ചായ കുടിക്കാൻ ചായകട വാങ്ങിയ കച്ചവടക്കാരൻ

Tesla, SpaceX, Boring Company, OpenAI, Neuralink തുടങ്ങി ഒരുപിടി കമ്പനികളുമായി ഒരുപതിറ്റാണ്ടിനുള്ളിൽ കോടീശ്വരന്മാരുടെ പട്ടികയിലേക്ക് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിൽ കടന്നുകൂടി ഇലോൺ മാസ്ക് കൈവരിച്ച നേട്ടം അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാൻ കഴിയൂ. ഒടുവിൽ ഏകദേശം 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാൻ എലോൺ മസ്‌ക് കരാർ ചെയ്തു കഴിഞ്ഞു.

എവിടെയോ വായിച്ചു കേട്ടത് പോലെ ബിസിനസ്സിൽ ഉണ്ടാക്കുന്ന ഓരോ ചെറിയ ലാഭവും മറ്റൊരാളുടെ നഷ്ടമാണ്. പണം അത് വല്ലാത്ത ഒരു പ്രലോഭനം തന്നെയാണ്. ബിസിനസ് ചെയ്യുന്ന ബഹുഭൂരിപക്ഷത്തിന്റെയും ലക്ഷ്യം ലാഭം ഉണ്ടാക്കുക എന്നത് മാത്രം ആയതുകൊണ്ട് അതിനായി പലപ്പോഴും മാർഗ്ഗത്തേക്കാൾ ഉപരി ലക്ഷ്യത്തിന് മാത്രമായിരിക്കാം പ്രാധാന്യം കൊടുക്കുന്നത്.

ഞാൻ മനസ്സിലാക്കിയിടത്തോളം ഉടായിപ്പ് എന്നതിന്റെ മകുടോദാഹരണമാണ് ഇലോൺ മാസ്ക്.ശരിക്കും പറഞ്ഞാൽ കഴിഞ്ഞ ചില മാസങ്ങൾക്കുമുമ്പ് അല്ലെങ്കിൽ കോവിഡിന്റെ ശേഷമാണ് മാസ്ക് നെ കുറിച്ച് ഞാൻ കൂടുതലായി കേൾക്കാനും പഠിക്കാനും തുടങ്ങിയത്.

Tesla യിലൂടെയും SpaceX ലൂടെയും എനിക്ക് സുപരിചിതനായ മാസ്ക് വളരെപെട്ടന്ന് തന്നെ എനിക്ക് പ്രിയങ്കരനായി എന്നുള്ളതാണ് വാസ്തവം. ആയിടയ്ക്ക് അദേഹത്തിന്റെ ട്വീറ്റുകൾ പിന്തുടരുന്ന ശീലവും എനിക്ക് ഉണ്ടായിരുന്നു. അങ്ങനെയാണ് Dogecoin എന്ന ഒരു Crypo കറൻസി അദ്ദേഹം ഭയങ്കരമായി പ്രൊമോട്ട് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടത്. ശരിക്കും ഒരു ഫണ്ടമെന്റൽ ബേസോ നല്ലൊരു പ്രൊജക്റ്റോ പോലും ഇല്ലാത്ത വെറും ഒരു 'ഷിറ്റ് കോയിൻ' ആണ് നമ്മുടെ Dogecoin. എന്തായാലും മാസ്ക് നൽകിയ പ്രമോഷൻ കൊണ്ട് Dogecoin പുതിയ ഉയരങ്ങൾ കീഴടക്കി. ഒരുപാട് പാവം നിക്ഷേപകർ മാസ്കിനെ മാത്രം വിശ്വസിച്ച് അതിൽ കൊണ്ട് തലയും വെച്ചു. പിന്നെ നടന്നത്ചരിത്രം!! തിന് ശേഷം പിന്നെയും പലതവണ dogecoin നെ പ്രൊമോട്ട് ചെയ്ത് മാസ്കിന്റെ ട്വീറ്റ്കൾ വന്നെങ്കിലും ആ പഴയ ബൂം ഉണ്ടായില്ല. അല്ലെങ്കിലും എല്ലാരേയും എല്ലാ കാലത്തെക്കും പറ്റിക്കാൻ കഴിയില്ലല്ലോ. മാസ്കിന്റെ വാക്ക് കേട്ട് അന്ന് അതിൽ കയറി കൂടിയ പലരുടെയും ദീനരോധനം ഇന്നും ഉയർന്ന് കേൾക്കാറുണ്ട്.. അവരുടെ ഒക്കെ നഷ്ടം തന്റെ ബ്രാൻഡിംഗ് കൊണ്ട് തന്റെ പോക്കറ്റിൽ ആക്കി മാസ്ക് കളം ഒഴിഞ്ഞു എന്ന് കരുതുന്നു, അതോ ഒരു തിരിച്ചു വരവ് കൂടി ഉണ്ടാകുമോ??

