നവഭാരതത്തിന്റെ പിറവി

ഭാരതം റിപ്പബ്ലിക്കായതിന്റെ ആറര പതിറ്റാണ്ട് പിന്നിട്ടു. അറുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷത്തിമിര്‍പ്പിലാണ് രാജ്യം. ഈ ആഘോഷദിനം അക്ഷരാര്‍ത്ഥത്തില്‍ ഓരോ ഭാരതീയനേയും രോമാഞ്ചമണിയിക്കുമെന്നതില്‍ രണ്ടഭിപ്രായമില്ല. അറുപത്തിയഞ്ച് വര്‍ഷം മുമ്പ് ആദ്യ ആഘോഷവേളയെപ്പോലെയോ പിന്നിട്ട മറ്റ് റിപ്പബ്ലിക്ദിനാഘോഷങ്ങള്‍ പോലെയോ അല്ല ഇന്നത്തേത്. രാജ്യം ഇന്ന് നവഭാരതമായി മാറി.

പരിഷ്‌ക്കരണത്തിന്റെയും പരീക്ഷണത്തിന്റെയും പേരില്‍ രാജ്യത്തേയും ജനങ്ങളേയും പിന്നോട്ടുകൊണ്ടുപോയ ചതിയും ചരിത്രവും മാറിയിരിക്കുന്നു. ചരിത്രത്തില്‍ സമാനതകളില്ലാത്ത സമ്പൂര്‍ണ മാറ്റത്തിന്റെ അകമ്പടിയോടെയാണ് ആഘോഷങ്ങളുടെ കുളമ്പടി രാജ്പഥില്‍ മുഴങ്ങുന്നത്. 1950 ജനുവരി 26ന് ഭരണഘടന നിലവില്‍ വന്ന് പരമോന്നത രാജ്യമായി ഭാരതം മാറി.
ലോകത്തിന്റെ ഒന്നാംനിരയിലേക്ക് ഭാരതം ഉയര്‍ന്നു കഴിഞ്ഞു എന്നതിന്റെ വ്യക്തമായ അടയാളെപ്പെടുത്തലാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സാന്നിധ്യം. ഭാരതത്തിന്റെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റ് ആദ്യമായി പങ്കെടുക്കുന്നത്  ഇപ്പോഴാണ്. ക്ഷണിക്കപ്പെട്ടാലും ഭാരതത്തിന്റെ ആഘോഷത്തില്‍ പങ്കെടുക്കത്തക്ക മതിപ്പ് നമുക്ക് ഇതുവരെ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് വാസ്തവം.

അമേരിക്കയ്ക്കും അവഗണിക്കാനോ ഒഴിവാക്കാനോ കഴിയാത്ത രാജ്യമായി ഭാരതം മാറി. നയതന്ത്രരംഗത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ സൃഷ്ടിച്ച വിജയത്തിന്റെ ഏറ്റവും വലിയ അംഗീകാരമാണ് ബരാക്ക് ഒബാമയുടെ  ഇപ്പോഴത്തെ വരവെന്ന കാര്യത്തില്‍ സംശയമില്ല.
ഇപ്പോഴിതാ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പൊലിമ കൂട്ടാന്‍ അമേരിക്കന്‍ പ്രസിഡന്റുമെത്തി. ഇത് പുതിയൊരു സൂര്യോദയത്തിന്റെ തെളിവായി കണക്കാക്കേണ്ടതാണ്. ലോക പോലീസെന്ന് അഹങ്കരിക്കുകയും അതനുസരിച്ച ഇടപെടലുകളും നടത്തിപ്പോന്ന അമേരിക്കയുടെ പ്രസിഡന്റിനും ബോധ്യപ്പെടട്ടെ ഭാരതത്തിന്റെ കരുത്തും കാര്യക്ഷമതയും. അതിനവസരമൊരുക്കിയ മുഴുവന്‍ ഭാരതീയരും ഹൃദയംഗമമായ അഭിനന്ദനത്തിന് അര്‍ഹരാണ്.

Courtesy : Janmabhumi News

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...