന്നുവോ,
അപ്പോൾ തന്നെ വാതിൽ ചവിട്ടി പൊളിച്
റൂമിൽ കയറി മകളെ അല്ലെങ്കിൽ
മകനെ തല്ലി പഞ്ഞിക്ക് ഇടുക.
ലളിതമായ ഇത്തരം ചെറിയ പൊടിക്കൈകൾ
ഉപയോഗിച്ചാൽ വളരെ ചുരുങ്ങിയ
കാലം കൊണ്ട് തന്നെ "Feb 14" പ്രണയ
ദിനത്തിന് പകരം
"മറ്റെന്തങ്കിലും ദിനം" ആക്കി മാറ്റാം..
നമ്മുടെ മക്കളെ നന്മയുടെ പാതയിലേക്ക്
കൊണ്ടുവരാം..
നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.....
Courtesy : Unknown

Comments

  1. ഇന്നത്തെക്കാലത്തോക്കെ എങ്ങനെയാണ് മനസ്സുറപ്പിച്ച് പ്രേമിക്കുന്നത്?
    കാലമാടന്മാരെയും കാലമാടത്തികളെയും വിശ്വസിക്കാന്‍ വയ്യാതായല്ലോ...
    :-(

    ReplyDelete
    Replies
    1. മനസ്സുറപ്പിച്ച്‌ എനെ അങ്ങു പ്രേമിച്ചോ....😝😝😝

      Delete
    2. വേണ്ടായിരുന്നു...

      Delete
    3. ഇങ്ങനെയാണോ ''I'am Single Not Committed Just Reserve For Someone Who Really Deserve Me...'' ആയിട്ടിരിക്കുന്നത്? അത് ഒരു തപമല്ലേ?

      Delete
    4. അത്‌ അങ്ങനെ തന്നെയാ....ഒരിക്കലും മാറില്ല...only reserve for her...
      ഒരു പക്ഷേ ഇവിടെ ഈ കാണിക്കുന്നതൊക്കെ 'തപം' ആയേക്കും...

      Delete
    5. ഉവ്വ! ഉവ്വ!
      എന്നെയൊന്നു പ്രേമിക്കാമോ എന്നും ലേബലും ഒട്ടിച്ച് നടക്കാന്‍ പറ്റത്തില്ലല്ലോ. അപ്പോള്‍ പിന്നെ വരാനുള്ള 'മാരണം' വഴിയില്‍ തങ്ങില്ല എന്ന് അങ്ങ് ആശ്വസിക്കുക.

      Delete
    6. തപം എന്ന് വച്ചാല്‍ തപസ്സ്(penance).
      ഒന്നിനെ മാത്രം ധ്യാനിച്ച്‌ അതിനായുള്ള അവസാനിക്കാത്ത കാത്തിരുപ്പ്.

      Delete
    7. ഞാൻ പറഞ്ഞത്‌ സത്യം ആണ്‌..ഞാൻ സൗഹൃദത്തിനും പ്രണയത്തിനും ഒക്കെ എതിരാണ്‌..അതെല്ലാം ചിലർ അവരുടെ നിലനിൽപ്പിനു വേണ്ടി മാത്രം ഉപയോഗിക്കുകയാണ്‌..
      അത്‌ കൊണ്ട്‌ ഒക്കെയാണ്‌ ഞാൻ എന്നെ reserve ചെയ്ത്‌ വെച്ചിരിക്കുന്നത്‌..പിന്നെ എല്ലാരും ഓടി വന്ന് പ്രേമിക്കാൻ മാത്രം സുന്ദരനും അല്ലത്തതു കൊണ്ട്‌ ഇതുവരെ അത്‌ പാലിക്കാനും കഴിഞ്ഞു...

      Delete
    8. അങ്ങനെയാണെങ്കില്‍ സൗഹാര്‍ദ്ദവും പ്രണയവും അല്ലല്ലോ എതിര്‍ക്കപ്പെടെണ്ടത്, അതിനെ ദുരുപയോഗം ചെയ്യുന്നവരല്ലേ?

      Delete
    9. ബഹുഭുരിപക്ഷവും അങ്ങനെ അകുമ്പോഴോ???...

