ക്രിസ്തു ജനിച്ചത്‌ ഡിസംബര്‍ മാസത്തില്‍ അല്ല....

ക്രിസ്തു ജനിച്ചത്‌ ഡിസംബര്‍ മാസത്തില്‍ അല്ല.
യേശുക്രിസ്തുവിന്‍റെ തിരുപ്പിറവി ആഘോഷമാക്കുകയാണ് ക്രൈസ്തവജനതയില്‍ നല്ല പങ്കും. പടക്കംപൊട്ടിച്ചും പുല്‍കൂടോരുക്കിയും സമ്മാനങ്ങള്‍ കൊടുത്തും വാങ്ങിയും കോടികള്‍ മുടക്കി ഒരു ക്രിസ്തുമസും കൂടി
ആഘോഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍ക്കണം. ക്രിസ്തുവിനെ ജീവിതത്തിന്‍റെ നാള്‍വഴികളിലെല്ലാം ഓര്‍ക്കേണ്ടവര്‍ സീസണില്‍ മാത്രമായി മാറി അതും ആഘോഷത്തിനു വേണ്ടി മാത്രമാക്കി മാറ്റുന്നു.
ക്രിസ്തുമസ് വന്നാലും ദു:ഖവെള്ളിയായാലും എന്തിനേറെ ഈസ്റ്റര്‍ ആയാലും മദ്യം വിളമ്പി ആഘോഷിക്കുന്നു ഒരു കൂട്ടര്‍.
ദൈവവചനത്തിന് നിരക്കാത്തതും വചനത്തില്‍ ഉല്ലേകനം ചെയ്തിട്ടില്ലാത്തതുമായ കാര്യങ്ങള്‍ ആചാരമാക്കിയും ആഘോഷമാക്കിയും മാറ്റി ജാതികളുടെ വഴി പഠിക്കുകയാണ് ക്രൈസ്തവ ജനതയില്‍ ഒരു കൂട്ടര്‍. ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ ആദ്യമായി എഴുത്തുകാരന്‍ കണ്ട് പിടിച്ചതല്ല. അനേക ചര്‍ച്ചകള്‍ക്കും എഴുത്തുകള്‍ക്കും വിധേയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അറിയാത്തവര്‍ ഉണ്ടെങ്കില്‍ അവരെ ഉദ്ദേശിച്ചാണ് ഇവിടെ എഴുതി തുടങ്ങുന്നത്.
ക്രൈസ്തവ ജനത എന്തിനെയും വിശ്വാസമായി പിന്‍ തുടരുന്നതിന് മുന്‍പ് ചെയ്തിരിക്കേണ്ടത് കുറഞ്ഞ പക്ഷം ദൈവവചനത്തില്‍ എങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണം. ... ക്രിസ്തുവിന്‍റെ ജനനം ചരിത്രസത്യമാണ് എന്നാല്‍ ജനിച്ച മാസമോ ദിവസമോ വചനത്തില്‍ പ്രതിപാദിച്ചിട്ടില്ല.
യേശുവിന്‍റെ ജനനസമയത്ത് ആ പ്രദേശത്ത് ഇടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍കൂട്ടത്തെ കാവല്‍കാത്ത് വെളിയില്‍ പാര്‍ത്തു. (ലൂക്കോ:2:8) എന്ന് കാണുന്നു. ഡിസംബര്‍ മാസം യെഹൂദ്യ നാട്ടില്‍ ശീതകാലമാണ് പുറത്ത് രാത്രി ചിലവഴിക്കാന്‍ പറ്റിയ കാലമല്ല. എന്നാല്‍ യേശു ജനിച്ചപ്പോള്‍ ആട്ടിടയന്മാര്‍ വെളിയില്‍ പാര്‍ത്തിരുന്നു അത് ഒരു ഡിസംബര്‍ പോലെ ശീതകാലമല്ല എന്നത് വ്യക്തമാണ്.
ശീതകാലത്ത് പക്ഷിമൃഗാദികള്‍ പോലും പുറത്തിറങ്ങാതെ പാറയുടെ പിളര്‍പ്പിലും മറ്റും ഇരിക്കാറുള്ളൂ(ഉത്ത:2:11- 14). അങ്ങനെ ഒരു ശീതകാലത്തല്ല ക്രിസ്തുവിന്‍റെ ജനനം.
ആ കാലത്താണ് പേര്‍വഴി ചാര്‍ത്തെണം എന്ന് റോമാഗവര്‍മെന്‍റെ ഉത്തരവ് ഇറങ്ങിയത് .(ലൂക്കോ:2:1).പൊതുജന സൗകര്യങ്ങള്‍ കൂടെ കണക്കിലെടുത്തെ റോമക്കാര്‍ ഒരു തീരുമാനം കൈകൊള്ളാറുള്ളൂ. മതകാര്യ മേലധ്യക്ഷന്മാരെ പിണക്കാതെ കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ ശ്രെദധിക്കാറുണ്ട്. യേശുവിന്‍റെ ക്രൂശീകരണം സംബന്ധിച്ച് യേശു കുറ്റക്കാരന്‍ അല്ല എന്ന് തെളിഞ്ഞിട്ടും മതമേലദ്ധ്യക്ഷന്‍മാരെ പിണക്കാതിരിക്കാന്‍ പീലാത്തോസ് കൈകഴുകുകയായിരുന്നു അങ്ങനെയുള്ള റോമക്കാര്‍ ശീതകാലത്ത് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ പേര്‍ വഴിചാര്‍ത്താന്‍ ഒരിക്കലും ജനത്തെ അവര്‍ നിര്‍ബന്ധിക്കില്ല. യേശുവിന്‍റെ കാലത്ത് നടന്ന പേര്‍വഴിചാര്‍ത്താന്‍ ഒരു ശീതകാലത്തല്ല അഥവാ ഡിസംബര്‍ മാസത്തിലേയല്ല.
.ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ് യേശു ജനിച്ചത്‌ ശീതകാലമായ ഡിസംബര്‍ മാസത്തിലേയല്ല.
മൂന്നാംശതകത്തിന്‍റെ അവസാനം വരെ ക്രൈസ്തവ സഭയില്‍ ക്രിസ്തുമസ് എന്ന ഒരു ആഘോഷം നിലവില്‍ ഇല്ലായിരുന്നു. എന്നാല്‍ പുരാതനകാലം മുതല്‍ ബാബിലോന്യരുടെയും ഈജിപ്ത്യരുടെയും ഇടയില്‍ ഡിസംബര്‍മാസത്തില്‍ അവരുടെ ആരാധ്യദേവതയായ ആകാശരാജ്ഞിയുടെ മകനായ സൂര്യദേവന്‍റെ ജന്മദിനം ആഘോഷിച്ചിരുന്നു. അറെബ്യര്‍ ഇതെ മാസത്തില്‍ ചന്ദ്രന്‍റെ ജനന ദിവസമായി ആഘോഷിക്കുന്നു. ജനതയ്ക്ക് ഉല്‍സവ തൃപ്തി കൊടുക്കാനും ജാതികളുടെ ആചാരങ്ങളോട് ആകൃഷ്ടരുമായാണ് അന്യദേവന്‍റെ ജന്മദിനത്തെ ക്രിസ്തുവിന്‍റെ ജനനദിവസമാക്കി തീര്‍ത്തത് എന്നത് ചരിത്രസത്യമാണ്.
ക്രിസ്തുവിനെ കൂടാതെയുള്ള ക്രിസ്തുമസ്.
ഒരു ക്രിസ്തുമസ് ദിനത്തില്‍ വന്ന ഒരു ലേഖനത്തില്‍ വായിച്ച ഒരു കഥ ഇവിടെ കുറിക്കുന്നു. സ്റ്റാര്‍ ഹോട്ടലില്‍ ഒരു വയസുള്ള ഏക മകന്‍റെ ബര്‍ത്ത്ഡേ ആഘോഷം പൊടിപൊടിക്കുകയാണ് നിരവധി വിശിഷ്ടതിഥികള്‍ വന്നിട്ടുണ്ട് വിരുന്നിന്‍റെ ഇടയ്ക്ക് കുഞ്ഞിന്‍റെ മാതാവിനോട് അതിഥിയില്‍ ഒരാള്‍ ചോദിച്ചു കുട്ടിയെവിടെ ആ മാതാവ് പറഞ്ഞു. അവനെ വീട്ടില്‍ വേലക്കാരിയുടെ അടുക്കല്‍ ഏല്‍പ്പിച്ചിരിക്കുകയാണ് അവനെ കൊണ്ട് വന്നാല്‍ ആഘോഷത്തില്‍ ശ്രെദ്ധിക്കാന്‍ പറ്റില്ല അവന്‍ ശല്യം ഉണ്ടാക്കും.
ക്രിസ്തുവിനെ കൂടാതെയുള്ള ക്രിസ്തുമസ് ക്രിസ്തുവിന്‍റെ പേരില്‍ ക്രിസ്തുവിന് നിരക്കാത്ത ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. യഥാത്ഥമായി ക്രിസ്തു ഉരുവാകേണ്ടത് ഒരുവന്‍റെ ഉള്ളിലാണ്.
കടപ്പാട് : http://faithtrack.in/

