ഇനി അമ്പലങ്ങളിൽ ആധാർ നിർബ്ബന്ധം..

പരീക്ഷ കഴിഞ്ഞു വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ് മകളുടെ മുഖം ആകെ വാടിയിരിക്കുന്നു😔 ചായയും കുടിച്ചു മുറിയിൽ പോയി ഒറ്റക്കിടപ്പ് ചോദിച്ചിട്ടാണെങ്കിൽ ഒന്നും പറയൊന്നുമില്ല😷 7ആം ക്ലാസ്സിൽ നിന്ന് സ്കൂൾ ഫസ്റ്റ് ആയി പാസ്സായ കുട്ടി ആണ് കഴിഞ്ഞ പരീക്ഷകൾ എല്ലാം എളുപ്പവും ആയിരുന്നു എന്ന് പറഞ്ഞിരുന്നു പിന്നെ എന്താ അവളുടെ പ്രശനം ?? എത്ര ആലോചിച്ചിട്ടും അമ്മക്ക് പിടികിട്ടിയില്ല.😇 വൈകിട്ട് അച്ഛനും കൂടി വരട്ടെ എന്നിട്ടു ചോദിക്കാം എന്ന് കരുതി.

  രാത്രിയിൽ അച്ഛൻ മകളെ വിളിച്ചു അടുത്തിരുത്തി കാര്യം തിരക്കിയപ്പോൾ നിഷ്കളങ്കമായ ഒരു ചോദ്യം ആണ് മകളിൽ നിന്ന് ലഭിച്ചത്.

അച്ഛാ !! നമ്മൾ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്ന കാര്യങ്ങൾ ഒക്കെ നടക്കോ???

അത് എന്താ മോളെ അങ്ങനെ ചോദിച്ചത് - നമ്മൾ ചെയ്യാൻ ഉള്ള കാര്യങ്ങൾ നമ്മൾ തന്നെ ചെയ്യണം; പിന്നെ ഈശ്വരാ വിശ്വാസവും നല്ലത് ആണ്...

അപ്പോൾ അമ്മ പറഞ്ഞല്ലോ വളരെ ശക്തി ഉള്ള ദേവി ആണ്. നമ്മൾ പ്രാർത്ഥിച്ച് അർച്ചന  കഴിച്ചാൽ  ദേവി സാധിച്ചു തരുമെന്ന്..

അത് എന്തുമാവട്ടെ മോളുടെ പ്രശ്നം എന്താ ??

അത് അച്ഛാ തെക്കെലെ ഗോപാലൻ ചേട്ടന്റെ ഭാര്യയുടെ പേരും എന്റെ പേരും ഒന്ന് തന്നെ ആണല്ലോ;പിന്നെ ആ ചേച്ചിയുടെ നാളും അശ്വതി തന്നെയാ..

നീ കാര്യം പറയെടാ..
അച്ഛന്റെ സ്വരത്തിൽ ദേഷ്യം വന്നു തുടങ്ങി..😡

അച്ഛാ നമ്മൾ അർച്ചന കഴിപ്പിക്കുമ്പോൾ നാളും പേരും മാത്രം അല്ലെ പറയുന്നുള്ളൂ.. വയസ്, കല്യണം കഴിച്ചതാണോ? അങ്ങനെ ഉള്ള കാര്യങ്ങൾ പറയുന്നില്ലല്ലോ...

അത് കൊണ്ട് എന്താ ??

അതേയ്... ഞാൻ ഒരു വിദ്യാ മന്ത്രവും ആ ചേച്ചി സന്തനാലബ്ധിക്കുള്ള അർച്ചനയും ആണ് കഴിപിച്ചത് ദേവിക്ക് എങ്ങാനും ഞങ്ങളെ മാറി പോയാലോ എന്നാ എന്റെ പേടി !!!!!!!😰😳

അമ്മയുടെ കൈയിൽ നിന്ന് അച്ഛനു കൊണ്ട് വന്ന ചായ ഗ്ലാസ് നിലത്തു വീഴുന്ന ശബ്ദം കേട്ടു...

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...