      Delete
    10. നമ്മള്‍ അങ്ങനെ ആവാതിരിക്കുക. ഞാന്‍ പറഞ്ഞില്ലേ, വരാനുള്ളത് വഴിയില്‍ തങ്ങില്ല. നമുക്ക് വിധിച്ചത് നമുക്ക് എന്നായാലും കിട്ടും, വിധിച്ചതേ കിട്ടുകയുള്ളൂ.

      Delete
    11. Abey ThomasOctober 27, 2015 at 4:12 AM
      എന്തായാലും ഞാൻ ആകില്ല...പക്ഷേ അവിടെയും ഒരു പ്രോബ്ലം ഉണ്ട്‌....ചില സമയങ്ങളിൽ ദൈവം പോല്ലും കണ്ണിൽ ചോര ഇല്ലാത്ത ചില കളികൾ കളിക്കറുണ്ട്‌...ചിലപ്പോൾ ചില സണ്ണി ലെയോണിമാർക്ക്‌ ശ്രീബുദ്ധനെയും മറ്റ്‌ ചിലപ്പോൾ ചില ഗോവിന്ദചാമിമാർക്ക്‌ മദർതെരസമാരെയും ദൈവം കൊടുക്കറുണ്ട്‌....(ഇവരിൽ ബഹുമാനം കൊടുക്കണ്ടവർക്ക്‌ ഉള്ളാൽ ബഹുമാനവും നിന്ദിക്കേണ്ടവരെ ഉള്ളാൽ നിന്ദിച്ചും തന്നെയാണ്‌ ഈ ഉപമ എഴുതിയത്‌..ഇനി അതിന്റെ പേരിൽ ആരും ഇൻബോക്സിൽ തെറി അയക്കരുത്‌..പ്ലീസ്‌...)അതാ എന്റെ ടെൻഷൻ..

      Delete
    12. സത്യമാണ്. അതാണ്‌ പറഞ്ഞത് വിധിച്ചതേ കിട്ടുകയുള്ളൂ എന്ന്.
      എന്നെപ്പോലെ ഈ പേടി കലശലായിട്ടുള്ള ആളാണെങ്കില്‍ reserve ആയൊന്നും ഇരിക്കേണ്ട, പ്രണയവും കല്യാണവും ഒന്നും വേണ്ട എന്ന് വച്ചാല്‍ മതി.

      Delete
    13. സണ്ണി ലിയോണിനെ കുറ്റം പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടില്ല :-( :-(
      മേടിക്കുന്ന കാശിന് എത്ര ആത്മാര്‍ഥമായാണ് പണിയെടുക്കുന്നത്!
      ഒരു പ്രൊഫഷണല്‍ നടിയെയും ഒരു ക്രിമിനലിനെയും ഒരേ രീതിയില്‍ കാണുന്നതിനോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

      Delete
    14. ഞാൻ ഒരു അനഥൻ ആയിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ single ആയി തന്നെ ഇരുന്നെന്നേ...പക്ഷേ കുടുബും ബന്ധുക്കളും ഒക്കെ ഉള്ള ഒരു സമൂഹ ജീവിയായി പോയില്ലേ....ഒരു പക്ഷേ അത്‌ നടന്നൂന്ന് വരില്ല...സാഹചര്യങ്ങളുടെ സമ്മർദ്ദം ഒരു വിഷയം ആയേക്കും....

      Delete
    15. സണ്ണിചേച്ചിനെ സപ്പോർട്ട്‌ ചെയ്തത്‌ കൊണ്ട്‌ ചേച്ചിന്റെ ഭയങ്കര ആരാധകൻ ആണെന്ന് മനസ്സിലായി....ഫോട്ടോ ലിങ്ക്‌ ആയച്ച്‌ തരാൻ പറ്റത്തത്‌ കഷ്ട്മായി പൊയി...പറ്റിയ ഒരു ട്രോൾ ഉണ്ടയിരുന്നു...

      Delete
    16. താല്‍പ്പര്യമില്ലെങ്കില്‍ വേണ്ട, അത്രയേയുള്ളൂ. സമൂഹജീവിയോക്കെയാണെന്നുള്ളത് ശരി തന്നെ, പക്ഷെ സമൂഹത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങളെ താല്‍പര്യമില്ലാതെ പിന്തുടരുന്നത് അത്ര നല്ലതല്ല.

