മഹാരാഷ്ട്രയിൽ ആദ്യ നിരോദിക്കേണ്ടതു ചുവന്ന തെരുവിലെ മാംസ വിൽപ്പനയാണു !!!!!!!

മഹാരാഷ്ട്രയിൽ ആദ്യ നിരോദിക്കേണ്ടതു ചുവന്ന തെരുവിലെ മാംസ വിൽപ്പനയാണു !!!!!!!

മുംബൈയിലെ ചുവന്ന തെരുവാണ് കാമാത്തിപുര - ഏഷ്യയിലെ ഏറ്റവും വലിയ 'മാംസ വിപണി' !

അവിടെ വില്‍പ്പനക്ക് വച്ചിരിക്കുന്നത് പശുവും പോത്തും ആടും ഒന്നുമല്ല - ഒന്‍പതും പത്തും മുതല്‍ പ്രായമുള്ള നമ്മുടെ ഭാരത സ്ത്രീകളെയാണ്.

ഭാരതാംബയുടെ പെണ്മക്കളെ പരസ്യമായി വിലപേശി വില്‍ക്കാന്‍ വച്ച നഗരത്തില്‍ ഇന്ന് പശുക്കള്‍ സന്തുഷ്ടരാണ്.
പഴയ പ്രതിജ്ഞയില്‍ നാം ആവര്‍ത്തിച്ചിരുന്ന " ഭാരതത്തിലെ സഹോദരി"മാര്‍ തീരാദുരിതത്തിലും.

19-ആം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യവും മനുഷ്യക്കടത്തിന്റെ ഫലമായി യൂറോപ്പിൽ നിന്നും ജപ്പാനിൽ നിന്നും എത്തി ചേർന്നവരാണ് ഇവിടത്തെ ലൈംഗിക തൊഴിലാളികളുടെ മുൻഗാമികൾ എന്ന് പറയപ്പെടുന്നു. അവർ ബ്രിട്ടീഷുകാർക്ക് വേണ്ടിയും ഇന്ത്യക്കാർക്ക് വേണ്ടിയും ലൈംഗിക വൃത്തിയിൽ ഏർപ്പെട്ടു. പിന്നീട് തദ്ദേശീയരായ സ്ത്രീകൾ അത് തുടര്‍ന്നു പോന്നു.

ചേരികളില്‍ നിന്നും തെരുവുകളില്‍ നിന്നും തട്ടിക്കൊണ്ടു പോകുന്ന നൂറു കണക്കിന് പെണ്‍കുട്ടികള്‍ ഒടുവില്‍ എത്തി ചേരുന്ന ഇടമാണീ ചുവന്ന തെരുവ്.

അവരില്‍ ഭൂരിഭാഗവും അവിടെ എത്തിപ്പെട്ടത് സ്വയം അതാഗ്രഹിച്ചല്ല.
സ്വതന്ത്ര ലൈംഗികതയുടെ പാഠങ്ങള്‍ കേട്ടല്ല ഒരു പതിനാലുകാരി സന്ധ്യ മയങ്ങുമ്പോള്‍ ദീദി പറഞ്ഞയക്കുന്ന ഏതെങ്കിലും ഒരു ആര്‍ഷ ഭാരതീയന്റെ ദാസിയാവേണ്ടി വരുന്നത്. അവര്‍ക്ക് അമ്മമാര്‍ മാത്രമേ ഉള്ളൂ - ചൂണ്ടി കാണിക്കാന്‍ പിതാവില്ലാതെ ജനിക്കുന്ന മക്കളും !

ഇടക്ക് അവിചാരിതമായി ഓടിയെത്തുന്ന പോലീസ് പട. എന്നാല്‍ അവരൊന്നും തങ്ങളെ സഹായിക്കാന്‍ വന്നവരായിരുന്നില്ല. പണം കിട്ടുമ്പോള്‍ അവര്‍ തിരിച്ചു പോകും. ഭീതി നിറഞ്ഞ ജീവിതം !

