Posts

Showing posts with the label Short-story-Malayalam

പ്രിയപ്പെട്ടവരുടെ സ്നേഹവും കരുതലും.. സംരക്ഷണയും ..

ഹോസ്റ്റല് റൂമില് കൂട്ടുകാരികളുമൊത്ത് കളിചിരിയുമായി ഇരിക്കുന്ന സമയത്തായിരുന്നു മൊബൈല് റിംഗ് ചെയ്തത്.. അവള് ഫോണ് എടുത്തു.. ചിറ്റപ്പനായിരുന്നു "മോള് വേഗം വീട്ടിലോട്ട് വാ അച്ഛന് ഒരു സുഖമില്ലായ്മ സമയം നോക്കേണ്ട ഇപ്പോള് തന്നെ കയറണം. ബസ് സ്റ്റോപ്പില് വിളിക്കാന് ഞാന് വരാം" . ( അവളുടെ മുഖത്ത് ചിരി മങ്ങി ) അവള് കൂട്ടുകാരികളോട് പറഞ്ഞു : " ചിറ്റപ്പനെ കൊണ്ട് അച്ഛന് വിളിപ്പിക്കുന്നതാ.. എന്നെ കല്യാണം കഴിപ്പിച്ചേ അവര് അടങ്ങൂ... അതിനുള്ള പുതിയ അടവാ. " ( എങ്കിലും അവളുടെ ഉള്ളില്ല് ഒരു കനലെരിയുന്നുണ്ട് . ) അവള് അച്ഛന്റെ നമ്പറിലേക്ക് വിളിച്ചു. ചിറ്റപ്പനാണ് ഫോണ് എടുത്തത്. എടുത്ത പാടെ : നീയിനി ഫോണ് ചെയ്ത് നില്ക്കേണ്ട വേഗം പുറപ്പെടാന് നോക്ക്. ( അവള് മനസ്സില്ലാ മനസ്സോടെ യാത്ര പുറപ്പെട്ടു.. ) മൊബൈല് ഹെഡ് സെറ്റില് പാട്ട് കേട്ട് ബസിന്റെ സീറ്റ് കമ്പിയില് തല ചായ്ച് അവള് യാത്ര ചെയ്യുകയാണ്.. അങ്ങിനെ എപ്പോഴോ അവള് ഉറങ്ങി പോയി.. കണ്ണു തുറന്നു പുറത്തേക്ക് നോക്കിയവള് ചാടി എഴുന്നേറ്റു " എന്റെ സ്റ്റോപ്പ് കഴിഞ്ഞോ??? പൂവരണി സ്റ്റോപ്പില് ആയിരുന്നു ഇറങ്ങേണ്ടത് " " സ്റ്റോപ്പ് കഴിഞ്ഞു വഴിയില് ഇറ...

വിധി

വിശന്നു വലഞ്ഞ കടുവ ദൈവത്തോട് പ്രാർത്ഥിച്ചു.... "ദൈവമേ ..വിശന്നിട്ടുവയ്യ നല്ലൊരു ഇരയെ തരണേ..."  പെട്ടന്നു തന്നെ കൂട്ടം തെറ്റിയ ഒരു പേടമാൻ കടുവയുടെ കണ്ണിലുടക്കി. ദൈവത്തെ സ്തുതിച്ചു കൊണ്ട് കടുവ മാൻപേടയുടെ അടുത്തേക്ക് പാഞ്ഞു..  പേടിച്ചുവിറച്ച മാൻ ദൈവത്തൊട്..  "ദൈവമേ രക്ഷിക്കണേ...."എന്നാർത്തുവിളിച്ചു കൊണ്ട് പ്രാണനും കൊണ്ടോടി.. ദൈവം ആകെ ആശയ കുഴപ്പത്തിലായി !!!ആരുടെ കൂടെ നില്ക്കും??? ആരുടെ പ്രാർത്ഥന കേൾക്കും??? ഒരു ഫുട്ബോൾ റഫറിയെ പോലെ ദൈവം അവരോടൊപ്പം പാഞ്ഞു... സർവ്വ ശക്തൻ അവർക്കുപിന്നാലെ ഓടി തളർന്നു.. പര്യായ പദത്തേക്കാൾ വലുതാണ് തന്റെ പ്രാണൻ എന്നുമനസ്സിലാക്കിയ ദൈവം കിതപ്പു മാറ്റാൻ കഴിയാതെ തണ്ടെല്ലിൽ കയ്യും കുത്തി നിന്നു.. പ്രാണനു വേണ്ടി പരക്കം പാഞ്ഞു കൊണ്ടിരുന്ന ആ ജീവികളെ നോക്കി ദൈവം ഇങ്ങനെ ആശിർവദിച്ചു വത്രേ....  ഇനിയെല്ലാം വിധിപോലെ വരട്ടെ!!!!.