      Delete
    17. ആരാധകനോ?
      ലോകത്തിലാരോടും എനിക്ക് പ്രത്യേകിച്ച് ആരാധനയൊന്നും ഇല്ല. സണ്ണി ലിയോണ്‍ ഒരു നടിയാണ്(ഞാന്‍ അവരുടെ Ragini MMS 2 സിനിമ മാത്രമാണ് കണ്ടിട്ടുള്ളത്). അവര്‍ hard porn സിനിമകളില്‍ അഭിനയിക്കുന്നു എന്നത് കൊണ്ട് അവര്‍ മോശക്കാരിയാണ് എന്ന രീതിയിലുള്ള മനോഭാവമാണ് എനിക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളത്.
      പിന്നെ ലിങ്ക് ഒന്നും തരേണ്ട. ലോകത്തിലൊരു സ്ത്രീയെയും അങ്ങനെ അഭാസക്കണ്ണുകളോടെ വീക്ഷിക്കാന്‍ എനിക്ക് സാധിക്കില്ല. അവര്‍ക്കുള്ളത് പോലെതന്നെയുള്ള ഒരു ശരീരമുള്ള എനിക്ക് അവരെക്കാണുമ്പോള്‍ പ്രത്യേകിച്ച് പുതുമയൊ വികാരവിക്ഷോഭങ്ങളോ ഒന്നും തോന്നാറില്ല.
      (ഞാന്‍ ഒരു സ്ത്രീയാണ്, അത് ഇത് വരെ മനസ്സിലായില്ലേ?)

      Delete
    18. നമ്മൾ ജീവിക്കുന്നത്‌ നമ്മുക്ക്‌ വേണ്ടി മാത്രമല്ല...നമ്മുക്ക്‌ ചുറ്റും ഉള്ളവർക്ക്‌ കൂടി വേണ്ടിയാണ്..

      Delete
    19. അവനവനു വേണ്ടി ജീവിക്കുന്നവരും ഉണ്ട്. അവര്‍ക്ക് അതിന്റെതായ കാരണങ്ങളും ന്യായീകരണങ്ങളും ഉണ്ട്. നമ്മള്‍ മറ്റുള്ളവര്‍ക്ക് കൂടി വേണ്ടി ജീവിക്കുന്നു എന്നത് അവരെ വെറുക്കാനുള്ള കാരണമാണോ?

      Delete
    20. Abey ThomasNovember 13, 2015 at 10:09 AM
      MidhunaOctober 28, 2015 at 3:59 AM
      താല്‍പ്പര്യമില്ലെങ്കില്‍ വേണ്ട, അത്രയേയുള്ളൂ. സമൂഹജീവിയോക്കെയാണെന്നുള്ളത് ശരി തന്നെ, പക്ഷെ സമൂഹത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങളെ താല്‍പര്യമില്ലാതെ പിന്തുടരുന്നത് അത്ര നല്ലതല്ല.


      ഇതിനുള്ള മറുപടിയാണ്‌ അത്‌..

      Delete

    21. രാഗിണി എം എം എസ്സ്‌ മാത്രം കണ്ട്‌ സണ്ണി ചേച്ചിയെ വിലയിരുത്തിയപ്പോഴെ മിധുന എന്ന തൂലികനാമത്തിന്‌ ഞാൻ വിലയിട്ടത..

      പിന്നെ നിങ്ങൾ ആണോ പെണൊ എന്നത്‌ എന്റെ വിഷയം അല്ല..സ്വന്തം identity നിങ്ങളെ സംബന്ധിച്ച്‌ മിധുന എന്ന ഒരു പേരു മാത്രം ആണ..എന്നാൽ എബി എന്നത്‌ എവിടെയും ഒരു തുറന്ന പുസ്തകം ആണ്‌..അതുകൊണ്ട്‌ തന്നെ എനിക്ക്‌ പരിമിതികൾ ഉണ്ട്‌..

      Delete
    22. ബാക്കി കണ്ടിട്ടില്ല എന്നെ പറഞ്ഞുള്ളല്ലോ?
      Hard porn സിനിമകളുടെ കാര്യം ഞാന്‍ തന്നെ പറഞ്ഞല്ലോ. നമ്മള്‍ എവിടെ നിന്ന് പറഞ്ഞു തുടങ്ങി, എവിടെ എത്തി?

      Delete
    23. ഇവിടെ നിറുത്ത...അതാ ഏല്ലാർക്കും നല്ലത്‌..

      Delete

Post a Comment

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...