സിനിമളില്‍ കണ്ടിട്ടുള്ളതിലും എത്രയോ ക്രൂരമാണ് അവിടുത്തെ അനുഭവങ്ങള്‍ ഒന്ന് അവിടെ എത്തിപ്പെട്ട പത്രലേഖകര്‍ സാക്ഷ്യം വഹിക്കുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ബ്രിട്ടനിലെ മിറര്‍ പത്രത്തിന്‍റെ പ്രതിനിധികള്‍ വന്നു കണ്ട വിവരങ്ങള്‍ വിവാദമായിരുന്നു. ( http://www.mirror.co.uk/news/real-life-stories/beaten-raped-locked-cage-paedophiles-3288946 ) കോഴിക്കുഞ്ഞുങ്ങളെ പോലെ വീട്ടില്‍ അടച്ചു പൂട്ടി വില്‍ക്കാന്‍ വച്ചിരിക്കുന്ന സ്കൂള്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ ദുരന്ത ചിത്രം ഇങ്ങനെ കുറിച്ചു:

“The girls are kept plump and beautiful in their cages like chickens being factory farmed. The pimps prefer them as young as possible to make more money. Men here will pay more for younger girls. That is why they are hidden away.”

ദിവസം 15-20 പേര്‍ക്കൊപ്പം ശയിക്കാന്‍ വിധിക്കപ്പെട്ടവരാണ് പലരും.
വീട്ടുകാര്‍ പണം കൊടുത്ത് ജോലി വാഗ്ദാനം ചെയത് കൊണ്ടുപോയ കേസുകളും നിരവധി.

അവിടുന്ന് രക്ഷപ്പെട്ട അപൂര്‍വ്വം ചിലരുണ്ട് - ശ്വേതയെപ്പോലെ !
( http://www.indiavisiontv.com/2014/09/12/352202.html )
പക്ഷെ ശ്വേതമാര്‍ പതിനായിരത്തില്‍ ഒന്നുപോലുമില്ല...

കന്നുകാലികളുടെ ജീവിതം സുരക്ഷിതമാക്കിയ മഹാരാഷ്ട്രയില്‍ ഈ സ്ത്രീകളുടെ ദുരിതം ആരാണ് കാണുക???

മനുഷ്യ മാംസവ്യാപാരം ആരാണ് തടയുക???

Comments

  1. Very Bad such type of incidents to abolished by the help of Law

    ReplyDelete
    Replies
    1. ഞാൻ ഒരു മന്ത്രി ആകട്ടെ...എല്ലാം ശരിയാക്കാം...😜😜

      Delete
    2. മന്ത്രിമാരെയാണ് സൂക്ഷിക്കേണ്ടത്. അല്ല, മന്ത്രിയായാല്‍ എന്നാ ചെയ്യും?

      Delete
    3. മന്ത്രി ആക്കുമ്മോ???
      ആദ്യം അത്‌ പറ...
      എന്നിട്ടാകാം ചെയ്യുന്ന്ത്‌....

      Delete
    4. എനിക്ക് മഹാരാഷ്ട്രയില്‍ വോട്ടില്ലല്ലോ. അല്ലെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു.

      Delete
    5. മഹരാഷ്‌ട്രയിൽ വേണമെന്നില്ല...ഇവിടെ ഈ കൊച്ചു കേരളത്തിൽ ആയാലും മതി...

      Delete
    6. ഒരു മന്ത്രിക്കൊച്ഛച്ചന്‍ വന്നിരിക്കുന്നു!
      Prostitution തടയാന്‍ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തൊഴിലുകളില്‍ ഒന്നാണ് അത്. പിന്നെ ഒന്ന് ആഞ്ഞുപിടിച്ചാല്‍ കുറെയൊക്കെ നിയന്ത്രിക്കാം.

      Delete
    7. നമ്മുടെ നാട്ടിൽ ഇപ്പോൾ കാമാത്തിപുരം പോലെയുള്ള സ്ഥലങ്ങളുടെ പ്രസ്ക്തി നഷ്ട്പ്പെട്ടുകൊണ്ടിരിക്കുകയാണ്‌..
      എല്ലാവരും അവിഹിത ബന്ധങ്ങളുടെ പുറകെയാണ്‌..അതിനുള്ള മികച്ച ഉദഹരണങ്ങളാണ്‌ ദിവസവും what's app ലും social media കളിലും പ്രചരിച്ചുകൊണ്ടിരിക്കുന്ന ലക്ഷകണക്കിന്‌ അവിഹിതങ്ങളിലേക്ക്‌ വിരൾ ചൂണ്ടുന്ന ചൂടൻ ഫോട്ടോകളും വീഡിയോകളും...അതുകൊണ്ട്‌ തന്നെ ആവശ്യക്കാരുടെ ദൗർലഭ്യം മൂലം കാമാത്തിപുരം പോലെയുള്ള പല സ്ഥലങ്ങളും ഭൂമിയിൽ നിന്ന് തന്നെ ഉന്മൂലനം ആയി കൊണ്ടിരിക്കുകയാണ്‌..