ഇപ്പോൾ അദ്ദേഹം ട്വിറ്റർന് പിന്നലെയാണ്. ട്വിറ്റർ വാങ്ങാനുള്ള പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് മുന്നേ അതിന്റെ 10 ശതമാനത്തോളം ഓഹരികൾ മാസ്ക് സ്വന്തം കൈപ്പിടിയിലൊതുക്കി, അതും രഹസ്യമായി.സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ എന്നറിയപ്പെടുന്ന എക്സ്ചേഞ്ച് അതോറിറ്റിയുടെ നിബന്ധന പ്രകാരം വലിയ അളവിൽ ഓഹരികൾ സമാഹരിക്കുന്നതിനുമുന്പ് അത് സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് അതോറിറ്റിയെ അറിയിക്കണം എന്നുള്ളതാണ്. എന്നാൽ മാസ്ക് ഇത് ചെയ്തപ്പോൾ ഇത് അറിയിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. തനിക്ക് ആവശ്യമുള്ളത്രയും വാങ്ങി കൂട്ടിയ ശേഷമാണ് അദ്ദേഹം അത് പുറംലോകത്തെ അറിയിച്ചത്. അതുകൊണ്ട് തന്നെ അതിന്റെ പേരിൽ ഉണ്ടായ മുഴുവൻ കുതിപ്പിന്റെയും നേട്ടം ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കുതിപ്പ് എന്ന് പറയുമ്പോൾ ഏകദേശം 25 ശതമാനത്തോളമാണ് ചില ആഴ്ചകൾക്ക് മുൻപ് ട്വിറ്ററിന്റെ വില ഉയർന്നത്.

അതിനുശേഷം അദ്ദേഹം ട്വിറ്റർ വാങ്ങാനുള്ള ആവശ്യവുമായി അതിന്റെ അധികാരപ്പെട്ടവരെ സമീപിച്ചപ്പോൾ കൊടുക്കാൻ താല്പര്യം ഇല്ല എന്ന രീതിയിൽ തന്നെയാണ് ആദ്യം കാര്യങ്ങൾ മുന്നോട്ടു പോയത്. ആ അവസരത്തിൽ തന്റെ വജ്രായുധം മാസ്ക് പ്രയോഗിച്ചു, 'എനിക്ക് വിൽക്കാൻ തയാറാല്ലെങ്കിൽ ഞാൻ എന്റെ 10% ഓഹരികൾ ഉടനെ തന്നെ ഒഴിവാക്കും' എന്ന ഭീഷണി. മാസ്ക് ട്വിറ്റെർ ഓഹരികൾ വാങ്ങി എന്ന ഒറ്റ വാർത്തകൊണ്ട് 25 ശതമാനം ഷെയർ വാല്യൂ കൂടിയിട്ടുണ്ടെങ്കിൽ വിൽക്കാൻ പോകുന്ന ആ ഒരു വാർത്ത മതിയാകും 'പാനിക് സെല്ലിങ്' മൂലം  ട്വിറ്ററിന്റെ ശവപ്പെട്ടിയിൽ അണിയടിക്കാൻ. 'വിടക്കാക്കി തനിക്കാക്കുക' എന്ന ലൈൻ. കച്ചവടക്കാരനായ മാസ്കിനെ ഇതൊന്നും ആരും പഠിപ്പിക്കേണ്ട കാര്യം ഇല്ലല്ലോ. ഇതിനെതിരെ പ്രതികരിക്കേണ്ട സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് അതോറിറ്റി ഇപ്പോഴും മൗനത്തിലാണ്. എന്തായാലും കുറെ പൊരുതി ഒടുവിൽ ട്വിറ്റർ CEO, ജാക്ക് ഡോർസേ മാസ്കിന് മുൻപിൽ അടിയറവ് പറഞ്ഞു എന്നാണ് കേൾക്കുന്നത്.

സാധാരണക്കാർ ഉപയോഗിക്കുന്ന ഫേസ്ബുക്കോ ഇൻസ്റ്റഗ്രാമോ യൂട്യൂബോ വലതും ആയിരുന്നു എങ്കിൽ ഒരു സമാധാനം ഉണ്ടായിരുന്നു. എന്നാൽ ലോക നേതാക്കളും സെലിബ്രിറ്റികളും സാംസ്‌കാരിക നേതാക്കളും പതിവായി വരുന്ന, നല്ല സ്വാധീനമുള്ള സോഷ്യൽ നെറ്റ്‌വർക്ക് ഏറ്റെടുക്കുന്നതിനുപിന്നിൽ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയുടെ ചേതോവികാരം എഎന്തായിരുന്നു എന്നത് കാത്തിരുന്ന് കാണുകതന്നെ വേണം. എന്തുതന്നെ ആയാലും അത് അദ്ദേഹം പറയുന്നത് പോലെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രമാകില്ല!!!


Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...