തല കുനിക്കുന്ന യുവത...

തല കുനിക്കുന്ന യുവത
അതെ, ഞങ്ങളുടെ തലകൾ കയ്യിലുള്ള മൊബൈൽ ഫോണുകളിലേക്ക് കുനിഞ്ഞിരിക്കുകയാണ്‌. വാട്സാപ്പിലൂടെയും ഫേസ്ബൂക്കിലൂടെയും സ്നേഹം പങ്കു വെയ്ക്കുകയാണ്....
സാമൂഹ്യസേവനം നടത്തുകയാണ്..
വിപ്ലവം നടത്തുകയാണ്!
ഒരു പെണ്‍ ജീവിതം തകർന്നാലും, ഗാസയിൽ ബോംബിട്ടാലും, ആയിരം വിശക്കുന്ന വയറുണ്ടായാലും , ഞങ്ങൾ ഫേസ്ബുക്കിൽ 'ഷെയർ' ചെയ്തു അതെല്ലാം പരിഹരിച്ചു നിർവൃതി അടയും!

കാലമേ, ക്ഷമിക്കുക. വിരൽത്തുമ്പിലെ വിപ്ലവമെന്നാൽ മനുഷ്യൻ മനുഷ്യനിൽ നിന്നും അകലുന്ന അവസ്ഥാവിശേഷമാണെന്നു നീ അറിഞ്ഞു കാണില്ല. എല്ലാ നഗരങ്ങളിലും, എന്തിനു, ഗ്രാമങ്ങളിൽ വരെ, കുനിഞ്ഞ കുറെ തലകൾ മാത്രം. മുഖങ്ങളിൽ നിന്നും മുഖപുസ്തകങ്ങളിലേക്ക് 'വളരുന്ന' യുവതയ്ക്ക് സമർപ്പിക്കുന്നു.
Courtesy : unknown

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...