      പണ്ട്‌ കാലത്ത്‌ ഗതികേട്‌ കൊണ്ടോ അവസ്ഥകൊണ്ടോ സ്ത്രീകൾ അവരുടെ ശരീരം മറ്റൊരാൾക്ക്‌ മുൻപിൽ സമർപ്പിച്ചെങ്കിൽ ഇന്ന് അത്‌ വെറും പൊങ്ങച്ചത്തിനു വേണ്ടിയോ സുഖത്തിനു വേണ്ടിയോ മത്രമാകുന്നു...


      ഒരു പക്ഷേ ചില പതിറ്റാണ്ടുകൾക്ക്‌ ശേഷം കാമാത്തിപുരം പോലെയുള്ള ചുവന്ന തെരുവുകൾ ഭൂമിയിൽ നിന്നും മാറ്റപ്പെട്ടേക്കാം...
      പക്ഷേ ലോകം മുഴുവൻ വ്യാപിച്ച്‌കിടക്കുന്ന മനുഷ്യമനസാക്ഷിയേപ്പോലും മലിനപ്പെടുത്തുന്ന മാനുഷികമൂല്യങ്ങളെയും ബന്ധ്ങ്ങളെയും നശിപ്പിക്കുന്ന ഒരു പുതിയ സംസ്കാരശൂന്യതയുടെ തുടക്കം ആകാം അത്‌...

      Delete
    8. സംസ്ക്കാരശൂന്യത എന്ന സങ്കല്പ്പത്തിനെ നിര്‍വചിക്കുന്നത് സംസ്കാരമല്ലേ?
      ഞാന്‍ forced prostitutionന് എതിരാണ്. ബാക്കിയൊന്നും നമ്മുടെ കയ്യില്‍ നില്‍ക്കുന്നതല്ല. അവനവന്‍റെ ഇഷ്ടവും അനിഷ്ടവും ആദര്‍ശങ്ങളും പോലെയൊക്കെ ഇരിക്കും.

      Delete
    9. ഇതിനെ illustrate ചെയ്യുന്ന ഒരു ഇംഗ്ലീഷ് കഥയുണ്ട്. സംഭവം adult material ആണ്. എങ്കിലും പറയാം.
      ഒരാള്‍ ഒരു ദിവസം യാദ്രിശ്ചികമായി ജോലി കഴിഞ്ഞ് ഒരു മണിക്കൂര്‍ നേരത്തെ വീട്ടിലെത്തി. അയല്‍വാസിയുടെ മകനെയും ഭാര്യയെയും compromising situationല്‍ കണ്ടു. അയാള്‍ ഒന്നും പറഞ്ഞില്ല. പിറ്റേ ദിവസം അയാള്‍ രണ്ടു മണിക്കൂര്‍ നേരത്തെ എത്തി. അപ്പോള്‍ മകളെയും അയല്‍വാസിയും compromising situationല്‍ കണ്ടു. അന്നും അയാള്‍ ഒന്നും പറഞ്ഞില്ല.
      പിറ്റേന്ന് അയാള്‍ സാധാരണ സമയത്തിന് വന്നപ്പോള്‍ ചിപ്സ് കഴിച്ചുകൊണ്ട് ടി വി കൊണ്ടുകൊണ്ടിരുന്ന മകന്‍ കൈയ്യിലെ എണ്ണമയം സോഫയില്‍ തുടച്ചു. അത് കണ്ട അയാള്‍ ദേഷ്യപ്പെട്ട് മകനെ വഴക്ക് പറഞ്ഞു!

      Delete
    10. ഞാൻ ഒരു പഴഞ്ചൻ ആണെന്ന് എന്റെ അമ്മയും പെങ്ങളും ഇടക്ക്‌ ഇടക്ക്‌ പറയറുണ്ട്‌...അത്‌ സത്യവും ആണ്‌....
      അതുകൊണ്ട്‌ തന്നെ ഈ ന്യൂജൻ പ്രവണതയോട്‌ എനിക്ക്‌ പുഛമാണ്‌...

      മനുഷ്യൻ ഒരു സമൂഹ ജീവിയാണ്‌..അതുകൊണ്ട്‌ തന്നെ താൻ ചെയ്യുന്ന കാര്യങ്ങൾ/ചെയ്ത കാര്യങ്ങൾ സമൂഹത്തിനു മുൻപിൽ വിളിച്ച്‌ പറയേണ്ടി വരുംമ്പൊൾ ലജ്ജിക്കേണ്ടി വരരുത്‌...