Comments

  1. ബര്‍ത്ത് ഡേ പാര്‍ട്ടി കഥ ഇഷ്ടപ്പെട്ടു!

    ReplyDelete
    Replies
    1. എന്റെ മണ്ടത്തരങ്ങൾ എല്ലാം കുത്തി ഇരുന്ന് വായിച്ചതിനു നന്ദി..

      Delete
    2. ഏയ് അങ്ങനെയൊന്നും ഇല്ല.
      (എന്‍റെ ബ്ലോഗ്‌ ഡിലീറ്റ് ചെയ്തത് ഭാഗ്യം!)

      Delete
    3. ഞാനും ഡിലീറ്റ്‌ ചെയ്യാൻ ഉള്ള ഒരുക്കത്തില...

      Delete
    4. അതെന്തിനാ? നല്ല രസമുണ്ടല്ലോ.

      Delete
    5. Am not satisfied with my write-ups....also I can't type Malayalam in my mobile...it's too irritating...
      In the case of English write-ups still now am a kindergarten student...

      Delete
    6. ഓടി ഓടി ക്ഷിണിച്ചു...ഇനി വയ്യ...അതാ..😥😥

      Delete
    7. സ്വല്‍പ്പം വിശ്രമിച്ചിട്ട് വല്ല നാരങ്ങാവെള്ളമൊ ബൂസ്റ്റോ ഒക്കെ കുടിച്ചിട്ട് പൂര്‍വാധികം ഉണര്‍വോടെ വീണ്ടും ഓടൂ.
      :-)

      Delete
    8. തീരെ താൽപര്യം ഇല്ല....അതാ....
      ഇങ്ങനെ കുത്തീരുന്ന് ടൈപ്പ്‌ ചെയ്തൽ മടുക്കില്ലേ???

      Delete

Post a Comment

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...