      എനിക്ക്‌ വേണ്ടപ്പെട്ടവർ ആരെങ്കില്ലും മേൽ പറഞ്ഞ കഥയിലെ കഥാപാത്രങ്ങൾ പിന്നെ ജീവനോടെ ഉണ്ടാകില്ല...അത്‌ തീർച്ച...
      ജീവിക്കുന്നെങ്കിൽ അന്തസായി ജീവിക്കണം...അല്ലെങ്കിൽ വിശ്വാസ വഞ്ചന കാണിക്കുന്ന നാറികളെ ഒക്കെ കൊന്നു തളളണം...അത്‌ ഭാര്യ ആയാല്ലും മക്കൾ ആയാല്ലും.....

      Delete
    11. കൊല്ലുമെന്നോ? ദൈവമേ! ഇതൊന്നും അല്ല ഞാന്‍ ഉദ്ദേശിച്ചത്.

      ആദ്യം ഞാന്‍ പറഞ്ഞു പ്രോസ്റ്റിറ്റ്യൂഷന്‍ നിയന്ത്രിക്കാനെ സാധിക്കൂ എന്ന്.

      അപ്പോള്‍ താങ്കള്‍ പറഞ്ഞു വ്യാപാരം എന്നതിലുപരി അസന്മാര്‍ഗ്ഗികജീവിതം നയിക്കുന്നവര്‍ ഒരുപാടുണ്ട്, അപ്പോള്‍ ശരീരവ്യാപാരം എന്ന നിലയില്‍ പ്രോസ്റ്റിറ്റ്യൂഷന്‍റെ പ്രസക്തി നഷ്ടപ്പെടുകയും വലിയ മൂല്യച്യുതിയിലേക്ക് സമൂഹം വഴുതി വീഴുകയും ചെയ്യുകയാണ് എന്ന്.

      അതിനുള്ള മറുപടിയായിരുന്നു ഈ കഥ. സന്മാര്‍ഗികത എന്നത് വ്യക്തിപരമായാണ് പ്രവര്‍ത്തിക്കുന്നത്, ഒരാള്‍ക്ക് അസന്മാര്‍ഗ്ഗികമായി തോന്നുന്നത് മറ്റൊരാള്‍ക്ക് തികച്ചും സ്വാഭാവികമായി തോന്നാം.
      ഈ കഥയിലെ കഥാപാത്രങ്ങളുടെ പ്രവര്‍ത്തിയും പ്രതികരണവും താങ്കള്‍ക്ക്( സത്യം പറഞ്ഞാല്‍ എനിക്കും) ദഹിച്ചില്ല, കാരണം ബന്ധങ്ങളുടെ പവിത്രതയെയും മൂല്യങ്ങളെയും പറ്റിയുള്ള നമ്മുടെ ആദര്‍ശങ്ങള്‍ക്ക് ചേരുന്നതല്ല അവ. ഇനി താങ്കള്‍ പറഞ്ഞത് പോലെ വല്ല കൊലപാതകവും നടത്തിയാല്‍(അങ്ങനെയൊന്നും ചെയ്തേക്കല്ലേ) എനിക്ക് അല്ലെങ്കില്‍ സമാനചിന്താഗതിയുള്ളവര്‍ക്ക് സഹതാപമോ വിഷമമോ വല്ലതും തോന്നുന്ന സ്ഥാനത്ത് ഈ കഥയിലെ നായകന്‍ ചിന്തിക്കുന്നത് 'അയാള്‍ക്ക് എന്തിന്‍റെ അസുഖമായിരുന്നു? വല്ല കാര്യവുമുണ്ടായിരുന്നോ? ഇതൊക്കെ അത്ര വലിയ പ്രശ്നമാണോ?' എന്നൊക്കെയായിരിക്കാം.

      ചുരുക്കിപ്പറഞ്ഞാല്‍, ഈ തെരുവുകളിലും മറ്റും നടക്കുന്നത് പോലെയുള്ള നിര്‍ബന്ധിതമായ മാംസക്കച്ചവടം(നിര്‍ബന്ധിതം അല്ലാത്തതും ഉണ്ട്) നിരോധിക്കപ്പെടണം എന്നത് ശരി. പക്ഷെ സ്വന്തമിഷ്ടപ്രകാരമുള്ള ബന്ധങ്ങള്‍ക്ക് നിയന്ത്രണം വയ്ക്കുക എന്നത് പ്രാവര്‍ത്തികമല്ല. കാരണം നമ്മുടെ വാല്യൂ സിസ്റ്റം ആയിരിക്കില്ല മറ്റൊരാള്‍ക്ക്. അങ്ങനെ വേണം എന്ന് വാശി പിടിക്കുന്നതല്ലേ ഈ സാദാചാര പോലീസിംഗ് എന്നൊക്കെ പറയുന്നത്?

      Delete
    12. ഈ ലോകത്തോട് മാനുഷിക മൂല്യങ്ങളെ കുറിച്ചൂം ബന്ധങ്ങളുടെ പവിത്രതയേ കുറിച്ചും വിളിച്ച് പറയുന്നവനെ നിങ്ങൾ വിളിക്കുന്ന പേര് #സദാചാരവാദി എന്നാണെങ്കിൽ ഞാൻ സദാചാരവാദി എന്നതിലുപരി മലയാളിയാണ്‌..നല്ല നട്ടെല്ലുള്ള ഭാരതീയനായ മലയാളി...

      വെറേ ഒന്നും വിചാരിക്കരുത്‌...തനിക്ക്‌ പ്രിയപ്പെട്ടവരെ ആരെയെങ്കില്ലും ആ കഥയിലെ അവസ്ഥയിൽ കണ്ടാൽ തന്റെ പ്രതികരണം എന്തായിരിക്കും???😕😕

      Delete
    13. മലയാളി, ഭാരതീയന്‍ എന്നൊക്കെയുള്ള സ്വത്വങ്ങള്‍ക്ക് ഇവിടെ പ്രസക്തിയുണ്ടോ?

      Delete
    14. എന്‍റെ വീട്ടില്‍ ഇങ്ങനെ കാണിക്കണമെങ്കില്‍ വെറും പ്രിയപ്പെട്ടവര്‍ ആവില്ലല്ലോ, വീട്ടില്‍ എന്‍റെ കൂടെ തന്നെ താമസിക്കുന്നവര്‍ ആവെണ്ടേ?
      സത്യം പറഞ്ഞാല്‍ പ്രതികരണം എന്താവുമെന്ന് അറിയില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടത്? അത്തരം സാഹചര്യത്തില്‍ എനിക്ക് എന്താണ് ചെയ്യാന്‍ സാധിക്കുന്നത്?
      എനിക്ക് തീര്‍ച്ചയായും വിഷമവും ദേഷ്യവുമൊക്കെ വരും. കാരണം എന്‍റെ value systemന് ചേരുന്ന പെരുമാറ്റം അല്ല അത്. (ഇനി എന്‍റെ ഭര്‍ത്താവിനാണെങ്കില്‍ എന്നെ വേണ്ട എന്ന് തോന്നിയാല്‍ പിരിയാനുള്ള സ്വാതന്ത്ര്യം തീര്‍ച്ചയായും ഉണ്ടാവും. ഇങ്ങനെ എന്നെ ചതിക്കുന്നത് തീര്‍ച്ചയായും ഹൃദയഭേദകമാണ്‌. പക്ഷെ എന്താണ് ചെയ്യേണ്ടത്? കൂടിവന്നാല്‍ divorce. അല്ലാതെ കൊല്ലും കൊലയും ഒന്നും പ്രായോഗികമായ ഒരു പരിഹാരമാല്ലല്ലോ )

      Delete
    15. എന്റെ കാര്യത്തിൽ ആ രണ്ടു പദങ്ങളും വളരെ പ്രസക്തം ആണ്‌...കാരണം ഞാൻ നല്ല സംസകാരത്തിൽ വളർന്ന/വളർത്തപ്പെട്ട ഭാരതീയ മുല്യങ്ങൾക്ക്‌ വില കൽപ്പിക്കുന്ന ഒരു മലയാളിയായ ഭാരതീയൻ ആണ്‌...

      Delete
    16. ഇന്നത്തെ സമൂഹത്തിൽ ഡിവോഴ്സ്‌ ചായക്ക്‌ മധുരം കുറഞ്ഞതിന്റെ പേരിൽ പോല്ലും ദമ്പതിമാർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന ലാഘവത്തിൽ വാങ്ങുന്നഒന്നായത്‌ കൊണ്ട്‌ അത്‌ ഇത്തരം ചെറ്റത്തരങ്ങൾക്ക്‌ ഉള്ള നല്ല മറുപടിയാണ്‌...
      പക്ഷേ നമ്മൾ നല്ല രീതിയിൽ വളർത്തേണ്ട നമ്മുടെ മക്കൾക്കാണ്‌ ഇത്‌ പറ്റിയതെങ്കിലോ????

      പിന്നെ എന്റെ കാര്യത്തിൽ മത വിശ്വാസങ്ങൾക്കും വളരെ പ്രധാന്യം കൊടുക്കുന്ന ഒരാൾ ആണ്‌ ഞാൻ..എന്റെ മതപ്രകാരവും അനിവാര്യമെങ്കിൽ ഡിവോഴ്സ്‌ ആകാം...അനിവാര്യം എങ്കിൽ മാത്രം...സ്വ്ന്തം ഭർത്താവിനോട്‌ പോലും നീതി പുലർത്താൻ കഴിയത്തവൾക്ക്‌ ഡിവോഴ്സ്നേകാൾ യോജിക്കുന്ന മോചനം മരണം തന്നെയാണ്‌...ഒരുപക്ഷേ എനിക്ക്‌ ശേഷം ആ ഒരു വിഷം കാരണം വേറെ ആരും മലിനപ്പെടില്ലല്ലോ.....

      Delete
    17. മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത് എന്നല്ലേ? അടിച്ച വഴിയെ പോയില്ലെങ്കില്‍ പോയ വഴിയെ അടിക്കുക്ക. അതായത് നല്ല രീതിയില്‍ വളര്‍ത്തുക, വരുന്നത് നല്ല രീതിയില്‍ അല്ലെങ്കില്‍ വിധിയെന്ന് കരുതുക.

      Delete


    18. മരണം എന്നത് നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അത് വിട്ടേക്ക്. താങ്കളില്‍ internalised ആയ മൂല്യബോധമാണ് ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. മറ്റൊരാളുടെ internalised ആയ മൂല്യബോധം വ്യത്യസ്തമാണെങ്കില്‍ അയാള്‍ക്ക് ഇത് അത്ര വലിയ പ്രശ്നം ഒന്നുമായിരിക്കില്ല എന്ന ചെറിയ കാര്യമാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.

      Delete
    19. എന്റെ തീരുമാനങ്ങൾ എന്റെ മാത്രം ശരികൾ ആണ്.അത്‌ ഞാൻ ആർക്ക്‌ വേണ്ടിയും മാറ്റാൻ തയ്യാർ അല്ല..അർക്ക്‌ വേണ്ടിയും...

      Delete
    20. ഞാനും വിധിയിൽ വിശ്വസിക്കുന്നു...
      പക്ഷേ എന്റെ കഴിവ്‌ ഇല്ലായ്മയെ ഞാൻ വിധിക്ക്‌ മേൽ ആരോപിക്കില്ല...
      ഞാൻ നന്നായി വളരാൻ കാരണം എന്റെ മാതാപിതാക്കൾ ആണെങ്കിൽ എന്റെ മക്കൾ നന്നാകാനും നശിക്കാനും ഉള്ള വഴി ഞാൻ തന്നെയാണ്‌ എന്ന് വിശ്വസിക്കുന്നു.

      Delete
    21. സ്വന്തം തീരുമാനങ്ങള്‍ മാറ്റേണ്ട. പക്ഷെ മറ്റുള്ളവരുടെ ശരികളെ കുറച്ചുകൂടി accommodative ആയി കാണുക. എല്ലാ തോന്ന്യാസങ്ങളും അംഗീകരിക്കണം എന്നല്ല, നമ്മളെക്കാള്‍ വ്യത്യസ്തരായ ആളുകളും ഉണ്ട് എന്ന് മനസ്സിലാക്കുക.

      Delete
    22. അങ്ങനെ പറയരുത്. മാതാപിതാക്കള്‍ക്കും അവരുടെ മൂല്യങ്ങള്‍ക്കും എത്ര കാലം മക്കളെ നിയന്ത്രിക്കാന്‍ കഴിയും?

      Delete
    23. വ്യത്യസ്തർ അവരുടെ ശരികളിൽ ജീവിക്കട്ടെ...ഞാൻ എന്റെ ശരികളിലും...

      Delete
    24. ഒരു പക്ഷേ തലമുറകളോളം...

      Delete

Post a Comment

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...